കേരള ഹൗസ്  ബാഡ്മിന്റൺ ടൂർണമെൻറ് ഡിസംബർ 9-ന്

കേരള ഹൗസ്  ബാഡ്മിന്റൺ ടൂർണമെൻറ് ഡിസംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു. ഡബ്ലിനിലെ Baldoyle Badminton center-ൽ വച്ച് രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ. ലേഡീസ്, മെൻ, മിക്സഡ് എന്നിങ്ങനെ 3 വിഭാഗങ്ങളിൽ ഡിവിഷൻ 1-3 3-5 6-9 എന്നിവയിലായി മത്സരങ്ങൾ നടക്കും. ഒരു വിഭാഗത്തിൽ പങ്കെടുക്കാൻ 15 യൂറോയും, രണ്ട് വിഭാഗത്തിൽ മത്സരിക്കാൻ 25 യൂറോയും ആണ് ഫീസ്. രജിസ്ട്രേഷന് ബന്ധപ്പെടുക: Anil: 089 475 0507 Denny: 087 858 … Read more

​വാട്ടർഫോർഡ് സെവൻസ് ഫുട്ബോൾ മേളക്ക് കൊടിയിറങ്ങി; ജേതാക്കൾ ഇവർ

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബോളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർഫോർഡ് ടൈഗേർസ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബോൾ മേളയുടെ കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മൽസരങ്ങൾ കാണാൻ നൂറു കണക്കിന് പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30 , 30 പ്ലസ് വിഭാഗങ്ങളിലായി ​16 ടീമുകളാണ് ഏറ്റുമുട്ടിയത്. അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മൽസരത്തിൽ ഗോൾവേ ഗ്യാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേർസ് ജേതാക്കളായി. മുഴുവൻ സമയത്ത്​ ഓരോ … Read more

2028 യൂറോ കപ്പ്; അയർലണ്ടും യു.കെയും ചേർന്ന് വേദിയൊരുക്കും

2028-ല്‍ നടക്കുന്ന യുവേഫ യൂറോകപ്പ് ഫുട്‌ബോളിന് അയര്‍ലണ്ടും, യു.കെയും ചേര്‍ന്ന് അതിഥ്യം വഹിക്കും. ഇരു രാജ്യങ്ങളും സംയുക്തമായി ടൂര്‍ണ്ണമെന്റ് നടത്താന്‍ നല്‍കിയ അപേക്ഷ യുവേഫ അംഗീകരിച്ചു. നേരത്തെ 2028 യൂറോകപ്പ് സംഘടിപ്പിക്കാനായി രംഗത്തുണ്ടായിരുന്ന തുര്‍ക്കി പിന്മാറിയതോടെയാണ് അയര്‍ലണ്ടും, യു.കെയും വേദികളായി മാറിയത്. ഇത്തവണ പിന്മാറിയെങ്കിലും 2032-ല്‍ ഇറ്റലിയുമായി ചേര്‍ന്ന് തുര്‍ക്കി ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കും. അയര്‍ലണ്ട്, യു.കെ എന്നിവര്‍ സംയുക്തമായി അതിഥ്യം വഹിക്കുമ്പോള്‍ ഫലത്തില്‍ അഞ്ച് രാജ്യങ്ങളിലായാണ് 2028 യൂറോകപ്പ് നടക്കുക. അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, ഇംഗ്ലണ്ട്, … Read more

സെവൻസ് ഫുട്ബോൾ മേളയുമായി ‘വാട്ടർഫോഡ് ടൈഗേഴ്‌സ്’ വീണ്ടും

കാൽപ്പന്ത് ആരവങ്ങൾക്കൊപ്പം കൂടിച്ചേരലിന്റേയും, സൗഹൃദത്തിന്റേയും ലോകം തിരിച്ച് പിടിക്കാനുള്ള യാത്രയിൽ അയർലണ്ടിലെ പ്രവാസി കൂട്ടായ്‌മയായ വാട്ടർ ഫോർഡ് ടൈഗേർസ് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. പ്രവാസജീവിതത്തിലെ മനം മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കും, വ്യക്തിഗതമായ പ്രയാസങ്ങൾക്കും അവധി നൽകി, ഒക്ടോബര്‍ 29-ന് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സെവൻസ് ഫുട്ബോൾ മേളയുമായി വാട്ടർഫോഡ് ടൈഗേഴ്‌സ് ജനശ്രദ്ധയാകർഷിക്കുകയാണ്. രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഫുട്ബോൾ മേളയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. … Read more

