ഡബ്ലിനിൽ തോക്കുകളും വെടിയുണ്ടയുമായി പുരുഷനും സ്ത്രീയും അറസ്റ്റിൽ

ഡബ്ലിനിലെ ബാലിമണ്‍, ഫിന്‍ഗ്ലാസ് പ്രദേശങ്ങളില്‍ തോക്കുകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്‍പ്പന, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് രണ്ട് പേരെ പിടകൂടിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ബാലിമണിലെ Shanagan Gardens പ്രദേശത്ത് സൈക്കിളില്‍ പോകുകയായിരുന്നു ഒരാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തിരകള്‍ നിറച്ച തോക്ക് കണ്ടെടുത്തത്. 40-ലേറെ പ്രായമുള്ള പുരുഷനാണ് ഇവിടെ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ ഫിന്‍ഗ്ലാസിലെ വീട്ടില്‍ നിന്നാണ് … Read more

ഡബ്ലിനിൽ വയോധികയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിമാൻഡിൽ; മനസികാസ്വാസ്ഥ്യമെന്ന് സംശയം

ഡബ്ലിനില്‍ വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകളെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് അടിയന്തരമായി മാനസികരോഗത്തിന് ചികിത്സ നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് കോടതി പ്രതിയായ Moire Bergin (45)-നെ കസ്റ്റഡിയില്‍ വിട്ടത്. 70-ലേറെ പ്രായമുള്ള Mary Bergin-നെ ചൊവ്വാഴ്ചയാണ് ഡബ്ലിനിലെ Seville Place-ലുള്ള First Avenue-വിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.50-ഓടെയായിരുന്നു ഇത്. സംഭവത്തില്‍ വെള്ളിയാഴ്ച, മേരിയുടെ മകളായ Moire-നെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ഇവരെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ … Read more

ഡബ്ലിനിൽ കത്തിക്കുത്ത്; ഒരാൾ ആശുപത്രിയിൽ

ഒരിടവേളയ്ക്ക് ശേഷം ഡബ്ലിനില്‍ വീണ്ടും കത്തിക്കുത്ത്. ഞായറാഴ്ച രാവിലെ 6 മണിയോടെ താലയിലെ Fortunestown Close പ്രദേശത്ത് വച്ചാണ് പുരുഷന് കത്തിക്കുത്തേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ Tallaght Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്.

Tesco സ്റ്റോറിൽ മോഷണം തടയാൻ ശ്രമിക്കവേ ചെവി കടിച്ചു പറിച്ചു; പ്രതി വിചാരണ നേരിടുന്നു

Tesco സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കവേ, ഉപഭോക്താവിന്റെ ചെവി കടിച്ചെടുത്ത കേസില്‍ മോഷ്ടാവ് വിചാരണ നേരിടുന്നു. 2021 മെയ് 15-ന് Cabra-യിലെ Navan Road-ലുള്ള Tesco സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. Liam Dowds എന്ന 40-കാരനാണ് മാര്‍ക്കറ്റില്‍ നിന്നും റേസറുകള്‍, ആട്ടിറച്ചി, ഷാംപെയിന്‍ എന്നിവ മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനും, ഷോപ്പ് മാനേജറും ഇയാളെ തടയാന്‍ ശ്രമിക്കവേ അവരെ സഹായിക്കാനാണ് മറ്റൊരു ഉപഭോക്താവായ David Cunningham എത്തിയത്. എന്നാല്‍ പ്രതിയായ ഡൗഡ്‌സ്, … Read more

ഡബ്ലിനിൽ വെടിവെപ്പ്; ചെറുപ്പക്കാരൻ ആശുപത്രിയിൽ

പടിഞ്ഞാറന്‍ ഡബ്ലിനില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് ക്ലോണ്ടാല്‍കിന്‍ പ്രദേശത്ത് വച്ച് നടന്ന വെടിവെപ്പില്‍ 20-ലേറെ പ്രായമുള്ള പുരുഷന് പരിക്കേറ്റത്. ഇദ്ദേഹത്തെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. ഏകദേശം വൈകിട്ട് 5 മണിയോടെ Cherrywood Grove-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്‍സിക് പരിശോധന നടത്തി. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കാറുകളുടെ കണ്ണാടിയിൽ മാലകൾ തൂക്കിയിട്ടാൽ ഇനി മുതൽ പിഴയിടുമെന്ന് ഗാർഡ

കാറുകളുടെ റിയര്‍ വ്യൂ മിററുകളില്‍ മാല (garlands) തൂക്കിയിടുന്ന രീതിക്കെതിരെ മുന്നറിയിപ്പുമായി ഗാര്‍ഡ. ഈയടുത്ത കാലത്തായാണ് ഇത്തരമൊരു ട്രെന്‍ഡ് അയര്‍ലണ്ടില്‍ പ്രചാരത്തിലാകുന്നത്. എന്നാല്‍ ഇത് മുന്നില്‍ നിന്നും വാഹനങ്ങള്‍ വരുന്നത് കാണുന്നതിന് തടസമായേക്കുമെന്നും, ഇത്തരത്തില്‍ മാലകള്‍ തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കില്‍ക്കെന്നിയിലെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. ചെറിയ എയര്‍ ഫ്രഷ്‌നറുകളോ മറ്റോ ഇത്തരത്തില്‍ തൂക്കിയിടുന്നതിന് പ്രശ്‌നമില്ലെന്നും, പക്ഷേ പല നിറങ്ങളിലുള്ള വലിയ മാലകളോ, അലങ്കാരങ്ങളോ തൂക്കിയിടുന്നത് പ്രശ്‌നത്തിന് കാരണമാകുമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. മുന്നിലെ … Read more

