ഐറിഷ് നടൻ കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ പട്ടികയിൽ

ഐറിഷ് നടനായ കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരത്തിന്റെ നാമനിർദേശപ്പട്ടികയിൽ. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമർ എന്ന ഭൗതികശാസ്ത്രജ്ഞനെ വെള്ളിത്തിരയിൽ അനശ്വരമാക്കിയതിനാണ് മർഫിയുടെ പേര് ഓസ്കറിന് പരിഗണിക്കുന്നത്. ഇതേ വിഭാഗത്തിൽ The Holdovers എന്ന സിനിമയിലെ അദ്ധ്യാപകനെ അവതരിപ്പിച്ച Paul Giamatti, Maestro-യിലെ അഭിനയത്തിന് Bradley Cooper, Rustin എന്ന സിനിയിലെ പ്രകടനത്തിന് Colman Domingo, American Fiction -ലെ കഥാപാത്രത്തിന് Jeffrey Wright എന്നിവരും മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ … Read more

വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്. ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശീതകാല പനിയാണ് … Read more

വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട്, വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നവർ ഇവരാണ് കൂടാതെ പ്രസ്തുത പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും, ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ഫെബിൻ ഫ്രാൻസിസിനെയും വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും തിരഞ്ഞെടുക്കുകയും, ഈ വർഷം തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതിനൊപ്പം … Read more

ഇഷയ്ക്ക് പിന്നാലെ അയർലണ്ടിലേക്ക് ജോസെലിൻ കൊടുങ്കാറ്റ്; വിവിധ കൗണ്ടികളിൽ ജാഗ്രത

ഇഷ കൊടുങ്കാറ്റിന് പിന്നാലെ അയര്‍ലണ്ടില്‍ വീശിയടിക്കാന്‍ ജോസെലിന്‍ കൊടുങ്കാറ്റ് (Storm Jocelyn). ചൊവ്വാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ജോസെലിന്‍ കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡോണഗലില്‍ ഇന്ന് വൈകിട്ട് 6 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 2 മണി വരെ ഓറഞ്ച് വാണിങ്ങാണ് നല്‍കിയിട്ടുള്ളത്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ഓറഞ്ച് വാണിങ് നിലനില്‍ക്കും. … Read more

വീശിയടിച്ച് ഇഷ; അയർലണ്ടിൽ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലായി

അയര്‍ലണ്ടില്‍ ഞായറാഴ്ച വീശിയടിച്ച ഇഷ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടര്‍ന്ന് അധികൃതര്‍ തുടരുകയാണ്. മണിക്കൂറില്‍ 137 കി.മീ വരെ വേഗതയിലാണ് കാറ്റ് വീശിയത്. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടത് ഇതുവരെ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഡോണഗല്‍, സ്ലൈഗോ, മേയോ, ലെയ്ട്രിം, കാവന്‍ തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം കാര്യമായും തടസപ്പെട്ടത്. രാജ്യത്തെ 93,000 വീടുകളില്‍ കറന്റ് ഇല്ലെന്നാണ് തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ESB സ്ഥിരീകരിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് 155,000 വീടുകളിലായിരുന്നു വൈദ്യുതി വിതരണം തടസപ്പെട്ടത്. … Read more

ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിക്കായി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ടോമി വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകൾ … Read more

പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. Ulster Bank, KBC … Read more

അയർലണ്ടിലെ എല്ലാ ട്രെയിനുകളിലും ചൊവ്വാഴ്ച മുതൽ ഇ-ടിക്കറ്റുകൾ ലഭ്യം

അയര്‍ലണ്ടിലെ എല്ലാ ഇന്റര്‍സിറ്റി ട്രെയിനുകളിലും ചൊവ്വാഴ്ച (ജനുവരി 23) മുതല്‍ ഇ-ടിക്കറ്റുകള്‍ ലഭ്യമാകും. ഇതോടെ ടിക്കറ്റ് പ്രിന്റ് ചെയ്ത് കൈയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരക്ക് കുറഞ്ഞ ടിക്കറ്റുകളിലും, സെമി ഫ്‌ളക്‌സ് ടിക്കറ്റുകളിലും ഇ-ടിക്കറ്റിങ് രീതി നടപ്പിലാക്കി വന്നത് ചൊവ്വാഴ്ചയോടെ എല്ലാ ടിക്കറ്റുകളിലേയ്ക്കും വ്യാപിപ്പിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇനിമുതല്‍ ഇ-ടിക്കറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇതില്‍ ക്യുആര്‍ കോഡും ഉണ്ടാകും. എയര്‍പോര്‍ട്ട് ടിക്കറ്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഇതിന്റെയും … Read more

ഡബ്ലിന് പുറത്ത് 12 മാസത്തിനിടെ ഭവനവില വർദ്ധിക്കുക 15%; ഏറ്റവും വിലവർദ്ധന പ്രതീക്ഷിക്കുന്നത് കെറിയിൽ

അയര്‍ലണ്ടില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ഭവനവില അടുത്ത 12 മാസത്തിനിടെ ശരാശരി 4.9% ഉയരുമെന്ന് The Sunday Times Nationwide Property Price Guide റിപ്പോര്‍ട്ട്. ഇതില്‍ കെറിയിലാകും ഏറ്റവുമധികം വില വര്‍ദ്ധന സംഭവിക്കുകയെന്നും (15%) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കില്‍ക്കെന്നി, ലീഷ് എന്നിവിടങ്ങളില്‍ 10% വീതം വില വര്‍ദ്ധിക്കും. Monaghan, Louth, Westmeath എന്നീ കൗണ്ടികളില്‍ മാത്രമാണ് ഭവനവില നിലവിലുള്ളത് പോലെ തന്നെ തുടരാന്‍ സാധ്യത. Wexford, Waterford, Mayo, Offaly മുതലായ കൗണ്ടികളില്‍ വീട് നിര്‍മ്മിക്കുന്നതിനെക്കാള്‍ … Read more

ബ്രെക്സിറ്റ്‌: അയർലണ്ടിൽ നിന്നും യു.കെയിലേക്കുള്ള കയറ്റുമതി നിയമങ്ങളിൽ ജനുവരി 31 മുതൽ മാറ്റം

ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടില്‍ നിന്നുമുള്ള ഇറക്കുമതിക്ക് പുതിയ നിയമവുമായി യു.കെ. ജനുവരി 31 മുതല്‍ ഇവിടെ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് നേരത്തെ തന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ (pre-lodgement of customs declarations) വാങ്ങണം. അതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങളാണെങ്കില്‍ അവ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന പ്രീ- നോട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് എക്‌സ്‌പോര്‍ട്ട് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വേണ്ടിവന്നേക്കും. അയര്‍ലണ്ടില്‍ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഐറിഷ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം … Read more