‘ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 2’ ഒക്ടോബർ 7-ന് ദ്രോഗഡയിൽ; ചുക്കാൻ പിടിച്ച് അളിയൻസ് ദ്രോഗഡ

അളിയൻസ് ദ്രോഗഡ ചുക്കാൻ പിടിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് ഫുട്ബോൾ  ടൂർണമെന്റ് ഈ വരുന്ന ഒക്ടോബർ 7-ആം തീയതി സൈന്റ്റ് പാട്രിക് ജി.എ.എ. സ്റ്റമുള്ളനിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.  പോയ വർഷം നടന്ന ആവോശോജ്ജ്വല പോരാട്ടങ്ങൾക്കൊടുവിൽ ഡബ്ലിൻ സ്‌ട്രൈക്കേഴ്സ് വിജയതിലകം ചൂടിയ, 16 ടീമുകൾ അണിനിരന്ന ടൂർണമെന്റ് സമാനതകൾ ഇല്ലാത്ത വിജയവുമായിരുന്നു.  വരുന്ന മാസം നടക്കുന്ന രണ്ടാം സീസണിൽ അനേകം പുതുമകൾ സംഘാടകർ ഒരുക്കുന്നുണ്ട്.  ആറുപേർ അടങ്ങുന്ന ടീമുകൾ ആണ് ഈ വട്ടം കപ്പിനായി മാറ്റുരയ്ക്കുന്നത്.  മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം … Read more

തുടർച്ചയായ രണ്ടാം കിരീടത്തിന്റെ പൊൻതിളക്കത്തിൽ റോയൽ ക്രിക്കറ്റേഴ്‌സ് മീത്ത്‌

അയർലണ്ടിലെ പ്രവാസി ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തിലേക്കുള്ള തങ്ങളുടെ അവകാശവാദം വെറുതെയല്ല എന്ന് തെളിയിച്ചുകൊണ്ട്, ഐറിഷ് – ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ടീമും, നാവൻ സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമവുമായ റോയൽ ക്രിക്കറ്റേഴ്‌സ് മീത്ത് (RCM) സീസണിലെ തങ്ങളുടെ രണ്ടാമത്തെ കിരീടം നേടുന്ന കാഴ്ചയുമായാണ് പോയ വാരം അവസാനിച്ചത്. സെപ്റ്റംബർ 16- ആം തിയതി Wexford SASC സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ Wexford Strikers ടീമിനെ നിലംപരിശാക്കിക്കൊണ്ടാണ് Royal Cricketers Meath, ഈ സീസണിലെ രണ്ടാം കിരീടത്തിൽ … Read more

അയർലണ്ടിലെ വേൾഡ് നാച്ച്വറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി മലയാളിയായ റോഷൻ കുര്യാക്കോസ്

വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ക്ക് അഭിമാനമായി റോഷന്‍ കുര്യാക്കോസ്. ഞായറാഴ്ച ന്യൂറോസില്‍ വച്ച് നടന്ന വേള്‍ഡ് നാച്ച്വറല്‍ ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയാണ് റോഷന്‍ പ്രാവാസി ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും അഭിമാനം വാനോളമുയര്‍ത്തിയത്. ഒന്നാം സ്ഥാനം നേടുക വഴി ഈ വര്‍ഷം അമേരിക്കയില്‍ വച്ചു നടക്കുന്ന ഓള്‍ വേള്‍ഡ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും റോഷന്‍ കരസ്ഥമാക്കി. വാട്ടര്‍ഫോര്‍ഡ് കില്ലൂര്‍ നഴ്‌സിങ് ഹോമില്‍ ക്ലിനിക്കല്‍ നഴ്‌സിങ് മാനേജര്‍ ആയി ജോലി ചെയ്യുകയാണ് … Read more

