ഐറിഷ് യുവതിയുടെ കൊലപാതകം ശ്വാസംമുട്ടിച്ച്; തലകുനിച്ച് ഇന്ത്യ

ഗോവയില്‍ ഐറിഷ് യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. യുവതിയുടെ തലയ്ക്കും മുഖത്തിനുമേറ്റ പരിക്കാണ് മരണത്തിന് വഴിതെളിച്ചത്. കൂടാതെ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യത്തോടെയാണ് യുവതിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് തെക്കന്‍ ഗോവയിലെ കാങ്കോണയില്‍ ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടില്‍ ഡാനിയേലെ മക്‌ളോഗ്‌ളി(28)ന്റെ മൃതദേഹം കണ്ടെത്തിയത്. അയര്‍ലന്‍ണ്ട് സ്വദേശിനിയായ ഡാനിയേലെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഫെബ്രുവരി 23ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തിയത്. … Read more

ഷാനോന്‍ എയര്‍പോര്‍ട്ട് മുഖച്ഛായ മാറ്റാനൊരുങ്ങുന്നു.

കോര്‍ക്ക്: അയര്‍ലണ്ടിലെ ഷാനോന്‍ എയര്‍പോര്‍ട്ട് പുതുക്കിപ്പണിയാനായി തയ്യാറെടുക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും, വാണിജ്യ വിമാനങ്ങളുടെ എണ്ണം കൂടിയതും ഷാനോന്‍ എയര്‍പോര്‍ട്ടിലെ നിലവിലെ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നു. 2016 -ല്‍ 1 .74 മില്യണ്‍ യാത്രക്കാരെ സ്വീകരിച്ച വിമാനത്താവളം ഐറിഷ് സാംസ്‌കാരിക തനിമയില്‍ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഷാനോന്‍ എയര്‍പോര്‍ട്ടിന്റെ അടിസ്ഥാന വികസനം ഉള്‍പ്പെടെ കെട്ടിട ഘടനയിലും മാറ്റം വരുത്തും. തൊട്ടടുത്ത സ്ഥലം കൂടി എയര്‍പോര്‍ട്ടിന്റെ ഭാഗമാക്കി സ്ഥലപരിധി ഉയര്‍ത്താനും നടപടികള്‍ സ്വീകരിച്ചതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ട്രാന്‍സ് … Read more

അങ്കമാലി ഡയറീസ് മാര്‍ച്ച് 24 മുതല്‍ അയര്‍ലണ്ടില്‍

തകര്‍പ്പന്‍ ഹിറ്റായ അങ്കമാലി ഡയറീസ് മാര്‍ച്ച് 24 മുതല്‍ അയര്‍ലണ്ടില്‍ അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ഡബ്ലിന്‍ സാന്‍ട്രി, താല, ലിഫിവാലി, ഡണ്‍ലേരി, ഗാള്‍വേ, അത്തലോണ്‍, കില്‍ക്കെന്നി, മുള്ളിങ്കാര്‍, ലിമറിക്, വാട്ടര്‍ഫോര്‍ഡ്, കാവന്‍, കോര്‍ക്ക്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിരക്കഥ തന്നെ ആണ് അങ്കമാലി ഡയറീസിന്റെ നട്ടെല്ല്. എണ്ണം പറഞ്ഞ റോളുകളിലൂടെ പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്നു.സ്വാമീസ് മൂവീസാണ് ചിത്രം അയര്‍ലണ്ടില്‍ എത്തിക്കുന്നത്. IMC Satnry 24th March 2017, Friday … Read more

നോമ്പ് കാല ധ്യാനം നാളെ ആരംഭിക്കുന്നു.സഖറിയാസ് മോര്‍ പീലക്‌സീനോസ്തിരുമേനിയും, തൂത്തൂട്ടി ധ്യാന കേന്ദ്രം അംഗങ്ങളും അയര്‍ലണ്ടിലെത്തി.

ഡബ്ലിന്‍ / എന്നിസ്: സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തൊഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന് നേത്യത്വം നല്കുവാനായി അഭി. സഖറിയാസ് മോര്‍ പീല്ലക്‌സിനോസ് തിരുമേനിയുടെ നേത്യത്വത്തിലുള്ള തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ അംഗങ്ങള്‍ അയര്‍ലണ്ടിലെത്തി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍, അഭി. തിരുമേനിയേയും സംഘാംഗങ്ങളേയും ഭദ്രാസന സെക്രട്ടറി ബഹു. ജിനോ ജോസഫ് അച്ചന്റേയും, ജോബില്‍ ശെമ്മാശ്ശന്റേയും നേത്യത്വത്തില്‍ വിശ്വാസികള്‍ സ്വീ?കരിച്ചു. മാര്‍ച്ച് 17 (നാളെ), 18, 19 തീയതികളിലായി, എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നന്‍സ് കോളേജില്‍ വച്ചാണ് … Read more

നാളത്തെ സ്ലൈഗോ പരേഡില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യം

സ്ലൈഗൊ : ഏകീകരണത്തിന്റെ ശക്തമായ സന്ദേശവുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ നാളത്തെ(മാര്‍ച്ച് 17 ) സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ പങ്കെടുക്കും .’യൂറോപ്യന്‍ വോളണ്ടീറിങ് ക്യാപിറ്റല്‍ 2017 ‘ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ലൈഗോയിലെ പരേഡില്‍ 2009 മുതല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും നിരവധി തവണ സമ്മാനാര്‍ഹമാകുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം ഇന്ത്യയിലെ മൂന്നു പ്രമുഖ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചു ,25 ഓളം കലാകാരന്മാരുള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കുന്നതെന്നു പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ … Read more

‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ – 2017’ റെവ.ഫാ. ഡേവിസ് പട്ടത്ത് നയിക്കും.

