‘തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്’; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രശ്നങ്ങൾ പരിഹരിച്ചതായി മെറ്റാ

മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചു. ഐറിഷ് സമയം വൈകിട്ട് 3.15 ഓടെ ആയിരുന്നു ഇവ ലോഗിൻ ചെയ്യാൻ സാധിക്കാതെ പ്രവർത്തന രഹിതമായത്. ആഗോളമായി അനുഭവപ്പെട്ട പ്രശ്നം പരിഹരിച്ചതായി മെറ്റാ അറിയിച്ചു. തടസം നേരിട്ടതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച മെറ്റാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, കഴിയുന്നതും വേഗം തന്നെ പരിഹാരം കണ്ടതായും കൂട്ടിച്ചേർത്തു. ലോഗിൻ പ്രശ്നമാണ് ഫേസ്ബുക് നേരിട്ടതെങ്കിൽ, ഫീഡ് റിഫ്രഷ് ആകാത്തത് ആയിരുന്നു ഇൻസ്റ്റാഗ്രാമിന്‍റെ … Read more

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾക്ക് ആഗോളമായി തടസം നേരിടുന്നു

മെറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയില്‍. ആഗോളമായി ഐറിഷ് സമയം ഉച്ചയ്ക്ക് ശേഷം 3.15 മുതലാണ് തടം നേരിട്ടു തുടങ്ങിയത്. പല അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയ നിലയിലാണ്. വീണ്ടും ലോഗിന്‍ ചെയ്യാന്‍ നോക്കിയാലും അതിന് കഴിയാത്ത നിലയിലാണ്. പാസ്‌വേര്‍ഡ് തെറ്റാണെന്നാണ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. പ്രശ്‌നത്തെ പറ്റി അറിവുണ്ടെന്നും, പരിഹാരശ്രമങ്ങള്‍ നടക്കുകയാണെന്നും മെറ്റാ പ്രതികരിച്ചു.

അയർലണ്ടിൽ തീവ്ര വലതുപക്ഷവാദികളുടെ സ്വാധീനം വർദ്ധിക്കുന്നു; കുടിയേറ്റക്കാർ ആക്രമിക്കപ്പെടുന്നതിലും വിദ്വേഷ പ്രചാരകർക്ക് പങ്ക്

അയര്‍ലണ്ടില്‍ തീവ്ര വലതുപക്ഷവാദികളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്ര വലതുപക്ഷവാദികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വളരെയേറെ വര്‍ദ്ധിച്ചതായും Institute of Strategic Discourse (ISD) നടത്തിയ പഠനത്തില്‍ പറയുന്നു. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ രാജ്യത്തെ 12 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ 1,640 അക്കൗണ്ടുകളും, 13 മില്യണ്‍ പോസ്റ്റുകളുമാണ് ISD പഠനവിധേയമാക്കിയത്. കോവിഡ് ബാധ ആരംഭിച്ച സമയമായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളാണ് ഏറ്റവും കൂടുതലായി ആദ്യ ഘട്ടത്തില്‍ വന്നിരുന്നത്. എന്നാല്‍ കോവിഡ് … Read more

ട്വിറ്ററിന്റെ വമ്പിനെ മുട്ടുകുത്തിക്കുമോ ത്രെഡ്സ്? മെറ്റയുടെ പുതിയ ആപ്പിന്റെ പ്രവർത്തനം എങ്ങനെ?

അനവധി വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെ ട്വിറ്ററിന് മറ്റൊരു തിരിച്ചടിയായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് എത്തി. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഉടമകളായ മെറ്റാ ആണ് ട്വിറ്ററിനോട് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് (Threads) അവതരിപ്പിച്ചിരിക്കുന്നത്. എത്തിയയുടന്‍ ഹിറ്റായ ത്രെഡ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണം വൈകാതെ തന്നെ 100 മില്യണ്‍ കടക്കുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മെറ്റയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമുമായി ലിങ്ക് … Read more

അയർലണ്ടിൽ 490 പേരെ പിരിച്ചുവിടാൻ ഫേസ്ബുക് ഉടമകളായ മെറ്റാ

ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റാ, അയര്‍ലണ്ടില്‍ 490 പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിക്കായി ലോകമെങ്ങും ജോലി ചെയ്യുന്ന 10,000 പേരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചിലാണ് മെറ്റാ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഡബ്ലിനിലെ തങ്ങളുടെ ഇന്റര്‍നാഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 490 പേരെ കമ്പനി പറഞ്ഞുവിടുന്നത്. അയര്‍ലണ്ടില്‍ മെറ്റയ്ക്കായി ആകെ ജോലി ചെയ്യുന്നവരില്‍ 20% പേര്‍ വരും ഇത്. പിരിച്ചുവിടല്‍ ബാധിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രതികരിച്ചു. കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇവര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി സര്‍ക്കാര്‍ … Read more

