തെക്കന്‍ കോണിമാരയില്‍ രാത്രികാല ബസ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം

ഗാല്‍വേ: കോണിമാരയില്‍ രാത്രികാല ബസ് ആരംഭിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ബസ് ഏറാനും, നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും തമ്മില്‍ നടത്തി വരുന്നുണ്ട്. വൈകിട്ട് 6 മണിക്ക് ശേഷം ഗാല്‍വേ മുതല്‍ ലെറ്റര്‍മുളെന്‍ വരെയുള്ള സര്‍വീസ് ആണ് പരിഗണിക്കുക. താല്‍ക്കാലികമായി ഈ റൂട്ടില്‍ സണ്‍ഡേ സര്‍വീസ് എങ്കിലും അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അടുത്ത വര്‍ഷം മുതല്‍ ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഫെയറില്‍ 30 ശതമാനം വരെ കുറവുണ്ടാവുമെന്ന് ബസ് ഏറാന്‍ പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ റൂട്ടില്‍ സര്‍വീസ് … Read more

കോര്‍ക്ക് പ്രവാസി അസോസിയേഷന്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷരാവ് ജനുവരി 6 ന്.

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍, ജനുവരി 6 ആം തിയതി ശനിയാഴ്ച ടോഗര്‍ ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തില്‍ ഡബ്ലിന്‍ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാന്‍സ്, Skit, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കരോള്‍ മല്‍സരവും നടത്തപ്പെടുന്നതാണ്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. … Read more

അയര്‍ലണ്ടില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താതെ സ്റ്റോം ഡിലാന്‍ കടന്നുപോയി

ഡബ്ലിന്‍: സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമാക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും ശക്തി കുറഞ്ഞ് ആണ് സ്റ്റോം ഡിലാന്‍ അയര്‍ലന്‍ഡിലൂടെ കടന്നു പോയത്. ഇതോടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി വിട്ടൊഴിഞ്ഞു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടെങ്കിലും റോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നവിധം വെള്ളപ്പൊക്കം ഉണ്ടായില്ല എന്നതും ആശ്വാസകരമാണ്. മായോ കൗണ്ടിയില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വെള്ളകെട്ടുകളും മരം പൊട്ടിവീണ സംഭവങ്ങളും ഒഴിച്ചാല്‍ ഒരുതരത്തിലുള്ള അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അയര്‍ലന്‍ഡിലൂടെ കടന്നുപോയ കാറ്റ് … Read more

ഇനിമുതല്‍ എ.ടി.എം വഴി കൂടുതല്‍ 10,20 യൂറോ നോട്ടുകള്‍ ലഭ്യമാകും

  എ.ടി.എം വഴി 10, 20 യൂറോ നോട്ടുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ അയര്‍ലണ്ടിലെ വാണിജ്യ ബാങ്കുകളോട് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു. നാഷണല്‍ പേമെന്റ്‌റ്സ് പ്ലാനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐറിഷ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കാനും, പണമിടപാട് ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടിയുടെ പ്രാരംഭ ഘട്ടമായാണ് കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ പ്രോത്സാഹിപ്പിക്കുന്നത്. പണമിടപാട് ഇലക്ട്രോണിക് മാധ്യമത്തിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് പേയ്‌മെന്റ് പ്ലാന്‍ കമ്മിറ്റിയുടെ പ്രതീക്ഷ. അതായത് കറന്‍സി രഹിത പണമിടപാട് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനു … Read more

അയര്‍ലണ്ടില്‍ ഡിലന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു; വൈദ്യുതിബന്ധം താറുമാറായി; നൂറ് കണക്കിന് വീടുകളില്‍ ഇനിയും വൈദ്യതി എത്തിയില്ല

ഡിലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ രാത്രി ആഞ്ഞടിച്ച കാറ്റില്‍ അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് വീടുകളില്‍ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 9 മണിക്കൂറില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ 6,700 ഉപഭോക്താക്കള്‍ക്ക് വൈദുതി വീണ്ടെടുത്തതായി ESB നെറ്റ് വര്‍ക്ക് വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണിക്കും 800 റോളം ഉപഭോക്താക്കള്‍ക്ക് വൈദുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കയാണെന്നും അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും … Read more

അയര്‍ലണ്ടില്‍ പുതുവര്‍ഷ രാത്രിയില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകും

