കോർക്കിൽ കൊടുങ്കാറ്റിനിടെ സ്ത്രീ ബാൽക്കണിയിൽ നിന്നും താഴെ വീണു; പരിക്കുകളോടെ ആശുപത്രിയിൽ

കോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്നും വീണ് സ്ത്രീക്ക് പരിക്ക്. Sullivan’s Quay-ക്ക് സമീപമുള്ള Meade Street-ലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ചൊവ്വാഴ്ച രാവിലെ 8.30-ഓടെ സ്ത്രീ താഴേയ്ക്ക് വീണത്. അറിയിപ്പ് ലഭിച്ചതോടെ Cork City Fire Brigade, ഗാര്‍ഡ, പാരാമെഡിക്കല്‍ സംഘം എന്നിവര്‍ സംഭവസ്ഥലത്ത് കുതിച്ചത്തി. മൂന്ന് നിലകളുള്ള അപ്പാര്‍ട്ടെമെന്റില്‍ നിന്നുമാണ് സ്‌ക്രീ താഴേയ്ക്ക് വീണത്. ഇവരെ പരിക്കുകളോടെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാല്‍ക്കണിയില്‍ നിന്നും കാല്‍ തെറ്റി വീഴുകയായിരുന്നു എന്നാണ് നിഗമനം. ജീവന് അപകടമില്ല എന്നും … Read more

കാർ ഡീഫ്രോസ്റ്റ് ചെയ്യാനായി നിങ്ങൾ എഞ്ചിൻ ഓൺ ചെയ്ത് ഇടാറുണ്ടോ? എങ്കിൽ 3 മാസം തടവും 2,000 യൂറോ പിഴയും ലഭിച്ചേക്കാം

അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച കഠിനമായതോടെ രാവിലെകളില്‍ മഞ്ഞുമൂടിക്കിടക്കുന്ന കാറുകള്‍ കണി കണ്ടാണ് പലരും ഉറക്കമുണരുന്നത്. കാറിന്റെ വിന്‍ഡ് സ്‌ക്രീനും മറ്റും ഡീഫ്രോസ്റ്റ് ചെയ്യാനായി കാര്‍ എഞ്ചിന്‍ ഓണ്‍ ചെയ്തിടുന്ന പതിവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ 2,000 യൂറോ വരെ പിഴയ്ക്കും, മൂന്ന് മാസം വരെ തടവിനും കാരണമാകുമെന്നറിയാമോ? അയര്‍ലണ്ടിലെ നിയമമനുസരിച്ച് വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കുറ്റകരമാണ്. 1,000 മുതല്‍ 2,000 യൂറോ വരെ പിഴ വിധിക്കാനും, മൂന്ന് മാസം … Read more

തന്റേതല്ലാത്ത അപ്പാർട്ട്മെന്റ് കാട്ടി വാടകക്കാരോട് ഡെപ്പോസിറ്റ് പണം വാങ്ങി തട്ടിപ്പ് നടത്തിയയാൾക്ക് കോടതിയിൽ വിചാരണ

ഡബ്ലിനില്‍ വാടകയ്ക്ക് വീടന്വേഷിച്ച നാല് പേരില്‍ നിന്നും തന്റേതല്ലാത്ത അപ്പാര്‍ട്ട്‌മെന്റ് കാട്ടി ഡെപ്പോസിറ്റ് പണം വാങ്ങിയ കേസില്‍ പ്രതിക്ക് ജാമ്യം നല്‍കിയ കോടതി റിമാന്‍ഡില്‍ വിട്ടു. Anthony Byrne എന്നയാളെയാണ് 12,000 യൂറോ വാടകത്തട്ടിപ്പ് വഴി സമ്പാദിച്ച കേസില്‍ ആദ്യഘട്ട വിചാരണയ്ക്ക് ശേഷം ജാമ്യം നല്‍കി റിമാന്‍ഡ് ചെയ്തത്. പ്രസ്തുത അപ്പാര്‍ട്ട്‌മെന്റില്‍ മുമ്പ് നവീകരണ ജോലി ഏറ്റെടുത്ത് നടത്തിയ ആളായിരുന്നു പ്രതി. ഇത് കാരണമാണ് പുറത്തുനിന്നുള്ളവര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് കാണിച്ചുകൊടുക്കാന്‍ ഇയാള്‍ക്ക് സൗകര്യമായത്. Daft.ie-യില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പരസ്യമിട്ട ശേഷം … Read more

ഡബ്ലിനിലെ വീട്ടിൽ വൃദ്ധൻ മരിച്ച നിലയിൽ

ഡബ്ലിനിലെ വീട്ടില്‍ 60-ലേറെ പ്രായമുള്ള പുരുഷനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. Balbriggan-ലുള്ള ഒരു വീട്ടിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് സീല്‍ ചെയ്ത ഗാര്‍ഡ തെളിവെടുപ്പും, ഫോറന്‍സിക് പരിശോധനയും നടത്തിവരികയാണ്. അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഗാര്‍ഡ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഗാർഡയെന്നവകാശപ്പെട്ട് ബേസ് ബോളുമായി വയോധികയുടെ വീട്ടിൽ കയറി കൊള്ള; പ്രതിയുടെ ശിക്ഷ വർദ്ധിപ്പിച്ച് കോടതി

