COINNS-AJINORAH നഴ്സസ് എക്സലൻസി അവാർഡിനായുള്ള നോമിനേഷനുകൾ ക്ഷണിച്ചു

നഴ്സിങ് മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കായി കോര്‍ക്ക് ഇന്ത്യന്‍ നഴ്സസും (COINNS) Ajinorah Global Ventures ഉം ചേര്‍ന്ന് നല്‍കുന്ന COINNS-AJINORAH നഴ്സസ് എക്സലന്‍സി അവാര്‍ഡിനായുള്ള നോമിനേഷനുകൾ ക്ഷണിക്കുന്നു. രണ്ട് എഡിഷനുകളായാണ് അവാര്‍ഡ് നിര്‍ണ്ണയം നടക്കുക. ഫെബ്രുവരി 1 ാണ് നോമിനേഷനുകള്‍‍ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി. ഡബ്ലിന്‍ എഡിഷനില്‍ Donegal, Sligo, Leitrim, Monaghan, Cavan, Louth, Roscommonm, Longford, Meath, Westmeath, Dublinm Offaly, Carlow, Kildare, Wexford, Laois, Wicklow എന്നീ കൗണ്ടികളാണ് ഉള്‍പ്പെടുന്നത്. കോര്‍ക്ക് … Read more

ലൂക്കനിൽ വനിതാ ടാക്സി ഡ്രൈവർക്കു നേരെ ക്രൂരമായ ആക്രമണം ; രണ്ടു മിനിറ്റിനുള്ളിൽ ഇടിയേറ്റത് ഇരുപത് തവണ

ലൂക്കനില്‍ വനിതാ ടാക്സി ഡ്രൈവര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ഡിസംബര്‍ 19 തിങ്കളാഴ്ച അര്‍ദ്ധരാത്രി നടന്ന അക്രമത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെറും രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുപതിലധികം തവണ തന്നെ ഇടിച്ചതായി ടാക്സി ഡ്രൈവര്‍ പരാതിപ്പെടുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഗാര്‍ഡ നിലവില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലൂക്കനിലെ ഒരു പബ്ബില്‍ നിന്നും രണ്ടു പേര്‍ ഇവരുടെ കാറിലേക്ക് കയറുകയായിരുന്നു. ഇരുവരെയും വീട്ടിലാക്കിയ ശേഷം ടാക്സി ചാര്‍ജ്ജ് നല്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഇത് നല്‍കാതെ വീടിനുള്ളിലേക്ക് കയറി. തുടര്‍ന്ന് ഏറെ നേരം … Read more

ക്രിസ്തുമസ് ഷോപ്പിങ് എവിടെ വരെയായി? ക്രിസ്തുമസ് തലേന്ന് ഡബ്ലിനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനസമയത്തിലെ മാറ്റങ്ങള്‍ അറിയേണ്ടേ.?

നാടും നഗരവും ക്രിസ്തുമസിനായി ഒരുങ്ങിക്കഴിഞ്ഞു. ആഘോഷം ഗംഭീരമാക്കാനുള്ള പലചരക്കുസാധനങ്ങളും, ക്രിസ്തുമസ് സമ്മാനങ്ങളും വാങ്ങിക്കൂട്ടാനുള്ള ഒരുക്കത്തിലാണ് ആളുകള്‍. ചിലരെങ്കിലും ക്രിസ്തുമസ് ഷോപ്പിങ് അവസാനദിവസങ്ങളിലേക്ക് മാറ്റിവച്ചിട്ടുണ്ടാവും. മറ്റു ചിലരാവട്ടെ വാങ്ങാന്‍ മറന്ന സാധനങ്ങള്‍ വാങ്ങിക്കാനായി അവസാനവട്ടം ഒരിക്കല്‍ കൂടി മാര്‍ക്കറ്റിലേക്കിറങ്ങും. അങ്ങിനെ ക്രിസ്തുമസ് തലേന്ന് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ക്രിസ്തുമസ് തലേന്ന് പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നേരത്തെ അടച്ചേക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അവസാന വട്ട … Read more

