ഒ.ഐ.സി.സി അയര്‍ലന്‍ഡ്-ഗാന്ധിജയന്തി ആഘോഷത്തില്‍ ഹണി ജോസിനെ ആദരിച്ചു.

ഡബ്ലിന്‍: കേരളപ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ, വിദേശ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി അയര്‍ലന്‍ഡ് ഡബ്ലിനിലെ Swoads-ല്‍ വച്ച് നടത്തിയ ഗാന്ധി ജയന്തി ആഘോഷത്തില്‍ വെച്ച് ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജോസ് ചാക്കോയുടെയും സോളില്‍ ജോസിന്റെയും മകളായ ഹണി ജോസിന് ‘ഗാന്ധി അവാര്‍ഡ്’ നല്‍കി ആദരിച്ചു. ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ ഈശ്വരപ്രാര്ഥനയോട് കൂടിയ യോഗത്തില്‍ പ്രസിഡന്റ് ലിങ്ക്വിന്‍ സ്റ്റാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റിയന്‍, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍, കെ.എം.സി … Read more

ലോങ്ഫോർഡ് (Longford) സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ദിവ്യബലി

ലോങ്ഫോർഡ്/ റോസ്കോമൺ : ലോങ്ഫോർഡ് (Longford) സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിലെ കൊന്ത മാസാചരണത്തിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തീർത്ഥാടന കേന്ദ്രമായ നോക്കിൽ വച്ച് (Knock) October 14 ശനിയാഴ്ച 4.45 ന് ആഘോഷമായ ദിവ്യബലി (Knock Basilica-യിൽ) ഉണ്ടായിരിക്കുന്നതാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ദിവ്യബലിക്ക് മുന്നോടിയായി 4 മണിക്ക് പരിശുദ്ധ ജപമാലയുടെ ആചരണം ബസിലിക്കയുടെ പുറത്ത് പ്രദിക്ഷണമായി നടത്തപ്പെടുന്നതാണ്.   ലോങ്ഫോർഡ് സീറോ മലബാർ ചാപ്ളിയനും, കത്തിഡ്രൽ വികാരിയുമായ റവ.ഫാ. റെജി ചെരുവംകാലായിൽ … Read more

നഗരപരിധിയില്‍ ഡ്രോണുകള്‍ക്ക് എതിരെ പ്രതിഷേധം

ഡബ്ലിന്‍: നിയമങ്ങള്‍ ലംഘിച്ച് ഡബ്ലിന്‍ നഗരത്തിലും എയര്‍പോര്‍ട്ട് പരിധിയിലും ഡ്രോണുകള്‍ പറത്തുന്നതില്‍ വന്‍ പ്രതിഷേധം. ഏവിയേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇവ പറത്തുന്നതിന് അനുമതി ഉണ്ട്. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരവധി ഡ്രോണുകളാണ് ദിനംപ്രതി ഡബ്ലിനില്‍ പറക്കുന്നത്. ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍, റേഡിയോ ഫ്രീക്വന്‍സി എന്നിവ വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുണ്ടെന്ന് കാണിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നഗര പരിധിയില്‍ നിയമ വിരുദ്ധമായി ഡ്രോണുകള്‍ പറക്കുന്നുണ്ടെന്ന് സിറ്റി കൗണ്‍സില്‍ ഏവിയേഷന്‍ വകുപ്പിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഡബ്ലിന്‍ … Read more

30 വര്‍ഷത്തെ സേവന മേഖലയില്‍ നിന്നും റൈന്‍ എയര്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രാജിവെച്ചു.

ഡബ്ലിന്‍: റൈന്‍ എയര്‍ എയര്‍ലന്‍സിന്റെ ചീഫ് ഓപ്പറേറ്റര്‍ സ്ഥാനത്ത് നിന്നും മൈക്കിള്‍ ഹിക്കി രാജി വെച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്ന റൈന്‍ എയര്‍ പ്രതിസന്ധി ഘട്ടം നേരിടുന്നതിനിടയിലാണ് ഹിക്കിയുടെ രാജി. 30 വര്‍ഷം റൈന്‍ എയറിന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയ മൈക്കിള്‍ ഹിക്കി റൈന്‍ എയറിനെ യൂറോപ്പിലെ മുന്‍നിര എയര്‍സര്‍വീസായി മാറ്റുന്നതില്‍ വിജയം കൈവരിച്ചിരുന്നു. പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ റൈന്‍ എയറിന്റെ വിന്റര്‍ സര്‍വീസ് ഉള്‍പ്പെടെ അടുത്ത മാര്‍ച്ച് വരെയുള്ള നിരവധി സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. … Read more

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഫാര്‍മസ്യുട്ടിക്കലില്‍ അവസരങ്ങള്‍

കോര്‍ക്ക്: കോര്‍ക്കിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ ഫാര്‍മസ്യുട്ടിക്കലിന്റെ സഹ കമ്പനിയായ ജന്‍സീന്‍ സയന്‍സസില്‍ അവസരങ്ങള്‍. മരുന്ന് നിര്‍മ്മാണ രംഗത്ത് ഇരുന്നൂറോളം ഒഴിവുകളാണ് കാമാപിനി പ്രഖ്യാപിക്കപ്പെട്ടത്. ഫാര്‍മസി കോഴ്സുകള്‍ പഠിച്ചിറങ്ങിയവര്‍ക്ക് ഉയര്‍ന്ന സ്ഥിര വരുമാനമുള്ള ജോലി വാഗ്ദാനമാണ് ജെന്‍സിന്‍ നല്‍കുന്നത്. സന്ധി വാദം, സോറിയാസിസ്, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഔഷധം നിര്‍മ്മിക്കുന്ന കമ്പനി കോര്‍ക്കില്‍ ബിസിനസ്സ് സജീവമാക്കാന്‍ ഒരുങ്ങുകയാണ്. ഡബ്ലിന്‍, കോര്‍ക്ക്, ലീമെറിക് എന്നിവിടങ്ങളിലായി കമ്പനിക്ക് 11 ശാഖകളുണ്ട്. അയര്‍ലന്‍ഡില്‍ 3000 പേര്‍ക്ക് തൊഴില്‍ നല്‍കിയ വ്യവസായ … Read more

