ടോം ക്ലൊണ്ടാല്‍ക്കിനിന്റെ സഹോദരി പ്രൊഫ.മേരി തോമസ് നിര്യാതയായി

കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.ജോസ് ജെയിംസ് പന്നിവേലിന്റെ ഭാര്യയും ബി.സി.എം കോളേജ് കെമിസ്ട്രി വിഭാഗം റിട്ട.പ്രൊഫസറുമായ മെരി തോമസ് (ഓമന 64) നിര്യാതയായി. ലൂക്കന്‍ ക്ലൊണ്ടാല്‍ക്കിനിലെ ടോമിന്റെ സഹോദരിയാണ് പരേത. സംസ്‌കാരം ജൂലൈ 14 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് വസതിയില്‍ ആരംഭിച്ച് എസ്.എച്ച് മൗണ്ട് തിരുഹൃദയക്കുന്ന് പള്ളിയില്‍ . പരേത കോട്ടയം വാഴപ്പള്ളില്‍ കുടുംബാംഗമാണ്. ജെയിംസ് (അനീഷ്-ദുബായ്), തോമസ് (സിംഗപ്പൂര്‍) എന്നിവര്‍ മക്കളും റോഷ്മി (ദുബായ്) ജെസ്‌ന(സിംഗപ്പൂര്‍) എന്നിവര്‍ മരുമക്കളുമാണ്.

അയര്‍ലണ്ട് മലയാളികളുടെ ഓണം ഇത്തവണയും റോയല്‍ കാറ്ററേഴ്‌സിനൊപ്പം

ഡബ്ലിന്‍: ഓണസദ്യ എന്ന് കേള്‍ക്കുമ്പോള്‍ അയര്‍ലണ്ട് മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന 2 മുഖങ്ങളാണ് റോയല്‍ കാറ്ററേഴ്‌സിന്റെ അമരക്കാരായ അഭിലാഷ്, ഷാലറ്റ് എന്നിവരുടേത്. നാടന്‍ സദ്യ ഒരുക്കുന്നതില്‍ പ്രഗത്ഭരായ ഇവരുടെ കൈപ്പുണ്യം പോയ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍കള്‍ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമായ ഓണത്തിന് സ്വാദിഷ്ടവും പരമ്പരാഗതവുമായ രീതിയില്‍ 2 തരം പായസമുള്‍പ്പെടെ 24 ല്‍ പരം വിഭവങ്ങളുമായി അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണസദ്യ ഒരുക്കുവാന്‍ റോയല്‍ കാറ്ററേഴ്‌സ് തയ്യാറായിക്കഴിഞ്ഞു. അയര്‍ലണ്ടിന്റെ … Read more

തുടക്കത്തിലെ ആവേശം തീര്‍ന്നു, അയര്‍ലന്റിന് ഇപ്പോള്‍ സഹോദരന്‍ പിരിഞ്ഞുപോകുന്ന വിഷമം

ബ്രെക്‌സിറ്റിനു ശേഷവും ചില കാര്യങ്ങളിലെങ്കിലും ബ്രിട്ടനുമായുള്ള നല്ല ബന്ധം തുടരാന്‍ അയര്‍ലന്റിനെ യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി ചാര്‍ലി ഫ്‌ളനാഗന്‍. യൂണിയനിലെ മറ്റു രാജ്യങ്ങളെ പോലെയല്ല അയര്‍ലന്റിന് ബ്രിട്ടനോടുള്ള ബന്ധമെന്ന് യൂണിയന്‍ അംഗങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ എന്തു തീരുമാനമെടുത്താലും അത് അയര്‍ലന്റിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബ്രിട്ടന്‍ വിട്ടുപോകുകയാണെങ്കില്‍ വടക്കന്‍ അയര്‍ലന്റും സ്‌കോട്ട്‌ലന്റും ഉള്‍പ്പെടെയുള്ളവരുമായി ഐക്യനിര കെട്ടിപ്പടുത്ത് പുതിയ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞിരുന്ന അയര്‍ലന്റ് ഇപ്പോള്‍ വേര്‍പിരിയല്‍ ഉണ്ടാക്കാവുന്ന മുറിപ്പാടുകളെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന അവസ്ഥയിലേക്കു … Read more