ലിമെറിക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . ലിമറിക് റേസ് കോഴ്സില്‍ 2017 ആഗസ്ത് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഈ വര്‍ഷത്തെ ധ്യാനം നടക്കുക.’നിത്യജീവന്‍ 2017′ എന്നു പേരിട്ടിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ റെവ.ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് നയിക്കുന്നത് . ധ്യാനത്തോടനുബന്ധിച്ച് സെഹിയോണ്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും. … Read more

ഹോളി ആഘോഷിക്കാനെത്തിയ ഐറിഷ് വനിത ലൈംഗീക പീഡനത്തിനിരയായി മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ഗോവയില്‍ ഹോളി ആഘോഷിക്കാനെത്തിയ ഐറിഷ് വനിത ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതിയെ ഒരാള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. യുവതി അയാളെ തിരിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വികാത് ഭഗത് എന്നയാളെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡാനിയല്‍ മെക് ലാഫിലിന്‍ എന്ന ഐറിഷ് യുവതിയെയാണ് റിസോര്‍ട്ടില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ബീച്ചില്‍ ഉപേക്ഷിച്ചത്. മൃതദേഹം … Read more

അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറിമായം നടത്തി എന്‍ഡാ കെന്നി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപിനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ച ഐറിഷ് പ്രധാനമന്ത്രി അദ്ദേഹത്തിനോട് മാപ്പു പറയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇല്ല’ എന്ന മറുപടിയാണ് എന്‍ഡാ നല്‍കിയത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ഒവാള്‍ ഓഫീസില്‍ ട്രംപുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് എന്‍ഡയ്ക്ക് നേരേ മാധ്യമപ്പട ചോദ്യമുയര്‍ത്തിയത്. താന്‍ അഭിപ്രായം പറഞ്ഞ സമയത്തു ട്രംപ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി മാത്രമായിരുന്നുവെന്നും അല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് വര്‍ഗീയവാദിയാണെന്നു താന്‍ പറഞ്ഞില്ലെന്നും അറിയിച്ച് എന്‍ഡാ കെന്നി മലക്കം മറിഞ്ഞു. … Read more

ഇയു രാജ്യങ്ങളില്‍ വിവാഹമോചന നിരക്ക് ഏറ്റവും കുറവ് അയര്‍ലണ്ടില്‍: സി.എസ. ഒ റിപ്പോര്‍ട്ട്

ഡബ്ലിന്‍: യൂറോപ്പില്‍ ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള അയര്‍ലണ്ടില്‍ വിവാഹ മോചന കേസ്സുകള്‍ കുറവാണെന്നു സി.എസ്.ഒ. 2015-ലെ കണക്കുകള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരില്‍ യൂറോപ്പുകാരിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഐറിഷുകാരാണ്. ജനസംഖ്യ നിരക്കിലും രാജ്യം മുന്നിട്ടു നില്‍ക്കുന്നു. വ്യക്തിഗതമായ പഠനത്തില്‍ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന സ്വഭാവ വൈകൃതവും ഐറിഷുകാരില്‍ കാണാം. വിവാഹ ബന്ധങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുന്ന ഐറിഷ് ജനത പക്ഷെ വളരെ വൈകിയാണ് വിവാഹിതരാകാറുള്ളത്. ഭൂരിഭാഗവും ശക്തമായ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരുമാണ്. വിവാഹേതര ബന്ധങ്ങളില്‍ തുടരുന്ന ഐറിഷുകാരും യൂറോപ്പിനെ വ്യത്യസ്തമാകുന്നു. … Read more

ഭിന്നശേഷിക്കാര്‍ വന്‍തോതില്‍ തൊഴില്‍മേഖലയില്‍ നിന്നും വിട്ടകലുന്നു: കാരണം തേടി ഇ.എസ്.ആര്‍.ഐ

ഡബ്ലിന്‍: പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ഭിന്നശേഷിക്കാര്‍ സാധാരണ ഉദ്യോഗാര്‍ത്ഥികളെക്കാള്‍ നാലു മടങ്ങു കുറവാണെങ്കിലും ജോലി നേടിയവര്‍ ഇത് വിട്ടുപോകുന്ന കാഴ്ച പതിവായിരിക്കുന്നു. 31 ശതമാനം ഭിന്ന ശേഷിക്കാര്‍ തൊഴില്‍ നേടുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥയാകുന്നതിന്റെ കാരണം അന്വേഷിച്ച് ഗവേഷണത്തിലാണ് ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍, യാത്ര ബത്ത എന്നിവ ലഭിക്കുന്നുണ്ടെങ്കിലും ചില ജോലികള്‍ക്ക് കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ജോലിസ്ഥലത്ത് കഷ്ടപ്പെട്ട് എത്തിച്ചേരുന്ന ഇവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനേക്കാള്‍ ഗുണകരം … Read more