അയർലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ 1 ബില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാനായി 1 ബില്യണ്‍ യൂറോയുടെ പദ്ധതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. വീടുകളുടെ നിര്‍മ്മാണച്ചെലവ് കുറയ്ക്കുക, കൂടുതല്‍ വീടുകള്‍ നവീകരിച്ച് വാസയോഗ്യമാക്കുക, കൂടുതല്‍ cost-rental homes നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങുമ്പോഴുള്ള ഗ്രാന്റ് തുക, 2007-ന് മുമ്പ് പണി പൂര്‍ത്തിയാക്കിയ ഏത് കെട്ടിടമായാലും നല്‍കാനും പദ്ധതിയില്‍ വകുപ്പുണ്ട്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങി നവീകരിച്ച ശേഷം വാടകയ്ക്ക് നല്‍കാനും പദ്ധതിയിലൂടെ അനുമതി നല്‍കും. … Read more

അയർലണ്ടിൽ cost-rental വീടുകളുടെ നിർമ്മാണത്തിന് പ്രത്യേക പദ്ധതിയുമായി സർക്കാർ; 150,000 യൂറോ വരെ ഗ്രാന്റ് ലഭിച്ചേക്കും

അയര്‍ലണ്ടില്‍ cost-rental വീടുകള്‍ കൂടുതലായി നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. എന്താണ് Cost-rental? ഒരു പ്രദേശത്തെ മാര്‍ക്കറ്റ് നിരക്കില്‍ നിന്നും 25% കുറവ് വാടകയ്ക്ക് വീടുകള്‍ നല്‍കുന്നതിനെയാണ് cost-rental എന്ന് പറയുന്നത്. ഈ വീടുകള്‍ നോക്കിനടത്തുന്നത് അംഗീകൃത ഹൗസിങ് ബോഡികളോ, തദ്ദേശസ്ഥാപനങ്ങളോ, ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സികളോ ആയിരിക്കും. വലിയ വാടക നല്‍കാന്‍ കഴിവില്ലാത്തവരെ ഹായിക്കുകയാണ് cost-rental പദ്ധതിയുടെ ഉദ്ദേശ്യം. അതായത് നിര്‍ദ്ദിഷ്ട വരുമാനത്തിന് താഴെ മാത്രം വരവ് ഉള്ളവര്‍ക്കാണ് ഈ വീടുകള്‍ … Read more

അയർലണ്ടിൽ ഭവനപ്രതിസന്ധി പരിഹരിക്കാൻ ഓരോ വർഷവും നിർമ്മിക്കേണ്ടത് 50,000 വീടുകൾ

അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിപരിക്കാന്‍ വര്‍ഷം തോറും 50,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സമ്മതിച്ച് വ്യവസായ മന്ത്രി Simon Coveney. പ്രതിസന്ധി പരിഹരിക്കാനായി social housing, affordable housing, affordable rental, cost rental, supported rental accommodation, private housing എന്നിവ ഒത്തുചേര്‍ന്നുള്ള പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന Leaders’ Questions പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി വര്‍ഷം 40,000 മുതല്‍ 50,000 വരെ വീടുകള്‍ നിര്‍മ്മിക്കപ്പെടണമെന്നാണ് Coveney പറഞ്ഞത്. ഇതില്‍ 10,000-ല്‍ … Read more

വെക്സ്ഫോർഡിലെ പഴയ സ്‌കൂൾ ക്ലാസ് റൂമുകൾ 300 യൂറോ മാസവാടകയ്ക്ക് താമസിക്കാൻ നൽകപ്പെടുമെന്ന് പരസ്യം

വെക്‌സ്‌ഫോര്‍ഡിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിലെ ക്ലാസ്മുറികള്‍ മാസവാടകയ്ക്ക് നല്‍കാന്‍ പരസ്യം ചെയ്ത് ഉടമകള്‍. New Ross-ലെ Michael Street-ലുള്ള St Joseph’s School-ലെ രണ്ട് ക്ലാസ് മുറികളാണ് സ്റ്റുഡിയോ അക്കോമഡേഷന്‍ രീതിയില്‍ മാസം ബില്ലുകള്‍ അടക്കം 300 യൂറോ വാടകയ്ക്ക് നല്‍കപ്പെടുമെന്ന് അധികൃതര്‍ പരസ്യം ചെയ്തിരിക്കുന്നത്. Monoma Ireland-ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. യൂറോപ്പിലെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട ഓഫിസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവ വാസസ്ഥലങ്ങളാക്കി മാറ്റുന്ന കമ്പനിയാണ് Monoma. 20 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള ചെറിയ രീതിയില്‍ ഫര്‍ണിഷ്ഡ് ആയ ക്ലാസ് … Read more

ഭവന പ്രതിസന്ധി രൂക്ഷമായ അയർലണ്ടിൽ സ്വകാര്യ കമ്പനികൾ കയ്യടക്കിവച്ചിരിക്കുന്നത് 17,000 വീടുകൾ

