ഐറിഷ് സമ്പദ് വ്യവസ്ഥ ഈ വർഷം 13.6% വളർച്ച കൈവരിക്കും; തൊഴിലില്ലായ്മ 7% കുറയുമെന്നും ESRI

ഐറിഷ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം അവസാനത്തോടെ 13.6% വളര്‍ച്ച കൈവരിക്കുമെന്ന് Economic and Social Research Institute (ESRI). കോവിഡ് ബാധ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ 7% കുറവ് വരുമെന്നും ESRI പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് നിന്നുള്ള കയറ്റുമതി വര്‍ദ്ധിച്ചതും, അന്താരാഷ്ട്രവ്യാപാരത്തില്‍ അയര്‍ലണ്ട് കുതിപ്പ് തുടരുന്നതുമാണ് Gross Domestic Product (GDP) 13.6% ഉയരാന്‍ രാജ്യത്തെ സഹായിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2021-ന്റെ ആദ്യ പാദത്തില്‍ 21% കുറഞ്ഞ തൊഴിലില്ലായ്മ, അവസാന … Read more

അയർലണ്ടിൽ 40 വയസിന് മേൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഷോട്ട് ബുക്കിംഗ് അടുത്തയാഴ്ച മുതൽ

അയര്‍ലണ്ടില്‍ 40 മുതല്‍ മുകളിലോട്ട് പ്രായമുള്ളവര്‍ക്ക് അടുത്തയാഴ്ച മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി ബുക്ക് ചെയ്യാം. ബൂസ്റ്റര്‍ ഷോട്ടിനായി സെന്ററുകളില്‍ 15 മിനിറ്റ് നേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഇനിമുതല്‍ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കും. വാക്‌സിനേഷന്‍ സെന്ററുകളിലെ കാത്തിരിപ്പ് സമയം കാരണം കുത്തിവെപ്പ് വേണ്ടത്ര ആളുകളിലേയ്‌ക്കെത്താന്‍ താമസം നേരിടുന്നുവെന്ന് GP-മാരും, മറ്റ് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. National Immunisation Advisory Committee (NIAC)-യും … Read more

ഒമൈക്രോൺ ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂട്ടിയേക്കുമെന്ന് ആരോഗ്യമന്ത്രി; ഓരോ മാസവും അയർലണ്ടിൽ 200 പേർ വീതം കോവിഡ് ബാധിച്ച് മരിക്കുന്നു

അയര്‍ലണ്ടിലെ ജനങ്ങള്‍ക്കിടയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറയാന്‍ സാഹചര്യമൊരുക്കുമെന്നും മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. കഴിഞ്ഞ ജനുവരി മാസത്തില്‍ ഉണ്ടായതിലുമേറെ തിക്കും തിരക്കും ആശുപത്രികളില്‍ ഉണ്ടായേക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് 24 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ അയര്‍ലണ്ടിലെ ആകെ ഒമൈക്രോണ്‍ ബാധ 42 ആയി. ഇന്നലെ 4,235 പേര്‍ക്ക് കോവിഡ് ബാധയും സ്ഥിരീകരിച്ചു. ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 5,835 ആണ്. യു.കെയില്‍ … Read more

കോർക്ക് സിറ്റി ഹാളിൽ നഴ്‌സുമാർക്കും ആരോഗ്യപ്രവർത്തകർക്കുമായി വാക്ക്-ഇൻ ബൂസ്റ്റർ ഷോട്ട് സെന്റർ പ്രവർത്തനമാരംഭിച്ചു

നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനായി കോര്‍ക്ക് സിറ്റിയില്‍ വാക്ക്-ഇന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നും (ഡിസംബര്‍ 15), നാളെയും (ഡിസംബര്‍ 16) കോര്‍ക്ക് സിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്തി അര്‍ഹരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കാം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 17-ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് Pfizer-ന്റെ ആദ്യ ഡോസ് ബൂസ്റ്റര്‍ ഷോട്ടിനും, രണ്ടാം ഡോസ് ബൂസ്റ്റര്‍ ഷോട്ടിനുമായുള്ള സെന്റര്‍ ഇവിടെ തുറക്കും. 30 … Read more

അയർലണ്ടിൽ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ഡിസംബർ 20 മുതൽ; നിങ്ങളുടെ കുട്ടിക്ക് എപ്പോൾ വാക്സിൻ ലഭിക്കും എന്നറിയാം

അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി HSE. ഈ പ്രായക്കാരില്‍ Pfizer വാക്‌സിന്‍ ഉപയോഗിക്കുന്നതിനായി European Medicines Agency (EMA) നവംബര്‍ അവസാനം അംഗീകാരം നല്‍കിയിരുന്നു. അതേസമയം മുതിര്‍ന്നവരിലും, കൗമാരക്കാരിലും ഉപയോഗിക്കുന്നതിലും കുറഞ്ഞ ഡോസ് മാത്രമേ 12 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കാവൂ എന്ന് EMA പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 12-ന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്‍ നല്‍കിവരുന്നത്. പദ്ധതിയുടെ ഭാഗമായി 12 വയസില്‍ താഴെയുള്ള രോഗപ്രതിരോധ … Read more

