മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ്- ബാറ്റ്‌മാന്‍ ബെന്നിന് ഒരു കൈത്താങ്ങ്

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 16-ാം തീയതി ശനിയാഴ്ച ഫിന്‍ഗ്ലാസ് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. അയര്‍ലണ്ടിലെ പ്രമുഖരായ 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഫിന്‍ഗ്ലാസിലെ മലയാളികള്‍ക്ക് സുപരിചിതനായ ബാറ്റ്‌മാന്‍ ബെന്‍  എന്ന അഞ്ച് വയസുകാരന്റെ ചികിത്സാ സഹായത്തിന് വേണ്ടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വമായ ക്യാന്‍സര്‍ ചികിത്സയ്ക്ക് 2,65,000 യൂറോയാണ് ബെന്നിന് ആവശ്യം. നമ്മളില്‍ നിന്ന് ലഭിക്കുന്ന ഓരോ യൂറോയും ചികിത്സാര്‍ത്ഥം അടുത്ത ദിവസം അമേരിക്കയിലേക്ക് യാത്രയാകുന്ന ബെന്നിന് ഒരു കൈത്താങ്ങാകും. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും … Read more

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് പരസ്യ പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്

ന്യൂഹാംഷെയര്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പരസ്യ പിന്തുണയുമായി മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ പിന്തുണക്കുന്നതായി സാന്‍ഡേഴ്‌സ് വ്യക്തമാക്കി. വിജയം ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കും. യു.എസിന്റെ അടുത്ത പ്രസിഡന്റ് ഹിലരിയാകുമെന്നും സാന്‍ഡേഴ്‌സ് ആശംസിച്ചു. െ്രെപമറി തെരഞ്ഞെടുപ്പുകളില്‍ 60 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച ന്യൂഹാംഷെയറിലെ പ്രചാരണ പരിപാടിയില്‍ നേരിട്ടെത്തിയാണ് സാന്‍ഡേഴ്‌സ് ഹിലരിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. െ്രെപമറികളില്‍ മുഖ്യ എതിരാളിയായിരുന്നു സാന്‍ഡേഴ്‌സ്. സ്ഥാനാര്‍ഥിത്വം ഉറപ്പിക്കും വരെ ഹിലരിക്കെതിരെ ശക്തമായ വിമര്‍ശവും … Read more

അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ നീ; കെ.സുരേന്ദ്രന് ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് വധഭീഷണി ലഭിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും അടുത്ത ജയകൃഷ്ണനാകാന്‍ ഒരുങ്ങിയിരുന്നോ എന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇത്തരത്തില്‍ തന്നെ പേടിപ്പിക്കാമെന്ന് സിപിഐഎം കരുതേണ്ടന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. -എജെ-

സാക്കിര്‍ നായിക്ക് സ്‌കൈപ്പ് വഴി മാധ്യമങ്ങളെ കാണും

മുംബൈ: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായെന്ന് ബംഗ്ലദേശ് ആരോപിച്ച മതപണ്ഡിതനും പ്രാസംഗികനുമായ സാക്കിര്‍ നായിക്ക് നാളെ മാധ്യമങ്ങളെ കാണും. നിലവില്‍ സൗദി അറേബ്യയിലുള്ള സാക്കിര്‍ നായിക്ക്, സ്‌കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക. സാക്കിര്‍ നായിക്ക് തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള ചില പ്രമുഖ വ്യക്തികളും സാക്കിര്‍ നായിക്കിനൊപ്പം മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബോളിവുഡ് താരങ്ങള്‍, അഭിഭാഷകര്‍, വിവിധ എന്‍ജിഒകളിലെ അംഗങ്ങള്‍ എന്നിവരാകും സാക്കിര്‍ നായിക്കിനൊപ്പം മാധ്യമങ്ങളെ … Read more

സ്വരാജിന്റെ ബൈബിള്‍ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

തിരുവനന്തപുരം: എം.സ്വരാജ് എംഎല്‍എയുടെ ബൈബിള്‍ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചായിരുന്നു സ്വരാജിന്റെ പരാമര്‍ശം. സ്വരാജിന്റെ വാക്കുകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ബൈബിള്‍ വായിച്ച ശേഷം റൂളിങ് നല്‍കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ സ്പീക്കര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍വിധിയോടെയാണ് സ്പീക്കര്‍ പെരുമാറുന്നതെന്നും ട്രഷറി ബഞ്ചിന്റെ ആളല്ലെന്ന കാര്യം സ്പീക്കര്‍ ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട … Read more

അയര്‍ലന്‍ഡിലേക്ക് നഴ്‌സുമാരുടെ കുത്തൊഴൊക്ക് ആരംഭിക്കുന്നു, ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി രജിസ്‌ട്രേഷന്‍