Penneys ഡബ്ലിനിൽ അവസരം ; വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ Penney’s ഡബ്ലിനില്‍ വിവിധ ഒഴിവുകളിലേക്ക് ജീവനക്കാരെ തേടുന്നു. Administrator-Director Support, Stock Room-Store person, Executive Administrator- CEO Office, Trainee Merchandiser, Retail Assistant എന്നീ ഒഴിവുകളാണുള്ളത്. Administrator-Director Support Penney’s മേരി സ്ട്രീറ്റിലെ ഡയറക്ടര്‍മാര്‍ക്ക് മികച്ച് അഡ്മിനിസ്ട്രേറ്റിവ് സപ്പോര്‍ട്ട് നല്‍കാന്‍ കഴിവുള്ളവരെയാണ് ഈ റോളിലേക്ക് ആവശ്യം. രണ്ട് വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള പ്രാവീണ്യവും ആവശ്യമാണ്. ലിങ്ക് : https://careers.primark.com/job/dublin/administrator/30423/39212987072 Stock Room-Store person ഊര്‍ജ്ജസ്വലരും, … Read more

കോവിഡ് കാലത്ത് നിർത്തിവച്ച ഡബ്ലിൻ Airport Hopper സർവ്വീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുന്നു

ഏകദേശം മൂന്ന് വര്‍ഷക്കാലത്തോളം നിര്‍‍ത്തിവച്ചിരുന്ന Airport Hopper സര്‍വ്വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുന്നു. 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്നുമുതല്‍ വീണ്ടും ആരംഭിക്കുന്നത്. Maynooth മുതല്‍ ഡബ്ലിന്‍ വിമാനത്താവളം വരെയുള്ള റൂട്ടിലാണ് ഇന്നുമുതല്‍ സര്‍വ്വീസ് ആരംഭിക്കുക. eixlip, Lucan and Liffey Valley എന്നീ റൂട്ടുകളിലൂടെയാണ് സര്‍വ്വീസ്. മുതിര്‍ന്നവര്‍ക്ക് 19.95 യൂറോയാണ് റിട്ടേണ്‍ ടിക്കറ്റ് പ്രൈസ്. വിദ്യാര്‍ഥികള്‍ക്ക് 17.95 യൂറോയും റിട്ടേണ്‍ ടിക്കറ്റ് നിരക്ക് ഈടാക്കും. 18 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് … Read more

ക്രിസ്തുമസ് സ്പെഷ്യൽ വിഭവങ്ങളടങ്ങുന്ന കിറ്റുമായി ഷീല പാലസ് ; ഫാമിലി കിറ്റിന് വെറും 69.99 യൂറോ മാത്രം

രുചികരമായ ക്രിസ്തുമസ് സ്പെഷ്യല്‍ വിഭവങ്ങളടങ്ങുന്ന കിറ്റുമായി ഷീലാ പാലസ്. നാല് പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളടങ്ങിയ ഫാമിലി കിറ്റുകളും, 2 പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളടങ്ങിയ സ്പെഷ്യല്‍ കിറ്റും ലഭ്യമാണ്. ഫാമിലി കിറ്റിന് 69.99 യൂറോയും, 2 പേര്‍ക്കുള്ള കിറ്റിന് 40 യൂറോയുമാണ് വില. അപ്പം(8 എണ്ണം), ചിക്കന്‍ ബിരിയാണി(നാല് പേര്‍ക്ക്), ഡക്ക് റോസ്റ്റ്(4 പേര്‍ക്ക്), കട്‍ലറ്റ്(4 എണ്ണം), ബീഫ് ഫ്രൈ(4 പേര്‍ക്ക്) എന്നിവയാണ് ഫാമിലി കിറ്റിലെ വിഭവങ്ങള്‍. രണ്ട് പേര്‍ക്കുള്ള കിറ്റില്‍ അപ്പം(4 എണ്ണം), ചിക്കന്‍ ബിരിയാണി(2 പേര്‍ക്ക്), … Read more

ഡബ്ലിനിലെ ടാക്സി കാർ തട്ടിപ്പ് സംഘം ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇതുവരെ തട്ടിയെടുത്തത് മൂന്ന് ലക്ഷം യൂറോയോളം

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടാക്സി- കാര്‍ തട്ടിപ്പ് സംഘങ്ങള്‍ ഇതുവരെ ആളുകളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും തട്ടിയെടുത്തത് മൂന്ന് ലക്ഷത്തിലധികം യൂറോ. ഒരു പ്രമുഖ ഐറിഷ് മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കൃസ്തുമസ് ആഘോഷകാലത്തെ ടാക്സി ക്ഷാമം മുതലെടുത്ത് കൊണ്ട് ഈ സംഘങ്ങള്‍ കൂടുതല്‍ ആളുകളെ ലക്ഷ്യം വയ്ക്കാനുള്ള സാധ്യതയും ഏറി വരികയാണ്. നൂറോളം ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായതായാണ് Independent.ie കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരം. … Read more

