ലെഡ് പൈപ്പ് മാറ്റിയില്ലെങ്കില്‍ ജല വിതരണം തടയുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റി വെച്ചില്ലെങ്കില്‍  ജലവിതരണം തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍. പ്രശ്നം പരിഹരിക്കുന്നത് വരെ ജലവിതരണം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷം വരുന്ന  ജലവിതരണ കണക്ഷനുകളിലെ ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരം നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുള്ളത്. സ്കൂളുകള്‍  ആശുപത്രികള്‍, പബുകള്‍ തുടങ്ങി എല്ലായിടത്തും ലെഡ് പൈപ്പുകള്‍ മാറ്റേണ്ടതുണ്ട്. 1970വരെ നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളിലും ലെഡ് പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ലെഡ് … Read more

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ അവധിക്കാല മലയാളം ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ അവധിക്കാല മലയാള ഭാഷാ ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു. കുട്ടികളില്‍ പിറന്ന നാടിനേക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷാ പ്രാവീണ്യവും പ്രായവും അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍, ജൂലൈ അഞ്ചാം തീയതി മുതല്‍ ഒന്‍പത് ഞായറാഴ്ച്ചകളില്‍ 12:30 മുതല്‍ 2:00 വരെ യാണ് മലയാളം ക്ലാസ്സുകള്‍ നടത്തുന്നത്. … Read more

നിവിന്‍ പോളിയുടെ ‘പ്രേമം’ അയര്‍ലണ്ടില്‍ ജൂണ്‍ 27 മുതല്‍ പ്രദര്‍ശനം ആരംഭിക്കും

ഡബ്ലിന്‍ :ലോകമാകമാനമുള്ള മലയാളികള്‍ക്കിടയില്‍ പൂത്തുലഞ്ഞ ‘പ്രേമം’ അയര്‍ലണ്ടിലും പൂക്കാലം തീര്‍ക്കാനെത്തുന്നു. മെഗാസ്റ്റാറുകളുടെ സിനിമകള്‍ക്ക് മാത്രമുണ്ടാകുന്ന പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഇത്തവണ നിവിന്‍ പോളിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ജൂണ്‍ 27,28 തിയതികളിലാണ് ഡബ്ലിനിലെ സാന്‍ട്രിയിലെ ഐ എം സി സിനിമാസില്‍ പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11.10 നാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്. ഒരു പക്ഷേ അടുത്തിടെ പ്രവാസികള്‍ ഏറെ കാത്തിരിക്കുന്ന സിനിമ എന്ന ഖ്യാതിയും പ്രേമം നേടിയെടുത്തു കഴിഞ്ഞു.അയര്‍ലണ്ടിലെ ‘പ്രേമ’ത്തിന്റെ വിതരണക്കാരായ മാസ് എന്റ്‌റര്‍റ്റൈന്‍മെന്റ് കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റുകള്‍ … Read more

പ്രത്യേക വാട്ടര്‍ ഓംബുഡ്‌സ്മാന്‍ വേണമെന്ന പ്രതിപക്ഷ ബില്‍ തള്ളി

ഡബ്ലിന്‍: ഐറിഷ് വാട്ടറിനു വേണ്ടി പ്രത്യേക ഓംബുഡ്‌സ്മാന്‍ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ബില്‍ സഭ തള്ളി. ഇന്‍ഡിപെന്‍ഡന്റ് ടിഡി മാറ്റി മക്ഗ്രാത്ത് ആണ് ബില്‍ അവതരിപ്പിച്ചത്. 39 നെതിരേ 65 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്. ബില്ലിലെ ശക്തമായി എതിര്‍ത്ത ഭരണപക്ഷം പൊതുജനങ്ങള്‍ക്ക് ഐറിഷ് വാട്ടറിനെതിരായ പരാതികള്‍ എനര്‍ജി റഗുലേഷന്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കാവുന്ന സംവിധാനം നിലനില്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. -എജെ-

കാലിഫോര്‍ണിയയില്‍ ജന്മദിനാഘോഷത്തിനിടെ ബാല്‍ക്കെണി തകര്‍ന്ന് 6 ഐറിഷ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്ന് ആറ് ഐറിഷ് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ ബെര്‍ക്കെലിയിലാണ് അപകടം ഉണ്ടായത്. കാലിഫോര്‍ണിയ: ബാല്‍ക്കെണി തകര്‍ന്ന് 6 ഐറിഷ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ എഴുപേര്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ ബെര്‍ക്കെലിയിലാണ് അപകടം ഉണ്ടായത്. ഇവിടെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണി തകര്‍ന്നാണ് അപകടം. വിദ്യാര്‍ത്ഥികളിലൊരാളുടെ 21-ാം ജന്മദിനാഘോഷത്തിനിടെയാണ് ബാല്‍ക്കെണി തകര്‍ന്നുവീണത്. കൊല്ലപ്പെട്ട ആറു വിദ്യാര്‍ത്ഥികളും ഐറിഷുകാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും 20 നും … Read more

