ആശുപത്രികളിൽ രോഗികൾ ഏറുന്നു, കിടക്കകളില്ല, ആവശ്യത്തിന് ജീവനക്കാരില്ല; ആരോഗ്യരംഗം പ്രതിസന്ധിയിൽ

അയര്‍ലണ്ടില്‍ മഞ്ഞുകാലം ആരംഭിച്ചതോടെ ആശുപത്രികളില്‍ രോഗികള്‍ വര്‍ദ്ധിച്ചതായും, ബെഡ്ഡുകളുടെ കുറവ് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട്. ഒപ്പം കോവിഡ് ബാധ ഏറിയതും സ്ഥിതി വഷളാക്കുന്നു. ഇതിനു പുറമെ ജീവനക്കാര്‍ക്ക് രോഗം വരുന്നത് വര്‍ദ്ധിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ആശുപത്രി ഗ്രൂപ്പുകളാണ് ഇത് സംബന്ധിച്ച് Oireachtas Health Committee-ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കോവിഡ് ബാധയും, ഐസൊലേഷന്‍ പോലുള്ള നിയന്ത്രണങ്ങള്‍ കാരണവും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതിനൊപ്പം കൃത്യമായി റിക്രൂട്ട്‌മെന്റ് നടക്കാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാതെ ആശുപത്രികളെ … Read more

EWSS-ൽ കുറവ് വരുത്തി സർക്കാർ; ഇനി മുതൽ ലഭിക്കുക ആഴ്ചയിൽ 203 യൂറോ

Employment Wage Subsidy Scheme (EWSS) തുകയില്‍ കുറവ് വരുത്തി സര്‍ക്കാര്‍. സ്‌കീം പ്രകാരം ഓരോ ജീവനക്കാര്‍ക്കും ലഭിക്കുന്ന തുകയില്‍ ആഴ്ചയില്‍ 147 യൂറോ വീതമാണ് കുറച്ചിരിക്കുന്നത്. ഇനിമുതല്‍ പരമാവധി 203 യൂറോ വരെയാണ് ലഭിക്കുക. ബുധനാഴ്ച മുതല്‍ ഇത് നിലവില്‍ വന്നു. നേരത്തെ ആഴ്ചയില്‍ 350 യൂറോ ആയിരുന്നു EWSS സഹായം. കോവിഡ് കാരണം നഷ്ടം നേരിടുന്ന ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ EWSS അവതരിപ്പിച്ചത്. നിയന്ത്രണങ്ങള്‍ കുറച്ചതോടെ ഘട്ടം ഘട്ടമായി തുകയിലും കുറവ് … Read more

മൂന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് മാസ്ക്, വിദേശത്ത് നിന്നും അയർലണ്ടിൽ എത്തുന്നവർക്ക് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്; സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ വായിക്കാം

അയര്‍ലണ്ടില്‍ മൂന്നാം ക്ലാസ് മുതല്‍ മേല്‍പോട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഇന്നുമുതല്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണിത്. ഈ തീരുമാനം 2022 ഫെബ്രുവരി പകുതിയോടെ പുനഃപരിശോധിക്കും. 12 വയസിന് താഴെയുള്ള കുട്ടികള്‍ അടുത്ത രണ്ടാഴ്ചത്തേയ്ക്ക് സമ്പര്‍ക്കങ്ങള്‍ കുറയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് … Read more

കോവിഡ്: അയർലണ്ടിൽ കാർ ഫിറ്റ്നസ് ടെസ്റ്റുകളിലും കുറവ്; NCT കമ്പനിക്ക് നഷ്ടം 20.5 മില്യൺ യൂറോ

അയര്‍ലണ്ടിലെ National Car Test (NCT) നടത്തിപ്പുകാരായ Applus-ന് കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം 20.65 മില്യണ്‍ യൂറോയുടെ വരുമാന നഷ്ടം. 2020-ല്‍ 10 ലക്ഷം വാഹനങ്ങളുടെ ഫുള്‍ ഫിറ്റ്‌നസ് ഇന്‍സ്‌പെക്ഷനാണ് കമ്പനി നടത്തിയത്. 2019-ല്‍ ഇത് 13 ലക്ഷത്തിന് മേലെ ആയിരുന്നു. NCT-ക്ക് വേണ്ടി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് Applus. 2009-ലാരംഭിച്ച 10 വര്‍ഷ കരാര്‍ 2020-ഓടെ അവസാനിച്ചെങ്കിലും വീണ്ടും കരാര്‍ ഏറ്റെടുക്കുകയായിരുന്നു സ്പാനിഷ് കമ്പനിയായ Applus. Applus Car Testing … Read more

യൂറോപ്പിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ; ജാഗ്രതയോടെ അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളടക്കം കൂടുതല്‍ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവയ്ക്ക് പുറമെ ഇറ്റലി, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ഇസ്രായേല്‍ എന്നിവിടങ്ങളിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് നെതര്‍ലണ്ട്‌സില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്കും, ജര്‍മ്മനിയില്‍ രണ്ട് പേര്‍ക്കുംരോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഒമിക്രോണിന് 30 മ്യൂട്ടേഷനുകളെങ്കിലും സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വൈറസിനെ കോശത്തിലേയ്ക്ക് കടക്കാന്‍ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ … Read more

