നിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ജോലിത്തിരക്കിലാണ്; ആരോഗ്യമേഖലയിലെ ദുരിതം ഓര്‍മിപ്പിച്ച് നേഴ്സുമാര്‍

നാടെങ്ങും ക്രിസ്മസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മറ്റു ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും കടുത്ത ജോലിഭാരത്തിന്റെയും സമ്മര്‍ദത്തിന്റെയും ദിനങ്ങളാണ് കടന്നുപോകുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സീസണില്‍ അവധി നല്‍കാതെ പണിയെടുപ്പിക്കുന്നതില്‍ കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ആശുപത്രി ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ നിര്‍ദേശത്തിനെതിരെ #WeAreWorking, #ImAtWorkLeo എന്നീ ഹാഷ്ടാഗുകളില്‍ ട്വിറ്ററിലും, ഫേസ്ബുക്കിലും ഉള്‍പ്പടെ നിരവധി പ്രതിഷേധ പ്രതികരണങ്ങളാണ് നിറയുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്നവരും നഴ്സുമാര്‍ക്കും … Read more

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍. ഏവര്‍ക്കും റോസ് മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്. തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടന്നു. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നിരവധി വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലളിതജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പട്ടിണി കിടക്കുന്നവരെ മറക്കരുതെന്നും മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന … Read more

ആശുപത്രി ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 12,000 ആകും. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ കടുത്ത തിരക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ ജനുവരിയോടെ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ ക്രിസ്മസ് സീസണില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 3.7 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ ജനുവരിയോടെ ട്രോളിയില്‍ കഴിയേണ്ടി വരുന്ന രോഗികളുടെ എണ്ണം 12,000 ആയി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ക്രിസ്മസ് പ്രതിസന്ധി മുന്നില്‍കണ്ട് HSE യ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ജനറല്‍ പ്രാക്റ്റീഷണേഴ്സ് അസോസിയേഷന്‍ (NAGP) കുറ്റപ്പെടുത്തി. … Read more

ക്രിസ്മസ് ഷോപ്പിംഗ് പൊടിപൊടിക്കുന്നു; ക്രിസ്മസ് ദിനത്തില്‍ വമ്പന്‍ വിലക്കുറവുമായി ആര്‍ഗോസ്

നിങ്ങളുടെ ക്രിസ്മസ് ഷോപ്പിംഗ് അവസാനിച്ചിട്ടില്ലെങ്കില്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് അയര്‍ലണ്ടിലെ വ്യാപാര സ്ഥാപനമായ ആര്‍ഗോസ്. ക്രിസ്തുമസ് ദിനത്തില്‍ ആര്‍ഗോസില്‍ നിന്ന് പര്‍ച്ചെഴ്സ് ചെയ്യുന്നവര്‍ക്ക് പ്രമുഖ ബ്രാന്‍ഡുകളിലെ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ വിലയെ ഇടാക്കുകയുള്ളൂ. തിരഞ്ഞെടുത്ത ഗൃഹോപകാരങ്ങളില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ടും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളില്‍ 25 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഉല്‍പന്നം വാങ്ങിയാല്‍ മറ്റൊന്ന് പകുതി വിലയ്ക്ക് ലഭ്യമാകുന്ന ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വന്‍ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ആര്‍ഗോസ് ഷോപ്പിന്റെ ഡീലുകള്‍ അറിയാന്‍ argos.ie … Read more

ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി അയര്‍ലണ്ട് മലയാളികള്‍; ആശംസകള്‍ അറിയിച്ച് ഹിഗ്ഗിന്‍സും പ്രധാനമന്ത്രി വരേദ്കറും

ക്രിസ്മസ്സ് ആഘോഷത്തിമര്‍പ്പിന്റെ അലയൊലികള്‍ മാത്രമാണ് ഇപ്പോള്‍ അയര്‍ലന്റിലെങ്ങും. മഞ്ഞുമഴയുടെ ശൈത്യത്തിലും ക്രിസ്മസ് ആഘോഷിക്കുവാന്‍ അയര്‍ലണ്ടിലെ മലയാളികളും തയ്യാറെടുത്തുകഴിഞ്ഞു. ചില മലയാളി കുട്ടായ്മകള്‍ നേരത്തേതന്നെ ക്രിസ്മസ്സ് ആഘോഷം പൂര്‍ത്തിയാക്കി. അതേസമയം ഒരാഴ്ചകൂടി കഴിഞ്ഞ് ക്രിസ്മസ്സും ന്യൂ ഇയറും ഒരുമിച്ചാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഭൂരിഭാഗം മലയാളി അസ്സോസിയേഷനുകളും. തെരുവിലെ ആഘോഷങ്ങളുടെ വേള കഴിഞ്ഞ് ചര്‍ച്ചകളിലെ പ്രാര്‍ത്ഥനയിലും അയര്‍ലണ്ടിലെ ജനത പങ്ക് കൊള്ളുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും നാളെ ക്രിസ്മസ് ആചരിക്കും. ഇന്നു രാത്രി ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷ നടക്കും. … Read more

സണ്‍ഡേ ടൈംസ് അഭിപ്രായ സര്‍വേ; ഫൈന്‍ ഗെയിലിനും, ഫിയാന ഫാളിനും നേട്ടം; സിന്‍ ഫെയിനിന് തിരിച്ചടി

