അക്രമങ്ങൾ പെരുകി; ഡബ്ലിൻ സ്റ്റോറുകളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ബോഡി ക്യാമറകൾ നൽകി Tesco

ഡബ്ലിന്‍ നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കി സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍. ഡബ്ലിനിലെ പ്രധാനപ്പെട്ട സ്റ്റോറുകളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്‍കിയിരിക്കുന്ന പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco ആണ്. രാജ്യത്ത് ഇത്തരത്തില്‍ നടപടിയെടുക്കുന്ന ആദ്യ സൂപ്പര്‍മാര്‍ക്കറ്റും Tesco ആണ്. കോര്‍ക്ക് സിറ്റിയിലെ ഒരു പ്രധാന ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ വര്‍ഷം തന്നെ Tesco സമാനമായ സംവിധാനം നടപ്പിലാക്കിയിരുന്നു. ഡബ്ലിനിലെ Thomas Street, Newmarket Square എന്നിവിടങ്ങളിലെ സ്റ്റോറുകളിലെല്ലാം Tesco തങ്ങളുടെ സെക്യൂരിറ്റി … Read more

‘വഷളായ ബന്ധം ഉഷാറാക്കും’: അയർലണ്ടിൽ ഹാരിസിനെ സന്ദർശിച്ച ശേഷം യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ

ഈയിടെയായി വഷളായ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ട് സന്ദര്‍ശനം നടത്തിയ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, പ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുകെ പ്രധാമന്ത്രിയായ ശേഷം സ്റ്റാര്‍മര്‍ നടത്തിയ ആദ്യ അയര്‍ലണ്ട് സന്ദര്‍ശനത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരുന്നു ഊന്നല്‍. ഒരു യുകെ പ്രധാനമന്ത്രി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെത്തുന്നു എന്നതും, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം സ്റ്റാര്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് ഹാരിസ് എന്നതും ഇന്നലെ നടന്ന സന്ദര്‍ശനത്തിന്റെ … Read more

ഡബ്ലിനിലെ വീട്ടിൽ സ്ത്രീക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഡബ്ലിനിൽ സ്ത്രീക്ക് നേരെ മാരക ആക്രമണം. ശനിയാഴ്ച അർദ്ധരാത്രി 12.15ഓടെ Clonshaugh-യിലെ ഒരു വീട്ടിൽ വച്ചാണ് സംഭവം. വിവരമറിഞ്ഞ് സഥലത്തെത്തിയ ഗാർഡയും എമർജൻസി റെസ്പോൺസ് സംഘവും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് 30ലേറെ പ്രായമുള്ള സ്ത്രീയെ കണ്ടെത്തിയത്. Beaumont Hospital-ൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണമരംഭിച്ച ഗാർഡ നടത്തിയ തിരച്ചിലിൽ 40ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലൂക്കൻ തിരുനാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാളും, തോമാസ്ലീഹായുടെ തിരുന്നാളും സംയുക്തമായി ലൂക്കൻ ഡിവൈൻ മേഴ്‌സി പള്ളിയിൽ ആഘോഷിക്കും. സെപ്റ്റംബർ 8 ഞായർ ഉച്ചകഴിഞ്ഞ് 2ന് ആരാധന, ജപമാല, ലദീഞ്ഞ്‌, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ഫാ. ജോമോൻ കാക്കനാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ബിജു ഇഗ്‌നേഷ്യസ് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. ഡബ്ലിൻ ഡ്രംസിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിന് കൊഴുപ്പേകും. നേർച്ച വിതരണവുമുണ്ടാകും. വൈകിട്ട് 5.30ന് താല … Read more

പാരാലിംപിക്സ്: അയർലണ്ടിന് സൈക്ലിംഗിൽ വെള്ളി; കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് 27 മെഡലുകൾ

പാരിസിൽ നടന്നുവരുന്ന പാരാലിംപിക്സിൽ അയർലൻഡിന് സൈക്ലിംഗിൽ വെള്ളി. Katie-George Dunlevy- pilot Linda Kelly എന്നിവരാണ് വനിതകളുടെ ബി റോഡ് റേസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷിങ് ചെയ്തത്. ഇതോടെ അയർലണ്ടിന്റെ ആകെ മെഡൽ നേട്ടം ആറായി. നിലവിൽ മെഡൽ പട്ടികയിൽ 50-ആം സ്ഥാനത്താണ് രാജ്യം. അതേസമയം ഇത്തവണത്തെ പാരാലിംപിക്സിൽ Katie-George Dunlevy-യുടെ മൂന്നാമത്തെ മെഡൽ ആണിത്. സൈക്ലിംഗിൽ തന്നെ നേരത്തെ രണ്ട് മത്സരങ്ങളിലായി Kelly-യുടെ ടീം സ്വർണ്ണവും വെള്ളിയും നേടിയിരുന്നു. പാരിസ് പാരാലിംപിക്സിൽ ഇന്ത്യയും മികച്ച കുതിപ്പാണ് … Read more