ക്രിസ്തുമസ് ഷോപ്പിങ് വേളയിൽ ഡബ്ലിൻ നഗരത്തിൽ തിരക്കേറും ; നഗരത്തിലെ ചിലവുകുറഞ്ഞ കാർ പാർക്കിങ് സ്‌പേസുകൾ ഏതൊക്കെയെന്നറിയാം

‍ഡബ്ലിന്‍ നഗരം കൃസ്തുമസ് ഷോപ്പിങ്ങിന്റെ തിരക്കുകളിലേക്ക് ക‌ടക്കാനിരിക്കുകയാണ്. ധാരാളം ആളുകള്‍ സിറ്റി സെന്ററിലേക്ക് ഷോപ്പിങ്ങിനായി എത്തുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്നം നഗരത്തിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടവയാണ്. നഗരത്തില്‍ എവിടെയാക്കെയാണ് പാര്‍ക്കിങ് സ്പേസുകള്‍ ഉള്ളതെന്നും, ഇവിടങ്ങളിലെ പ്രവൃത്തി സമയവും, പാര്‍ക്കിങ്ങിനായി ഈടാക്കുന്ന തുകയും സംബന്ധിച്ച് കൂടുതലറിയാം.. Christchurch നഗരത്തിലെ പ്രധാന പാര്‍ക്കിങ് സോണുകളിലൊന്നായ Q Carpark Christchurch ല്‍ 213 പാര്‍ക്കിങ് സ്പേസുകളാണുള്ളത്. ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് സ്പേസാണ് ഇത്. മണിക്കൂറിന് 4.60 … Read more

ഡബ്ലിൻ അതിരൂപത 199 പാരിഷുകൾ 53 എണ്ണമാക്കി ചുരുക്കുന്നു

‍അയര്‍ലന്‍ഡിലെ ഏറ്റവും വലിയ കത്തോലിക്ക് അതിരൂപതയായ ഡബ്ലിന്‍ അതിരൂപത തങ്ങളുടെ 199 പാരിഷുകളെ 53 ആക്കി ചുരുക്കാനൊരുങ്ങുന്നു. ആര്‍ച്ച് ബിഷപ്പ് Dermot Farrell ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 199 പാരിഷുകളെ അഞ്ചെണ്ണം വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനെയും ഒരു സൂപ്പര്‍ പാരിഷിന് കീഴില്‍ കൊണ്ടുവരാനാണ് അതിരൂപതയുടെ നീക്കം. എന്നാല്‍ എല്ലാ പാരിഷിലെയും പാരിഷ് കൌണ്‍സിലുകള്‍ പഴയരീതിയില്‍ തന്നെ പ്രവര്‍ത്തിക്കും. ഡബ്ലിന്‍ അതിരൂപതയ്ക്കു കീഴില്‍ പുരോഹിതന്‍മാരുടെയും, വളണ്ടിയര്‍മാരുടെയും എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലും, സഭകളുടെ എണ്ണം ചുരുങ്ങുന്ന … Read more

മോശം കാലാവസ്ഥ ; ഡബ്ലിൻ വിമാനത്താവളത്തിൽ റദ്ദാക്കപ്പെട്ടത് 143 സർവ്വീസുകൾ

മഞ്ഞുവീഴ്ചയും, താപനിലയിലെ കുറവും മൂലം വെള്ളിയാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തില്‍ റദ്ദാക്കപ്പെട്ടത് 143 വിമാനസര്‍വ്വീസുകളെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ഡബ്ലിനില്‍ നിന്നും മറ്റിടങ്ങളിലേക്കുള്ള 69 സര്‍വ്വീസുകളും, ഡബ്ലിനിലേക്കുള്ള 74 സര്‍വ്വീസുകളുമാണ് റദ്ദാക്കപ്പെട്ടത്. ഇന്നും(ശനിയാഴ്ച) വരും ദിവസങ്ങളിലും സര്‍വ്വീസുകള്‍ വൈകാനും, റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നും, യാത്രയ്ക്ക് മുന്‍പായി യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു . സര്‍വ്വീസുകള്‍‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സാഹചര്യത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഏറെ നേരം ബഹളം വച്ചിരുന്നു. ഇതിന്റെ … Read more