തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നതിന് മാതാവെന്ന പദവി ഉപയോഗിച്ചിട്ടില്ലെന്ന് ആന്‍ഡ്രിയ ലെഡ്‌സണ്‍

തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നതിന് മാതാവെന്ന പദവി ഉപയോഗിച്ചിട്ടില്ലെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആന്‍ഡ്രിയ ലെഡ്‌സണ്‍. തെരേസ മെയ് യിക്കെതിരെ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് ആന്‍ഡ്രിയ ലെഡ്‌സണ്‍ മാതാവെന്ന പദവി ഉപയോഗിച്ചെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു ന്യൂസ്‌പേപ്പര്‍ അഭിമുഖത്തിനിടെ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുന്നതിന് മാതാവെന്ന പദം ഉപയോഗിച്ചെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. തെരേസ മെയിന് കുട്ടികളില്ലെന്നായിരുന്നു അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ലെഡ്‌സണിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണം … Read more

ബ്രക്‌സിറ്റിനെ സാമ്പത്തികമായി ഉപയോഗപ്പെടുത്താന്‍ അയര്‍ലണ്ടിന്റെ പദ്ധതി

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നത് സാമ്പത്തികമായി ഉപയോഗപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കികൊണ്ടിരിക്കുകയാണ് അയര്‍ലണ്ട്. എന്നാല്‍ അയല്‍രാജ്യത്തിന് തങ്ങളോട് ശത്രുതയോ വിരോധമോ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധവും അയര്‍ലണ്ടിനുണ്ട്. ബ്രിട്ടനില്‍ അനുഭവപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി അയര്‍ലണ്ടിലെ സാമ്പത്തിക പദ്ധതികളെയും ബാധിക്കുന്നുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് രാജ്യത്തെ ഉന്നത അധികാരികളെയും അമ്പ്രല ഗ്രൂപ്പിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. സംഘം നിലിവിലെ അവസ്ഥ പഠിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എന്റാ കെനി ജര്‍മ്മന്‍ ചാന്‍സിലറുമായും ഫ്രഞ്ച് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. ബ്രക്‌സിറ്റിന് ശേഷവും … Read more

അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് ക്ഷാമം രൂക്ഷം

രൂക്ഷമായ ക്ഷമമാണ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് നേരിടുന്നതെന്ന് പഠനം. വളരെ മോശം അവസ്ഥയാണ് രാജ്യം മരുന്നുകളുടെ കാര്യത്തില്‍ ഇപ്പോള്‍ നേരിടുന്നതെന്നും പഠനത്തില്‍ പറയുന്നു. ഗര്‍ഭ നിരോധനത്തിനും ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിക്കും ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുള്ള ഫാര്‍മസിസ്റ്റുകള്‍ക്കിടയിലാണ് പഠനം നടത്തിയിരിക്കുന്നത്. രാജ്യത്ത് മരുന്നുകള്‍ക്കനുഭവപ്പെടുന്ന ക്ഷാമം വളരെ രൂക്ഷമാണെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നുമാണ്‌ 90% ഫാര്‍മസിസ്റ്റുകളും അറിയിച്ചിരിക്കുന്നത്. ഹെല്‍ത്ത്‌കെയര്‍ സര്‍വ്വീസ് ആന്റ് സര്‍വീസ് ഗ്രൂപ്പിന് വേണ്ടി ക്ലാന്‍ വില്യം ആണ് … Read more

ബ്രക്‌സിറ്റിന് ശേഷം നേര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം വന്‍ ഭീഷണിയാണ് നേരിടുന്നതെന്ന് എസ് ഡി എല്‍ പി നേതാവ്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് നടന്ന ഹിതപരിശോധനയ്ക്ക് ശേഷം നേര്‍ത്തേണ്‍ അയര്‍ലണ്ടിലെ സാമ്പത്തിക രംഗം വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് എസ് ഡി എല്‍ പി നേതാവ് കോളം ഈസ്റ്റ് വുഡ്. രാജ്യത്ത് എത്തുന്ന വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ ഇടിവാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും വിദേശ നിക്ഷേപം നിശ്ചലമായികൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് പുറത്തുപോകാതിരിക്കാന്‍ നിയമപരമായും പാര്‍ലിമെന്ററി പരമായും ആയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും രാജ്യത്തിന്റെ ആഗ്രഹം യൂണിയനില്‍ തുടരണമെന്നാണെന്നും … Read more

തിരുവോണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്രിക്കറ്റ് മത്സരം നാളെ…ലൂക്കനില്‍

ഡബ്‌ളിന്‍: കലാകായികസാംസ്‌കാരിക രംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ലൂക്കന്‍ പ്രവാസി മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ക്‌ളബ്ബ് (L C C) സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് കലാശക്കൊട്ടിന് ലൂക്കന്‍ യൂത്ത് സെന്ററിലെ പുല്‍മൈതാനം ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ 8 മണിമുതല്‍ ആരംഭിക്കന്ന ക്രിക്കറ്റ് മത്സരപോരാട്ടവഴിയില്‍ 4 ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരയ്ക്കും. ഈ വര്‍ഷം വിവിധ മത്സരങ്ങളില്‍ ഫൈനലിസ്റ്റുകളായ സ്വോട്ര്‍സ്,K C C,ഡബ്‌ളിന്‍ ചാര്‍ജേഴ്‌സ്,L C C ,നവാഗതരായ തെക്കന്‍സ്,ലൂക്കന്‍,ഫിന്‍ഗ്‌ളാസ് വാരിയേഴ്‌സ്, L C C ബ്‌ളാസ്റ്റേഴ്‌സ് … Read more

ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ കോട്ടയം രാമപുരം സ്വദേശി മരിച്ചു; ഭാര്യ ആശുപത്രിയില്‍