കോർക്കിൽ കത്തിക്കുത്ത്; സ്ഥിരം കുറ്റവാളി പരിക്കുകളോടെ ആശുപത്രിയിൽ

കോർക്ക് നഗരത്തിൽ വീണ്ടും ആക്രമണം. വെള്ളിയാഴ്ച വൈകിട്ട് Grand Parade- ൽ ഒരു കഫേയ്ക്ക് മുന്നിൽ വച്ച് 30 ലേറെ പ്രായമുള്ള പുരുഷന് നേരെ കത്തിക്കുത്ത് ആണ് ഉണ്ടായത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ മറ്റ് രണ്ട് ചെറുപ്പക്കാരാണ് ഇദ്ദേഹത്തെ കത്തിയുമായി ആക്രമിച്ചത്. ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കുകളോടെ Cork University Hospital-ൽ കഴിയുന്ന ആളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഇയാൾ നേരത്തെ 73 കേസുകളിൽ പ്രതിയാണ്. യുവതിയുടെ കഴുത്തിൽ വെടിവച്ചു പരിക്കേൽപ്പിച്ച … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ; ശ്രാവണം-24-നെ വരവേൽക്കാൻ ആവേശപൂർവ്വം വാട്ടർഫോർഡ് മലയാളി സമൂഹം

വാട്ടർഫോർഡ്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിനായി വാട്ടർഫോർഡ് മലയാളികളും ഒരുങ്ങി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ(സെപ്റ്റംബർ 8 ഞായറാഴ്ച ) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11-ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി 7 മണിയോടുകൂടി പരിസമാപിക്കുന്നതാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും അസോസിയേഷൻറെ മുൻവർഷങ്ങളിലെ ഓണാഘോഷ പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു. “ശ്രാവണം -24” ൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത് വാട്ടർഫോർഡ് … Read more

ഇന്ത്യൻ വിദ്യാർത്ഥിയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി; വംശീയ ആക്രമണങ്ങളിൽ ഞെട്ടി കോർക്ക്

കോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോര്‍ക്ക് സിറ്റിയില്‍ വച്ച് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ പുറകിലൂടെ സമീപിച്ച അക്രമി, കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചത്. എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറിയ വിദ്യാര്‍ത്ഥി, ഇയാളുടെ ഫോട്ടോ എടുത്തു. Patrick’s Street-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം … Read more

വയനാടിനായി കൈകോർക്കാൻ ക്രിക്കറ്റ് ടൂർണമെന്റ്

ഡബ്ലിൻ: സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് (സാൻഡിഫോർഡ്‌ സ്‌ട്രൈക്കേഴ്‌സ് ) ന്റെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച (07/09/24) നു അയർലണ്ടിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓൾ അയർലൻഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് -“ഡബ്ലിൻ പ്രീമിയർ ലീഗ് ഫോർ വയനാട്” സംഘടിപ്പിക്കുന്നു . ഡബ്ലിനിലെ ALSAA സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന കായിക മാമാങ്കത്തിൽ വിവിധ കൗണ്ടികളിൽ നിന്നടക്കം 16 ടീമുകൾ പങ്കെടുക്കും . ടൂർണമെന്റ് സംഘടിപ്പിച്ചു ലഭിക്കുന്ന മുഴുവൻ തുകയും CMDRF -Re-Build Wayanad ഫണ്ടിലേക്ക് … Read more

അയർലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ തിളങ്ങിയ ഇന്ത്യൻ വംശജനായ ഓൾറൗണ്ടർ സിമി സിങ് ജീവനുവേണ്ടി പൊരുതുന്നു

അയര്‍ലണ്ടിനായി നിരവധി രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ തിളങ്ങിയ ഇന്ത്യന്‍ വംശജനായ താരം സിമി സിങ് ജീവന് വേണ്ടി പൊരുതുന്നു. കരള്‍ രോഗം ബാധിച്ച് നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഈ 37-കാരന്‍. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇനി മുന്നിലുള്ള വഴി. പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച സിമി സിങ്, പഞ്ചാബിന്റെ അണ്ടര്‍ 14, അണ്ടര്‍ 17 ടീമുകളില്‍ അംഗമായിരുന്നെങ്കിലും അണ്ടര്‍ 19 ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് 2006-ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി അയര്‍ലണ്ടിലെത്തിയ … Read more