കെറിയിൽ സ്ത്രീക്ക് ആക്രമണത്തിൽ പരിക്ക്; ഒരാൾ പിടിയിൽ

കെറിയില്‍ സ്ത്രീക്കെതിരെ നടന്ന ഗുരുതര ആക്രമണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെ 7:30-ഓടെയാണ് Artfert-ലെ വീട്ടില്‍ 40 വയസ്സ് പ്രായം വരുന്ന സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ കെറിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഉടന്‍ കൊണ്ടുവന്നെങ്കിലും നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. സംഭവത്തില്‍ 40 വയസ്സ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ ഇന്ന് രാവിലെ Mallow ജില്ലാ കോടതിയില്‍ ഹാജരാക്കി.

ലിമറിക്കിൽ ചെറുപ്പക്കാരന് വെടിയേറ്റു; ഒരാൾ അറസ്റ്റിൽ

ലിമറിക്ക് സിറ്റിയില്‍ വെടിവെപ്പ്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ Ballinacurra Weston പ്രദേശത്ത് വച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നിലവില്‍ University Hospital Limerick-ല്‍ ചികിത്സയിലാണ്. പുറത്ത് രണ്ട് തവണ വെടിയേറ്റുവെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്.

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. വിസ ഇല്ലാതെ 192 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും. Henely’s Passport Index (https://www.henleyglobal.com/passport-index/ranking) ആണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് റാങ്കിങ് നടത്തിവരുന്നത്. പാസ്‌പോര്‍ട്ടുകളുപയോഗിച്ച് വിസ ഇല്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ … Read more

നിങ്ങൾ അയർലണ്ടിൽ നികുതി അടക്കുന്ന ആളാണോ?  ടാക്സ് ക്രെഡിറ്റുകൾ നഷ്ട്ടപെടുത്തരുതേ …

നിങ്ങൾ അയർലണ്ടിൽ നികുതി അടക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ടാക്സ്  അടച്ച തുകയും, ക്രെഡിറ്റുകളും  വർഷാവസാനം  പരിശോധിക്കാറുണ്ടോ ? നിങ്ങൾക്ക് എന്തെങ്കിലും നികുതി റീഫണ്ട് ലഭിക്കുമോ എന്ന് പരിശോധിക്കാം. അയർലണ്ടിൽ ഏറ്റവും കുറഞ്ഞ സേവന നിരക്കിൽ (6%)  നിങ്ങൾക്ക് വേണ്ടി MyTaxMate സേവനം ഉപയോഗപ്പെടുത്താം.ഏറ്റവും ആകർഷകം റീഫണ്ട് ഇല്ലെങ്കിൽ? MyTaxMate സേവനത്തിന്  ഫീസും  ഇല്ല! നിങ്ങൾക്ക്  മെഡിക്കൽ ചെലവുകൾ,വീട്ട് വാടക,  ട്യൂഷൻ ഫീസ് തുടങ്ങി വിവിധ ചെലവുകൾക്ക് കൃത്യമായി പരിശോധിച്ച് ടാക്സ് റീഫണ്ട് ലഭിക്കാൻ ബന്ധപെടാം. MyTaxmate ഉപയോഗിച്ച് നിങ്ങളുടെ കഴിഞ്ഞ … Read more

ഡബ്ലിൻ ആശുപത്രിയിൽ സർജറി കഴിഞ്ഞ വയോധിക രക്തം വാർന്ന് മരിച്ചു; മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതർ

ഡബ്ലിനിലെ St Vincent’s University Hospital-ല്‍ ട്രെയിനീ സര്‍ജന്മാര്‍ നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് വയോധിക മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതര്‍. 76-കാരിയായ ഫ്രെഡ ഫോക്‌സ് ആണ് പാന്‍ക്രിയാസിലെ മുഴ നിക്കാനുള്ള സര്‍ജറിക്കിടെ 17 ലിറ്റര്‍ രക്തം നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കവേയാണ് ആശുപത്രി അധികൃതര്‍ മാപ്പ് പറഞ്ഞത്. 2017 സെപ്റ്റംബര്‍ 1-നായിരുന്നു രണ്ട് ട്രെയിനീ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഫ്രെഡയ്ക്ക് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആരംഭിച്ചത്. … Read more

അയർലണ്ടിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി; കർഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേക്ക്

