അയർലണ്ടിലെ കോവിഡ് നിയന്ത്രങ്ങൾ നീക്കിയത് ‘ക്രൂരം’; വിമശനവുമായി WHO; പുതുതായി 23,702 രോഗികൾ

അയര്‍ലണ്ടിലെ കോവിഡ് സ്ഥിതി രൂക്ഷമാക്കിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനങ്ങളോട് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അഭ്യര്‍ത്ഥന നടത്തണമെന്ന ആവശ്യം ആരോഗ്യവിദഗ്ദ്ധര്‍ വീണ്ടുമുയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മാസ്‌കുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയത് തിരിച്ചടിയായതായും വിലയിരുത്തലുകളുണ്ട്. രണ്ടാം തരംഗത്തെ നേരിടാന്‍ മാസ്‌കുകളും, സാനിറ്റൈസറുകളും, കൃത്യമായ കൈ കഴുകലും അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒമിക്രോണിന് വ്യാപനശേഷി അധികമാണെന്ന കാര്യവും കണക്കിലെടുക്കണം. ആശുപത്രി ഐസിയുവില്‍ … Read more

അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വാരാന്ത്യം രോഗം സ്ഥിരീകരിച്ചത് 64,000 പേർക്ക്

സെന്റ് പാട്രിക്‌സ് ഡേ ആഘോഷം നടന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിക്കപ്പെട്ടത് 64,000 പുതിയ കോവിഡ് കേസുകള്‍. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലെ കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. PCR, ആന്റിജന്‍ ടെസ്റ്റുകള്‍ വഴി 63,954 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവധിയായതിനാല്‍ ഈ ദിവസങ്ങളിലെ കണക്കുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ല. തിങ്കളാഴ്ച മാത്രം 14,655 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.2% ആണ്. പുതുതായി 26 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. … Read more

അയർലണ്ടിലെ ആശുപത്രികളിൽ 1,127 കോവിഡ് രോഗികൾ; ഒരു വർഷത്തിനിടെ ഏറ്റവുമുയർന്ന നിരക്കിൽ

അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന നിരക്കില്‍. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 1,127 പേരാണ് വൈറസ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഒരേ ദിവസം ഇത്രയും രോഗികള്‍ക്ക് ആശുപത്രി ചികിത്സ വേണ്ടിവരുന്നത്. ആശുപത്രികളിലെ ആകെ രോഗികളില്‍ 52 പേര്‍ ഐസിയുവിലാണ്. മുന്‍ ദിവസത്തെ അപേക്ഷിച്ച് നാല് പേര്‍ അധികം. ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആയതിനാല്‍ പുതുതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണത്തില്‍ പുതിയ അപ്‌ഡേറ്റ് ഇല്ല. ബുധനാഴ്ചയാണ് … Read more

അയർലണ്ടിൽ കോവിഡ് ബാധ വീണ്ടും രൂക്ഷം; 16,019 പുതിയ രോഗികൾ; ബോധവൽക്കരണം പുനഃരാരംഭിക്കാൻ HSE

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ച് HSE. രോഗബാധയ്‌ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതാണ് ആശങ്കപ്പെടുത്തുന്നത്. തിങ്കളാഴ്ച 16,019 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 1,047 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മുന്‍ ദിവസത്തെക്കാള്‍ അഞ്ച് പേര്‍ കൂടി പുതുതായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 42 പേരാണ് ഐസിയുവില്‍ കഴിയുന്നത്. 2022 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം … Read more

നാലാം ഡോസ് കോവിഡ് ഡോസ് നൽകാനൊരുങ്ങി സ്വീഡൻ; രണ്ടാം ഡോസ് പോലും ലഭിക്കാതെ ലോകത്ത് നിരവധി രാജ്യങ്ങളെന്ന് വിദഗ്ദ്ധർ

80 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്റെ നാലാം ഡോസ് നല്‍കാനൊരുങ്ങി സ്വീഡന്‍. ഇവര്‍ക്ക് പുറമെ നഴ്‌സിങ് ഹോമിലും, ഹോം കെയറിലും കഴിയുന്നവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സ്വീഡിഷ് പൊതുജനാരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പല ലോകരാജ്യങ്ങളും മൂന്നാം ഡോസ് പദ്ധതികള്‍ ആരംഭിക്കുന്നതിനിടെ, നാലാം ഡോസിലേയ്ക്ക് കടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് സ്വീഡന്‍. കോവിഡിന്റെ നാലാം ഡോസ് നല്‍കുന്ന രാജ്യങ്ങള്‍ നിലവില്‍ വളരെ അപൂര്‍വ്വമാണ്. മൂന്നാം ഡോസ് കഴിഞ്ഞ് കുറഞ്ഞത് നാല് മാസമെങ്കിലും കഴിഞ്ഞവര്‍ നാലാം ഡോസ് എടുക്കണമെന്നാണ് … Read more

കോവിഡിനെ പഴി പറഞ്ഞ് മാനേജറെ പിരിച്ചുവിട്ടു; ഡബ്ലിനിലെ സോഫ്റ്റ് വെയർ സ്ഥാപനത്തോട് 119,000 യൂറോ നഷ്ടപരിഹാരം നൽകാൻ WRC ഉത്തരവ്