ഡബ്‌ളിന്‍: അയര്‍ലന്‍ഡിലെ ആരോഗ്യ മേഖല അഭിമുഖീകരിച്ചിരുന്ന പ്രധാന വല്ലുവിളിയായിരുന്ന നഴ്‌സുമാരുടെ അഭാവത്തിന് അറുതി വരുന്നതായി സൂചന.  ഈ വര്‍ഷം ഇതുവരെ 1025 നഴ്‌സുമാരാണത്രേ ഐറിഷ് നഴ്‌സിങ്ങ് ബോര്‍ഡില്‍ റജിസ്‌ട്രേഷന്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വെറും 674 നഴ്‌സുമാര്‍ മാത്രമാണ് ഇതേ സമയം റജിസ്‌ട്രേഷന്‍ നേടിയിരുന്നത്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വളര്‍ച്ചയാണ് റജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തന്നെ വിദേശത്തു നിന്നുള്ള 807  നേഴ്‌സുമാരുണ്ടെന്നുള്ളത് മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യമാണ്.  വിദേശത്ത് നിന്നുള്ള നേഴ്‌സുമാരില്‍ ഭൂരിഭാഗവും … Read more

അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം സുപ്രീംകോടതി റദ്ദാക്കി; മോദിയെ വിമര്‍ശിച്ച് രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ വിമതരുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി. രാഷ്ട്രപതിഭരണം റദ്ദാക്കി സുപ്രീംകോടതി പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനര്‍നിയമിച്ചു. ജസ്റ്റിസ് കെ.എസ്. കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്ത് നബാം തൂകി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. സര്‍ക്കാരിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജെ.പി .രാജ്‌ഖോവയ്ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. വിമതരും പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് യോഗം … Read more

യുഎസ് സംഭവം: വര്‍ണവിവേചനത്തിനെതിരേ അയര്‍ലന്റിലും പ്രതിഷേധ പ്രകടനം

അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായി നടന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അയര്‍ലന്റിലും പ്രതിഷേധ പ്രകടനങ്ങള്‍. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ കോര്‍ക്ക്, ഡബ്ലിന്‍, ഗോള്‍വേ എന്നിവിടങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ആന്റി-റേസിസം നെറ്റ്‌വര്‍ക്ക് അയര്‍ലന്റ്, മൂവ്‌മെന്റ് ഓഫ് അസൈലം സീക്കേഴ്‌സ് ഇന്‍ അയര്‍ലന്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വിവേചനത്തിന്റെ ഉദാഹരണങ്ങള്‍ അയര്‍ലന്റിലും ഉണ്ടെന്ന് ആന്റി-റേസിസം നെറ്റ്‌വര്‍ക്ക് അയര്‍ലന്റിന്റെ പ്രവര്‍ത്തകനായ ഹസന്‍ ഔള്‍ദ് മൊഖ്താര്‍ പറഞ്ഞു. കറുത്തവര്‍ക്കും … Read more

വിമതസ്വരങ്ങള്‍ അടങ്ങുന്നു; വരാദ്കറിന്റെ പിന്തുണയില്‍ കെന്നി സുരക്ഷിതന്‍

വിമതനീക്കങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നിയുടെ നേതൃസ്ഥാനത്തിനു നേരെ ഉയര്‍ന്ന ചോദ്യചിഹ്നങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും വിട്ടകലുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ഭാവിനേതാവായി കാണുന്ന സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാദ്കറിന്റെ ഭാഗത്തുനിന്ന് ലഭിച്ച അപ്രതീക്ഷിത പിന്തുണയോടെ കെന്നി പാര്‍ട്ടിയിലും സര്‍ക്കാരിലും വീണ്ടും സുരക്ഷിതനായിരിക്കുകയാണ്. വരാദ്കര്‍ പരസ്യമായിത്തന്നെ കെന്നിക്കുവേണ്ടി രംഗത്തിറങ്ങിയതോടെ കെന്നിയെ മാറ്റാനുള്ള നീക്കങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും വിജയം കാണില്ലെന്ന് ഉറപ്പായി. ഇതോടെ വിമതര്‍ പത്തി താഴ്ത്തുകയായിരുന്നു. ഇനി വരുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഇവരിലാരെങ്കിലും വീണ്ടും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള സാധ്യത … Read more

ബ്രിട്ടനില്‍ ഇനി തെരേസ മേയ് യുഗം

മാര്‍ഗരറ്റ് താച്ചര്‍ യുഗത്തിന് കാല്‍നൂറ്റാണ്ടിനു ശേഷം ബ്രിട്ടന്റെ സാരഥ്യം വീണ്ടുമൊരു ഉരുക്കുവനിതയുടെ കൈകളിലേക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി തെരേസ മേയ് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രതീക്ഷിച്ചതിലും നേരത്തേ പടിയിറങ്ങാന്‍ ഡേവിഡ് കാമറൂണ്‍ തീരുമാനിച്ചു. ബുധനാഴ്ച കാമറൂണ്‍ രാജിക്കത്ത് നല്‍കും. വൈകിട്ടായിരിക്കും മേയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ഉറച്ചതും ശുഭസൂചകവുമായ പുതിയ വീക്ഷണം അവതരിപ്പിക്കുമെന്ന് പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടയുടനെ തെരേസ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിനായി ബ്രിട്ടനിലെ ജനങ്ങളെടുത്ത തീരുമാനം ശരിയായ വിധത്തില്‍ നടപ്പാക്കുകയും രാജ്യത്തെ … Read more