കോർക്കിൽ ആയുധങ്ങളുമായെത്തി വ്യാപാരസ്ഥാപനം കൊള്ളയടിച്ചയാൾ അറസ്റ്റിൽ

കോര്‍ക്കില്‍ ശനിയാഴ്ച ആയുധങ്ങളുമായെത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച വൈകിട്ട് 7.15-ഓടെയായിരുന്നു Ballincollig-ലെ Main Street-ലുള്ള വ്യാപാരസ്ഥാപനത്തില്‍ ഒറ്റയ്‌ക്കെത്തിയ ആള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ മോഷ്ടിച്ചത്. ആയുധം കാട്ടിയായിരുന്നു ഭീഷണി. ശേഷം മോഷണവസ്തുക്കളുമായി ഒരു ടാക്‌സിയില്‍ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും, മോഷണവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഇയാളെ Bridewell Garda station-ലെത്തിച്ച് ചോദ്യം ചെയ്തു. കേസില്‍ കുറ്റം ചുമത്തിയ പ്രതിയെ ഇന്ന് രാവിലെ കോര്‍ക്ക് … Read more

ലിയോ വരദ്കറിൽ നിന്നും തന്ത്രപ്രധാന രേഖ ചോർന്ന സംഭവം; ഗാർഡ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ഉപപ്രധാനമന്ത്രി ലിയോ വരദ്കറില്‍ നിന്നും തന്ത്രപ്രധാനമായ സര്‍ക്കാര്‍ രേഖ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച് ഗാര്‍ഡ. 2019 ഏപ്രിലില്‍ വരദ്കര്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ഡോക്ടര്‍മാരുടെ ശമ്പളം സംബന്ധിച്ച രേഖയുടെ പകര്‍പ്പ്, വരദ്കറുടെ സുഹൃത്തായ ഒരു ഡോക്ടറുടെ കൈയിലെത്തിയത്. താന്‍ തന്നെയാണ് രേഖ Dr Maitiú Ó Tuathail-ന് നല്‍കിയതെന്ന് വരദ്കര്‍ പിന്നീട് സമ്മതിച്ചിരുന്നു. സര്‍ക്കാരും, ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും തമ്മിലുള്ള ഡോക്ടര്‍മാരുടെ ശമ്പളം സംബന്ധിച്ചുള്ള കരാര്‍ രേഖയായിരുന്നു ഇത്. രേഖ തന്ത്രപ്രധാനമായതിനാല്‍ത്തന്നെ സംഭവം വലിയ വിവാദമായിരുന്നു. … Read more

ലിമറിക്കിൽ ആക്രമണത്തിൽ പരിക്കേറ്റ് മുൻ സ്പോർട്സ് താരം മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ലിമറിക്കില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച മുന്‍ സ്‌പോര്‍ട്‌സ് താരത്തിന്റെ സംസ്‌കാരം നടന്നു. ഏപ്രില്‍ 15-ന് രാത്രി 10.25-ഓടെയാണ് ലിമറിക്ക് സിറ്റിയിലെ പാര്‍നല്‍ സ്ട്രീറ്റിലുള്ള കോള്‍ബര്‍ട്ട് സ്‌റ്റേഷന്‍ പ്ലാസയില്‍ പരിക്കേറ്റ നിലയില്‍ ഫുട്‌ബോള്‍, റഗ്ബി, ഹാന്‍ഡ്‌ബോള്‍ രംഗങ്ങളിലെ താരമായിരുന്ന Alan Bourke (48)-നെ കണ്ടെത്തിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ University Hospital Limerick-ല്‍ എത്തിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. St Mary’s Church-ല്‍ വച്ചാണ് അലന്റെ അന്തിമോപചാരങ്ങള്‍ നടന്നത്. ശേഷം Castlemungret Cemetery-യില്‍ സംസ്‌കരിച്ചു. … Read more

ഡബ്ലിനിൽ സ്ത്രീക്ക് നേരെ ഗുരുതരമായ അക്രമം; അന്വേഷണം ശക്തമാക്കി ഗാർഡ

വെസ്റ്റ് ഡബ്ലിനില്‍ സ്ത്രീക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി ഗാര്‍ഡ. ഡബ്ലിന്‍ 15-ലെ Mill Road-ലുള്ള കാട്ടുപ്രദേശത്ത് വച്ച് മാര്‍ച്ച് 18-നാണ് ആക്രമണമുണ്ടായത്. വൈകിട്ട് ഈ വഴി നടന്നുവരികയായിരുന്ന സ്ത്രീക്ക് നേരെ അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നു. Blanchardstown Village-ല്‍ നിന്നും James Connolly Memorial Hospital-ലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ സംഭവം നടക്കുന്ന സമയം ഇവിടെ കാല്‍നടയാത്രക്കാരായും മറ്റും ആളുകള്‍ ഉണ്ടാകാമെന്നും, ആരെങ്കിലും സംഭവം കണ്ടിരിക്കാമെന്നുമാണ് ഗാര്‍ഡ സംശയിക്കുന്നത്. മാര്‍ച്ച് 18-ന് … Read more

