അയർലണ്ടിലെ മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒരു യാത്ര , ഭാഗം 1.

ഫ്രാൻസിസ് സേവ്യർ അയർലണ്ടിലെ പള്ളികളിൽ ഏറ്റവും ഗംഭീരം ഏത് എന്നൊരു ചോദ്യത്തിനു പ്രസക്തിയില്ല. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മനോഹരമായ പള്ളികൾ മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ , ‘കല്ലെറിഞ്ഞാൽ കൊള്ളുന്നത്’ ഒരു പള്ളിക്ക് മേലായിരിക്കും. അത്രമാത്രം ‘പള്ളികളാൽ പുള്ളിക്കുത്തുകളിട്ട’ നാടാണു അയർലണ്ട്. ‘ വിശുദ്ധന്മാരുടെയും പണ്ഡിതരുടെയും ദ്വീപ്’ എന്ന വിശേഷണവും അയർലണ്ടിനു സ്വന്തമാണ് . മദ്ധ്യകാലത്തെ ചാപ്പലുകൾ തൊട്ട് ബൈസന്റൈൻ ആർഭാടതകൾ വരെ, ലളിത സ്തുതികൾ മുതൽ നിയോ ഗോഥിക് ഫാന്റസികൾ വരെ നിറഞ്ഞ രാജ്യമാണു … Read more

അയർലണ്ടിൽ കുടിയേറിയ നഴ്സുമാരുടെ പുതിയ സംഘടന, ‘Migrant Nurses Ireland ‘ (MNI) , INMO- യുടെ പങ്കാളിത്തത്തോടെ രൂപം കൊണ്ടു

നേഴ്സിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്  കുടിയേറ്റ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നതിനും, പൊതുസൂഹത്തിൽ അവരുടെ തനതായ  പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടികൊടുക്കുന്നതിനും, അയർലണ്ടിലേ നേഴ്സിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടയായ INMO- യുടെ പങ്കാളിത്വത്തോടെ  ‘Migrant Nurses Ireland ‘ (MNI) എന്ന സ്വതന്ത്ര  സംഘടനരൂപീകരിക്കപ്പെട്ടു. https://migrantnurses.ie/ MNI പ്രതിനിധികൾ വിവിധ ഘട്ടങ്ങളിൽ INMO General Secretaryയും  മറ്റ് ഭാരവാഹികളുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ആദ്യവാരം കൂടിയ INMO-യുടെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിൽ ആയിരുന്നു … Read more

ഇൻഷുറൻസ് ഇല്ലാത്ത വാഹനം, ലൈസൻസ് ഇല്ലാത്ത ഡ്രൈവർ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇനി മുതൽ MIBI ബാധ്യസ്ഥരല്ല

ഇൻഷുറൻസ് ഇല്ലാതെ വണ്ടിയോടിക്കുകയും അപകടങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യസ്ഥത ഇനി MIBI-ക്ക് ഇല്ല. ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതും ലൈസൻസ് ലഭിക്കാത്തതുമായ ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകാനുള്ള മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡ് (എം.ഐ.ബി.ഐ) ബാധ്യസ്തരല്ലെന്ന് ഒരു കേസിന്റെ വിധിക്കിടെയാണ് കോടതി അറിയിച്ചത്. Janvier Tumusabeyezu എന്ന വ്യക്തിയുടെ പരാതിയിൻമേലാണ് കോടതി ഈ വിധി ന്യായം പുറത്തുവിട്ടത്. തുമുസബയേസുവിന്റെ വിധിന്യായത്തിൽ MIBI-യുടെ ഉത്തരവാദിത്തം ഒഴിവാക്കേണ്ടതാണെന്ന് ജസ്റ്റിസ് ബെർണാഡ് ബാർട്ടൻ കണ്ടെത്തി. … Read more

ഡെലിവറി ഡ്രൈവറുടെ മരണം: കൗമാരക്കാരൻ അറസ്റ്റിൽ

ബ്രസീലിയൻ സ്വദേശിയായ കോർട്ടസ് (28) ന്റെ മരണത്തിൽ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കുവേണ്ടിയുള്ള ഊർജിത അന്വേഷണത്തിലാണ് ഗാർഡ. ഇന്നലെ നടന്ന ചോദ്യം ചെയ്യലിനുശേഷമാണ് യുവാവിനെ ഗാർഡ അറസ്റ്റു ചെയ്തത്. ഈ കേസിൽ ഗാർഡ അറസ്റ്റു ചെയ്യുന്ന ആദ്യ പ്രതിയാണ് ഇയാൾ. കോർട്ടസിനെ ഇടിച്ച കാറിന്റെ ഡ്രൈവർ ആണെന്ന് സംശയിക്കുന്ന ഒരാളെ ഗാർഡ മുൻപ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ക്രിമിനൽ ജസ്റ്റിസ് ആക്ട് നാലാം വകുപ്പ് പ്രകാരം ഇയാളെ സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. … Read more

