അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 21 മുതൽ, ശ്രദ്ധേയമായ സിനിമകൾ പ്രദർശനത്തിന്

പതിമൂന്നാമത് അയര്‍ലണ്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡബ്ലിനിലെ ഡന്‍ഡ്രം സിനിമാസിൽ ഒക്ടോബർ 21 മുതല്‍ 24 വരെ നടക്കും. ഉദ്ഘാടന ദിവസം ഫെസ്റ്റിവൽ താരമായ ബോളിവുഡ് നടി ദിവ്യ ദത്തയുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് ടിക്കറ്റ് ഇവന്റ് ബ്രൈറ്റ് വഴി വാങ്ങാൻ സാധിക്കും. ഇരുപത്തിയൊന്നാം തിയ്യതി വൈകുന്നേരം 4 മുതൽ 9 മണിവരെയാണ് ഉദ്ഘാടന ചടങ്ങുകൾ. ടിക്കറ്റുകൾ 45 യൂറോ നിരക്കിൽ ലഭ്യമാണ്. ഡബ്ലിനിലെ ഡന്‍ഡ്രം സിനിമാസിലാണ് പ്രദർശനങ്ങൾ .ഇത്തവണത്തെ … Read more

ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഒക്ടോബർ 29 ന് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് കാണാൻ അയർലൻഡ് മലയാളികൾക്ക് ഇതാ ഒരവസരം. ഒക്ടോബർ 29 വൈകിട്ട് ഏഴുമണിക്ക് അയർലൻഡിൽ ആദ്യമായി ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക. ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് … Read more

അയർലൻഡിലെ ലൂക്കനിൽ നടത്തിയ കിച്ചൻ ഓർക്കസ്ട്ര വർണ്ണാഭമായി

ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് വനിതകൾ നടത്തിയ കിച്ചൻ മ്യൂസിക് കാണികള്‍ക്ക് ആവേശമായി. 90 കളിൽ ക്യാമ്പസ്സുകൾ അടക്കി വാണിരുന്ന കിച്ചൻ ഓർക്കസ്ട്ര പുതു പുത്തൻ ശൈലിയിൽ അവതരിപ്പിച്ചത്തോടെ ഹിറ്റാവുകയായിരുന്നു. അടുക്കളയിൽ നിന്നും ചിരവ, പുട്ട് കുറ്റി,പാൻ, തവി, കലം,ചൂൽ, ഇഡലി തട്ട്, ഇഡലി പാത്രം,വിസ്‌ക്കർ, റൈസ് കുക്കർ, ഏപ്രൺ ചോപ്പിംഗ് ബോർഡ്‌ ,മുരിങ്ങക്ക തുടങ്ങിയവ വാദ്യോപകരണങ്ങൾ ആയി മാറിയപ്പോൾ പാട്ടുകാർ ആടിത്തകർത്തു. ജെയ്സി ബിജു, ഏലിയാമ്മ ജോസഫ്,ലീന ജയൻ,സുഷ്‌മി ബിജു, മഞ്ജു റിന്റോ, രാജി ഡൊമിനിക് … Read more

അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ ക്രാന്തി ലോക്കൽ ഷോപ്പിങ് ക്യാംമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു

ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉദ്ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus McDonagh നിർവഹിച്ചു . ബ്ലാഞ്ചെസ്‌ടൗണിലെ ജസ്റ്റിൻസ് എന്ന ലോക്കൽ ഷോപ്പിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം വര്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി കൃതജ്ഞതയും അറിയിച്ചു . ചടങ്ങിൽ Gerry Rooney, Ex General Secretary at … Read more

ജീവിതച്ചിലവ് പ്രതിസന്ധി ; ഡബ്ലിനിൽ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ

ജീവിതച്ചിലവ് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി ഡബ്ലിനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി.  Cost Of Living Coalition ന്റെ നേതൃത്വത്തിലാണ് വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്. ഉച്ചയ്ക് 2.30ന് Parnell Square ലായിരുന്നു റാലിയുടെ തുടക്കം. O’Connell Street, College Green എന്നിവിടങ്ങളിലൂടെ നീങ്ങിയ റാലി Merrion Square ല്‍ സമാപിച്ചു. ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ഥികള്‍, പെന്‍ഷനേഴ്സ് അസോസിയേഷനുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം സംഘടനകള്‍ ചേര്‍ന്നാണ്  Cost Of Living Coalition എന്ന … Read more

ഗാർഡയുടെ വാഹനത്തിന് നേരെ കാർ ഇടിപ്പിച്ച കേസിൽ അന്വേഷണം തുടരുന്നു ; വീടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി അന്വേഷണ സംഘം

