അയർലൻഡിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടി ഡബ്ലിനിൽ നിന്നും കേരള നൃത്തരൂപങ്ങൾ കോർത്തിണക്കിയ മാഷപ്പ് വിഡിയോ

അയര്‍ലന്‍ഡിലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് അയര്‍ലന്‍ഡില്‍ നിന്നും വളരെ മനോഹരമായ ഒരു ഓണം സ്പെഷ്യല്‍ മാഷപ്പ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. SR ക്രിയേഷൻസിന് വേണ്ടി സൂസൻ റോയ് സംവിധാനം ചെയ്ത ചിങ്ങപ്പുലരി എന്ന പേരിലുള്ള ഈ ഓണനൃത്ത വീഡിയോയില്‍ ഡബ്ലിനിൽ നിന്നുള്ള കലാകാരികളാണ് അണിനിരന്നിരിക്കുന്നത്. എൽദോസ് പോളും മോളിവുഡ് അയർലണ്ടിലെ ആഷ്‌ബിനും ചേർന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് ശ്രീലാൽ പണിക്കർ, 2 സാധുസ് കളർലാബ്, കൊച്ചിൻ. കേരളത്തിലെ നൃത്തസംസ്കാരത്തിന്റെ സമ്പന്നത വിളിച്ചോതുന്ന ഈ വീഡിയോയില്‍ ബ്രിയാന ബിനു, റിയ … Read more

ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 നു റിയാൽട്ടോയിൽ

ഡബ്ലിൻ സീറോ മലബാർ സഭ അയർലന്‍ഡില്‍ പുതുതായി എത്തിച്ചേർന്ന സഭാംഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംഗമം നടക്കുക. കൊവിഡ് കാലയളവിൽ എത്തിച്ചേർന്ന സഭാംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സഭാപ്രവർത്തനങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനും അയർലന്‍ഡില്‍ ഒരു ജീവിതം പടുത്തുയർത്താൻ സഹയകരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സഹായകമാകും. തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ ഭാഗത്തുനിന്ന് സാധിക്കുന്ന … Read more

യാത്രക്കാർ വലഞ്ഞു , സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത് Aer Lingus 51 ഫ്‌ലൈറ്റുകൾ, ഒടുവിൽ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കമ്പനി അറിയിപ്പ്

വിമാന സർവീസുകളെ ബാധിച്ച സാങ്കേതിക തകരാർ പരിഹരിച്ചെന്ന് Aer Lingus അറിയിച്ചു.ഡബ്ലിനിൽ നിന്നും യൂറോപ്യൻ, യുകെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള 51 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചു. സാങ്കേതിക തകരാർ കാരണം വെബ്സൈറ്റ് വഴി ഫ്ലൈറ്റ് വിവരങ്ങൾ യാത്രക്കാർക്ക് അറിയാൻ കഴിയാത്തത് കാരണം നിരവധി യാത്രക്കാർ എയർപോർട്ടിൽ എത്തുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് Aer Lingus ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. യുകെയിൽ നെറ്റ്‌വർക്ക് സെർവറിൽ നിന്നുള്ള സേവനങ്ങളിലെ കണക്റ്റിവിറ്റി തകരാറാണ് സിസ്റ്റം തകരാറിന് … Read more

“അയർലൻഡിന് ചീത്തപ്പേരുണ്ടാക്കാൻ ചില വീട്ടുടമസ്ഥർ” ; താലയിൽ വാടകക്കാരിയോട് ഉടമസ്ഥൻ ആവശ്യപ്പെട്ടത് നഗ്നഫോട്ടോ

