ശുചീകരണ തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ശമ്പളം നല്‍കാത്തതില്‍ ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ. ശമ്പളകാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഒഴിഞ്ഞു മാറുകയാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഉത്തരവാദിത്തങ്ങള്‍ എറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപനവും നടത്തി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത്. 10 ദിവസമായി തുടരുന്ന സമരത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് പിന്തുണയുമായി സമര കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്. എന്നാല്‍ … Read more

ജിതേന്ദ്ര തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു

ന്യൂഡല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതൃയോഗത്തിലാണ് മുന്‍ നിയമമന്ത്രി ജിതേന്ദ്രതോമറിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമുയര്‍ന്നത്. ദില്ലി കാന്റ് എംഎല്‍എ സുരേന്ദര്‍ സിംഗ്, കരോള്‍ ബാഗ് എംഎല്‍എ വിശേഷ് രവി എന്നിവരുടേതും വ്യാജബിരുദമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തോമറിനെതിരെയുള്ള നടപടിയെടുക്കുന്നത് പാര്‍ട്ടി നേതാക്കള്‍ക്ക് പാഠമാകുമെന്നാണ് എഎപി … Read more

ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു

ലണ്ടന്‍: കൗണ്ട് ഡ്രാക്കുളയായി അഭ്രപാളികളില്‍ തിളങ്ങിയ പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് അന്തരിച്ചത്. ഡ്രാക്കുളയായും , വിക്കര്‍മാന്‍,’ജെയിംസ്‌ബോണ്ടി’ലെ സ്‌കരമാംഗയും ലോര്‍ഡ് ഓഫ് ദ റിങ്‌സിലെ സറുമന്‍ എന്നീ വില്ലന്‍വേഷങ്ങളിലൂടെ പ്രശസ്തനായ ലീ 250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയെല്ലാം മരണവാര്‍ത്ത അറിയിച്ച ശേഷം മാത്രം വാര്‍ത്ത പുറത്തുവിട്ടാല്‍ മതിയെന്ന അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റിന്റെ നിര്‍ബന്ധം മൂലമാണ് മരണവാര്‍ത്ത പുറം … Read more

പാകിസ്ഥാന്‍ ആണവായുധം പ്രയോഗിക്കാന‍് മടിക്കില്ലെന്ന് മുഷറഫ്

ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്ഥാനെ അസ്ഥിരമാക്കുന്നതായി ആരോപിച്ച മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫ് അണുവായുധങ്ങള്‍ ആഘോഷച്ചടങ്ങുകള്‍ക്കല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിരോധത്തിനാണെന്ന് താക്കീത് നല്‍കി. 1999-2008 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ ഭരിച്ച മുഷറഫ് പാകിസ്ഥാനെ ആണവായുധരഹിതമാക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇതിനായി പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതായി ആരോപിച്ചു. ഇന്ത്യയുടെ ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാവില്ല. തങ്ങള്‍ക്കെതിരെ വെല്ലുവിളിയുമായി വരേണ്ടതില്ലെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയ മുഷറഫ് ആണവായുധ മേഖലയില്‍ പാകിസ്ഥാന്‍ വന്‍ശക്തിയാണെന്ന് ഓര്‍മിപ്പിച്ചു. ലോകത്ത് അതിവേഗം വളരുന്ന ആണവയുധശക്തിയായ … Read more

ജര്‍മന്‍ വിങിലെ കോ-പൈലറ്റായിരുന്ന ആന്‍ഡേഴ്‌സ് ലൂബിസ് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കണ്ടത് 41 ഡോക്ടര്‍മാരെയെന്ന് പ്രോസിക്യൂട്ടര്‍

ജര്‍മനി : ഫ്രാന്‍സിലെ പര്‍വ്വതനിരകളിലേക്ക് വിമാനം ഇടിച്ചിറക്കി വന്‍ ദുരന്തം സൃഷ്ടിച്ച ജര്‍മന്‍ വിങിലെ പൈലറ്റ് മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടയില്‍ 41 ഡോക്ടര്‍മാരെ സമീപിച്ചിരുന്നതായി പാരിസ്ിലെ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ടു 200 ലധികം ആളുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാണ് അവിടെ സംഭവിച്ചതെന്നും പ്രോസിക്യൂട്ടര്‍ ബ്രിസ് റോബിന്‍സ് വ്യക്തമാക്കി. ദുരന്തത്തിനു കാരണക്കാരനായ വ്യക്തി കൊല്ലപ്പെട്ടതിനാല്‍ ഇതു സംബന്ധിച്ചു ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോടതി അനുവദിക്കില്ലെന്നും അദ്ദേഹം … Read more