ഈസ്റ്ററിന് കാഡ്ബറിയുടെ വക ഒരു കുട്ട ചോക്ലേറ്റ് ഫ്രീ; മെസേജ് വ്യാജമെന്ന് കമ്പനി

വരുന്ന ഈസ്റ്ററിന് കാഡ്ബറിയില്‍ (Cadbury) നിന്നും ഒരു കുട്ട ചോക്കലേറ്റുകള്‍ ഫ്രീയായി ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന മെസേജുകള്‍ വ്യാജമെന്ന് കമ്പനി. സോഷ്യല്‍ മീഡിയയിലാണ് ഇത് സംബന്ധിച്ചുള്ള മെസേജുകള്‍ പ്രചരിക്കുന്നതെന്നും, കമ്പനി അത്തരം ഓഫറുകളൊന്നും നല്‍കുന്നില്ലെന്നും കാഡ്ബറി വ്യക്തമാക്കി. ഫ്രീയായി ചോക്കലേറ്റ് ലഭിക്കാനായി ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുന്ന തരത്തിലാണ് മെസേജ്. ഇതില്‍ ക്ലിക്ക് ചെയ്യരുതെന്നും, പ്രശ്‌നം പരിഹരിക്കാനായി തങ്ങള്‍ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യു.കെയിലും സമാനമായ ഒരു വ്യാജസന്ദേശം പ്രചരിക്കുന്നതിനെത്തുടര്‍ന്ന് പൊലീസ് പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. … Read more

ഡബ്ലിൻ താലയിൽ 12 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനിലെ താലയില്‍ നിന്നും 12 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച പ്രദേശത്തെ ഒരു വാണിജ്യകേന്ദ്രത്തില്‍ Garda National Drugs & Organised Crime Bureau (GNDOCB) നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് 210 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്. ഡബ്ലിനിലെ Brittas പ്രദേശത്ത് വച്ച് ഒരു വാഹനം തടഞ്ഞ് പരിശോധിച്ച ഗാര്‍ഡ, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താലയിലെത്തിയത്. സംഭവത്തില്‍ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നിലവില്‍ താല ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം … Read more

ഫിൻഗ്ലാസിൽ 36-കാരി സാന്ദ്ര ബോയ്‌ഡ്‌ വെടിയേറ്റ് മരിച്ച സംഭവം; അവിചാരിതമായി വെടിയേറ്റതെന്ന് നിഗമനം; സഹോദരൻ അറസ്റ്റിൽ

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ 36-കാരിയായ സാന്ദ്ര ബോയ്ഡ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അഞ്ച് കുട്ടികളുടെ അമ്മയായ സാന്ദ്രയ്ക്ക് Collins Place-ലെ വീട്ടില്‍ വച്ച് വെടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇവരുടെ സഹോദരനായ ഡെറിക് ബോയ്ഡിനെയാണ് (27) ഗാര്‍ഡ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം മനഃപ്പൂര്‍വ്വം വെടിവയ്ക്കുകയല്ലായിരുന്നുവെന്നും, തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടി പൊട്ടുകയായിരുന്നുവെന്നുമാണ് ഗാര്‍ഡയുടെ നിഗമനം. കോടതിയില്‍ വച്ച് വികാരാധീനനായ ഡെറിക് ബന്ധുക്കളോടും മറ്റും കരഞ്ഞുകൊണ്ട് ക്ഷമാപണം … Read more

സെന്റ് പാട്രിക്സ് ഡേ; ഡബ്ലിനിൽ വിവിധ സംഭവങ്ങളിലായി 434 അറസ്റ്റുകൾ

സെന്റ് പാട്രിക്‌സ് ഡേ ദിന വീക്കെന്‍ഡില്‍ ഡബ്ലിന്‍ പ്രദേശത്ത് വിവിധ സംഭവങ്ങളിലായി 434 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ പ്രദേശത്ത് സെന്റ് പാട്രിക്‌സ് ഡേയില്‍ അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പകലും രാത്രിയുമായി 2,100 ഗാര്‍ഡ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിച്ചിരുന്നു. ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് മാത്രം 127 അറസ്റ്റുകള്‍ ഉണ്ടായി. അറസ്റ്റുകളില്‍ മിക്കവയും പൊതുസ്ഥലത്തെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ടാണ്. ഇതിന് പുറമെ മോഷണം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടും അറസ്റ്റുകള്‍ നടന്നു. സെന്റ് പാട്രിക്‌സ് ഡേയില്‍ … Read more