ഗെയിമിങ് രംഗത്തും കൈവച്ച് നെറ്റ്ഫ്ലിക്സ്; ആൻഡ്രോയ്ഡ് ഉപയോകതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് അഞ്ച് ഗെയിമുകൾ

ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങിന് പുറമെ ഗെയിമിങ് രംഗത്തും കൈവച്ച് നെറ്റ്ഫ്‌ളിക്‌സ്. ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുവേണ്ടിയാണ് പരീക്ഷണാര്‍ത്ഥം Netflix Games കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഗെയിമുകള്‍ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. Stranger Things എന്ന പേരിലുള്ള രണ്ട് ഗെയിമുകളടക്കം അഞ്ച് ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്‌സ് ആദ്യ ഘട്ടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ജനപ്രിയ സീരീസുകളിലൊന്നാണ് Stranger Things. അതേസമയം പ്ലാറ്റ്‌ഫോമിലെ കണ്ടന്റുകളുമായി ബന്ധമില്ലാത്ത മൂന്ന് സാധാരണ ഗെയിമുകളും ലഭ്യമാണ്. നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കണ്ട് ഉള്ള എല്ലാവര്‍ക്കും സൗജന്യമായി ഈ ഗെയിമുകള്‍ കളിക്കാം. … Read more

ജോക്കർ വേഷത്തിൽ ട്രെയിനിൽ കയറിയയാൾ കത്തിയുമായി ആളുകളെ ആക്രമിച്ചു; 17 പേർക്ക് പരിക്ക്; സംഭവം ജപ്പാനിൽ

ടോക്കിയോയിലെ ട്രെയിനില്‍ കത്തിയുമായി ജോക്കര്‍ വേഷത്തിലെത്തിയയാള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്ക്. ആക്രമണമാരംഭിച്ചതോടെ ജനങ്ങള്‍ ജനലുകള്‍ വഴിയും മറ്റും പുറത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വലിയ തരത്തിലുള്ള പ്രതിസന്ധിയാണുണ്ടായതെന്ന് പോലീസും, സാക്ഷികളും പറഞ്ഞു. ട്രെയിനില്‍ തീപിടിത്തം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റ് പലര്‍ക്കും നിസ്സാരമായ പരിക്കുകളേറ്റു. എല്ലാവര്‍ക്കും കത്തിക്കുത്തേറ്റിട്ടില്ലെന്നും, പെട്ടെന്നുണ്ടായ തിരക്കിലും മറ്റും പെട്ടാണ് പലര്‍ക്കും പരിക്കുകളേറ്റതെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. ക്യോട്ട ഹട്ടോരി എന്ന 24-കാരനാണ് ആക്രമണം നടത്തിയതെന്നും … Read more

പഴയ ഐഫോണുകൾ റീസൈക്കിൾ ചെയ്യാനായി നൽകാൻ അഭ്യർത്ഥിച്ച് ആപ്പിൾ; ഫാക്ടറിയിൽ റീസൈക്ലിങ് നടത്തുന്ന റോബോട്ട് ഡെയ്‌സിയെ പരിചയപ്പെടാം

തങ്ങളുടെ പഴയ ഐഫോണുകള്‍ പുനഃചംക്രമണം (recycle) നടത്താന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ച് ആപ്പിള്‍. കേടായതോ, ഉപയോഗമില്ലാതെ കിടക്കുന്നതോ ആയ പഴയ ഐഫോണുകള്‍ എത്തരത്തിലാണ് കമ്പനിയുടെ ഫാക്ടറിയില്‍ റീസൈക്കിള്‍ ചെയ്യുന്നത് എന്നത് പുറംലോകത്തെ അറിയിക്കാനായി കേന്ദ്രം മാധ്യമങ്ങള്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് ഇതിന്റെ ഭാഗമായി കമ്പനി. യുഎസ്, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളില്‍ രണ്ട് Daisy robot കേന്ദ്രങ്ങളാണ് ഫോണുകള്‍ റീസൈക്കിള്‍ ചെയ്യാനായി ആപ്പിളിന് ഉള്ളത്. പഴയ ഫോണുകള്‍ അതീവശ്രദ്ധയോടെ ഓരോ ഭാഗങ്ങളായി വേര്‍തിരിച്ച് റോബോട്ടുകളുടെ സഹായത്തോടെ പുനഃചംക്രണം നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ധാരാളം ഫോണുകള്‍ … Read more