അയര്‍ലന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ മുന്‍പെങ്ങുമില്ലാത്ത വിധം രൂക്ഷമായി വരികയാണ്. വര്‍ദ്ധിച്ചുവരുന്ന വാടകയും, റൂം ലഭ്യമല്ലാത്താതും, കടുത്ത നിബന്ധനകളും വിദ്യാര്‍ഥികളെ വല്ലാതെ വലയ്ക്കുകയാണ്. ഇതിനിടയിലാണ് വീട്ടുടമസ്ഥരില്‍ നിന്നും വാടകക്കാര്‍ക്ക് നേരെയുള്ള മോശം പെരുമാറ്റവും.പഠനത്തിനായി അയര്‍ലന്‍ഡിലെത്തിയ ഒരു മെക്സിക്കന്‍ സ്വദേശിനിക്കാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവിലായി ഉടമസ്ഥനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. റൂമില്‍ താമസിക്കുന്നതിനായി ഇയാള്‍ ആവശ്യപ്പെട്ടത് ഇവരുടെ നഗ്നഫോട്ടോയായിരുന്നു. സംഭരകത്വത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാനായി താലയിലെത്തിയതായിരുന്നു മെക്സിക്കന്‍ സിറ്റി സ്വദേശിനിയായ Alma Yasbeth Pacheco … Read more

ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മത അദ്ധ്യാപകന്റെ തടവുശിക്ഷ നാലര വർഷമാക്കി ഉയർത്തി

ഡബ്ലിനിലെ പള്ളിയില്‍ വച്ച് ആറ് വയസ്സുകാരിയെ ലൈഗികമായി പീഡിപ്പിച്ച മതാദ്ധ്യപകന്റെ തടവുശിക്ഷ പതിനാല് മാസത്തില്‍ നിന്നും നാലര വര്‍ഷമാക്കി ഉയര്‍ത്തി അപ്പീല്‍ കോടതി. 2015 ലായിരുന്നു മതപഠന ക്ലാസിനിടെ ബംഗ്ലാദേശ് സ്വദേശിയായ അബ്ദുര്‍ റാഷിദ്(51) ആറ് വയസ്സുകാരിയായ കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഡബ്ലിനിലെ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, ഇയാള്‍ക്കെതിരെ 18 മാസങ്ങള്‍ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നാല് മാസം ഇളവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിധിക്കെതിര ഡയറക്ടര്‍ ഓഫ് … Read more

അയർലൻഡ് മലയാളികളുടെ സംരംഭമായ BLUECHIPS Ltd. ൽ ഓണം മെഗാ സെയിൽ ; ഫ്ളോറിങ് മെറ്റീരിയലുകൾ വൻ വിലക്കുറവിൽ

പുതിയ വീട് വാങ്ങുന്നവർക്കും , വീടുകൾ പുതുക്കി പണിയുന്നവർക്കും സന്തോഷവാര്‍ത്തയുമായി അയര്‍ലന്‍ഡ് മലയാളികുളുടെ സംരംഭമായ BLUECHIPS Ltd.വിവിധങ്ങളായ മോഡലുകളിലുള്ള വെർട്ടിഫൈഡ് ടൈലുകൾ , ലാമിനേറ്റഡ് വുഡൻ ഫ്ലോറുകളുടേയും ഹോൾസെയിൽ ആൻഡ് റീറ്റെയ്ൽ ഡീലര്ഷിപ് ഉള്ള ബ്ലൂചിപ്സിൽ നിന്നും മനോഹരമായ സെക്ഷൻസ് ഷോറുമിൽ നേരിട്ട് സന്ദർശിച് സെലക്ട് ചെയ്യുവാനും,അഡ്വാൻസ് ബുക്ക് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ്. കൂടാതെ ഓൾ അയർലണ്ട് ഡെലിവറി സൗകര്യവും ലഭ്യമാണ്. നിങ്ങളുടെ എല്ലാവിധ ഫ്ളോറിങ് ആവശ്യങ്ങൾക്കും ഡബ്ലിനിലെ ഷോറൂം സന്ദർശിക്കാവുന്നതാണ്. കൂടാതെ ഓണം മെഗാ സെയിലിന്റെ … Read more

ഡബ്ലിനിലെ താലയിൽ ഇരട്ടക്കുട്ടികളടക്കം മൂന്നു സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തി ; നടുക്കം വിട്ടുമാറാതെ തലസ്ഥാന നഗരം

അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലെ താലയില്‍ ഇരട്ടക്കുട്ടികളടക്കം മൂന്ന് സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തി. എട്ടു വയസ്സു പ്രായമുള്ള Christy , Chelseaഎന്നിവരും, 18 വയസ്സുകാരിയായ Lisa Cash മാണ് കൊല്ലപ്പെട്ടത്. ഇവരുടെ പതിനാല് വയസ്സുപ്രായമുള്ള മറ്റൊരു സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റില്ലെങ്കിലും ഇവരുടെ മാതാവിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് നഗരത്തെ നടുക്കിയ സംഭവുമുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന 20 വയസ്സുകാരനായ ഒരു യുവാവിനെ സംഭവസ്ഥലത്തുവച്ച് ഗാര്‍ഡ പിടികൂടിയിട്ടുണ്ട്. ഇയാളെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1984 ലെ … Read more

ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടി മലയാളികളുടെ അഭിമാനമായി ഫെബി സജി.

അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ ഫെബി സജി  മലയാളികളുടെ അഭിമാനമായി. ഡബ്ലിൻ ക്ലോണിയിലുള്ള സജി ബേബി സിനി സജി ദമ്പതികളുടെ മകളായ ഫെബിക്ക് ഇത് കഠിനാധ്വാനത്തിലൂടെ നേടിയ സ്വപ്നസാക്ഷാത്കാരമാണ്.  കൊട്ടാരക്കര ചങ്ങാമനാട് സ്വദേശികളായ പിതാവ് സജി ബേബി Neraki Europe Ltd ലും മാതാവ് സിനി സജി ബോൺസ് സെക്വേഴ്സ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു. ഫെലിഷ്യസജി, ഫിയോന സജി എന്നിവർ സഹോദരങ്ങളാണ്.

WiFi പണിമുടക്കി; ഡബ്ലിനിലെ Aviva സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാൻ എത്തിയവർക്ക് ലഭിച്ചത് ഫ്രീ ബിയറും , സ്‌നാക്‌സും

ഡബ്ലിനിലെ Aviva സ്റ്റേഡിയത്തില്‍ ശനിയാഴ്ച Northwestern Wildcats ഉം Nebraska Cornhuskers ഉം തമ്മിലുള്ള ബിഗ് ടെന്‍ ഫുട്ബോള്‍‍ മത്സരം കാണാന്‍ എത്തിയ ആരധകര്‍ക്ക് സ്റ്റേഡിയത്തില്‍ ലഭിച്ചത് ഫ്രീ ബിയറും, ഫുഡും. സ്റ്റേഡിയത്തിലെ വൈ-ഫൈ പണിമുടക്കിയതോടെയാണ് ആരാധകര്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചത്. വൈഫൈ പണിമുടക്കിയതിനാല്‍ സ്റ്റേഡിയത്തിലെ concession stand ലെ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ പ്രവര്‍ത്തിക്കാതെയായി. Aviva സ്റ്റേഡിയത്തില്‍ ക്യാഷ് പേയ്മെന്റ് സ്വീകരിക്കുകയുമില്ല. ഇതോടെ പിസയടക്കമുള്ള ഭക്ഷണസാധനങ്ങളും, ബിയറും ഫ്രീയായി വിതരണം ചെയ്യാന്‍ കച്ചവടക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് … Read more

കാത്തിരിപ്പിന് വിരാമം ; ഡബ്ലിൻ വിമാനത്താവളത്തിലെ നോർത്ത് റൺവേ ഇന്ന് തുറക്കും

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഡബ്ലിന്‍ എയര്‍പ്പോര്‍ട്ടിലെ നോര്‍ത്ത് റണ്‍വേ ഇന്ന് തുറക്കും. റണ്‍വേയുടെ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റണ്‍വേയുടെ പണി പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ കൊമേഷ്യല്‍ ഫ്ലൈറ്റുകള്‍ക്കായി തുറന്നുകൊടുക്കുന്നത്. രാവിലെ 11.30 നും 12.30 നും ഇടയിലാണ് ആദ്യ ഫ്ലൈറ്റ്. ഡബ്ലിന്‍ എയര്‍പ്പോര്‍ട്ടിലെ പ്രധാന റണ്‍വേയുടെ 1.69 കിലേമീറ്റര്‍ വടക്കായാണ് പുതിയ റണ്‍വേ സ്ഥിതി ചെയ്യുന്നത്. 3.1കിലോമീറ്റര്‍ നീളം വരുന്ന റണ്‍വേ പൂര്‍ണ്ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. ആകെ 320 മില്യണ്‍ യൂറോയാണ് നിര്‍മ്മാണച്ചിലവ്. … Read more