ഐറിഷ് ആരോഗ്യ മേഖല പതനത്തിന്റെ വക്കില്‍: ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍

ഡബ്ലിന്‍: ആരോഗ്യ മേഖലയില്‍ നിക്ഷേപം കുറഞ്ഞ് വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍. ലീമെറിക്കില്‍ ഇന്നലെ ആരോഗ്യ മന്ത്രി അസോസിയേഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് അസോസിയേഷന്‍ അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. അയര്‍ലണ്ടില്‍ മൊത്തം 7,00,000 പേര്‍ ചികിത്സ ലഭിക്കാതെ കാത്തിരുപ്പ് പട്ടികയില്‍ തുടരുകയാണ്. അടിസ്ഥാന വികസനമില്ലാത്ത ആശുപത്രികളില്‍ ആരോഗ്യ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണ്. ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളില്ലെങ്കില്‍ ആയിരക്കണക്കിന് രോഗികള്‍ ചികിത്സ ലഭിക്കാതെ … Read more

സി.സി.ടി.വി ക്യാമറക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ചത് ഒരു മില്യണ്‍: അപേക്ഷകരില്ലാതെ ഫണ്ട് പാഴാവുന്നു

ഡബ്ലിന്‍: ഐറിഷ് ഗ്രാമ നഗര പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന് അനുവദിച്ച ഫണ്ട് ഇതുവരെ വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തുടനീളം ക്യാമറ സ്ഥാപിക്കുന്നതിനായി ഒരു മില്യണ്‍ യൂറോ കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ചിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റില്‍ 5 അപേക്ഷകള്‍ എത്തിയെങ്കിലും അപൂര്ണമായതിനാല്‍ നിരസിക്കപ്പെടുകയായിരുന്നു. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സി.സി.ടി.വി-യുടെ പങ്ക് വളരെ നിര്‍ണ്ണായകമാണ്. ചപ്പു ചവറുകള്‍ അനധികൃതമായി നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിക്കുമെന്ന് സിറ്റി കൗണ്ടി കൗണ്‍സിലുകള്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. 4000 യൂറോ വരെയാണ് ഒരു ക്യാമറക്ക് വേണ്ടി ലഭിക്കുന്ന … Read more

ലൈംഗീക കുറ്റവാളികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നിയമം അയര്‍ലണ്ടില്‍

ഡബ്ലിന്‍: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ തടയുന്നതിന് പുതു കാല്‍വെപ്പുമായി അയര്‍ലണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് സ്ഥിരമായി റദ്ദാക്കിക്കൊണ്ടുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. കുട്ടികള്‍ക്കെതിരെ ലൈംഗീക ചൂഷണങ്ങള്‍ നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് ആയിരിക്കും റദ്ദാക്കല്‍ നടപടിക്ക് വിധേയമാകുന്നത്. ഇതോടെ യൂറോപ്പില്‍ ഈ നിയമം പ്രവര്‍ത്തികമാക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറുകയാണ്. ലോകത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമം നടപ്പില്‍ വരുത്തിയിട്ടുള്ള ഏക രാജ്യം ഓസ്ട്രേലിയ മാത്രമാണ്. ലൈംഗീക കുറ്റവാളികള്‍ വിദേശ്യ രാജ്യങ്ങളില്‍ എത്തി അവിടെയും ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നതിനാലാണ് … Read more

മൈന്‍ഡ് ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ന് ബാല്‍ഡോയിലില്‍.

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ഞായറാഴ്ച്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തപ്പെടും. അയര്‍ലണ്ടിലെ മലയാളികളുടെ ബാഡ്മിന്റണ്‍ രംഗത്തെ വളര്‍ച്ചക്ക് മൈന്‍ഡ് എന്നും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ നിരവധി ക്ലബ്ബുകളിലെ മലയാളി സാന്നിധ്യം വളരെ വലുതാണ്. ഐറിഷ് നാഷണല്‍ കോച്ച്, റഫറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും നമ്മുക്ക് അഭിമാനാര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ … Read more

2070 ആകുന്നതോടെ ഇസ്ലാം ലോകം കീഴടക്കും

ഡബ്ലിന്‍: ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലിം മതത്തിന്റെ വളര്‍ച്ചാ നിരക്ക് കണക്കാക്കുമ്പോള്‍ 2070 ആകുന്നതോടെ ക്രിസ്തുമതത്തെ പിന്തള്ളി ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതം ആയി മാറും. ഇസ്ലാംമതത്തിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയെന്ന് ഇതിന് മുന്‍പ് പുറത്ത് വന്ന ചില പഠനഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണ് വാഷിങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന ഫലം. ഇതനുസരിച്ച് 2070-ല്‍ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പ്രവചനം. നിലവില്‍ … Read more