പുതിയ പോസ്റ്റല്‍ കോഡ് ജൂലൈ ആദ്യം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ജൂലൈ ആദ്യം പുതിയ പോസ്റ്റല്‍ കോഡ് സംവിധാനം നടപ്പിലാകുമെന്ന് റിപ്പോര്‍ട്ട്. വീടുകള്‍, ബിസ്നസ് സ്ഥാപനങ്ങള്‍ തുടങ്ങി 2.2 മില്യണ്‍ കെട്ടിടങ്ങള്‍ക്ക് പുതിയ മേല്‍വിലാസമാകും ഇതോടെ. “Eircode” എന്ന് വിളിക്കുന്ന പുതിയ സംവിധാനം കമ്മ്യൂണിക്കേഷന്‍ റഗുലേഷന്‍ പോസ്റ്റ് സര്‍വീസ് ഭേദഗതി ബില്‍ 2015 പാസാകുന്നതോടെ നിലവില്‍ വരികയാണ് ചെയ്യുക. നിലവില്‍ ബില്‍ കമ്മിറ്റി തലത്തിലാണ്. ഈ മാസം അവസാനം ഇത് പാര്‍ലമെന്‍റ് പാസാക്കുമെന്നാണ് കരുതുന്നത്. ജൂലൈ ആറാണ് നിയമം നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയം. ഇതോടെ സംവിധാനം നടപ്പാക്കുന്ന … Read more

കൊഴുപ്പ് കുറയ്ക്കാന്‍ പുതിയ മരുന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിയേക്കും

ഡബ്ലിന്‍: കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള പുതിയ മരുന്ന് കൂടി ഐറിഷ് വിപണിയിലെത്തും. ഈ വര്‍ഷം അവസാനം ഇതുണ്ടാകുമെന്നാണ് സൂചന. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. നിലവിലെ ചികിത്സാ മരുന്നുകള്‍ ഫലിക്കാത്ത സാഹചര്യത്തില്‍ യൂറോപിലാകമാനം മരുന്നിന് അനുമതി നല്‍കുകയാണെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി വ്യക്തമാക്കുന്നു. കൊഴുപ്പ് മൂലം രക്ത സമ്മര്‍ദം കൂടുന്നത് കുറയ്ക്കാനാണ് മരുന്ന് ഉപയോഗിക്കുക. Repatha  എന്ന പേരിലായിരിക്കും വിപണയില്‍ മരുന്നെത്തുക. Amgenനാണ് ഉത്പാദകര്‍.നിലവില്‍  കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മരുന്ന് ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ , പാരമ്പര്യമായി ഉയര്‍ന്ന … Read more

‘മലയാളഭാഷ പഠനകളരി’ക്ക് ജൂണ്‍ 28നു ബ്രേയില്‍ തുടക്കം

ഡബ്ലിന്‍: ഒരു നാടിന്റെ ജീവിതരീതിയും സംസ്‌കാരവും തൊട്ടറിയാനുള്ള വഴിയാണ് മാതൃഭാഷ പഠനം. അയര്‍ലന്‍ഡിലെ പ്രവാസിമലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്ദ്ധിപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകള്‍ക്ക് മലയാളം സാംസ്‌കാരിക സംഘടന രൂപം നല്‍കുന്നു. അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി അയര്‍ലന്‍ഡിലെ കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ്റത്തേക്ക് ആനയിക്കുവനായി പഠന കളരി. മലയാള ഭാഷ പഠന കളരിയുടെ ഉത്ഘാടനം ജൂണ്‍ 28 ഞായറാഴ്ച രാവിലെ 10 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടക്കും. ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 2015 ലെ വിജയികള്‍ … Read more

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കുടുംബ സംഗമം രജിസ്‌ട്രെഷന്‍ ആരംഭിച്ചു

സ്വോര്‍ഡ്‌സ്: സെപ്റ്റംബര്‍ മാസം 25,26,27 (വെള്ളി ,ശനി ,ഞായര്‍) തീയതികളില്‍ ഡബ്ലിനില്‍ ഉള്ള സെന്റ് .വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വെച്ച് നടക്കുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (FAMILY CONFERENCE 2015) രജിസ്ട്രേഷന്‍ ഉത്ഘാടനം സ്വോര്‍ഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷനില്‍ നടന്നു. ജൂണ്‍ 6 ശനിയാഴ്ച ഇടവക വികാരി തോമസ് അച്ഛന്‍ ആദ്യ രജിസ്‌ട്രേഷന്‍ ബെന്നി പൗലോസ് നു നല്‍കിക്കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു. ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സ്വോര്‍ഡ്‌സ് ഇടവകയില്‍ വിവിധ കമ്മിറ്റികള്‍ക്ക് … Read more

ഫാ.ആന്റണി നല്ലുകുന്നേലിന് യാത്രയയപ്പും, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും ശനിയാഴ്ച്ച താലയില്‍

ഡബ്ലിന്‍:കഴിഞ്ഞ 9 വര്‍ഷക്കാലം ഐറിഷ് മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഫാ.ആന്റണി നല്ലൂക്കുന്നേലിന് യാത്രയയപ്പും,2010 വരെയുള്ള 10 വര്‍ഷം അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തക രംഗത്ത് നിസ്തുല പ്രവര്‍ത്തനം നടത്തിയ ശേഷം ജന്മനാട്ടിലേയ്ക്ക് തിരിച്ചുപോയി അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്ന ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും ജൂണ്‍ 20 ശനിയാഴ്ച്ച താലയില്‍നടത്തപ്പെടും. താലയിലെ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്ക് പള്ളിയ്ക്ക് സമീപമുള്ള സ്‌കൗട്ട് സെന്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നാണ് സമ്മേളനം. അയര്‍ലണ്ടിലെ സേവനത്തിന് ശേഷം … Read more