ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

ഡബ്ലിന്‍: അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍ വാലു, സെന്‍ട്ര, ഡേബ്രേക് ഷോപ്പുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കളുടെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി മൂന്നു കമ്പനികളിലും ഉടമസ്ഥാവകാശം ഉള്ള മസ്‌ഗ്രേവ്‌സ് സ്ഥിരീകരിച്ചു. ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കമ്പനികള്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നെങ്കിലും പേരു, പിന്‍ നമ്പര്‍, സി.സി.ടി.വി. നമ്പര്‍ എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മസ്ഗ്രേവ് വ്യക്തമാക്കി. ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ … Read more

അയര്‍ലണ്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സെമിനാര്‍ ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍: ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ഡബ്ലിന്‍ ആര്‍.ഡി.എസ് ല്‍ നടക്കും. 15 മുതല്‍ 20 വയസ്സ് വരെയുള്ള യുവാക്കള്‍ക്ക് ആണ് പ്രവേശനം. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ സെമിനാറില്‍ പ്രങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാനസികരോഗ വിദഗ്ദ്ധര്‍, ആരോഗ്യ വിദഗ്ദ്ധര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തില്‍ പഠനത്തോടൊപ്പം മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലസ്സുകള്‍ നയിക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ … Read more

1000 യൂറോയുടെ ക്യാഷ് പ്രൈസുകള്‍ ;WMC ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റെജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഇതാദ്യമായി 1000ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകള്‍ പ്രഖ്യാപിച്ച് , രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റെജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം 700 ഓളം യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ചാമ്പ്യന്മാര്‍ക്ക് വിതരണം ചെയ്തത്. മത്സരങ്ങള്‍ ഒക്ടോബര്‍ 14 , ശനിയാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് നടക്കുക. ലീഗ് , ലെഷര്‍ വിഭാഗങ്ങളില്‍ ഡബിള്‍!സ്, മിക്‌സഡ് ഡബിള്‍സ് ടീമുകള്‍ക്കാണ് മത്സരിക്കാന്‍ അവസരം. നാല് വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളിലെ നൂറോളം ടീമുകലാണ് ഇത്തവണ വാശിയേറിയ … Read more

വിന്റര്‍ സീസണ്‍ രക്തദാന പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

ഡബ്ലിന്‍: മഞ്ഞുകാലത്തേക്ക് കൂടുതല്‍ രക്തം ശേഖരിക്കുന്നതിനായി ഐറിഷ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസ് പ്രചാരണം ആരംഭിച്ചു. 2016-ല്‍ 20,000 രക്തദാതാക്കളെ കണ്ടെത്താന്‍ ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന് കഴിഞ്ഞിരുന്നു. എങ്കിലും ശീത കാലത്തേക്ക് ആവശ്യമായ രക്തം ബ്ലഡ് ബാങ്കില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവിധ രക്ത ഗ്രൂപ്പുകള്‍ക്കും വന്‍ ഡിമാന്‍ഡ് ആണ് ആശുപത്രികളില്‍ അനുഭവപ്പെടുന്നത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ത ദാതാക്കളെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരികയാണ്. ആരോഗ്യമുള്ള ആര്‍ക്കും രക്തം നല്‍കാം. രക്തം നല്‍കുന്നവരും സ്വീകരിക്കുന്നവരും അണുവിമുക്തമാക്കിയ സിറിച്ച് ആണ് … Read more

ഡബ്ലിന്‍ ലൂക്കനിലെ ശരവണന്‍ സ്വര്‍ണ്ണമണി നിര്യാതനായി

ഡബ്ലിന്‍: പാന്‍ക്രിയാറ്റിസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡബ്ലിന്‍ ലൂക്കന്‍ ഫോക്‌സ് ബോറോയിലെ ശരവണന്‍ സ്വര്‍ണ്ണമണി (37 )നിര്യാതനായി.തമിഴ്‌നാട്ടിലെ തേനി കമ്പം സ്വദേശിയായ ശരവണന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൗണ്‍ കൊണോളി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 9 മണിയോടെയാണ് മരണം സംഭവിച്ചത്. ശരവണന്റെ ആക്‌സമിക നിര്യാണത്തിന്റെ ഞെട്ടലിലാണ് ഡബ്ലിനിലെ മലയാളികള്‍.ലൂക്കനിലാണ് താമസമെങ്കിലും അയര്‍ലണ്ടില്‍ എമ്പാടുമായി വിപുലമായ സുഹൃദ് ബന്ധമാണ് പ്രൊഫഷണല്‍ ഷെഫായിരുന്ന ശരവണന് ഉണ്ടായിരുന്നത്. ഭാര്യ ആശാ ശരവണന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ … Read more