അയർലണ്ടിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നുവോ? മുന്നൂറിലധികം ജോലികൾ കൂടി വെട്ടിക്കുറച്ച് പി ടി എസ് ബി

തൊഴിലാളികളുടെ എണ്ണം വെട്ടികുറക്കാനുള്ള നീക്കവുമായി പെർമനന്റ് TSB. പി‌.ടി‌.എസ്.ബി. -യുടെ പുതിയ ചീഫ്എക്‌സിക്യൂട്ടീവ്, ഇമോൺ ക്രോളിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു വിട്ടത്. 300-ഓളം ജോലികൾ വെട്ടിക്കുറയ്ക്കാൻ PTSB ഉദ്ദേശിക്കുന്നതായി ഇമോൺ പറഞ്ഞു. പ്രധാനമായും മാനേജർ തസ്തിക പോലുള്ള ഉയർന്ന തസ്തികളാണ് PTSB ലക്ഷ്യമിടുന്നത്. സ്വമേധയാലുള്ള ആവർത്തന പദ്ധതിയിലൂടെ ഒഴിവാക്കപ്പെടുന്ന ജോലികളുടെ അനുപാതം തൊഴിലാളികളുടെ 12.5 ശതമാനത്തിന് തുല്യമാണ്. കടം കൊടുക്കുന്ന 76 ശാഖകളെ ഇത് ബാധിക്കില്ല. കോൺടാക്റ്റ് സെന്ററും അരിയർ-മാനേജുമെന്റ് സ്റ്റാഫുകളും പ്രവർത്തിച്ചിരുന്ന സെൻട്രൽ ഡബ്ലിനിലെ … Read more

ഡബ്ലിനിൽ കൊല്ലപ്പെട്ട സീമാ ബാനുവിന്റെയും രണ്ടു മക്കളുടെയും സംസ്കാരം നടത്തി. (ചിത്രങ്ങൾ )

ഡബ്ലിനിലെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയ ഇന്ത്യൻ വംശജരായ സീമാ ബാനു (37), മക്കളായ റിസാ (11), ഫൈസൻ (6) എന്നിവരുടെ സംസ്കാരം ഡബ്ലിനിലെ ന്യൂ കാസിൽ സെമിത്തേരിയിൽ നടന്നു. Clonskeagh -യിലെ  Islamic Cultural Centre -ൽ നടന്ന മരണാന്തര പ്രാർത്ഥനകൾക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാറും സന്നിഹിതനായിരുന്നു. ചടങ്ങുകൾ നാട്ടിലുള്ള ബന്ധുകൾക്കായി ലൈവ് സ്ട്രീം നടത്തിയിരുന്നു.

ക്രിസ്മസ് ആഘോഷങ്ങൾക്ക് മോടികൂട്ടാൻ 24 വൈനുകളുമായി LIDL, അതിൽ മികച്ച 6 ഇനങ്ങൾ ഏതാണെന്ന് അറിയേണ്ടേ?

ക്രിസ്മസ്കാലങ്ങൾ ആഘോഷത്തിന്റേതാണ്. ആഘോഷങ്ങൾക്ക് ലഹരി കൂട്ടാനുള്ള വൈനുകളുടെ ആദ്യ ശേഖരം വിൽപനയ്‌ക്കെത്തിച്ചിരിക്കുകയാണ് LIDL. 24 പുതിയ വൈനുകളാണ് ഇന്ന് വിൽപ്പനയ്‌ക്കെത്തിയത്. ലിഡിലിന്റെ വൈൻ ശേഖരത്തിന്റെ രണ്ടാം ഭാഗം ഡിസംബർ ആദ്യം വിപണനത്തിനെത്തും. ഇവയിൽ ഭൂരിഭാഗവും ഇറ്റാലിയൻ ആണ്. ആദ്യ ശേഖരത്തിലെ മികച്ച ആറ് വൈനുകളുടെ ലിസ്റ്റ് വേണോ; ഇതാ പിടിച്ചോ വെർമെന്റിനോ ബിയാൻകോ ടോസ്കാനോ 2019, ഡുക്ക ഡി സസെറ്റ ഇറ്റലി (Vermentino Bianco Toscano 2019 Duca di Sasseta Italy) 12.5%, 9.99 യൂറോ … Read more