പെര്‍ത്ത്: പെര്‍ത്തില്‍ നിന്നും കാല്‍ഗൂര്‍ലി റൂട്ടില്‍ നോര്‍ത്താമിന് സമീപം ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സോണി ജോസ് (30) എന്നാളാണ് മരിച്ചത്, കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോന്‍സയെ പരുക്കുകളോടെ പെര്‍ത്തിലെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2008 ല്‍ സ്റ്റുഡന്റ് വിസയില്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, രണ്ടു വര്‍ഷം മുന്‍പാണ് ഭാര്യ അല്‍ഫോന്‍സയോടൊത്ത് നോര്‍ത്താമിലേക്ക് കുടിയേറിയത്. നോര്‍ത്താമിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ … Read more

ലിയോ വരാദ്കര്‍: മാറുന്ന അയര്‍ലന്റിന്റെ പ്രതീകം

ആഴത്തിലുള്ള ഐറിഷ് സ്വത്വചിന്തയും യാഥാസ്ഥിതിക കാത്തലിക് മതവിശ്വാസവുമുള്ള അയര്‍ലന്റില്‍ ലിയോ വരാദ്കറിനെ പോലെ ഒരു നേതാവ് ഉയര്‍ന്നുവരുമെന്നത് ഒരുപക്ഷേ പത്തുവര്‍ഷം മുമ്പു പോലും ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത് ഇന്ത്യയില്‍ നിന്നും അയര്‍ലന്റിലേക്ക് കുടിയേറിയ ഒരു ഡോക്ടറുടെ മകനും രൂപത്തില്‍ പോലും ഇന്ത്യക്കാരനും ആയതുകൊണ്ടു മാത്രമല്ല, താന്‍ സ്വവര്‍ഗപ്രണയിയാണെന്ന് പരസ്യമായി പറയാന്‍ കാണിച്ച ധൈര്യം കൊണ്ടു കൂടിയാണ്. എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറുന്ന സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി ഇപ്പോള്‍ രാജ്യത്തെ മുപ്പത്തൊന്നു ശതമാനം വോട്ടര്‍മാരുടെയും മനസ്സിലുള്ളത് വരാദ്കറിന്റെ പേരാണ്. ഉറച്ച … Read more

ബ്രക്‌സിറ്റ്: ലണ്ടനില്‍ 80,000 ജോലികള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ വിട്ടുപോകാന്‍ തീരുമാനിച്ചതിനെത്തടര്‍ന്ന് തൊഴില്‍ രംഗത്ത് വലിയ വെല്ലുവിളിയാണ് ലണ്ടന്‍ നേരിടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട്. ബോസ്റ്റന്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബി സി ജി) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബാങ്കിങ് രംഗത്തും ഫിനാന്‍സ് രംഗത്തുമുള്ള 80,000 ജോലികള്‍ ലണ്ടനില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു കെ, ഫ്രാന്‍സ്, യു എസ്, ജര്‍മനി എന്നിവിടങ്ങളിലെ 360 പ്രമുഖ ബാങ്കര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബി സി ജി ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. … Read more

മാലിന്യ ജല സംസ്കരണത്തില്‍ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന കമ്പനി 60 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു

മെല്‍ബണ്‍: മാലിന്യ ജല സംസ്കരണത്തില്‍ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന കമ്പനി 60 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഗാല്‍വേയില്‍ ആയിരിക്കും പുതിയ തൊഴില്‍ അവസരങ്ങള്‍ വരുന്നത്. നിലവിലെ  ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുകയാണ് Glan Agua.അയര്‍ലന്‍ഡിനെ കൂടാതെ യുകെയിലും  കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ബാലിനസോളില്‍ 2008ലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. പോര്‍ച്ചുഗീസ് സ്ഥാപനമായ Mota-Engilന്‍റെ സഹ കമ്പനിയാണ് ഇത്. യുകെയിലും അയര്‍ലന്‍ഡിലും സ്ഥാപനത്തിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നുണ്ട്. ജലസംസ്കരണം ശുദ്ധീകരണം തുടങ്ങിയസംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയും  സംസ്കരണ സൗകര്യങ്ങള്‍ നടത്തികൊണ്ട് പോകുകയും … Read more

റെമഡിയല്‍ ക്ലിനിക്കിലെ ജീവനക്കാര്‍ സമരത്തിന്

ഡബ്ലിന്‍: ഡബ്ലിനിലെ സെന്‍ട്രല്‍ റെമഡിയല്‍ ക്ലിനിക്കിലെ ജീവനക്കാര്‍  സമരത്തിന് വോട്ടെടുപ്പിലൂടെ തീരുമാനം എടുത്തു. ഏകപക്ഷീയമായി പെന്‍ഷന്‍ സ്കീം അവസാനിപ്പിക്കുന്നതിന് എതിരെയാണ് ഇത്. സിആര്‍സി അംഗവൈകല്യം ഉള്ളവര്‍ക്ക് സേവനം നല്‍കുന്നവരാണ്. എച്ച്എസ്ഇയില്‍ നിന്ന്   €50മില്യണ്‍ വാര്‍ഷികമായി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് സ്ഥാപനം വിവാദത്തില്‍ പെട്ടിരുന്നതാണ്. അമിതമായി പണം നല്കിയതും  പെന്‍ഷന്‍ സജ്ജീകരണവും ആണ് അന്ന് വിവാദത്തിന് കാരണമായിരുന്നത്. സിആര്‍സി സെക്ഷന്‍ 38 പ്രകാരമുള്ള സ്ഥാപനമാണ്.ഇതോടെ  തൊഴിലാളികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  തുല്യമാണെന്നും വരുന്നു. എങ്കിലും വിവിധ … Read more