കോവിഡ് മഹാമാരി കാരണമെന്ന് പറഞ്ഞ് ഡബ്ലിനിലെ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട മാനേജര്‍ക്ക് 119,000-ഓളം യൂറോ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. Cabra-യിലെ Ardbrook എന്ന സ്ഥാപനത്തോടാണ് 118,732 യൂറോ മുന്‍ മാനേജര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ Workplace Relations Commission (WRC) ഉത്തരവിട്ടത്. കോവിഡ് കാരണം നിലവില്‍ സേവനം ആവശ്യമില്ലെന്ന് കാട്ടിയാണ് മാനേജറായ Fintan Reddy-യെ സ്ഥാപനം പിരിച്ചുവിട്ടത്. എന്നാല്‍ ഈ കാരണം അപര്യാപ്തമാണെന്ന് WRC അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ കരാര്‍ ഏറ്റെടുക്കുന്നതില്‍ Reddy തയ്യാറല്ലാതിരുന്നതിനാലാണ് വേറെ … Read more

കോവിഡ് മഹാമാരി കാരണം വിമാനയാത്ര മുടങ്ങി; രണ്ട് വർഷത്തിന് ശേഷവും ടിക്കറ്റ് തുക റീഫണ്ട് ലഭിക്കാതെ അനേകം പേർ

കോവിഡ് കാരണം ക്യാന്‍സലായ വിമാന ടിക്കറ്റുകളുടെ പണം റീഫണ്ട് ലഭിക്കാന്‍ രണ്ട് വര്‍ഷത്തിനിപ്പുറവും കാത്തിരിക്കുന്നത് അനവധി പേര്‍. 2020 ആദ്യത്തോടെ ലോകമെങ്ങും കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ വിമാനയാത്രകള്‍ വ്യാപകമായി ക്യാന്‍സല്‍ ചെയ്യപ്പെടുകയും, അതുവഴി ലക്ഷക്കണക്കിന് പേരുടെ ടിക്കറ്റ് റദ്ദാകുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറവും ഈ തുക പലര്‍ക്കും തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അവര്‍ ഉടന്‍ തന്നെ തങ്ങളുടെ ഓഫിസുമായി ബന്ധപ്പെടണമെന്ന് European Consumer Centre (ECC) അറിയിച്ചു. നിയമപ്രകാരം ഈ തുക തിരികെ നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്നും … Read more

അയർലണ്ടിൽ കുട്ടികൾക്ക് നൽകിയ വാക്സിൻ ഡോസിൽ പാളിച്ച; പലർക്കും നൽകിയത് മുതിർന്നവർക്കുള്ള അളവിലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിക്കിടെ ചില കുട്ടികള്‍ക്ക് നല്‍കിയത് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ഡോസിലുള്ള വാക്‌സിനെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഡോസ് എടുക്കാനായി മാസ് വാക്‌സിനേഷന്‍ സെന്ററിലെത്തിയ കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ച വാക്‌സിനേറ്റര്‍മാര്‍, ഇവരുടെ കാര്‍ഡില്‍ രേഖപ്പെടുത്തിയ ആദ്യ ഡോസിലുള്ള അളവ് വ്യത്യാസം കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്ക് നല്‍കേണ്ട Pfizer/BioNTech (Comirnaty എന്നും ഈ വാക്‌സിന്‍ അറിയപ്പെടുന്നു) വാക്‌സിന്റെ ഡോസ് 10 മില്ലിഗ്രാം ആണെന്നാണ് ആരോഗ്യസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 മില്ലിഗ്രാമും. എന്നാല്‍ ഏതാനും കുട്ടികള്‍ക്ക് ആദ്യ ഡോസ് … Read more

അയർലണ്ടിലെ കെയർ ഹോമുകളിൽ സന്ദർശനത്തിനെത്തുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല; നിർദ്ദേശങ്ങൾ പുതുക്കി അധികൃതർ

കോവിഡ് വ്യാപനം കാരണം അയര്‍ലണ്ടിലെ കെയര്‍ ഹോമുകളിലേയ്ക്കുള്ള പ്രവേശനത്തിന് മുന്നോട്ട് വച്ചിരുന്ന കര്‍ശന നിബന്ധനകള്‍ക്ക് അടുത്തയാഴ്ച മുതല്‍ ഇളവ്. ഫെബ്രുവരി 8 മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ Health Protection Surveillance Centre (HPSC) പുറത്തിറക്കി. സന്ദര്‍ശനത്തിനെത്തുന്നവര്‍ വാക്‌സിനേഷന്‍ ചെയ്തു, അല്ലെങ്കില്‍ ആറ് മാസത്തിനിടെ കോവിഡ് മുക്തി നേടി എന്ന സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ കാണിക്കേണ്ടതില്ലെന്നതാണ് പ്രധാന മാറ്റം. മറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ: സന്ദര്‍ശനങ്ങള്‍ ദിവസേനയാകാം. എന്നാല്‍ ഒരേസമയം പരമാവധി രണ്ട് സന്ദര്‍ശകര്‍ മാത്രം. അന്തേവാസികള്‍ക്ക് ഒരാളെ സ്ഥിര … Read more

അയർലണ്ടിലെ EWSS സഹായത്തുക ഈ ആഴ്ച മുതൽ 203 യൂറോ ആയി കുറയും

കോവിഡ് കാരണം നഷ്ടം നേരിടുന്ന സ്ഥാപനങ്ങളിലെ ജോലിക്കാരെ സഹായിക്കാനായി അവതരിപ്പിച്ച Employment Wage Subsidy Scheme (EWSS) തുകയില്‍ ഈ ആഴ്ച മുതല്‍ കുറവ് വരുത്തും. നേരത്തെ ആഴ്ചയില്‍ 350 യൂറോ ആയിരുന്ന തുക, ഫെബ്രുവരി 1-ന് ആരംഭിച്ച ഈ ആഴ്ച മുതല്‍ 203 യൂറോ ആക്കി കുറയ്ക്കുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണഹു പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതിയുടെ അവസാന … Read more