Mortgage Interest Tax Credit-ന് അപേക്ഷിക്കേണ്ടേ? My Tax Mate സഹായിക്കും

ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റ് പ്രഖ്യാപനമായ Mortgage Interest Tax Credit-ന് ഇപ്പോള്‍ അപേക്ഷിക്കാം. സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ വലിയ തുക പലിശയിനത്തില്‍ നല്‍കേണ്ടി വന്നവര്‍ക്ക് അത് തിരികെ ലഭിക്കുന്ന ഈ പദ്ധതി ഏറെ പേര്‍ക്ക് ഉപകാരപ്രദമാണ്. 2022-ല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന്റെ ഭാഗമായി അടച്ച പലിശയും, 2023-ലെ പലിശയും താരതമ്യം ചെയ്താണ് അധികമായി അടച്ച തുക കണക്കാക്കി തിരികെ നല്‍കുന്നത്. ഈ സേവനം ചെയ്തുനല്‍കുന്ന അയര്‍ലണ്ടിലെ പ്രമുഖ ടാക്‌സ് സ്ഥാപനമാണ് My Tax Mate. … Read more

ഡബ്ലിനിൽ തോക്കും വെടിയുണ്ടകളുമായി 2 പേർ പിടിയിൽ

ഡബ്ലിനില്‍ തോക്കും വെടിയുണ്ടകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഡബ്ലിന്‍ 15-ലെ Old Navan Road-ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഒരു വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന പുരുഷനെയും, സ്ത്രീയെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍പരിശോധനയില്‍ ഡബ്ലിനിലെ ഒരു വീട്ടില്‍ നിന്നും രണ്ട് തോക്കുകള്‍ കൂടി അന്വേഷണസംഘം കണ്ടെടുത്തു. ഇതില്‍ ഒന്ന് സബ് മെഷീന്‍ ഗണ്‍ ആണ്. വെടിയുണ്ടകളും ഇവയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കേസില്‍ കൂടുതല്‍ … Read more

അയർലണ്ടിൽ മഴ തുടരും; മിതമായ കാറ്റ് വീശാനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ചയും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ഞായര്‍) രാജ്യത്ത് പലയിടത്തും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്യും. വൈകുന്നേരത്തോടെ ഒറ്റപ്പെട്ട രീതിയിലാകും മഴ പെയ്യുക. വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. പടിഞ്ഞാറന്‍ കാറ്റും വീശും. തിങ്കളാഴ്ച രാവിലെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ … Read more

Dundalk-ൽ വിറ്റ ജാക്ക്പോട്ട് ലോട്ടറിക്ക് 3.5 മില്യൺ യൂറോയുടെ സമ്മാനം

Co Louth-വിലെ Dundalk-ല്‍ വിറ്റ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റിന് 3.5 മില്യണ്‍ യൂറോയുടെ സമ്മാനം. Newry Road-ലെ Arthur’s എന്ന ഷോപ്പിലാണ് വമ്പന്‍ സമ്മാനത്തുകയുടെ ടിക്കറ്റ് വിറ്റത്. കഴിഞ്ഞ 112 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് Arthur’s. നിലവില്‍ കുടുംബത്തിലെ അഞ്ചാം തലമുറയിലെ Clodagh Arthur Duffy ആണ് കട നടത്തുന്നത്. വാലന്റൈന്‍സ് ഡേയില്‍ നറുക്കെടുത്ത ടിക്കറ്റ് ഫെബ്രുവരി 11-നാണ് ഇവിടെ നിന്നും വിറ്റുപോയത്. ഇതാദ്യമായല്ല ഇവിടെ വിറ്റ ലോട്ടോയ്ക്ക് സമ്മാനം ലഭിക്കുന്നത്. ഈയിടെ 75,000 … Read more

ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിച്ചു; വിസകളിലും വർദ്ധന

ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നവരുടെ എണ്ണം 2023-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 22,500 അപേക്ഷകളില്‍ 20,000 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 15 പൗരത്വദാന ചടങ്ങുകളാണ് പോയ വര്‍ഷം നടത്തിയത്. ഇവയിലൂടെ 13,700 പേര്‍ക്ക് പൗരത്വം നല്‍കിയതായും പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നീതിന്യായവകുപ്പ് അറിയിച്ചു. 2022-ല്‍ ആകെ ആറ് ചടങ്ങുകളിലൂടെ 4,300 പേര്‍ക്കാണ് ഐറിഷ് പൗരത്വം നല്‍കിയത്. ആ വര്‍ഷം 17,188 അപേക്ഷകള്‍ ലഭിക്കുകയും, 15,000 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു. പൗരത്വദാനത്തിന് … Read more

സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പൊതുയോഗം ഫെബ്രുവരി 25-ന് ലൂക്കനിൽ ചേരുന്നു

അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളായവരുടെ സംഗമം ഈ മാസം 25 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലൂക്കനിൽ സംഘടിപ്പിക്കുന്നു. Syro Malabar Community Ireland (SMCI)എന്ന സംഘടനയാണ് ഈ പൊതുയോഗം വിളിച്ചിരിക്കുന്നത്. അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് SMCI എന്ന് ഭാരവാഹികൾ അറിയിച്ചു. സാമ്പത്തികപരമായ ചൂഷണങ്ങൾക്കും, സാമൂഹ്യപരമായ ഒറ്റപ്പെടുത്തലുകൾക്കും എതിരെ ശക്തമായി നിലകൊള്ളുകയും, ഐറിഷ് സമൂഹവുമായുള്ള ഇന്റഗ്രേഷനെ പ്രോത്സാഹിപ്പിക്കുകയും ആണ് ഈ സംഘടനയുടെ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്ന് പ്രസിഡണ്ട് ശ്രീ. … Read more

കോർക്കിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 32.8 മില്യന്റെ പാക്കേജ്

കോര്‍ക്കില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. വെള്ളിയാഴ്ചയാണ് 32.8 മില്യണ്‍ യൂറോ വിലവരുന്ന സിന്തറ്റിക് ഡ്രഗ് ഗാര്‍ഡ പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ മെത്താഫെറ്റമിന് പുറമെ മറ്റ് മയക്കുമരുന്നുകളും ഷിപ്‌മെന്റില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാജ്യത്തേയ്ക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ഗാര്‍ഡ ഓപ്പറേഷനിലാണ് വലിയ അളവില്‍ കടത്തിവന്ന 546 കിലോഗ്രാം സിന്തറ്റിക് ഡ്രഗ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കെറി, കോര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഡ പരിശോധന ആരംഭിച്ചിരുന്നു. മയക്കുമരുന്ന് കണ്ടെടുത്ത … Read more

വാട്സാപ്പ് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ൽ നിന്നും 13 ആക്കി കുറച്ചു

വാട്‌സാപ്പില്‍ അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16-ല്‍ നിന്നും 13 ആക്കി കുറച്ച് കമ്പനി. ഇതോടെ ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ പ്രായ വ്യവസ്ഥയിലേയ്ക്ക് വാട്‌സാപ്പും എത്തിയിരിക്കുകയാണ്. അതേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ട് എടുക്കാനുള്ള കുറഞ്ഞ പ്രായം 16 വയസ് ആക്കണമെന്ന് അയര്‍ലണ്ടിലെ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം കമ്പനികള്‍ തള്ളിയിരുന്നു. ബുധനാഴ്ച കമ്പനികളുമായി വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി നടത്തിയ ചര്‍ച്ചയില്‍, ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് സാർവ്വദേശീയ നേതൃത്വം: സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും, ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർലയെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ഡ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ് എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് അദ്ദേഹം. ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് അദ്ദേഹം. അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും … Read more

അയർലണ്ടിലെ ആദ്യ മലയാളി സൊളിസിറ്ററായ ജയ ജയദേവ് ഇനിമുതൽ നോട്ടറി പബ്ലിക്; പ്രവാസികൾക്ക് നേട്ടം

അയര്‍ലണ്ടിലെ ആദ്യ മലയാളി സൊളിസിറ്ററായ ജയ ജയദേവ് ഇനി നോട്ടറി പബ്ലിക്. ഇതോടെ അയര്‍ലണ്ടില്‍ നിന്നും വിദേശത്തേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും, പവര്‍ ഓഫ് അറ്റോണി ലഭിക്കാനും ഇനിമുതല്‍ ജയയെസമീപിക്കാവുന്നതാണ്. ഇതുവരെ ഇത്തരം ആവശ്യങ്ങള്‍ക്കായി ഐറിഷ് സൊളിസ്റ്റര്‍മാരെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. അയർലണ്ടിലെ ഏക ഇന്ത്യൻ നിയമസ്ഥാപനമായ ലൂയിസ് കെന്നഡി സോളിസിറ്റേഴ്സിൽ 2021 മുതൽ സേവനമനുഷ്ഠിക്കുന്ന ജയ, 2022 മുതൽ സ്ഥാപനത്തിന്റെ പാർട്ട്നർ കൂടിയാണ്. ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം അയർലണ്ടിൽ സോളിസിറ്റർ ആവുക എന്നത് ഒരു … Read more