നിര്‍ഭയ കേസ്; 4 പ്രതികളെയും പുലര്‍ച്ചെ 5.30-ന് തൂക്കിലേറ്റി

നിര്‍ഭയ കേസ് പ്രതികളായ നാലുപേരെയും തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇന്ത്യാ … Read more

ഇറ്റലിയിൽ മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്‌ 475 പേർ; നടുങ്ങി യൂറോപ്പ്, ആഗോള മരണം-8944 കടന്നു

കോവിഡ്- 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തിൽ 8944 കടന്നു. ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 475 പേരാണ്. കൊവിഡിനാൽ ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇറ്റലിയിൽ ആകെ മരണം 2978 ആയി. നിലവിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിൽ മരണം നൂറ് കടന്നു. ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങളും ഇറ്റലിയുടെയും … Read more

കോവിഡ്‌ – 19 വ്യാപനം; പ്രതിരോധ മരുന്നിനായുളള തീവ്രഗവേഷണം, പ്രതീക്ഷയോടെ ലോകജനത

കോവിഡ്‐19 എന്ന  മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ തലപുകയ്‌ക്കുകയാണ്‌. പ്രതിരോധ മരുന്ന്‌ കണ്ടെത്തുന്നതിന്‌ ശാസ്‌ത്രലോകവും ആരോഗ്യരംഗത്തെ ഗവേഷകരും ഉറക്കമൊഴിയുകയാണ്‌ . ഇവരുടെ ശ്രമങ്ങൾ ആശാവഹമായി പുരോഗമിക്കുന്നു എന്നാണ്‌ വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.  പ്രതിരോധമരുന്ന്‌ ഗവേഷണവും തുടർപ്രവർത്തനങ്ങളും ചൈനയിലും യു എസിലും ജർമനിയിലും വിപുലീകരണ ഘട്ടത്തിലാണ്. ചിലയിടത്ത് ഇത് മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങി.ഏറ്റവും കുറഞ്ഞത് പതിനെട്ട്‌  മാസമാണ് ഒരു വാക്സിൻ വിപുലീകരിക്കാൻ വേണ്ടത്. അത് യുദ്ധകാലാടിസ്ഥാനത്തിൽ ആണെങ്കിൽപോലും. പക്ഷെ കോവിഡ് 19  പടരുന്നത് അതിവേഗത്തിൽ ആയതിനാൽ മിക്കവാറും ലോകജനതയുടെ … Read more

മരണം 7000 കടന്നു; കോവിഡ്‌ 19 ന്‌ മുന്നിൽ വിറച്ച്‌ ലോകം

കോവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായതോടെ ലോകരാജ്യങ്ങൾ നടപടി കടുപ്പിച്ച് രംഗത്തെത്തി. ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സർലൻഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെടുകയും നിയന്ത്രണാതീതമായി പടരുകയും ചെയ്‌ത ചൈനയേക്കാൾ രൂക്ഷമാകുകയാണ് മറ്റിടങ്ങളിൽ. ഇതുവരെ 7007 പേർ മരിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗിതകൾ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയിൽ ഇന്നലെ മാത്രം 349 പേർ മരിച്ചതോടെ മരണസംഖ്യ 2,100 ആയി. … Read more

കോവിഡ് 19 : ഇറ്റലിയില്‍ 1,441-ഉം സ്പെയിനില്‍ ഒറ്റ ദിവസം നൂറിലേറെയും മരണം; അതിരടച്ച് രാജ്യങ്ങള്‍

