ഡബ്ലിനിൽ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ, നിരവധി തൊഴിലവസരങ്ങൾ ഒരുങ്ങും

ഡബ്ലിനിലെ Clondalkinൽ പുതിയ ബയോടെക് പ്ലാന്റ് നിർമിക്കാൻ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ. 50 വർഷത്തിലേറെയായി അയർലൻഡിൽ സാന്നിദ്ധ്യം നിലനിർത്തുന്ന ഈ ഫർമാ കമ്പനി രാജ്യത്ത് അഞ്ച് സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മൂന്നെണ്ണം ഡബ്ലിനിൽ, കിൽഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ് , കോർക്കിലെ Ringaskiddy എന്നിവിടങ്ങളിലും ഫർമയ്ക്ക് സൈറ്റുകൾ ഉണ്ട്. അയർലൻഡിൽ Pfizer ന്റെ Grange Castle ലെ പ്ലാന്റിൽ ഇതിനകം 1,700-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബയോടെക് പ്ലാന്റിന്റെ നിർമ്മാണം … Read more

ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഡബ്ലിൻ കൺവെൻഷനും വലിയ പെരുന്നാളും: അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനിയുടെ പ്രധാന നേതൃത്വത്തിൽ

ഡബ്ലിൻ സെന്റ്‌ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മുൻവർഷങ്ങളിൽ നടത്തിവരാറുള്ള ഡബ്ലിൻ കൺവെൻഷനും ഈ പള്ളിയുടെ കാവൽപിതാവായ ചാത്തുരുത്തിൽ പരിശുദ്ധ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ദുഖ്‌റോനൊ ‌പെരുന്നാളും 2022 നവംബർ മാസം 5, 6 (ശനി, ഞായർ) തിയ്യതികളിൽ രാത്മയിൻസിലുള്ള സെന്റ്‌ മേരീസ്‌ കോളേജ്‌ ചാപ്പലിൽ വെച്ച് (eircode D06CH79) ഭക്ത്യാദരപൂർവ്വം നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. 5 ാം തിയതി ശനിയാഴ്ച്ച വൈകിട്ട്‌ 5 മണിയ്ക്ക്‌ വലിയപെരുന്നാളിനു മുന്നോടിയായുള്ള കൊടിയേറ്റും 5.15 ന് സന്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നു. … Read more

ഡബ്ലിൻ ബസ് പ്രതിസന്ധി : പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതായി റിപ്പോർട്ട്

അയർലൻഡ് തലസ്ഥാനത്തെ ബസ് പ്രതിസന്ധി പൊതുഗതാഗതത്തിൽ നിന്ന് ആളുകളെ അകറ്റുന്നതായി റിപ്പോർട്ട്. നോർത്ത് ഭാഗത്ത് നിന്നുള്ള ബസ്സുകൾ സ്ഥിരമായി വൈകുന്നതും റദ്ദാക്കുന്നതും കാരണം യാത്രക്കാർ പൊതുഗതാഗതം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ട്. വടക്കൻ പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലർ Noeleen Reilly പൊതുഗതാഗത സേവനത്തെ വിമർശിച്ച് രംഗത്തെത്തി.13,40,83,220 N4, N6 റൂട്ടുകളിലെ യാത്രക്കാർക്കാണ് ബസ് സേവനങ്ങൾ തലവേദനയാകുന്നത്. “ഡബ്ലിൻ ബസുമായും Go-Ahead ബസ് ഓപ്പറേറ്ററുമായും ബന്ധപ്പെട്ട നിരവധി പരാതികൾ Finglas , Ballymun പ്രദേശവാസികളിൽ … Read more

മുസ്സോളിനിക്ക് നേരെ വെടിയുതിർത്ത ഐറിഷ് വനിതയ്ക്കായി ഡബ്ലിനിൽ സ്മാരകഫലകം

ഇറ്റാലിയന്‍ സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിക്ക് നേരെ റോമില്‍ വച്ച് വെടിയുതിര്‍ത്ത ഐറിഷ് വനിതയുടെ ഓര്‍മയ്ക്കായി ഡബ്ലിനില്‍ സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ഡബ്ലിനിലെ 12 Merrion സ്ക്വയറിലാണ് Violet Gibson എന്ന ഐറിഷ് വനിതയ്ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഫലകം സ്ഥാപിച്ചത്. ലോര്‍ഡ് മേയര്‍ Caroline Conroy ആയിരുന്നു ഫലകത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ചത്. 1926 ഏപ്രില്‍ 7നായിരുന്നു Violet Gibson മുസ്സോളിനിക്ക് നേരെ വധശ്രമം നടത്തിയത്. റോമില്‍ വച്ച് പ്രസംഗിക്കവേ Violet Gibson ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഇറങ്ങിവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. … Read more

അയർലൻഡ് KMCC അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3 നു ഡബ്ലിനിൽ

അയർലന്‍ഡിലെ പ്രമുഖ സാമൂഹിക ,ജീവകാരുണ്യ സംഘടനയായ അയർലന്‍ഡ് കെഎംസിസി യുടെ അഞ്ചാം വാർഷികവും ,ഫാമിലി മീറ്റും നവംബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഡബ്ലിനിൽ വെച്ച് നടത്തപ്പെടും  .വൈകീട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും ,കേരളത്തിലെ സാമൂഹിക ,രാഷ്ട്രീയ ,ജീവകാരുണ്യ രംഗത്തെ പ്രമുഖനുമായ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയി പങ്കെടുക്കും .അയർലന്‍ഡിലെ വിവിധ സാമൂഹിക ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുന്ന ചടങ്ങിലേക്ക് … Read more