മാസ്ക് ധരിക്കില്ലെന്ന് കടുംപിടിത്തം; 66-കാരിയെ 10 ദിവസം തടവിന് വിധിച്ച് കോടതി

കോര്‍ക്കില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച വയോധികയ്ക്ക് 10 ദിവസം തടവ് ശിക്ഷ വിധിച്ച് കോടതി. Margaret Buttimer എന്ന 66-കാരിയെയാണ് Bandon District Court തടവിന് ശിക്ഷിച്ചത്. നേരത്തെയും മാസ്‌ക് ധരിക്കാത്തതിന് ആറ് തവണ നിയമനടപടി നേരിട്ട ഇവര്‍ മുമ്പ് പല തവണ പിഴയൊടുക്കിയിട്ടുണ്ട്. കോവിഡിന് മുമ്പ് ഒരു തവണ പോലും യാതൊരു തരത്തിലുള്ള കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത Margaret Buttimer, മാസ്‌ക് ധരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കൊറോണ വൈറസ് ഉണ്ടോ എന്ന കാര്യം … Read more

അയർലണ്ടിൽ 5 പേരിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; കൂടുതൽ പേരിലേക്ക് പടരുമെന്ന് ആശങ്ക

അയര്‍ലണ്ടില്‍ അഞ്ച് പേരില്‍ കൂടി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം ആറ് ആയി. ഡിസംബര്‍ 1-നായിരുന്നു ആദ്യ കേസ് സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ വകഭേദം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഈയിടെ കണ്ടെത്തിയിരുന്നു. 30-ഓളം ജനിതകമാറ്റങ്ങള്‍ (mutations) ഉള്ളതായാണ് പറയപ്പെടുന്നതെങ്കിലും വ്യാപനം സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീനോം സീക്വന്‍സിങ് വഴിയാണ് ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കുന്നത്. ഒമിക്രോണിന്റെ വരവോടെ രാജ്യത്ത് … Read more

കോവിഡ് യാത്രാ നിയമങ്ങൾ ലംഘിച്ചത് 100 പേർ; ഗാർഡയോട് നടപടിക്ക് നിർദേശിച്ചതായി സർക്കാർ

അയര്‍ലണ്ടില്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന യാത്രാനിയന്ത്രണങ്ങള്‍ ലംഘിച്ച 100 പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍. ഒമിക്രോണ്‍ വകഭേദം ഭീതിപടര്‍ത്തുന്ന സാഹചര്യത്തിലാണ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് അടക്കമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുനരവതരിപ്പിച്ചത്. വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തുന്ന എല്ലാവരും, വാക്‌സിനേറ്റഡ് ആണെങ്കില്‍ക്കൂടി നെഗറ്റീവ് റിസല്‍ട്ട് കയ്യില്‍ കരുതണമെന്നാണ് നിബന്ധന. എന്നാല്‍ ബുധനാഴ്ച വരെ 100 യാത്രക്കാര്‍ ഇത്തരത്തില്‍ ടെസ്റ്റ് റിസല്‍ട്ട് ഇല്ലാതെ എത്തിയെന്നും, ഇവരുടെ വിവരങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ടെന്നും Oireachtas Committee-ക്ക് നല്‍കിയ … Read more

ഒമിക്രോൺ കാരണം രോഗികൾ വർദ്ധിച്ചാൽ ആശുപത്രിക്ക് പുറത്ത് ടെന്റുയർത്തി ബെഡ്ഡുകളൊരുക്കുമെന്ന് പ്രതിരോധസേന; സേന സുസജ്ജം

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കാരണം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുകയാണെങ്കില്‍ നേരിടാന്‍ സജ്ജമായി പ്രതിരോധ സേന. നിലവില്‍ കോവിഡ് ടെസ്റ്റിങ്ങിനായി 40 പേരെയും, വാക്‌സിനേഷന്‍ സെന്ററുകളിലേയ്ക്കായി 30 പേരെയും പ്രതിരോധ സേന നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡോണഗല്‍, കില്‍ക്കെന്നി പ്രദേശങ്ങളില്‍ 30 പേര്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും സഹായിച്ചുവരുന്നു. പ്രതിരോധ സേനയുടെ Covid-19 Joint Taskforce എന്ന പേരിലുള്ള സംഘമാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സഹായമേകുന്നത്. ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി … Read more

അയർലണ്ടിലെ ഷോപ്പ് ജീവനക്കാരെ ഉപഭോക്താക്കൾ മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുന്നത് വർദ്ധിക്കുന്നു; പരാതിയുമായി സംഘടന

അയര്‍ലണ്ടിലെ റീട്ടെയില്‍ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. ക്രിസ്മസിനോടുബന്ധിച്ച് കടകളില്‍ തിരക്ക് ഏറിവരുന്നതായും, അതേസമയം ജീവനക്കാര്‍ക്ക് നേരം മോശം വാക്കുകളുപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ജീവനക്കാരുടെ സംഘടനയായ Mandate പറയുന്നു. ജീവനക്കാരടക്കമുള്ളവര്‍ വലിയ സമ്മര്‍ദ്ദമനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നും, അവരോട് കൂടുതല്‍ ബഹുമാനത്തോടെ പെരുമാറണമെന്നും ഇതുമായി ബന്ധപ്പെട്ട് Mandate പറഞ്ഞു. രാജ്യത്തെ 30,000-ഓളം ഷോപ്പ് ജീവനക്കാരാണ് സംഘടനയില്‍ അംഗത്വമെടുത്തിട്ടുള്ളത്. ജീവനക്കാര്‍ കോവിഡ് കാരണം ഏറെ ബുദ്ധിമുട്ടുന്നുവെന്നും, അവര്‍ കുറച്ചുകൂടി ക്ഷമയും, ബഹുമാനവും അര്‍ഹിക്കുന്നുണ്ടെന്നും … Read more