പിതാവിന്റെ ISIS ബന്ധം: ഐറീഷ് പൗരത്വ നിഷേധത്തിനെതിരെ 7 വയസുകാരൻ ഹൈക്കോടതിയിൽ

പൗരത്വം നിഷേധിച്ച ഐറിഷ് സർക്കാരിനെതിരെ ഏഴുവയസ്സുകാരൻ ഹൈക്കോടതിയിൽ. പിതാവിന്റെ ISIS ബന്ധത്തെ തുടർന്നാണ് സർക്കാർ കുട്ടിക്ക് പൗരത്വം നിഷേധിച്ചത്. ഡബ്ലിനിലായിരുന്നു പരാതിക്കാരനായ അബ്ദുൾ മാലിക് ബെക്മിർസേവിന്റെ ജനനം. ഇപ്പോൾ അമ്മ Iryna Paltarzhytskaya-ടൊപ്പം ജന്മനാടായ ബെലാറസിൽ താമസിക്കുന്നു. ഐറിഷ് പാസ്‌പോർട്ട് തിരികെ നൽകാൻ സർക്കാർ വിസമ്മതിക്കുന്നതായും ഐറിഷ് പൗരനായി അംഗീകരിക്കുന്നില്ലെന്നും കാണിച്ചാണ് മകൻ കോടതിയെ സമീപിച്ചത്. സർക്കാരിന്റെ ഈ നടപടി തെറ്റാണെന്നും അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കുട്ടി അവകാശപ്പെടുന്നു. സിറിയയിൽ ISIS ചേർന്നുവെന്ന് ആരോപിക്കപ്പെടുന്ന പിതാവ് അലക്സാണ്ടർ ബെക്മിർസേവിന്റെ … Read more

ഡബ്ലിൻ വിമാനത്താവളം; ടെർമിനൽ 1-ന്റെ മുഖം മാറുന്നു : പദ്ധതി ആസൂത്രണം ചെയ്ത് DAA-യും ഫിംഗൽ കൗണ്ടി കൗൺസിലും

തലസ്ഥാന നഗരിയിലെ വീമാനത്താവളത്തിന്റെ മുഖം മാറുന്നു. ഡബ്ലിൻ എയർപോർട്ടിന്റെ ടെർമിനൽ 1 നവീകരിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിംഗൽ കൗണ്ടി കൗൺസിലും ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയും. 1972-ലാണ് ടെർമിനൽ നിർമ്മിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും കോർ ഫെയ്സും നവീകരിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്. ഊർജ്ജക്ഷമവും -കാര്യക്ഷമവുമായ ഘടന ടെർമിനലിന് പ്രദാനം ചെയ്യാലാണ് പദ്ധതിയുടെ ലക്ഷ്യം. ടെർമിനലിന്റെ നിലവിലുള്ള കോൺക്രീറ്റ് ഫിനുകൾ മാറ്റി ഗ്ലാസ്, സോളിഡ് പാനലുകൾ ഉപയോഗിച്ചുള്ള മേൽക്കൂര സ്ഥാപിക്കും. ഈ പദ്ധതി എയർപോർട്ടിന്റെ നിലവിലെ രൂപത്തെ മാറ്റിമറിക്കുകയും T1-ന് പുതിയ … Read more

ഐറിഷ് ഇമ്മിഗ്രേഷൻ മ്യൂസിയം യൂറോപ്പിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രം

ഇന്ന് യൂറോപ്പിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന വിനോദ സഞ്ചാര കേന്ദ്രം. ഈഫൽ ടവർ? ഏക്രൊപോളിസ് ? അല്ല. EPIC ,The Irish Emigration Museum എന്നാണു ഉത്തരം. ട്രാവൽ രംഗത്തെ ഓസ്കാർ അവാർഡ് എന്നറിയപ്പെടുന്ന World Travel Award രണ്ട്‌ വർഷമായി അടുപ്പിച്ച് EPIC The Irish Emigration Museum നു കിട്ടിയിരിക്കുകയാണു. ഡബ്ലിനിലെ CHQ സെന്ററിലാണു 2016 മുതൽ മ്യൂസിയം പ്രവർത്തിക്കുന്നത് . ഈ നേട്ടം ഐറിഷ് ടൂറിസം രംഗത്തിനു പുത്തൻ ഉണർവേകും. പൊതുജനങ്ങൾ വോട്ട് … Read more