ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക്‌ കൊറോണ; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ അടിയന്തരയോഗം വിളിച്ചു

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ പതിനഞ്ച് ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിനോദസഞ്ചാരികള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്.21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.അതേസമയം നോയിഡയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ … Read more

ചന്ദ്രൻ്റെ പ്രകാശ പ്രതിഭാസം അൽഭുതം തീർത്തു

നവനീത് ക്യഷ്ണൻ എസ്സ് ചിത്രത്തില്‍ കാണുന്നത് ചന്ദ്രനെയാണ്! ഏതാണ്ട് രണ്ട് ആഴ്ച മുന്‍പ് കാനഡയിലെ മനിറ്റോബ എന്ന സ്ഥലത്തുനിന്ന് ബ്രന്റ് മക്കിയന്‍ (brent mckean) പകര്‍ത്തിയ ചിത്രം. ചന്ദ്രപ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടിയുണ്ടാകുന്ന വിവിധ പ്രതിഭാസങ്ങള്‍ ഒരുമിച്ചു വന്ന അപൂര്‍വ്വതയാണ് ചിത്രത്തില്‍. പ്രതിഫലം, അപവര്‍ത്തനം, ഡിഫ്രാക്ഷന്‍ തുടങ്ങിയ വിവിധ പ്രകാശപ്രതിഭാസങ്ങള്‍ എല്ലാംതന്നെ ഇവിടെ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ചന്ദ്രനുചുറ്റും കാണുന്ന നിറങ്ങള്‍ മഞ്ഞുകണങ്ങളില്‍ ഡിഫ്രാക്ഷന്‍ സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. 22 ഡിഗ്രി ഹാലോ എന്ന പ്രതിഭാസമാണ് അതിനുചുറ്റും. അന്തരീക്ഷത്തിലുള്ള ചില … Read more

മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയം; ട്രംപിന്റെ ‘സമാധാന’ പദ്ധതിക്കെതിരെ പോപ്പ്

ബാരി : ഇസ്രയേൽ–-പലസ്‌തീൻ സംഘർഷത്തിന്‌ അന്യായമായ ‘പരിഹാര’ങ്ങൾ നിർദേശിക്കുന്നതിനെതിരെ ഫ്രാൻസിസ്‌ മാർപാപ്പ. അത്തരം നിർദേശങ്ങൾ പുതിയ പ്രതിസന്ധികൾക്ക്‌ മുന്നോടി മാത്രമായി മാറുമെന്ന്‌ മാർപാപ്പ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ മധ്യപൗരസ്‌ത്യ ‘സമാധാന’ പദ്ധതിയുടെ പേര്‌ പറയാതെയാണ്‌ അത്‌ കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്ന്‌ മാർപാപ്പ മുന്നറിയിപ്പ്‌ നൽകിയത്‌. മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയമാണെന്ന് മാര്‍പാപ്പ പറഞ്ഞു. തെക്കൻ ഇറ്റലിയിലെ തുറമുഖനഗരമായ ബാരിയിൽ മധ്യധരണ്യാഴി മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പോപ്പ്‌. ജെറുസലെമും വെസ്‌റ്റ്‌ബാങ്കിലെയും … Read more

യൂറോപ്പ് മുഴുവൻ കൊറോണ ജാഗ്രത,ആദ്യ മരണം ഫ്രാൻ‌സിൽ

 യൂറോപ്പിലെങ്ങും അതീവ ജാഗ്രത.ഫ്രാൻസിൽ   വിനോദസഞ്ചാരത്തിനു   പോയ  ചൈനക്കാരൻ കൊറോണ വൈറസ് ബാധിച്ചു   മരണപ്പെട്ടിരിക്കുന്നു  .  ഏഷ്യയ്ക്കു   പുറത്ത് കൊറോണ വൈറസ്   മൂലം ഉണ്ടാകുന്ന  ആദ്യമരണം ആണിത്. ജനുവരി 25  മുതൽ   ചിക്ത്സായിൽ കഴിഞ്ഞിരുന്ന    ആളാണ്  മരണമടഞ്ഞിരിക്കുന്നത് . മരണമടഞ്ഞ ആളിന്റെ പേര്   ഫ്രാൻസിലെ  ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയില്ല  ഇദ്ദേഹത്തിന്റെ മകളും കൊറോണ ബാധിച്ചു പാരിസിൽ ചികിത്സായിലായിരുന്നു  എന്നും  ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു  ചൈനയിൽ ഹ്യൂബയിൽ നിന്ന് ഫ്രാൻസ് സന്ദർശിക്കാനെത്തിയ … Read more

ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിനെതിരെ അപ്പീല്‍ നല്‍കി വിജയ് മല്യ

ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ വ്യവസായി വിജയ് മല്യ കോടതിയെ സമീപിച്ചു. മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലാണ് മല്യ അപ്പീല്‍ നല്‍കിയത്. ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ചൊവ്വാഴ്ചയാണ് വിജയ് മല്യ ലണ്ടനിലെ റോയല്‍ ഹൈക്കോടതിയില്‍ എത്തിയത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയിരുന്നു

കൊടുങ്കാറ്റില്‍ വിമാനം പറപറന്നു, ലണ്ടനിലെത്തിയത് രണ്ടു മണിക്കൂര്‍ നേരത്തെ

ഏഴു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാറ. എന്നാൽ കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയർവേസ് വിമാനം. ന്യൂയോർക്കിൽ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറിൽ 1,290 കിലോ മീറ്റർ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂർ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയിൽ ഏഴു മണിക്കൂർ വേണ്ടയിടത്താണ് രണ്ടു മണിക്കൂർ യാത്രാസമയം വിമാനത്തിന് … Read more

ഐസിസിൽ ചേര്‍ന്ന ഷമീമ യ്ക്ക് ബ്രിട്ടീഷ് പൗരത്വം തിരിച്ച് നല്‍കില്ല,സിറിയയില്‍ തന്നെ തുടരാം: കോടതി.

നാടുവിട്ട് സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതിക്ക് പൗരത്വം തിരിച്ച് നല്‍കില്ലെന്ന് സ്പെഷല്‍ ഇമിഗ്രേഷന്‍ അപ്പീല്‍ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണല്‍ കോടതിയുടെ ഉത്തരവ്. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോര്‍ട്ടും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഷമീമ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തു. പതിനഞ്ചാം വയസില്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്ന  ഷമീമ ബീഗം ഡച്ചുകാരനായ ഐഎസ് ഭീകരന്റെ ഭാര്യയായി സിറിയയില്‍ ആയിരുന്നു താമസം. ഈ ദാമ്പത്യജീവിതത്തില്‍ മൂന്നു കുട്ടികളുമുണ്ട് ഇവര്‍ക്ക്.  ആക്രമണത്തില്‍ ഭര്‍ത്താവ് … Read more

സർക്കാർ ചിലവിൽ കോളേജ് യൂണിയൻ നേതാക്കൾ ലണ്ടലിനെക്ക് പറക്കുന്നു;മിക്കവരും എസ് എഫ് ഐ നേതാക്കൾ

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്കൊരുങ്ങുകയാണ്. എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നത്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. മേമ്പൊടിക്ക് മറ്റ് വിദ്യാർത്ഥി യൂണിയനിൽപ്പെട്ടവരുമുണ്ട്. ലണ്ടനിലാണ് പരിശീലനം. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി.

ലണ്ടൻ നഗരത്തിൽ നൂപുരധ്വനികളുയർത്താൻ ശിവരാത്രി നൃത്തോത്സവം

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശിവരാത്രി നൃത്തോത്സവത്തിന് ഫെബ്രുവരി 29 വൈകിട്ട് മൂന്നിന് തിരിതെളിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കും. തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം.കഴിഞ്ഞ വർഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്ത് വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലാകാരി ആശാ ഉണ്ണിത്താനാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്. ഏഴാമത് ലണ്ടൻ … Read more

ചൈ​ന​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് നി​രോ​ധ​നം ലു​ഫ്താ​ൻ​സ നീ​ട്ടി

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു മ​ര​ണ​സം​ഖ്യ ചൈ​ന​യി​ൽ ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം ലു​ഫ്താ​ൻ​സ നീ​ട്ടി. ജ​ർ​മ​ൻ എ​യ​ർ​ലൈ​നാ​യ ലു​ഫ്താ​ൻ​സ​യും സ​ബ്സി​ഡ​യ​റി​ക​ളാ​യ സ്വി​സ് എ​യ​ർ​ലൈ​ൻ​സും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും ചൈ​ന​യി​ലേ​ക്കു​ള്ള​തും തി​രി​ച്ചു​ള്ള​തു​മാ​യ എ​ല്ലാ സ​ർ​വീ​സു​ക​ളും ഫെ​ബ്രു​വ​രി ഒ​ന്പ​തു വ​രെ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ബീ​ജിം​ഗ് ഷാ​ങ്ഹാ​യ് എ​ന്നീ ന​ഗ​ര​ങ്ങ​ൾ വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ ഇ​പ്പോ​ൾ ഫെ​ബ്രു​വ​രി 29 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നാ​ൻ​ജി​ങ്, ഷെ​ന്യാ​ങ്, ക്വി​ങ്ദോ എ​ന്നി​വി​ട​ങ്ങ​ൾ വ​ഴി​യു​ള്ള​ത് മാ​ർ​ച്ച് 28 വ​രെ​യും നി​ർ​ത്തി​വ​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും … Read more