വീടുകള്‍ കിട്ടാനില്ല, ഉള്ളവയുടെ വില ഉയരുന്നു; ഭവനപദ്ധതിയില്‍ പ്രതീക്ഷയുമായി കുടിയേറ്റക്കാര്‍

ഭവനമേഖലയിലെ പ്രതിസന്ധി അമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കു നീങ്ങവേ രാജ്യത്ത് വീടുകള്‍ കിട്ടാനില്ലാത്ത നിലയാകുന്നു. ഉള്ളവയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. ഇന്ത്യക്കാരടക്കമുള്ള സാമ്പത്തിക കുടിയേറ്റക്കാരാണ് ഇതിന്റെ നേരിട്ടുള്ള ഇരകളായി മാറുന്നത്. സര്‍ക്കാരിന്റെയും മതസ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ കൈവശമുള്ള അധിക ഭൂമി വിനിയോഗിച്ച് പുതിയ വീടുകള്‍ നിര്‍മിക്കാനുള്ള എന്‍ഡാ കെന്നി സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടിയേറ്റക്കാരടക്കമുള്ള കുടുംബങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ ഒരു വര്‍ഷത്തിനകം സെമി-ഡി വീടുകള്‍ക്ക് റോസ്‌കോമണില്‍ 14 ശതമാനവും ലാവോയിസില്‍ 8 ശതമാനവും കില്‍കെന്നിയില്‍ … Read more

സ്റ്റഡി നൗ, പേ ലേറ്റര്‍: ഇനി വിദ്യാഭ്യാസത്തിന് 20000 യൂറോ വരെസര്‍ക്കാര്‍ വായ്പ

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുന്നതിന് 20000 യൂറോ വരെ സര്‍ക്കാര്‍ വായ്പ നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കമാവുന്നു. സ്റ്റഡി നൗ, പേ ലേറ്റര്‍ എന്നു പേരിട്ട പദ്ധതി പ്രകാരം വര്‍ഷം 5000 യൂറോ വരെ വായ്പ ലഭിക്കും. നിലവില്‍ ഇത് 3000 യൂറോ ആയിരുന്നു. പഠനം പൂര്‍ത്തിയായി 26000 യൂറോ എങ്കിലും വാര്‍ഷിക ശമ്പളമുള്ള ജോലി ലഭിച്ചതിനു ശേഷമേ വായ്പ തിരിച്ചടക്കേണ്ടതുള്ളൂ. റവന്യൂ അധികൃതര്‍ തന്നെ ശമ്പളത്തില്‍ നിന്ന് തുക തിരിച്ചുപിടിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ … Read more

ജാഗ്രത, എം50 യില്‍ ടോള്‍ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യുന്നു

എം 50 യിലെ ടോള്‍ അടക്കാത്ത വാഹനങ്ങള്‍ കോടതിയുടെ സഹായത്തോടെ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യുന്നു. ചെറിയ ടോള്‍ കുടിശ്ശികയ്ക്കു പോലും കൂടിയ പിഴയാണ് ഈടാക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടോള്‍ ഓപ്പറേറ്റിങ് വിഭാഗമായ ഇഫ്‌ളോയുടെ നേതൃത്വത്തിലാണ് നടപടി. ക്ലാമ്പ് ചെയ്യപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ജയില്‍ശിക്ഷ വരെ നല്‍കാന്‍ സാധ്യതയുള്ളതാണ്. ഒരു റേഞ്ച് റോവറും ബിഎംഡബ്ലിയു, ഓഡി, ബെന്‍സ് വിഭാഗത്തില്‍ പെടുന്ന ഏതാനും കാറുകളുമാണ് ഇതുവരെ ക്ലാമ്പ് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇഫ്‌ളോ സമാനമായ നടപടിയിലൂടെ 59 കാറുകള്‍ ക്ലാമ്പ് … Read more