ആഗോളതലത്തില്‍ കോവിഡ്–-19 മരണം 6,036 കടന്നതോടെ നിയന്ത്രണങ്ങള്‍ തീവ്രമാക്കി ലോകരാഷ്ട്രങ്ങള്‍. ചൈന രോഗവ്യാപനത്തിന് കടിഞ്ഞാണിട്ടതിനുപിന്നാലെ യൂറോപ്പിലും വടക്കനമേരിക്കയിലും രോഗികളുടെ എണ്ണമേറി.  രോഗികളുടെ എണ്ണം 1,65,585 ആയി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യാത്രാവിലക്ക്‌ തീവ്രമാക്കി. ഒറ്റദിവസം നൂറിലേറെ മരണം സ്ഥിരീകരിച്ച സ്‌പെയിനില്‍ പുതുതായി രണ്ടായിരം പേര്‍കൂടി രോഗികളായി. ഇതോടെ ആകെ രോഗികള്‍ 7753 ആയി.  മരണം 292. ഭക്ഷണത്തിനും ജോലിക്കും ചികിത്സതേടാനുംമാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതിയെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നൽകി.  പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്‌സിന്റെ ഭാര്യ ബെഗോന … Read more

കായിക രംഗം നിശ്ചലം ആയി; കളിക്കാരും കാണികളും വൈറസിന്റെ പിടിയിലായി

ലോകമെമ്പാടുമുള്ള മൈതാനങ്ങൾ നിശ്‌‌ചലമായി. കളികൾ നിർത്തി. കളിക്കാർ വൈറസിന്റെ പിടിയിലായി. ക്ലബ്ബുകളും പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി.  ഒളിമ്പിക്‌സ്‌ പോലും നടക്കുമോ എന്ന അനശ്‌‌ചിതത്വം ബാക്കിദീപശിഖ കൈമാറ്റവും ആരും കാണാതെഏതൻസ്‌ടോക്യോ ഒളിമ്പിക്‌സിനുള്ള ദീപശിഖ കൈമാറ്റം അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും. ഗ്രീസിലെ സെൻട്രൽ ഏതൻസ്‌ സ്‌റ്റേഡിയത്തിൽ 19നാണ്‌ കൈമാറ്റ ചടങ്ങ്‌. ഒളിമ്പിക്‌സ്‌ ആതിഥേയ രാജ്യമായ ജപ്പാന്‌ ദീപശിഖ കൈമാറും. അപൂർവമായാണ്‌ കാണികളില്ലാതെ ദീപശിഖ കൈമാറ്റം നടക്കുന്നത്‌. ഒളിമ്പിക്‌സ്‌ നടക്കുമോയെന്ന ആശങ്കകൾക്കിടെയാണ്‌ ചടങ്ങ്‌.കഴിഞ്ഞദിവസം ഗ്രീസിലെ പുരാതന ഒളിമ്പിക്‌ ഗ്രാമത്തിൽനിന്നാണ്‌ ദീപശിഖ കൊളുത്തിയത്‌. … Read more

ഹോളിവുഡ്‌ താരം ടോം ഹാങ്‌സിനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു

ഹോളിവുഡ്‌ താരം ടോം ഹാങ്‌സിനും ഭാര്യക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചു. ടോം ഹാങ്‌സ്‌ തന്നെയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. വൈറസ്‌ സ്ഥിരീകരിക്കുന്ന ആദ്യ സെലിബ്രിറ്റികളാണ്‌ ഇരുവരും. 63 കാരായ ഇരുവരും ഷൂട്ടിങ്ങിനായി ഇപ്പോൾ ഓസ്‌ട്രേലിയയിലാണ്‌ ഉള്ളത്‌. ഇപ്പോൾ ആരോഗ്യപ്രവർത്തകരെ അനുസരിക്കേണ്ട സമയമാണെന്നും ഐസൊലേഷനിൽ കഴിയുകയാണെന്നും ഹാങ്‌സ്‌ അറിയിച്ചു.