ലിഫി വാലി ഷോപ്പിങ് സെന്ററിൽ അടുത്തയാഴ്ച മുതൽ പെയ്ഡ് കാർ പാർക്കിങ്

ഡബ്ലിനിലെ ലിഫി വാലി ഷോപ്പിങ് സെന്ററില്‍ അടുത്തയാഴ്ച മുതല്‍ കാര്‍ പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്തുന്നു. ഷോപ്പിങ് സെന്ററിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ 30 മില്യണ്‍ യൂറോ മുടക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്തുന്നത്. ഇതുകൂടാതെ “comprehensive parking guidance system” അടക്കമുള്ള സംവിധാനങ്ങളും ഈ മാസം 17 മുതല്‍ ലിഫി വാലിയില്‍ ആരംഭിക്കും. ഷോപ്പിങ്ങില്‍ പാര്‍ക്കിങ്ങില്‍ അംഗപരിമിതര്‍ക്കായുള്ള പാര്‍ക്കിങ് സ്പേസില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പുതുതായി വരുത്തിയിട്ടുള്ളത്. പാരന്റ് ആന്റ് ചൈല്‍ഡ് സ്പേസ് 46 … Read more

ഡബ്ലിനിലെ വീട്ടിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

വെസ്റ്റ് ഡബ്ലിനിലെ ഒരു വീട്ടിൽ 40 വയസ് പ്രായമുള്ള യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ശേഷം ക്ലോണിയിലെ ബീച്ച്ഫീൽഡ് എസ്റ്റേറ്റിലാണ് ഇവരെ കണ്ടെത്തിയത്. ഗാർഡയും എമർജൻസി സർവീസും സംഭവസ്ഥലത്ത് എത്തി, ഫോറൻസിക്, സാങ്കേതിക പരിശോധനകൾക്കായി വീട് സീൽ ചെയ്തിട്ടുണ്ട്. 40 വയസ് പ്രായമുള്ള യുവതിയുടെയും ഏഴുമാസം പ്രായമുള്ള മകന്റെയും മൃതദേഹങ്ങൾ ഇന്നലെ രാത്രി വീട്ടിൽ നിന്ന് മാറ്റിയ ശേഷം ഫോറൻസിക് പരിശോധന ഇന്നും തുടരും. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം … Read more

ഡബ്ലിനിൽ തോക്ക് കാട്ടി യുവതിയിൽ നിന്നും കാർ തട്ടിയെടുത്തു

ഡബ്ലിനിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി യുവതിയിൽ നിന്നും കാർ തട്ടിയെടുത്തതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ Ballyfermotലെ പാർക്ക് വെസ്റ്റ് റോഡിലാണ് സംഭവം. വാഹനത്തിന്റെ ഉടമയായ തന്നെ കാറിൽ കയറുമ്പോൾ ഒരാൾ അടുത്തേക്ക് വന്ന് തോക്കു കാട്ടി ഭീഷിണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി ഗാർഡയോടെ വ്യക്തമാക്കി. തോക്ക് ചൂണ്ടി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതി കാറിൽ നിന്ന് ഇറങ്ങിയ ഉടനെ , സിൽവർ കളർ സി-ക്ലാസ് മെഴ്‌സിഡസ് ബെൻസ് 161-D … Read more

ഡബ്ലിനിൽ യൂറോപ്യൻ വോളീബോൾ മേള ഇന്ന്; എട്ട് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും

MIND ഓള്‍ യൂറോപ്പ് വോളിബോള്‍‌ ടൂര്‍ണ്ണമെന്റ് ഇന്ന് ‍ഡബ്ലിനില്‍ . ALSAA SPORTS CENTRE K67 YV06 ലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രണ്ട് പൂളുകളിലായി എട്ട് പ്രമുഖ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. പൂള്‍ ഒന്നില്‍ ബോള്‍ ബസ്റ്റേഴ്സ് ഡബ്ലിന്‍, കോര്‍ക്ക് ലയണ്‍സ്, KVC1 ഡബ്ലിന്‍, ലിവര്‍പൂള്‍ ലയണ്‍സ് എന്നീ ടീമുകളും, പൂള്‍ രണ്ടില്‍ ലിവര്‍പൂള്‍ ടൈഗേഴ്സ്, KVC2 ഡബ്ലിന്‍, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് യു.കെ, നെനാഗ് വോളിബോള്‍ എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്. മുന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് താരവും, … Read more

ഗാർഡയുടെ വാഹനത്തിൽ കാറിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത നാല് ആൺകുട്ടികൾ അറസ്റ്റിൽ

ഡബ്ലിനിലെ Cherry Orchard ഏരിയയില്‍ വച്ച് ഗാര്‍ഡയുടെ വാഹനത്തില്‍ അപകടകരമായ രീതിയില്‍ കാര്‍ ഇടിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മൂന്ന് പേര്‍ക്കെതിരെ ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് (ചൊവ്വാഴ്ച) ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും. നാലാമത്തെ കുട്ടിയെ Children’s Act, 2001 പ്രകാരം juvenile youth diversion programme ലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ Ballyfermot, Clondalkin, Rathcoole എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഗാര്‍ഡ ഇവരെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 19 … Read more