ഡബ്ലിന്‍: ഫൈന്‍ ഗെയിലിന്റെ ജനപിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്ന സൂചനയുമായി പുതിയ രാഷ്ട്രീയ സര്‍വേകള്‍. സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ മാസത്തേക്കാള്‍ 1 പോയിന്റ് മെച്ചപ്പെടുത്തി 31 ശതമാനം നേടിയാണ് ഫൈന്‍ ഗെയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെമേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം ഫിയാന ഫെയിലിന്റെ ജനപിന്തുണ രണ്ട് പോയിന്റ് ഉയര്‍ന്ന് 29 ശതമാനത്തിലെത്തി. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ സിന്‍ ഫെയിനിന്റെ പിന്തുണ … Read more

കരാറില്ലാത്ത ബ്രെക്‌സിറ്റിന് തയ്യാറെടുത്ത് അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന ഘട്ടത്തില്‍ കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ അയര്‍ലണ്ടും ആരംഭിച്ചു. ഔദ്യോഗിക കരാറില്ലാതെ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ സ്വീകരിക്കേണ്ട പദ്ധതികള്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു തുടങ്ങി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമ്പോള്‍ തങ്ങളുടെ വ്യോമഗതാഗതത്തെയും സാമ്പത്തിക വിപണികളെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. ഗതാഗതം, കസ്‌ററംസ് പരിശോധന, ഡേറ്റാ സംരക്ഷണം, മൃഗസസ്യ സംരക്ഷണം, കാലാവസ്ഥാ നയങ്ങള്‍, സാമ്പത്തിക ഉത്പന്നങ്ങള്‍ … Read more

അയര്‍ലണ്ട് ക്രിസ്മസ് ആഘോഷ ലഹരിയിലേക്ക്; പ്രധാന നഗരങ്ങളില്‍ ഗതാഗതക്കുരുക്ക്; റെക്കോര്‍ഡ് യാത്രക്കാരുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവുമധികം യാത്രാത്തിരക്ക് അനുഭവപ്പെടുന്ന വേളയാണ് ക്രിസ്മസ് ന്യൂഇയര്‍ അവധി ദിനങ്ങള്‍. ക്രിസ്മസ് ആഘോഷത്തിനും ബന്ധുക്കളെയും, സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും ഷോപ്പിങ്ങിനും ഒക്കെയായി കുടുംബങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഈ സമയത്താണ്. ഡബ്ലിന്‍ നഗരത്തില്‍ തന്നെയാണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്. റോഡിലെ തിരക്കിനു പുറമേ ട്രെയിന്‍ യാത്രയ്ക്കും ഈ ദിവസങ്ങളില്‍ കനത്ത തിരക്കാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഞ്ഞുവീഴ്ചയ്ക്ക് അല്പം ശമനം ഉണ്ടെന്നതാണ് ആശ്വാസം പകരുന്ന കാര്യം. അതിരാവിലെയുള്ള മൂടല്‍മഞ്ഞ് ഒഴിച്ചാല്‍ വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കാര്യമായ മഞ്ഞുവീഴ്ച എങ്ങും റോഡ് … Read more

കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന്റെ ക്രിസ്തുമസ്സ് – പുതുവത്സാരാഘോഷങ്ങളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷീകവും, ഇടവകദിനവും.

കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന്റെ ക്രിസ്തുമസ്സ് – പുതുവത്സാരാഘോഷങ്ങളും സണ്‍ഡേ സ്‌കൂളിന്റെ പന്ത്രണ്ടാം വാര്‍ഷീകവും ഇടവകദിനവും 2018 ഡിസംബര്‍ 29 ശനിയാഴ്ച്ച നടത്തപ്പെടുന്നു. വില്‍ട്ടണ്‍ എസ് എം എ ഹാളില്‍ ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍, കോര്‍ക്ക് സീറോ-മലബാര്‍ ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകള്‍ നയിക്കുന്ന സംഗീത പരിപാടികളും, നൃത്ത- നൃത്യങ്ങളും അരങ്ങേറും. അഞ്ചു മണിക്ക് ചേരുന്ന പൊതുസമ്മേളനം കോര്‍ക്ക് ആന്റ് റോസ് രൂപതാ ബിഷപ്പ് അഭിവന്ദ്യ ജോണ്‍ ബക്ലി ഉത്ഘാടനം ചെയ്യും. സമ്മേളനത്തില്‍ … Read more

ക്രിസ്തുമസ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലന്‍ഡില്‍ നിന്നും, ഒരു പുത്തന്‍ സംഗീത ആല്‍ബം

ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളില്‍ എത്തുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ക്രിസ്തുമസ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലന്‍ഡില്‍ നിന്നും, ഒരു പുത്തന്‍ സംഗീത ആല്‍ബം. റവ. ഡോ. ജോസഫ് വെള്ളനാലിന്റെ വരികള്‍ക്ക്, ജിമ്മി പുത്തന്‍പറമ്പില്‍ ആലാപനവും, ഈണവും നല്‍കി. ജോജി കോട്ടയതിന്റെ ഓര്‍ക്കസ്ട്രായും കൂടി ചേരുമ്പോള്‍ ഒരു സംഗീത മായാജാലം വിരിയുന്നു. ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളില്‍ എത്തുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. കൂടുതല്‍ വിവങ്ങള്‍ക്കായി വിളിക്കുക: ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293.