ഹർഡിൽസിൽ അയർലണ്ടിന്റെ ദേശീയ റെക്കോർഡ് തിരുത്തി ലിമറിക്ക് സ്വദേശിയായ സാറ ലാവിൻ

അയര്‍ലണ്ടിന്റെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ദേശീയ റെക്കോര്‍ഡ് തിരുത്തി Sarah Lavin. നേരത്തെ 2018-ല്‍ Phil Healy കുറിച്ച 11.28 സെക്കന്റ് എന്ന സമയമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഇന്നലെ നടന്ന 100 മീറ്റര്‍ ഹര്‍ഡില്‍സില്‍, 11.27 സെക്കന്റ് കൊണ്ട് കുതിച്ചെത്തി സാറ തിരുത്തിയത്. സ്വിറ്റ്‌സര്‍ലണ്ടിലെ Bellinzona-യില്‍ നടക്കുന്ന Continental Tour Silver ടൂറായ Gala dei Castelli-യിലായിരുന്നു സാറയുടെ ചരിത്രം കുറിച്ച പ്രകടനം. അതേസമയം മത്സരത്തില്‍ ഇറ്റലിയുടെ Zaynab Dosso-യ്ക്ക് പിന്നിലായി (11.15 സെക്കന്റ്) രണ്ടാം സ്ഥാനത്താണ് സാറ … Read more

BUDDIEZ CAVAN- ULTIMATE BATTLE SEASON-1 ക്രിക്കറ്റ് ടൂർണമെന്റ് ഡബ്ലിനിൽ സെപ്റ്റംബർ 2, 3 തീയതികളിൽ

കാവൻ: ക്രിക്കറ്റിനെയും സൗഹൃദത്തേയും ഒരുപോലെ സ്നേഹിക്കുന്ന BUDDIEZ- ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 2, 3 തീയതികളിൽ ഡബ്ലിനിൽ വച്ച് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു. വിവിധ കൗണ്ടികളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനം Black White Technologies സ്പോൺസർ ചെയ്യുന്ന 555 യൂറോയും എവർ റോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് Spice India സ്പോൺസർ ചെയ്യുന്ന 333 യൂറോയും എവർറോളിങ് ട്രോഫിയും, കൂടാതെ Best Batsman, Best Bowler, Man of … Read more

ഐറിഷ് ക്രിക്കറ്റ് ലോകത്ത് പുതുചരിത്രം തീർക്കുന്ന Royal Cricketers Meath (RCM)

ഐറിഷ് ക്രിക്കറ്റിന്റെ ഭൂമികയെ തങ്ങളുടെ മികവുറ്റ പ്രകടനത്താൽ ആവേശംകൊണ്ടിളക്കിമറിക്കുന്ന യുവതാരങ്ങൾ. ഈ വർഷത്തെ ഓണഘോഷങ്ങളുടെ ഭാഗമായി ദ്രോഗഡ EMCC ഇക്കഴിഞ്ഞ ഞായറാഴ്ച (27/08/23) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, മിന്നുന്ന വിജയങ്ങളിലൂടെ ജേതാക്കൾക്കുള്ള ട്രോഫി കരസ്തമാക്കിയ നാവൻ റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായ Royal Cricketers Meath (RCM) ടീമംഗങ്ങളെ ഏറ്റവും ലളിതമായിപ്പോലും അങ്ങിനെയേ വിശേഷിപ്പിക്കാനാകൂ. ടൂർണമെന്റിന്റെ പ്രാഥമിക മത്സരങ്ങളിൽ ലൂക്കൻ കോൺഫഡന്റ് ക്രിക്കറ്റേഴ്സിനെയും, കാസ്സിൽലാൻഡ് ക്രിക്കറ്റ് ക്ലബ്ബിനെയും, കെ സി സിയെയും പരാജയപ്പെടുത്തി ഫൈനലിൽ എത്തിയ Royal Cricketers … Read more