കൊറോണമുൻകരുതൽ ; പ്രാര്‍ത്ഥനകള്‍ വീഡിയോ വഴിയാക്കി മാര്‍പാപ്പ

വത്തിക്കാൻ സിറ്റിയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഞായറാഴ്ച പ്രാർഥനയടക്കമുള്ള ചടങ്ങുകൾ വീഡിയോ വഴിയാക്കി ഫ്രാൻസിസ് മാർപ്പാപ്പ. എല്ലാ ഞായറാഴ്ചയും സെന്റ്. പീറ്റേഴ്സ് സ്ക്വയറിന്റെ ജനാലയിൽ കൂടിയായിരുന്നു പോപ്പ് പ്രാർഥന നടത്തിയിരുന്നത്. എന്നാൽ വിശ്വാസികൾ സംഘടിക്കുന്നത് ഒഴിവാക്കാനായി എല്ലാ പൊതുപരിപാടികളും മാർപ്പാപ്പ ഒഴിവാക്കി.കൊറോണയുടെ പശ്ചാത്തലത്തിൽ ലെന്റ് റിട്രീറ്റ് ഉൾപ്പെടെയുള്ള പ്രാർഥനകളും വിശുദ്ധകർമങ്ങളും വീഡിയോ ആയി ചിത്രീകരിക്കും. പ്രാർഥനകൾ വത്തിക്കാൻ സ്ക്വയറിലടക്കം വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. മാർച്ച് 15 വരെ നിത്യകുർബാനകളും ഒഴിവാക്കിയിട്ടുണ്ട്.നേരത്തേ മാർപാപ്പയ്ക്ക് ജലദോഷം … Read more

വീട് കവര്‍ച്ചകള്‍ ഒരു തുടര്‍കഥയകുമ്പോള്‍ നമ്മളുടെ വീടിന്‍റെ സുരക്ഷയ്ക്കായി നമ്മള്‍ എന്ത് ചെയ്തു എന്നത് പ്രസക്തമാണ്

അജിത്ത് പാലിയത്ത് വര്‍ഷങ്ങളായി മലയാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് നടക്കുന്ന കവര്‍ച്ചകള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ അത് ഒരു തുടര്‍ നോവലൈറ്റ് പോലെ വായിച്ചു തള്ളിവിടുന്ന മലയാളികള്‍ തൊണ്ണൂറ് ശതമാനം വരെ ഉണ്ട് എന്നത് കാര്യത്തിന്റെ ഗൌരവം വെളിപ്പെടുത്തുന്നു. ഒരു പരുധി വരെയെങ്കിലും തടയുവാന്‍ പറ്റുമായിരുന്ന കവര്‍ച്ചകളാണ് ഇതില്‍ നല്ലൊരു ശതമാനവും. ഇന്‍ഷുറന്‍സ് രക്ഷ ഉണ്ടെന്നുന്ന അമിതവിശ്വസത്തില്‍ വസ്തുക്കള്‍ സുരക്ഷിതമാക്കാന്‍ ചെയ്യാമായിരുന്ന നിസാര രീതികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന സമൂഹമായി മാറുകയാണ് ഇന്ന് മലയാളികള്‍. വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് കവര്‍ച്ച … Read more

പൗരത്വനിയമത്തിൽ ആശങ്കയറിയിച്ച് ബ്രിട്ടൻ

ഇന്ത്യയുടെ പൗരത്വനിയമഭേദഗതിയുടെ ഫലത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ. ഇവിടത്തെ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടൻ പറഞ്ഞു. ഡൽഹികലാപത്തെക്കുറിച്ച് പാക് വംശജനായ ലേബർ പാർട്ടിയംഗം ഖാലിദ് മഹ്മൂദ് ചൊവ്വാഴ്ച പൊതുസഭയിൽ ചോദ്യമുന്നയിച്ചു. മനുഷ്യാവകാശമുൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യയുമായി ബ്രിട്ടൻ സഹകരിക്കുന്നുണ്ടെന്നും മതസഹിഷ്ണുതയുടെ അഭിമാനകരമായ ചരിത്രമുള്ള രാജ്യമാണതെന്നും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിന്റെ ചുമതലയുള്ള മന്ത്രി നൈജൽ ആഡംസ് പറഞ്ഞു. ”ഇന്ത്യയോടുള്ള അടുപ്പംകാരണം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കാൻ കഴിയും. സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതു തുടരും. സമയത്ത് ആശങ്കയറിയിക്കും” -അദ്ദേഹം … Read more