കോവിഡ് നിയന്ത്രണങ്ങൾക്കും വാക്സിനും എതിരെ ഡബ്ലിനിൽ ആയിരങ്ങളുടെ പ്രതിഷേധം

അയര്‍ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഡബ്ലിനില്‍ ആയിരങ്ങളുടെ പ്രതിഷേധം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Parnell Square-ല്‍ നിന്നും D’Olier Street-ലേയ്ക്കും, പിന്നീട് Westmoreland Street-ലേയ്ക്കും പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ജനറല്‍ പോസ്റ്റ് ഓഫിസിന് സമീപത്തും പ്രതിഷേധവുമായി ഇവരെത്തി. പ്രകടനത്തില്‍ പങ്കെടുത്ത മിക്കവരുടെയും പ്രതിഷേധം കോവിഡ് പാസിനെതിരെയായിരുന്നു. വാക്‌സിന്‍ എടുക്കാത്തവരോട് വിവേചനം കാണിക്കുന്നതായും, വാക്‌സിന്‍ സ്വീകരിച്ചവരെക്കാള്‍ തങ്ങള്‍ അപകടകാരികളല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. രാജ്യത്ത് വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ വിദ്വേഷകരമായ സംസാരമുണ്ടാകുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. രാജ്യത്തെ മാധ്യമങ്ങള്‍ ആരോഗ്യനിയന്ത്രണങ്ങള്‍ അനിവാര്യമാണ് എന്ന രീതിയില്‍ റിപ്പോര്‍ട്ട് … Read more

സൗത്ത് ആഫ്രിക്കൻ കൊറോണ വൈറസ് വകഭേദത്തിനു പേര് ഓമിക്രോൺ; യൂറോപ്പിലും സ്ഥിരീകരിച്ചു

സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദത്തിന് ഓമിക്രോണ്‍ (Omicron) എന്ന് പേര് നല്‍കി World Health Organization (WHO). തീവ്രവ്യാപന ശേഷിയുള്ളതായതിനാല്‍, വേരിയന്റ് ഓഫ് കണ്‍സേണ്‍ എന്ന പട്ടികയിലാണ് ഓമിക്രോണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകമെങ്ങും രോഗബാധ വര്‍ദ്ധിപ്പിച്ച ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെട്ടിരിക്കുന്ന പട്ടികയാണിത്. നവംബര്‍ 9-നാണ് ആദ്യമായി ഈ വകഭേദം സ്ഥിരീകരിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ കഴിഞ്ഞ ആഴ്ചകളിലായി രോഗബാധയില്‍ വന്‍ വര്‍ദ്ധനവുണ്ടായത് ഓമിക്രോണ്‍ കാരണമാണെന്നാണ് കരുതുന്നത്. ഈ വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാള്‍ ഏറെ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നും, … Read more

അയർലണ്ടിൽ കുട്ടികളിലെ കോവിഡ് ബാധ ഏറുന്നു; ഒത്തുചേരലുകൾ, ബർത്ഡേ പാർട്ടികൾ എന്നിവ ഒഴിവാക്കണം; 9 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും മാസ്ക് വേണമെന്നും നിർദ്ദേശം

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നുള്ള കളികള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, രാത്രികളിലെ സ്ലീപ്പ് ഓവര്‍ എന്നിവ വിലക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍. അടുത്ത രണ്ടാഴ്ചത്തേയ്‌ക്കെങ്കിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് കാട്ടി ഡോ. ഹോലഹാന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഒമ്പത് വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുക, പ്രൈമറി സ്‌കൂളുകളില്‍ മൂന്നാം ക്ലാസ് മുതല്‍ മേല്‍പോട്ടുള്ള എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. നിലവില്‍ … Read more

കൊറോണ വൈറസിന്റെ പുതിയ വകഭേദം സൗത്ത് ആഫ്രിക്കയിൽ; ജനിതകമാറ്റം കാരണം വ്യാപന ശേഷി കൂടുതൽ; ഫ്‌ളൈറ്റുകൾ നിരോധിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

സൗത്ത് ആഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസ് വകഭേദം ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നു. SARS-CoV-2 എന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമായ B.1.1.529 ആണ് സൗത്ത് ആഫ്രിക്ക അടക്കം ഏതാനും രാജ്യങ്ങളില്‍ സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സൗത്ത് ആഫ്രിക്കയില്‍ നിന്നും ഫ്‌ളൈറ്റുകള്‍ നിരോധിക്കാനാലോചിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഇക്കാര്യം അംഗരാജ്യങ്ങളുമായി ആലോചിച്ച് വരികയാണെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് Ursula von der Leyen പറഞ്ഞു. പുതിയ വകഭേദത്തിന് വ്യാപന ശേഷി വളരെ കൂടുതലാണെന്നതും, ഒരുപിടി ജനിതകമാറ്റങ്ങള്‍ … Read more

അയർലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങൾ 100% കപ്പാസിറ്റിയോടെ പ്രവർത്തിക്കുന്നത് കോവിഡ് ബാധ വർദ്ധിപ്പിക്കുന്നു; യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തി SIPTU

അയര്‍ലണ്ടിലെ തൊഴിലാളികളെയും, യാത്രക്കാരെയും കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി നിലവില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ 100% കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കുന്ന തടയണമെന്ന് തൊഴിലാളി സംഘടനയായ SIPTU. ഇക്കാര്യം കാട്ടി ഗതാഗതമന്ത്രി ഈമണ്‍ റയാന് തങ്ങള്‍ കത്ത് നല്‍കിയതായും SIPTU പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ഈയിടെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടും പൊതുഗതാഗതം 100% കപ്പാസിറ്റിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഇത് ജോലിക്കാര്‍ക്കും, യാത്രക്കാര്‍ക്കും കോവിഡ് പിടിപെടാന്‍ സാധ്യത കൂട്ടുന്നുവെന്നും SIPTU മേഖലാ നേതാവായ ജോണ്‍ മുര്‍ഫി പറഞ്ഞു. പൊതുഗതാഗത മാര്‍ഗ്ഗം പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന് തന്നെയാണ് … Read more