ഇനിയെന്ന് കാര്യങ്ങള്‍ തിരിച്ചറിയും, പ്രശ്‌നങ്ങള്‍ വഷളാകുകയാണ്; താന്‍ പ്രസിഡന്റായാല്‍ ഐഎസിനെതിരേ യുദ്ധം പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: താന്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തിനു മണിക്കൂറുകള്‍ക്കു ശേഷം ട്രംപ് ട്വിറ്ററില്‍ തന്റെ പ്രതിഷേധമറിയിച്ചു. മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ അത് നീസിലാണ്. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. ഇനിയെന്നാണ് നാം കാര്യങ്ങള്‍ തിരിച്ചറിയാനും പഠിക്കാനും പോകുന്നത്? ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; 80 മരണം: അടുത്ത ഇര ആരെന്ന ഭീതിയില്‍ ലോകം

??????: ??????????? ??????? ????????????????????????? ??????? ?????????????????? ?????????? 80 ????? ?????????????. ????????? ????????? ???????????. ????????? ??????????? ??????? ?????????????????????????? ?????????? ??????????? ????????????????????????. ????? ?????? ??????????? ???? ???????????? ?????? ?????????? ???????????????????? ?????????????????? ????? ??????? ?????????. ????????????? ??????????????? ???????? ????????? ??????? ???????? ??????? ??????????????????????????? ??????????????? ????????? ?????. ?????? ?????? ?????? ???????????? ???? ???????????? ?????????????? ????? ???????????????? ??????? ????????. ???????????????? … Read more

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി: ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഉത്തരവ്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ഉത്തരവിട്ടു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണം നടത്തുന്നതിന്റെ ചുമതല. വിഎസ് സര്‍ക്കാരിന്റെ കാലം മുതലുള്ള പത്തുവര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് ലോട്ടറി, കൗണ്‍സില്‍ ചിലവിലുള്ള വിദേശ യാത്രകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെലവില്‍ വിദേശ പരിശീലനം, മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് സെന്റര്‍, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണം തുടങ്ങിയവയില്‍ അഴിമതി നടന്നുവെന്നായിരുന്നു പരാതി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ അഞ്ജു ബോബി … Read more

വിമാനടിക്കറ്റ് റദ്ദാക്കുന്നതിന് ഓഗസ്റ്റ് മുതല്‍ ചിലവ് കുറയും

ന്യൂദല്‍ഹി: വിമാനടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചിലവ് ആഗസ്റ്റ് ഒന്നു മുതല്‍ കുറയും. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവിനെത്തുടര്‍ന്നാണിത്. അടുത്തിടെ നിരവധി വിമാന കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് അധിക തുക ഈടാക്കിയിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പരാതിയും പ്രതിഷേധവും വ്യാപകമായതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതല്‍ അടിസ്ഥാനനിരക്കും, ഇന്ധന സര്‍ചാര്‍ജ്ജും ചേര്‍ന്ന തുകയിലും കൂടുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ഈടാക്കരുതെന്നാണ് ഡയറക്ടറേറ്റ് ജനറലിന്റെ  ഉത്തരവില്‍ പറയുന്നത്. വിമാനടിക്കറ്റ് റദ്ദാക്കലിന് പരിധി … Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ചു പ്രതികളാണ് കേസില്‍ ഉള്ളത്. എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ്  എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സാമ്പത്തിക തിരിമറി, ഗൂഢാലോചന … Read more

തീവ്രവാദമാണ് പാകിസ്താന്റെ ദേശീയ നയമെന്ന് യു എന്നില്‍ ഇന്ത്യ

തീവ്രവാദം പാകിസ്താന്റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ആണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. പാകിസ്താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും അക്ക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച പാകിസ്താന്റെ നടപടിക്ക് യുഎന്നില്‍  ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. യു എന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീവ്രവാദികളെ ഉപയോഗിച്ച് … Read more

സര്‍ക്കാറിനെതിരെ ക്വാറി ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരാകും

തിരുവനന്തപുരം: പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് എം.കെ. ദാമോദരന്‍ ഹാജരാകും. മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് സര്‍ക്കാറിനെതിരെ കേസുകള്‍ വാദിക്കുന്നത് നേരത്തെത്തന്നെ വിവാദമായിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരന്‍ ഹാജരായതിനെ ചൊല്ലിയുളള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് അദ്ദേഹം വീണ്ടും വിവാദത്തിലായിരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും വിജിലന്‍സ് കേസ് പ്രതി ആര്‍. ചന്ദ്രശേഖരനു വേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐ എന്‍ ടി … Read more

മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ്- ബാറ്റ്‌മാന്‍ ബെന്നിന് ഒരു കൈത്താങ്ങ്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 16-ാം തീയതി ശനിയാഴ്ച ഫിന്‍ഗ്ലാസ് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. അയര്‍ലണ്ടിലെ പ്രമുഖരായ 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഫിന്‍ഗ്ലാസിലെ മലയാളികള്‍ക്ക് സുപരിചിതനായ ബാറ്റ്‌മാന്‍ ബെന്‍  എന്ന അഞ്ച് വയസുകാരന്റെ ചികിത്സാ സഹായത്തിന് വേണ്ടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വമായ ക്യാന്‍സര്‍ ചികിത്സയ്ക്ക് 2,65,000 യൂറോയാണ് ബെന്നിന് ആവശ്യം. നമ്മളില്‍ നിന്ന് ലഭിക്കുന്ന ഓരോ യൂറോയും ചികിത്സാര്‍ത്ഥം അടുത്ത ദിവസം അമേരിക്കയിലേക്ക് യാത്രയാകുന്ന ബെന്നിന് ഒരു കൈത്താങ്ങാകും. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും … Read more

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് പരസ്യ പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്

ന്യൂഹാംഷെയര്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പരസ്യ പിന്തുണയുമായി മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ പിന്തുണക്കുന്നതായി സാന്‍ഡേഴ്‌സ് വ്യക്തമാക്കി. വിജയം ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കും. യു.എസിന്റെ അടുത്ത പ്രസിഡന്റ് ഹിലരിയാകുമെന്നും സാന്‍ഡേഴ്‌സ് ആശംസിച്ചു. െ്രെപമറി തെരഞ്ഞെടുപ്പുകളില്‍ 60 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച ന്യൂഹാംഷെയറിലെ പ്രചാരണ പരിപാടിയില്‍ നേരിട്ടെത്തിയാണ് സാന്‍ഡേഴ്‌സ് ഹിലരിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. െ്രെപമറികളില്‍ മുഖ്യ എതിരാളിയായിരുന്നു സാന്‍ഡേഴ്‌സ്. സ്ഥാനാര്‍ഥിത്വം ഉറപ്പിക്കും വരെ ഹിലരിക്കെതിരെ ശക്തമായ വിമര്‍ശവും … Read more

അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ നീ; കെ.സുരേന്ദ്രന് ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് വധഭീഷണി ലഭിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇത്തരത്തില്‍ തന്നെ പേടിപ്പിക്കാമെന്ന് സിപിഐഎം കരുതേണ്ടന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. -എജെ-