ഡബ്ലിനിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ആകാശിന് പൂട്ട് വീണു

ഡബ്ലിന്‍: ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലുള്ള ‘ആകാശ്’ എന്നഇന്ത്യന്‍ റസ്റ്റോറന്റിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീണു. റസ്റ്റോറന്റില്‍ പാറ്റയും, എലിശല്യവും രൂക്ഷമായതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിച്ചത്. പരിശോധനക്ക് എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണ പദാര്‍ത്ഥത്തില്‍ എലിക്കാഷ്ടം കണ്ടെത്തുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തെ തുടര്‍ന്ന് 2014-ല്‍ ഇതേ ഹോട്ടല്‍ അടച്ചു പൂട്ടിയിരുന്നു. ആകാശിനൊപ്പം ഒമ്പതോളം റസ്റ്റോറന്റുകള്‍ ഇതേ കാരണത്താല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഡബ്ലിന്‍, കോര്‍ക്ക്, ഡോനിഗല്‍, ഗാല്‍വേ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റുകളില്‍ ശുചിത്വമില്ലായ്മ തിരിച്ചറിഞ്ഞതിനെ … Read more

കോര്‍ക്കില്‍ താമസസൗകര്യം ആവശ്യമുണ്ട്

കോര്‍ക്ക്: rochestown, douglas ഭാഗങ്ങളില്‍ മലയാളി നേഴ്‌സിന് ഷെയറിംഗ് താമസ സൗകര്യം ആവശ്യമുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് വിന്നി 0892115217  

അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ വരേദ്കര്‍ സര്‍ക്കാരിന്റെ കന്നി ബഡ്ജറ്റ് കൗണ്ട് ഡൌണ്‍ തുടങ്ങി

ഡബ്ലിന്‍: ധനകാര്യ മന്ത്രി ആയതിനു ശേഷമുള്ള പാസ്‌കല്‍ ഡോണോഹിയുടെ ആദ്യ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബഡ്ജറ്റില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും. വരേദ്കര്‍ സര്‍ക്കാര്‍ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ സൃഷ്ടിക്കുന്ന അത്ഭുതം എന്തായിരിക്കുമെന്ന് നാളെ അറിയാം. സാധാരണക്കാരന് ആശ്വാസം നല്‍കിക്കൊണ്ട് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണ്. ഇന്‍കം ടാക്‌സ് പരിധി കൂട്ടിക്കൊണ്ടുള്ള തീരുമാനവും ഉണ്ടായേക്കും. കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ബഡ്ജറ്റില്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ സീനിയര്‍ സിറ്റിസന്‍സിന് പ്രയോജനം നല്‍കുന്ന … Read more

രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്: വീണ്ടും റാന്‍സംവെയര്‍ ആക്രമണത്തിന് സാധ്യത

ഡബ്ലിന്‍: രാജ്യത്തെ ഒരു ലക്ഷത്തി എഴുപത്തിനായിരത്തോളം ബിസിനസ് സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ ശക്തമല്ലെന്ന് റിപ്പോര്‍ട്ട്. ഏതു നേരത്തും ആക്രമണം പ്രതീക്ഷിക്കാമെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ 48 ശതമാനം ബിസിനസ്സ് സ്ഥാപനങ്ങളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. മാക്‌നെറ്റ് നെറ്റ്വര്‍ക്ക് 205 കമ്പനികളില്‍ നടത്തിയ പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് സര്‍വേഫലം വിലയിരുത്തിയ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജെയിംസ് കാന്റി ചൂണ്ടിക്കാണിക്കുന്നു. വന്‍കിട കമ്പനികള്‍ക്ക് മാത്രമാണ് സൈബര്‍ സുരക്ഷാ ശക്തമായിട്ടുള്ളത്. ചെറുകിട … Read more

പോണി റേസിംഗിന് പേരെടുത്ത അയര്‍ലന്‍ഡ്

  നിത്യജീവിതത്തിലെ തിരക്കില്‍ നിന്ന് അകന്നു നില്‍ക്കാനും, വിശ്രമിക്കാനുമാണ് മിക്ക ആളുകളും കടല്‍ത്തീരത്ത് പോകുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ അയര്‍ലാന്‍ഡിലെ മേയോ കൗണ്ടിയിലുള്ള മൂന്ന് മൈല്‍ നീളമുള്ള ദൂലൗ കടല്‍ത്തീരത്തേയ്ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പോകുന്നതിനു മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. അവിടെയാണു ഗീസാല ഫെസ്റ്റിവല്‍ നടക്കുന്നത്. 25 വര്‍ഷം മുന്‍പാണ് ഈ ആഘോഷത്തിന് ഇവിടെ തുടക്കം കുറിച്ചത്. ഗീസാല ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമെന്നു പറയുന്നതു കുതിരയോട്ട മല്‍സരമാണ്. ഇത് ജോണ്‍ മില്ലിംഗ്ടണിന്റെ മാസ്റ്റര്‍പീസ് നാടകമായ … Read more