ഭവനപ്രതിസന്ധി രൂക്ഷമായി തുടരുന്ന അയര്‍ലണ്ടിലെ 17,000 വീടുകളും, അപ്പാര്‍ട്ട്‌മെന്റുകളും കൈയടക്കി വച്ചിരിക്കുന്നത് രാജ്യത്തെ 10 സ്വകാര്യ ഭൂവുടമകള്‍. ഇതില്‍ മിക്കവയും ഡബ്ലിന്‍ പ്രദേശത്താണെന്നും Irish Independent പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് പല തവണയായി ഇത്രയും വീടുകള്‍ സ്വകാര്യ ഭൂവുടമകള്‍ വാങ്ങിക്കൂട്ടിയത്. 8 ബില്യണ്‍ യൂറോയോളമാണ് ഇതിനായി ചെലവിട്ടത്. രാജ്യത്തെ ഭവനപ്രതിസന്ധി മുതലെടുത്ത് ഇതില്‍ മിക്കവയും വാടകയ്ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും, വാടകപ്രതിസന്ധി വരുംവര്‍ഷങ്ങളിലും തുടരുമെന്നാണ് ഇവര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലണ്ടിലെ … Read more

പ്രതിസന്ധിക്കിടെ അലംഭാവവും; ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പരിശോധിക്കാൻ ഓഫിസർമാരെ നിയമിച്ചത് 3 കൗൺസിലുകൾ മാത്രം

ലക്ഷക്കണക്കിന് പേര്‍ സ്വന്തമായി ഒരു വീടില്ലാതെ വിഷമിക്കുന്ന അയര്‍ലണ്ടില്‍ നിരവധി വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നതായി ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഏകദേശം 137,000 വീടുകള്‍ ഇത്തരത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് Vacant Property Tax ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതായിരുന്നു ഈ കണ്ടെത്തല്‍. തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ വാങ്ങി പാര്‍പ്പിടങ്ങളാക്കി മാറ്റാന്‍ തയ്യാറുള്ളവര്‍ക്ക് സബ്‌സിഡികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം രാജ്യത്തെ 31 ലോക്കല്‍ കൗണ്‍സിലുകളിലും വേക്കന്റ് ഹോംസ് ഡയറക്ടര്‍ എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനെ … Read more

അയർലണ്ടിൽ 12 മാസത്തിനിടെ ഭവനവില 14% ഉയർന്നു; അതിർത്തി പ്രദേശങ്ങളിൽ വിലവർദ്ധന 23.4%

അയര്‍ലണ്ടിലെ ഭവനവില 12 മാസത്തിനിടെ 14% വര്‍ദ്ധിച്ചതായി Central Statisitics Office (CSO) റിപ്പോര്‍ട്ട്. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണ് CSO കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തലസ്ഥാനമായ ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ 12.8% ആണ് ഭവനവില വര്‍ദ്ധിച്ചത്. അതില്‍ വീടുകള്‍ക്ക് 13.5 ശതമാനവും, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 9.7 ശതമാനവും വില വര്‍ദ്ധിച്ചു. ഡബ്ലിനില്‍ വില ഏറ്റവുമധികം വര്‍ദ്ധിച്ചത് Dún Laoghaire-Rathdown-ലാണ്- 15.5%. Fingal-ല്‍ 10.8% വില വര്‍ദ്ധിച്ചു. ഡബ്ലിന് പുറത്തുള്ള കണക്കെടുത്താല്‍ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവനവില വർദ്ധിച്ചത് 9.7%; വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം ചരിത്രത്തിൽ ഏറ്റവും കുറവെന്നും MyHome.ie റിപ്പോർട്ട്

ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ഭവനവില 9.7% ഉയര്‍ന്നതായി പുതിയ റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MyHome.ie, Davy-യുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് രാജ്യമെമ്പാടും വീടുകള്‍ക്ക് വില വര്‍ദ്ധിച്ചതായും, അതേസമയം ലഭ്യത കുത്തനെ കുറഞ്ഞതായും കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ അയര്‍ലണ്ടിലെ ശരാശരി ഭവനവില 311,000 യൂറോ ആണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2020-നെ അപേക്ഷിച്ച് 9.7% അധികമാണിത്. ഡബ്ലിന്‍ പ്രദേശം നോക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനിടെ 7.4% ആണ് വില വര്‍ദ്ധിച്ചത്. നിലവിലെ ശരാശരി വില 421,000 യൂറോ. ഡബ്ലിന് പുറത്ത് വില 10.6% … Read more

കിൽഡെയറിൽ 194 വീടുകൾ കൂട്ടത്തോടെ വാങ്ങാൻ ശ്രമിച്ച കോർപ്പറേറ്റുകൾക്ക് മൂക്കുകയറിട്ട് പ്ലാനിങ് ബോർഡ്

കൗണ്ടി കില്‍ഡെയറിലെ Maynooth-ല്‍ 194 വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ ശ്രമിച്ച വന്‍കിട കമ്പനികളുടെ നീക്കം തടഞ്ഞ് പ്ലാനിങ് ബോര്‍ഡ് (An Bord Pleanála). Cairn Homes ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച വീടുകളാണ് 71 മില്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ വന്‍കിട നിക്ഷേപകര്‍ ശ്രമം നടത്തിയത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ സാധിക്കില്ലെന്നും, വ്യക്തികള്‍ക്ക് മാത്രമേ വീടുകള്‍ വില്‍ക്കാവൂ എന്നും കര്‍ശന നിലപാടെടുക്കുകയായിരുന്നു പ്ലാനിങ് ബോര്‍ഡ്. പ്ലാനിങ് ബോര്‍ഡിന്റ അപ്പീല്‍ സമിതിയുടേതാണ് തീരുമാനം. അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി … Read more