സ്ലൈഗോയിൽ അജ്ഞാതരുടെ ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്

സ്ലൈഗോയിലെ Rockwood Parade-ല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച വൈകുന്നേരം 6315-ഓടെയാണ് തലയ്ക്ക് പരിക്കേറ്റ നിലയില്‍ ചെറുപ്പക്കാരനെ കണ്ടെത്തുന്നത്. സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ Beaumont Hospital-ലേയ്ക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ആക്രമണം നടന്ന പ്രദേശം സീല്‍ ചെയ്ത ഗാര്‍ഡ, ഫോറന്‍സിക് വിദഗ്ദ്ധരെ കൊണ്ട് പരിശോധന നടത്തി. അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും … Read more

സൂക്ഷിക്കുക! അയർലണ്ടിൽ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ 41 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഗാർഡ

അയര്‍ലണ്ടില്‍ ഈ വര്‍ഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ 41 സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗാര്‍ഡ. ‘Drink spiking’ എന്നറിയപ്പെടുന്ന ഇത്, ഇരയെ ബോധം കെടുത്തി ശാരീരികമായി ഉപദ്രവിക്കാനും മറ്റും ലക്ഷ്യമിട്ടാണ് നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലധികം സംഭവങ്ങള്‍ നടന്നിരിക്കാമെന്നും, ഇത്തരം അനുഭവമുണ്ടായാല്‍ മറച്ചുവയ്ക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അനിഷ്ടസംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെയാണ് 41 ഡ്രിങ് സ്‌പൈക്കിങ് സംഭവങ്ങള്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്‌പൈക്കിങ് … Read more

ഡോണഗലിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

കൗണ്ടി ഡോണഗലില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് Castlefin-ലുള്ള Emmet Park പ്രദേശത്ത് വച്ച് 20-ലേറെ പ്രായമുള്ള ആള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റയാള്‍ നിലവില്‍ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

ഡബ്ലിൻ സിറ്റി സെന്ററിൽ ചെറുപ്പക്കാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ D’Olier Street ജങ്ഷനിലാണ് സംഭവം. 20-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ പിന്നീട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കില്‍ഡെയറിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലിമറിക്കിൽ 13 ലക്ഷം യൂറോയുടെ ഹെറോയിനുമായി ഒരാൾ അറസ്റ്റിൽ

ലിമറിക്കില്‍ 13 ലക്ഷത്തിലേറെ യൂറോയുടെ ഹെറോയിനുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് Corbally, Clonlara പ്രദേശങ്ങളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 13.4 ലക്ഷം യൂറോ വിപണി വില വരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള പുരുഷനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റിന് ശേഷം നടത്തിയ തെരച്ചിലില്‍ 12,500 യൂറോ കണക്കില്‍ പെടാത്ത പണവും ഗാര്‍ഡ പിടിച്ചെടുത്തു. പ്രതിയെ ഇന്ന് 10.30-ന് ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന Operation Tara-യുടെ ഭാഗമായായിരുന്നു … Read more

ഡബ്ലിനിലെ മൈതാനം സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചു

സൗത്ത് ഡബ്ലിനിലെ പ്രശസ്തമായ മൈതാനം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. വെള്ളിയാഴ്ചയാണ് Rathfarnham Castle Park-ന് സമീപത്തെ മൈതാനത്തിലെ ഏതാനും വസ്തുക്കള്‍ അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചത്. 50,000 യൂറോ മുടക്കിയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഈയിടെ ഈ മൈതാനം നിര്‍മ്മിച്ചത്. പ്രദേശത്ത് ഈയിടെയായി ഇത്തരം അനിഷ്ടസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് അഗ്നിക്കിരയായവയ്ക്ക് പകരം പുതിയ സാധനങ്ങളെത്തിക്കാന്‍ കൗണ്‍സില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി Rathfarnham Castle Park-ന് സമീപം സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഗാര്‍ഡയെ അറിയിക്കാനും … Read more