വിവരശേഖരണ നിയമം ലംഘിച്ചു; ഫേസ്ബുക്കിന് 1.2 ബില്യൺ യൂറോ പിഴയിട്ട് അയർലണ്ട്

വിവരശേഖരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയ്ക്ക് 1.2 ബില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ Data Protection Commission (DPC). ഒപ്പം യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസിലെ സര്‍വറുകളിലേയ്ക്ക് മാറ്റുന്നത് നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് DPC റെക്കോര്‍ഡ് തുക പിഴയടയ്ക്കാന്‍ മെറ്റയോട് ഉത്തരവിട്ടത്. അതിര്‍ത്തി കടന്ന് വിവരങ്ങള്‍ കൈമാറ്റം ചെയ്യുക വഴി European GDPR (General Data Protection Regulation) നിയമം കമ്പനി ലംഘിച്ചതായി DPC വ്യക്തമാക്കി. … Read more

ലോകത്തിലെ ഏറ്റവും മോശം കമ്പനി ഫേസ്ബുക് ഉടമകളായ മെറ്റ; ഇതാ ജനങ്ങൾ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മോശം 5 കമ്പനികൾ

2021-ലെ ഏറ്റവും മോശം കമ്പനി എന്ന പേര് ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്ക്. ഈയിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ വിവിധ കമ്പനികളെ മെറ്റ എന്ന ഒറ്റ പേരിന് കീഴിലാക്കിയതായി പ്രഖ്യാപിച്ചത്. സ്വകാര്യതാലംഘനങ്ങള്‍, തീവ്രവാദ, വംശീയവാദത്തിന് കൂട്ടുനില്‍ക്കല്‍, പിഴ വിവാദം എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലൂടെയാണ് ഫേസ്ബുക്ക് ഈ വര്‍ഷം കടന്നുപോയത്. കുട്ടികളെ മോശമായി ബാധിക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടികളൊന്നും എടുത്തില്ലെന്ന് കാട്ടി യുഎസിലെ ഫേസ്ബുക്ക് മുന്‍ ജീവനക്കാരി പരസ്യമായി രംഗത്തെത്തിയതടക്കം കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു. … Read more

ഫേസ്ബുക്ക് ഇനി അറിയപ്പെടുക പുതിയ പേരിൽ; ഔദ്യോഗികനാമം വെളിപ്പെടുത്തി സക്കർബർഗ്

ആഗോള സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് ഇനിമുതല്‍ അറിയപ്പെടുക ‘Meta’ എന്ന പേരില്‍. തങ്ങളുടെ കീഴിലുള്ള വിവിധ ആപ്പുകളെയും, പ്ലാറ്റ്‌ഫോമുകളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് ഫേസ്ബുക്ക് അറിയിച്ചു. അതേസമയം നിലവിലെ കമ്പനി സംവിധാനത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക്, മെസേജിങ് ആപ്പ് വാട്‌സാപ്പ്, ഫോട്ടോ/വീഡിയോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റഗ്രാം, വിര്‍ച്വല്‍ റിയാലിറ്റി ആപ്പായ ഒക്കുലസ് തുടങ്ങി ഒരുപിടി പ്ലാറ്റ്‌ഫോമുകളാണ് Facebook.Inc എന്ന കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി ഇനി … Read more

വിവാദങ്ങൾക്കിടയിലും കുലുങ്ങാതെ ഫേസ്ബുക്ക്; ലാഭം കുത്തനെ ഉയർന്നതായി റിപ്പോർട്ട്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 9 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് ലാഭം മാത്രമായി ഉണ്ടാക്കിയതെന്നാണ് ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുഎസില്‍ കമ്പനിക്കെതിരെ തെളിവെടുപ്പ് നടക്കുകയും, പല രാജ്യങ്ങളിലെയും ഐടി വിദഗ്ദ്ധര്‍ കമ്പനിയുടെ പോളിസികള്‍ തെറ്റായ രീതിയിലാണെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ത്തുകയും ചെയ്തിട്ടും ജനപ്രിയ സോഷ്യല്‍ മീഡിയയിലൊന്നായി ഫേസ്ബുക്ക് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഫേസ്ബുക്ക് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും, തീവ്രവാദികള്‍ക്ക് വളം വയ്ക്കുന്നുവെന്നും ഏറെ നാളായി ആരോപണമുണ്ട്. … Read more

പേരുമാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; പുതിയ പേരിന് Horizon-മായി ബന്ധമെന്ന് റിപ്പോർട്ട്

ലോകപ്രശസ്ത സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് പേരുമാറ്റത്തിനൊരുങ്ങുന്നതായി സൂചന. കമ്പനിയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് അമേരിക്കന്‍ ടെക്‌നോളജി വെബ്‌സൈറ്റായ Verge ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക സമ്മേഷനത്തില്‍ സിഇഒ മാര്‍ക്ക് സക്കന്‍ബര്‍ഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ Facebook Inc. എന്ന കമ്പനിയുടെ പേര് തന്നെയാണ് പ്ലാറ്റ്‌ഫോമിനും. ഫേസ്ബുക്കിന്റെ പുതിയ പേരിന് ‘Horizon’ എന്ന വാക്കുമായി ബന്ധമണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈയിടെയാണ് കമ്പനി തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന … Read more