കോര്‍ക്ക് മള്‍ട്ടികള്‍ച്ചറല്‍ നൈറ്റില്‍ മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അംഗീകാരം

കോര്‍ക്ക് സിറ്റി ഹാളില്‍ നടന്ന മള്‍ട്ടികള്‍ച്ചറല്‍ നൈറ്റില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിലെ അംഗങ്ങള്‍ക്ക് അംഗീകാരം. ദിയ ഹാരി, സാറ ബിജു, സാന്ദ്ര ജാട്‌സണ്‍ എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, ലേഖ മേനോന്റെ നൃത്തം എന്നിവ മികച്ച പരിപാടികളായി തെരഞ്ഞെടുക്കപ്പെട്ടു. 0.96 എഫ്എം പ്രതിനിധികളായ ബ്രെണ്ട, ബിബി ബാസ്‌കിന്‍, മെലാനി എന്നിവരായിരുന്നു മുഖ്യ വിധികര്‍ത്താക്കള്‍. കോര്‍ക്ക് സിറ്റി മേയര്‍ അധ്യക്ഷത വഹിച്ചു. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. _എസ്‌കെ_

യൂറോകപ്പ് കിരീടം പോര്‍ച്ചുഗലിന്

പാരിസ്: ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം (10). എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട നായകന്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റിലായിരുന്നു എദറിന്റെ വിജയഗോള്‍. ഫ്രാന്‍സിന്റെ ദിമിത്രി പായെറ്റിന്റെ ഫൗളിനിരയായി വീണ റൊണാള്‍ഡോ സ്‌ട്രെക്ചറില്‍ കളംവിട്ടു. കാല്‍മുട്ടിന് പരിക്കേറ്റ റൊണാള്‍ഡോ … Read more

കെന്നി വിശ്വാസപ്രമേയത്തിന്, ഇന്ത്യന്‍ രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കവുമായി വരാദ്കറിന്റെ പിന്തുണ

ഒരു വിഭാഗം ഫിനഗേല്‍ ടിഡിമാരിലും സെനറ്റര്‍മാരിലും നിന്ന് കടുത്ത വിമര്‍ശനം നേരിടുന്ന പ്രധാനമന്ത്രി എന്‍ഡാ കെന്നി പാര്‍ട്ടിക്കുള്ളില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നു. ഭൂരിപക്ഷത്തിന്റെ വിശ്വാസം നേടി വിമതസ്വരങ്ങളെ അതിജീവിക്കാനുള്ള കെന്നിയുടെ ശ്രമങ്ങള്‍ക്ക് അപ്രതീക്ഷിത പിന്തുണയുമായി സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി ലിയോ വരാദ്കറും രംഗത്തെത്തിയതോടെ കെന്നിക്ക് പരീക്ഷണം അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ. മിക്കവാറും ബുധനാഴ്ചയായിരിക്കും വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെടുക. ബ്രെന്‍ഡന്‍ ഗ്രിഫിന്‍, പാറ്റ് ഡീറിങ്, പീറ്റര്‍ ഫിറ്റ്‌സ് പാട്രിക് തുടങ്ങിയ നേതാക്കളാണ് കെന്നിയുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുള്ളത്. കെന്നിക്കു പകരം … Read more

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരം

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂള്‍ കോളജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനാവസരം തേടുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന അവസരമാണ്.മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം,എന്ത് പഠിക്കണം,ഏവിടെ പഠിക്കണം എന്നിവയെ കുറിച്ചെല്ലാം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല.അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും,കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുക തന്നെ വേണ്ടി വരും. മെഡിക്കല്‍,ഡന്‍ഡിസ്ട്രി,വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും.എന്‍ ആര്‍ ഐ ക്വോട്ടയിലോ,മറ്റു സംസ്ഥാനങ്ങളിലോ വിട്ടു മക്കളെ പഠിക്കാമെന്ന് അയര്‍ലണ്ടിലോ … Read more