ഗൂഗിളിന്റെ വേഗമേറിയ സെര്‍ച്ച് എന്‍ജിന്‍ വരുന്നു

ന്യൂഡല്‍ഹി: ഗൂഗിളിന്റെ വേഗമേറിയ സെര്‍ച്ച് എന്‍ജിന്‍ വരുന്നു. ഗൂഗിള്‍ 2ജി നെറ്റുവര്‍ക്കുകളിലാണ് വേഗമേറിയ തെരച്ചില്‍ സംവിധാനത്തിനു തുടക്കമിടുന്നത്. 200 മില്യണില്‍ അധികം ഇന്ത്യക്കാരാണു സ്മാര്‍ട്ട് ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും നെറ്റ്‌വര്‍ക്കിനു വേഗം കുറയാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നെറ്റിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനാണു ഗൂഗിളിന്റെ പുതിയ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. കൂടുതല്‍ പേജുകള്‍ ഒരേസമയം അതിവേഗത്തില്‍ ലോഡ് ചെയ്യാനാകുമെന്നതും 80 ശതമാനം കുറച്ച് ഡാറ്റ ഉപയോഗിച്ചാല്‍ മതിയെന്നതുമാണ് ഇതിന്റെ സവിശേഷത. … Read more

കോപ്പ അമേരിക്ക… ടീമിന് പിന്തുണയുമായി വെനിസ്വേലയിലെ വാര്‍ത്താ അവതാരകര്‍ തുണിയുരിഞ്ഞു

കരാക്കസ്: കോപ്പ അമേരിക്ക മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ടീമിന് പിന്തുണയുമായി വെനിസ്വേലയിലെ വാര്‍ത്താ അവതാരകര്‍ തുണിയുരിഞ്ഞു. വെനിസ്വേലയിലെ ഇന്റര്‍നെറ്റ് ചാനലായ ‘ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ’യുടെ എട്ടംഗ വാര്‍ത്താ സംഘമാണ് ടീമിനെ പിന്തുണച്ച് മേല്‍വസ്ത്രം ഉപേക്ഷിച്ചത്. മോഡലുകളും സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥികളും വാര്‍ത്താ സംഘത്തില്‍ ഉള്‍പ്പെടുന്നു. ടീമിന് പിന്തുണ എന്നതിലുപരി സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് തങ്ങളുടെ മേല്‍വസ്ത്രം ഉപേക്ഷിച്ചതെന്ന് ഇവര്‍ പറയുന്നു. നഗ്‌നരാകുന്നത് അപമാനകരമായി കാണേണ്ടതില്ലെന്ന സന്ദേശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട … Read more

ശ്രദ്ധ നേടി ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളെ പ്രമേയമാക്കി ഒരുക്കിയ പരസ്യചിത്രം ശ്രദ്ധ നേടുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ പരസ്യത്തിലാണ് ലെസ്ബിയന്‍ പെണ്‍കുട്ടികളെ കഥാപാത്രമാക്കിയിരിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പരസ്യമാണ് ഇത്. ഒന്നിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി തയ്യാറെടുക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രണ്ടര മിനിറ്റിലേറെ നീളുന്ന പരസ്യം അവതരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരസ്യത്തിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ‘ദ വിസിറ്റ്’ എന്ന പേരിലുള്ള പരസ്യ വീഡിയോ യൂട്യൂബില്‍ രണ്ട് … Read more

കരിപ്പൂരില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി-രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് ജനറലുമായി സംസാരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സി.ഐ.എസ്.എഫ് കമാന്‍ഡര്‍ അനില്‍ ബാലി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ … Read more

ട്രെയിനുകളിലെ അപായചങ്ങല നീക്കില്ലെന്ന് റെയില്‍വേ

  ന്യൂഡല്‍ഹി: ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന അപായ ചങ്ങലകള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം പിന്‍വലിച്ചു. ഇതിന് പകരം അപായചങ്ങലകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റെയില്‍വേ വക്താവ് അറിയിച്ചു. ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും റെയില്‍വേ നീക്കമുണ്ട്. അപായ ചങ്ങല ദുരുപയോഗം ചെയ്യുന്നത് മൂലം പ്രതിവര്‍ഷം 3,000 കോടി നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് അപായ ചങ്ങല ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. അപായ ചങ്ങലയ്ക്ക് പകരം അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിന് ട്രെയിനിലെ ലോക്കോ … Read more