ഗാര്‍ഡ ഉദ്യോഗസ്ഥനാണെന്നവകാശപ്പെട്ട് പുര്‍ച്ചെ 4 മണിക്ക് വയോധികയുടെ വീട്ടില്‍ കയറി കൊള്ള നടത്തിയ യുവാവിന്റെ ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ച് കോടതി. Christopher Jones എന്ന 28-കാരനാണ് 2020 ഏപ്രില്‍ 17-ന് കോര്‍ക്ക് സിറ്റിയിലെ പെന്‍ഷനറായ 83-കാരിയുടെ വീട്ടില്‍ കൊള്ള നടത്തി പണം തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ കോടതി നാല് വര്‍ഷം ജയിലിലടയ്ക്കാന്‍ വിധിച്ചെങ്കിലും (5 വര്‍ഷത്തേയ്ക്ക് വിധിച്ച ശിക്ഷയില്‍ അവസാനത്തെ 12 മാസം ഇളവ് ചെയ്തു), Director of Public Prosecutions (DPP)-ന്റെ അപ്പീലില്‍ പ്രിസൈഡിങ് … Read more

Leitrim-ൽ കാറപകടം; 60-കാരൻ ഗുരുതരാവസ്ഥയിൽ

Leitrim-ല്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് 60-കാരന്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ Dromahire-ലുള്ള Fivemilebourne-ലായിരുന്നു സംഭവം. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അരികിലെ ഓടയിലേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ Sligo University Hospital-യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ Manorhamilton Garda Station on (071) 9820620, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള സ്‌റ്റേഷനിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

പൂച്ചട്ടികളിൽ വളർത്തിയ 85 കഞ്ചാവ് ചെടികളടക്കം 2 ലക്ഷം യൂറോയുടെ കഞ്ചാവുമായി നാല് പേർ പിടിയിൽ

പോട്ടുകളില്‍ വളർത്തിയ ചെടികളടക്കം 2 ലക്ഷത്തിലേറെ യൂറോയുടെ കഞ്ചാവുമായി സ്ലൈഗോയില്‍ നാല് പുരുഷന്മാര്‍ അറസ്റ്റില്‍. Ballymote പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് 68,000 യൂറോ വിലവരുന്ന 85 കഞ്ചാവ് ചെടികള്‍, 140,000 യൂറോ വിപണിമൂല്യമുള്ള കഞ്ചാവ് ഇലകള്‍ എന്നിവ ഗാര്‍ഡ പിടികൂടിയത്. 30-ലേറെ പ്രായമുള്ള രണ്ട് പേരെയും, 40-ലേറെ പ്രായമുള്ള വേറെ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇവരെ ഗാര്‍ഡ സ്റ്റേഷനുകളില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ വക്താവ് അറിയിച്ചു.

ഡബ്ലിനിൽ നിന്നും കാണാതായ 24-കാരനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ യുവാവിനെ കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 16 ചൊവ്വാഴ്ചയാണ് Clondalkin പ്രദേശത്ത് നിന്നും ഹാസിഫ് ഖാന്‍ എന്ന 24-കാരനെ കാണാതായത്. ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറമുള്ള മുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഹാസിഫിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ Clondalkin Garda Station on 01 666 7600, the Garda Confidential Line … Read more

വെടിയൊച്ച നിലയ്ക്കാതെ ഡബ്ലിൻ; Ballyfermot-ൽ വെടിയേറ്റയാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ Ballyfermot-ല്‍ അജ്ഞാതരുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്. തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്ക് പറ്റിയതെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. Ballyfermot Crescent-ല്‍ ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് സംഭവം. വെടിയേറ്റ പോലെ തോന്നിക്കുന്ന ഒരുപിടി മുറിവുകളാണ് പരിക്കേറ്റയാളുടെ ശരീരത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുകയാണ്. Ballyfermot Crescent പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് 7 മുതല്‍ 7.30 വരെ ഉണ്ടായിരുന്നവരോ, സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരോ … Read more

മാരകായുധങ്ങളുമായെത്തി സിഗരറ്റ്, മദ്യം, പണം എന്നിവ മോഷ്ടിച്ചു; 3 പേർ പിടിയിൽ

കൗണ്ടി ഒഫാലിയിലെ Ferbane-ല്‍ മാരകായുധങ്ങളുമായി മോഷണം നടത്തിയ മൂന്ന് പേര്‍ ഗാര്‍ഡയുടെ പിടിയില്‍. തിങ്കളാഴ്ച രാവിലെ 6.40-ഓടെയാണ് പ്രദേശത്തെ കടയില്‍ ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സിഗരറ്റ്, മദ്യം, പണം എന്നിവ മോഷ്ടിച്ചത്. ഈ സമയം രണ്ട് വനിതാ ജീവനക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഒരു കറുത്ത നിറമുള്ള വാഹനത്തില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 19, 20, 26 പ്രായക്കാരായ മൂന്ന് പുരുഷന്മാരെ ഗോള്‍വേയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. Criminal Justice Act, 2007 … Read more