ഫേസ്ബുക്ക് ഇനി അറിയപ്പെടുക പുതിയ പേരിൽ; ഔദ്യോഗികനാമം വെളിപ്പെടുത്തി സക്കർബർഗ്

ആഗോള സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് ഇനിമുതല്‍ അറിയപ്പെടുക ‘Meta’ എന്ന പേരില്‍. തങ്ങളുടെ കീഴിലുള്ള വിവിധ ആപ്പുകളെയും, പ്ലാറ്റ്‌ഫോമുകളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് ഫേസ്ബുക്ക് അറിയിച്ചു. അതേസമയം നിലവിലെ കമ്പനി സംവിധാനത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക്, മെസേജിങ് ആപ്പ് വാട്‌സാപ്പ്, ഫോട്ടോ/വീഡിയോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റഗ്രാം, വിര്‍ച്വല്‍ റിയാലിറ്റി ആപ്പായ ഒക്കുലസ് തുടങ്ങി ഒരുപിടി പ്ലാറ്റ്‌ഫോമുകളാണ് Facebook.Inc എന്ന കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി ഇനി … Read more

ലോകത്ത് 1 ലക്ഷം കോടി ഡോളർ ആസ്തിയുള്ള ആദ്യ കാർ കമ്പനിയായി ടെസ്ല; ലോകവിപണിയിൽ അപ്രമാദിത്വം തുടരുന്നു

1 ട്രില്യണ്‍ യുഎസ് ഡോളര്‍ (1 ലക്ഷം കോടി യുഎസ് ഡോളര്‍) മൂല്യമുള്ള ലോകത്തെ ആദ്യ കാര്‍ കമ്പനിയായി ടെസ്ല. ആധുനിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കളാണ് യുഎസിലെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല. ഇതോടെ ലോകത്ത് 1 ട്രില്യണ്‍ മൂല്യമുള്ള അഞ്ചാമത്തെ യുഎസ് കമ്പനിയായും ടെസ്ല മാറി. ഈയിടെ നടന്ന 100,000 ഇലക്ട്രിക് കാറുകളുടെ ബള്‍ക്ക് ഡീല്‍ ആണ് ഈ നേട്ടത്തിലേയ്‌ക്കെത്താന്‍ ടെസ്ലയെ സഹായിച്ചത്. കാര്‍ റെന്റല്‍ കമ്പനിയായ Hertz ആണ് പുതിയ 1 ലക്ഷം … Read more

വിവാദങ്ങൾക്കിടയിലും കുലുങ്ങാതെ ഫേസ്ബുക്ക്; ലാഭം കുത്തനെ ഉയർന്നതായി റിപ്പോർട്ട്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 9 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് ലാഭം മാത്രമായി ഉണ്ടാക്കിയതെന്നാണ് ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുഎസില്‍ കമ്പനിക്കെതിരെ തെളിവെടുപ്പ് നടക്കുകയും, പല രാജ്യങ്ങളിലെയും ഐടി വിദഗ്ദ്ധര്‍ കമ്പനിയുടെ പോളിസികള്‍ തെറ്റായ രീതിയിലാണെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ത്തുകയും ചെയ്തിട്ടും ജനപ്രിയ സോഷ്യല്‍ മീഡിയയിലൊന്നായി ഫേസ്ബുക്ക് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഫേസ്ബുക്ക് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും, തീവ്രവാദികള്‍ക്ക് വളം വയ്ക്കുന്നുവെന്നും ഏറെ നാളായി ആരോപണമുണ്ട്. … Read more