കാറുകള്‍ കൊണ്ടുള്ള അഭ്യാസപ്രകടനം ചോദ്യം ചെയ്ത ഗാര്‍ഡയുടെ വാഹനത്തില്‍ കാര്‍ ഇടിപ്പിച്ച കേസില്‍ അന്വേഷണം തുടരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ആറോളം വീടുകളില്‍ ഗാര്‍ഡ അന്വേഷണം സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരച്ചില്‍ നടത്തി. Ballyfermot ഏരിയ കേന്ദ്രീകരിച്ചായിരുന്നു ഗാര്‍ഡയുടെ തിരച്ചില്‍ . ഇലക്ട്രോണിക് ഉപകരണങ്ങളക്കമുള്ള നിരവധി വസ്തുക്കള്‍ ഗാര്‍ഡ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. Cherry Orchard ലെ റോഡില്‍ നിരവധി വാഹനങ്ങള്‍ അപകടകമായ രീതിയില്‍ ഓടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം … Read more

“ലൂക്കൻ പൊന്നോണം” സെപ്റ്റംബർ 24 ശനിയാഴ്ച , ഒരുക്കങ്ങൾ പൂർത്തിയായി

ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. അത്തപ്പൂക്കളം, രസകരമായ വിവിധ കലാ കായിക മത്സരങ്ങൾ, സൗഹൃദ വടംവലി മത്സരം എന്നിവക്ക് ശേഷം ഓണസദ്യ നടത്തും. ഉച്ചക്ക് ശേഷം പുലികളി, മാവേലി മന്നന് വരവേൽപ്പ്, ചെണ്ടമേളം ,ശിങ്കാരി മേളം, തിരുവാതിര, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം,കേരള നടനം,കോൽക്കളി, രസകരമായ കിച്ചൻ ഓർക്കസ്ട്ര, സംഗീത … Read more

ഡബ്ലിനിൽ കാർ ഡ്രൈവർമാരുടെ ‘അഭ്യാസ പ്രകടനം’ ; തടയാൻ ചെന്ന ഗാർഡയുടെ വാഹനത്തിൽ കാർ ഇടിപ്പിച്ചു

ഡബ്ലിനിലെ Cherry Orchard ല്‍ അപകടകരമായ രീതിയില്‍ കാറോടിച്ചത് ചോദ്യം ചെയ്ത ഗാര്‍ഡയുടെ വാഹനത്തിന് നേരെ കാറിടിച്ച് കയറ്റി ഡ്രൈവറുടെ അതിക്രമം. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവമുണ്ടായത്. Cherry Orchard ലെ റോഡില്‍ നിരവധി വാഹനങ്ങള്‍ അപകടകമായ രീതിയില്‍ ഓടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താനായി ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. ഇതിന് ശേഷമാണ് കൂട്ടത്തിലെ ഒരു കാര്‍ ഗാര്‍ഡയുടെ വാഹനത്തിലേക്ക് രണ്ട് തവണ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഗാര്‍ഡ … Read more

ഡബ്ലിനിൽ അബോർഷൻ വിരുദ്ധ പ്രകടനം, പിന്തുണയുമായി എത്തിയത് വൻ ജനാവലി

ഡബ്ലിൻ നഗരത്തിൽ നടന്ന അബോർഷൻ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തത് വൻ ജനാവലി. അയർലൻഡിൽ ഗർഭച്ഛിദ്രത്തിന് ബദലുകൾ കണ്ടെത്തണമെന്ന് സംഘാടകർ പറഞ്ഞു. നീല, പിങ്ക്, പച്ച, വെള്ള ബലൂണുകൾ കയ്യിലേന്തിയ പ്രതിഷേധക്കാർ “ഗർഭച്ഛിദ്രം കൊലപാതകമാണ് “, “അമ്മമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കുക ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴുകുകയും പ്ലക്കാർഡുകൾ ഉയർത്തി കാട്ടുകയും ചെയ്‌തു. നിയമങ്ങളിൽ പുനപരിശോധന ആവശ്യമാണെന്നും.അമേരിക്കയിലെ കോടതി വിധിയടക്കം മുന്നോട്ട് വച്ച് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം നിഷേധിക്കുന്ന കേസുകൾ ഉയർന്നതിനെ തുടർന്ന് … Read more

“അഭിമാനം” ; EU young scientist കോണ്ടസ്റ്റിൽ വിജയികളായി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ

നെതര്‍ലന്‍ഡ്സില്‍ നടന്ന European Union Young Scientists കോണ്ടസ്റ്റില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍. അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് മത്സരിച്ച ആദിത്യ കുമാര്‍, ആദിത്യ ജോഷി എന്നിവരാണ് ഈ സുപ്രധാന നേട്ടത്തിനുടമകളായത്. ഇ.യു രാജ്യങ്ങളില്‍ നിന്നും, യു.എസ് കാനഡ, ഉക്രൈന്‍ തുടങ്ങിയ ഗസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്നുമുള്ള നൂറോളം ടീമുകളുമായി മത്സരിച്ചാണ് ഇരുവരും ഒന്നാമതെത്തിയത്. നേരത്തെ BT Young Scientist -2022 കോണ്ടസ്റ്റില്‍ വിജയിച്ചതോടെയായിരുന്നു ഇരുവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ കോണ്ടസ്റ്റില്‍ മത്സരിക്കാനുള്ള യോഗ്യത ലഭിച്ചത്. “A New … Read more