  മാനത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് അയര്‍ലണ്ട് നാളെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തേക്ക് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസമാണ് അയര്‍ലണ്ടിന്റെ മാനത്ത് പുതുവര്‍ഷ രാത്രി ദൃശ്യമാകുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനായിരിക്കും മാനത്ത് ഉദിക്കുക. വലിപ്പത്തില്‍ ഉദിക്കുന്ന ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. കൂടാതെ ചന്ദ്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. ചന്ദ്രന്‍ സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 226,000 … Read more

അയര്‍ലണ്ടിലെ ഉയര്‍ത്തിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; ഇനിമുതല്‍ മണിക്കൂറിന് 9.55 യൂറോ

  അയര്‍ലണ്ടില്‍ പുതിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോ പേ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.30 സെന്റിന്റെ വര്‍ധനവോടെയുള്ള ദേശീയ മിനിമം വേതനമാണ് 2018 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം മിനിമം വേതനം മണിക്കൂറിന് 9.55 യൂറോയാകും.ദേശീയ ശരാശരി വേതനത്തില്‍ 3.2% വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 2017 ഒക്ടോബറിലെ ബജറ്റില്‍ മിനിമം വേതനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഫിനഗേയ്ലും സ്വതന്ത്രരും ചേര്‍ന്ന് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വര്‍ധനയാണ് ഇത്. … Read more

സ്റ്റോം ഡിലാന്‍ ഇന്ന് രാതിയോടെ അയര്‍ലന്‍ഡ് തീരത്തെത്തും: രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിക്കാന്‍ തയ്യാറായി സ്റ്റോം ഡിലാന്‍. കാറ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച്-യെല്ലോ വാണിങ്ങുകള്‍ നിലവില്‍ വന്നു. ഇന്ന് രാത്രി 9 പി.എം മുതല്‍ നാളെ 12 പി.എം വരെയാണ് സുരക്ഷാ മുന്നറിയിപ്പ്. ഗാല്‍വേ, ലീട്രീം, മായോ, റോസ്‌കോമണ്‍, സിലിഗോ, കാവന്‍, മൊനാഗന്‍, ഡോനിഗല്‍, ലോങ്ഫോര്‍ഡ്, വെസ്റ്റ്മീത്ത്, മീത്ത്, ക്ലയര്‍ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാര്‍ണിങ്ങും, ഡബ്ലിന്‍, കാര്‍ലോ കില്‍ഡെയര്‍, കില്‍കെന്നി, ലോയിസ്സ്, വെസ്റ്റഫോര്‍ഡ്, വിക്കലോ, ഓഫാലി, ,കോര്‍ക്ക്, കെറി, ലീമെറിക്, ടിപ്പററി, … Read more

സിനിമാ താരം ശങ്കര്‍ ഡബ്ലിനിലെത്തി ; WMC ക്രിസ്തുമസ് പുതുവര്‍ഷാഘോഷവും അവാര്‍ഡ് നിശയും ഇന്ന് 4 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ നാട്ടിലെ ആഘോഷരാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് … Read more

കില്‍കോക്കില്‍ മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് സഹായമേകാം…

ഈ കഴിഞ്ഞ ഡിസംബര്‍ 27ന് ഭാര്യയോടും മക്കളോടും ഒരുമിച്ച് താമസിക്കാന്‍ എത്തിയ മനോജ് ഇന്ന് (29/12/17) രാവിലെ ആകസ്മിയികമായി മരണപ്പെട്ട വിവരം ഏവരെയും അറിയിക്കുന്നു. മനോജിന്റെ ഭാര്യ ഷിജി കില്‍കോക്ക് നഴ്‌സിംഗ് ഹോമില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അയര്‍ലണ്ട് ലെ നിയമ നടപടികളും ഫോര്മാലിറ്റീസും അവധി ദിവസങ്ങളും മനോജിനെ നാട്ടിലേക്ക് യാത്രയാക്കുന്നതിന് സമയത്തടസം നേരിടുന്നുണ്ട്. പെട്ടെന്നുണ്ടായ ഈ അകാല വേര്‍പാടില്‍ തകര്‍ന്നുപോയ ഷിജിക്കും കുടുംബത്തിനും സാമ്പത്തികമായി ഒരു കൈത്താങ്ങു നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ മനോജിന്റെ ഭാര്യ … Read more