അയര്‍ലണ്ടില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി. രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ Farmers Alliance തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം 21 ദിവസത്തെ അപ്പീല്‍ കാലാവധി കൂടി കഴിഞ്ഞാലാണ് അംഗീകാരം ലഭിക്കുക. അംഗീകാരം ലഭിക്കുന്നതോടെ തദ്ദേശ, Dail, European Parliament തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ സംഘടനയ്ക്ക് സാധിക്കും. രാജ്യത്തെ 29-ആമത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന Farmers Alliance, കൗണ്ടി ഡോണഗലിലെ Redcastle ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. യൂറോപ്പില്‍ പലയിടത്തും കര്‍ഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ചത് പിന്‍പറ്റിയാണ് … Read more

2024 BT Young Scientist അവാർഡ് ലിമറിക്ക് സ്വദേശി Seán O’Sullivan-ന്

2024-ലെ BT Young Scientist അവാര്‍ഡ് ലിമറിക്കിലെ Seán O’Sullivan-ന്. VerifyMe: A new approach to authorship attribution in the post-ChatGPT era എന്ന പ്രോജക്ടിനാണ് Coláiste Chiaráin-ലെ അഞ്ചാംവര്‍ഷം വിദ്യാര്‍ത്ഥിയായ സള്ളിവന് ഒന്നാം സമ്മാനം ലഭിച്ചത്. നിര്‍മ്മിതബുദ്ധി അഥവാ Artificial Intelligence (AI)-മായി ബന്ധപ്പെട്ട് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ അടിസ്ഥാനമാക്കിയായിരുന്നു 17-കാരനായ സള്ളിവന്റെ പ്രോജക്ട്. മനുഷ്യനാണോ, AI ആണോ ഒരു കാര്യം സൃഷ്ടിച്ചത് എന്ന് മനസിലാക്കിയെടുക്കുന്നതിനായി പ്രത്യേക രീതിയും പ്രോജക്ടിന്റെ ഭാഗമായി ഇദ്ദേഹം … Read more

വൃത്തിഹീനമായ പാചകം: 2023-ൽ അയർലണ്ടിലെ 77 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി FSAI

ഭക്ഷ്യനിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 2023-ല്‍ രാജ്യമാകെ 92 മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). 2022-ല്‍ ഇത് 77 ആയിരുന്നു. നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചതില്‍ നിരാശ പ്രകടിപ്പിച്ച FSAI, ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാനും, ഭക്ഷണം പാകം ചെയ്യല്‍, വിളമ്പല്‍, വില്‍ക്കല്‍ എന്നിവയില്‍ ശുചിത്വം പാലിക്കാനും സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ നല്‍കിയ 92 മുന്നറിയിപ്പ് നോട്ടീസുകളില്‍ 76 എണ്ണം അടച്ചുപൂട്ടല്‍ നോട്ടീസുകളാണ്. 3 എണ്ണം … Read more

റോസ്‌ലെയർ യൂറോപോർട്ടിൽ നിന്നും 3.43 മില്യന്റെ കൊക്കൈൻ പിടികൂടി

കൌണ്ടി വെക്സ്ഫോര്‍ഡിലെ റോസ്ലെയര്‍ യൂറോപോര്‍ട്ടില്‍ നിന്നും 3.43 മില്ല്യണ്‍ യൂറോയോളം വിലവരുന്ന 49 കിലോഗ്രാം കൊക്കൈന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലുന്ന സമാന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളും കള്ളക്കടത്തും തടയുന്നതിനായി റവന്യൂ ഏജന്‍സി നടത്തിവന്നിരുന്ന പദ്ധതിയുടെ ഭാഗമായാണ് കൊക്കൈന്‍ പിടികൂടിയത്. യു.കെയില്‍ നിന്നും യൂറോപ്പില്‍ നിന്നും മാത്രമല്ല ഫ്രാന്‍സ്, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ചരക്ക് ഗതാഗതവും യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് റോസ്ലെയര്‍ യൂറോപോര്‍ട്ട് ആണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ … Read more

അയർലണ്ടിൽ ഈ വാരാന്ത്യം മഞ്ഞുറയും; താപനില മൈനസ് 3 ഡിഗ്രി വരെ താഴും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. നാളെ രാത്രിയോടെ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിയിലേയ്ക്ക് താഴുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില ഇതായിരിക്കും. ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയും പെയ്‌തേക്കാം. 4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. മിതമായ രീതിയിലുള്ള വടക്കന്‍ കാറ്റും വീശും. രാത്രിയോടെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. ഞായറാഴ്ച രാത്രിയിലും മൈനസ് 3 ഡിഗ്രി വരെ … Read more