അമേരിക്കയിൽ സിനിമാ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഛായാഗ്രാഹക മരിച്ച സംഭവം; തോക്കിൽ ഉണ്ടയുള്ള കാര്യം നടൻ അറിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ട്

അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ പ്രോപ്പര്‍ട്ടിയായി ഉപയോഗിച്ച തോക്കില്‍ നിന്നും വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തിലെ പ്രധാന നടനും, അമേരിക്കയിലെ പ്രശസ്ത താരവുമായ അലക് ബാള്‍ഡ്വിന്റെ കൈയില്‍ നിന്നായിരുന്നു അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. പരിക്കേറ്റ ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. സംവിധായകനായ ജോയല്‍ സൂസയ്ക്കും പരിക്കേറ്റെങ്കിലും ഇദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം. തോക്കില്‍ വെടിയുണ്ട ഉണ്ടായിരുന്നതായി ബാള്‍ഡ്വിന് അറിയില്ലായിരുന്നുവെന്നാണ് വിവരം. തോക്ക് ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ഒരു … Read more

പന്നിയിൽ വികസിപ്പിച്ചെടുത്ത വൃക്ക മനുഷ്യശരീരത്തിൽ പ്രവർത്തിച്ചു; ചരിത്ര നേട്ടവുമായി അമേരിക്കൻ ഡോക്ടർമാർ

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശരീരത്തില്‍ വികസിപ്പിച്ചെടുത്ത വൃക്ക മനുഷ്യശരീരത്തില്‍ വിജയകരമായി ഘടിപ്പിച്ച് ചരിത്രനേട്ടവുമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ നടത്തിയയാളുടെ ശരീരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ വൃക്ക പ്രവര്‍ത്തിച്ചതോടെ അവയവമാറ്റ ചികിത്സാരംഗത്ത് വമ്പന്‍ മാറ്റത്തിന് കാരണമാകുന്ന നേട്ടത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് യുഎസിലെ ഡോക്ടര്‍മാര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ NYU Langone Health ആശുപത്രിയില്‍ സെപ്റ്റംബര്‍ 25-നാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച രോഗി തന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം … Read more

അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തി

അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ ജൂനിയര്‍ ടീമംഗമായ മഹ്ജബിന്‍ ഹക്കിമിയെ ഈ മാസം ആദ്യം താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത് ഇവരുടെ കോച്ച് ആണ്. സംഭവം പുറത്തുപറയരുതെന്ന് ഹക്കിമിയുടെ കുടുംബത്തെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കോച്ച് പറഞ്ഞു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബില്‍ ഹക്കിമി കളിച്ചിരുന്നു. ക്ലബ്ബിന്റെ മികച്ച കളിക്കാരിലൊരാളുമായിരുന്നു അവര്‍. ഏതാനും ദിവസം മുമ്പ് ഇവരുടെ ഫോട്ടോ കഴുത്തറുത്ത നിലില്‍ സോഷ്യല്‍ … Read more

പേരുമാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; പുതിയ പേരിന് Horizon-മായി ബന്ധമെന്ന് റിപ്പോർട്ട്

ലോകപ്രശസ്ത സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് പേരുമാറ്റത്തിനൊരുങ്ങുന്നതായി സൂചന. കമ്പനിയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് അമേരിക്കന്‍ ടെക്‌നോളജി വെബ്‌സൈറ്റായ Verge ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക സമ്മേഷനത്തില്‍ സിഇഒ മാര്‍ക്ക് സക്കന്‍ബര്‍ഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ Facebook Inc. എന്ന കമ്പനിയുടെ പേര് തന്നെയാണ് പ്ലാറ്റ്‌ഫോമിനും. ഫേസ്ബുക്കിന്റെ പുതിയ പേരിന് ‘Horizon’ എന്ന വാക്കുമായി ബന്ധമണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈയിടെയാണ് കമ്പനി തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന … Read more