ലോകം ഇന്നുമുതൽ ഒരു പന്തിന് ചുറ്റും ; ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ഇന്ന് ഇക്വഡോറിനെ നേരിട്ടും

നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകം മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിന് കൂടെ സാക്ഷിയാവുന്നു. ഇന്നുമുതല്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ കണ്ണുകള്‍ അറേബ്യന്‍ മണ്ണായ ഖത്തറിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ പൂര്‍ണ്ണസജ്ജരായി ഫുട്ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ആതിഥേയരായ ഖത്തറും, തെക്കേ അമേരിക്കന്‍ കരുത്തരായ ഇക്വഡോറും തമ്മിലാണ് ആദ്യമത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം രാത്രി 9.30 നാണ് ആദ്യമത്സരത്തിന്റെ കിക്കോഫ്. ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. … Read more

പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ ; ആശങ്കയോടെ അയർലൻഡിലെ ആമസോൺ ജീവനക്കരും

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ആഗോള ടെക് ഭീമന്‍മാരുടെ പട്ടികയിലേക്ക് ആമസോണും. ഈയാഴ്ചയോടെ പതിനായിരം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടേക്കുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ഡിവൈസ് യൂണിറ്റ്, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമണ്‍ റിസോഴ്സ് എന്നീ മേഖലകളിലാണ് പിരിച്ചുവിടലിന് സാധ്യതയുള്ളത്. അതേസമയം പിരിച്ചുവിടല്‍ സംബന്ധിച്ച് കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം 31 ലെ കണക്കുകള്‍ പ്രകാരം 1.6 മില്യണ്‍ ജീവനക്കാരാണ് … Read more

ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 151 പേർക്ക് ദാരുണാന്ത്യം ; ഇരുനൂറിലധികം ആളുകൾക്ക് പരിക്ക്

ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവീൻ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക്‌ പരിക്കേറ്റതായാണ് ലഭ്യമാവുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ വിദേശികളാണെന്നും സ്ഥിരീകരണമുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.സിയോളിലെ ഇറ്റേവണിലെ ഹാമിൽട്ടൺ ഹോട്ടലിന്‌ സമീപം ശനിയാഴ്‌ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. പതിനായിരങ്ങള്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഇവിടെ ഒത്തുകൂടിയിരുന്നു. ഹോട്ടലിന്റെ … Read more

ഡബ്ലിനിലെ ചൈനീസ് ‘പോലീസ് സ്റ്റേഷൻ’ അടച്ചുപൂട്ടാൻ ഉത്തരവിട്ട് അയർലൻഡ്

ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അയര്‍ലന്‍ഡ് സര്‍ക്കാര്‍. Capel Street ല്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ Fuzhou Police Service Overseas Station ആണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനായി അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് വിമതരെ തിരിച്ച് ചൈനയിലെത്തിക്കാനായി വിവിധ രാജ്യങ്ങളില്‍ ചൈന ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ Safeguard Defenders ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അയര്‍ലന്‍‍ഡിന്റെ നടപടി. സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ചൈനീസ് അധികൃതരോ Fuzhou അധികൃതരോ അയര്‍ലന്‍ഡ് … Read more

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും ; അഭിനന്ദിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച ശേഷമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ചുമതലയേല്‍ക്കുക. പ്രധാനമന്ത്രിപദവിയില്‍ നിന്നും രാജിവച്ചൊഴിഞ്ഞ ലിസ് ട്രസ്സും ഇന്ന് രാവിലെ ചാള്‍സ് രാജാവിനെ സന്ദര്‍ശിക്കും. രാവിലെ ലിസ്സ് ട്രസ്സിന്റെ വിടവാങ്ങള്‍ പ്രസംഗവും ഉണ്ടാവും. സ്ഥാനമേറ്റെടുത്ത ശേഷം ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്യാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാവും. നേരത്തെ എംപി മാരുടെ പിന്തുണ ഉറപ്പിക്കാനാവാത്ത സാഹചര്യത്തില്‍ മുന്‍ … Read more

ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

45 ദിവസത്തെ ഭരണത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു, ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഏറ്റവും കുറഞ്ഞ കാലയളവാണിത്. അധികാരമേറ്റ ശേഷം നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ ബ്രിട്ടനിലെ വിപണികളില്‍ തിരിച്ചടിയാവുകയും, കൺസർവേറ്റീവ് പാർട്ടിയില‌ടക്കം ഭിന്നിപ്പുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജി പ്രഖ്യാപനവുമായി ലിസ് ട്രസ് രംഗത്തെത്തിയത്. ജനഹിതം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കകം തന്നെ പൂര്‍ത്തിയാക്കുമെന്നും ലിസ് … Read more

കീവിൽ ആക്രമണത്തിന് റഷ്യ ഉപയോഗിക്കുന്നത് ഇറാൻ നിർമ്മിത ഡ്രോണുകൾ ; ഇറാനിയൻ അംബാസിഡറെ വിളിപ്പിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി

ഉക്രൈനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡിലെ ഇറാനിയന്‍ അംബാസിഡറെ വിളിപ്പിച്ച് അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രി Simon Coveney. കീവില്‍ റഷ്യ ആക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇറാന്‍ നിര്‍മ്മിതമാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ അംബാസിഡര്‍ Masoud Eslami യെ മന്ത്രി വിളിപ്പിച്ചത്. ഉക്രൈനില്‍ റഷ്യ ഉപയോഗിക്കുന്നത് ഇറാന്റെ ഡ്രോണുകളാണെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് Coveney കഴിഞ്ഞ ദിവസം Fine Gael പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഇറാന്‍ നിര്‍മ്മിതമായ Shahed ഡ്രോണുകള്‍ Geran-2 എന്ന പേരില്‍ റീബ്രാന്റ് … Read more

ഹാരിപോട്ടർ സിനിമാ താരം റോബി കോൾട്രെയ്ൻ അന്തരിച്ചു

ഹാരി പോർട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 1950 ൽ സ്കോട്ട്ലൻഡിൽ ജനിച്ച റോബി കോൾട്രെയിൻ ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ക്രാക്കർ, നാഷണൽ ട്രഷർ, ഫ്രം ഹെൽ എന്നി ചിത്രങ്ങളിലും ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൊന്നായ “ഗോൾഡൻ ഐ” യിലെ വാലന്റൈൻ സുക്കോവ്സ്കിയാണ് തൊണ്ണൂറുകളിൽ ചെയ്ത പ്രശസ്തമായ വേഷം.പിന്നീട് ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ (2001 2011) … Read more

തായ്ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവെയ്പ്പ് ; 22 പിഞ്ചുകുട്ടികളടക്കം 34 പേർക്ക് ദാരുണാന്ത്യം

തായ്‌ലൻഡിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ പിഞ്ചുകുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു.വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ അക്രമത്തിൽ മരണപ്പെട്ടവരിൽ 22 പേര്‍ കുട്ടികളാണെന്ന് പോലീസ് വ്യക്തമാക്കി. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാൾ സംഭവത്തിന് ശേഷം സ്വയം വെടിവെച്ച് മരിച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഉച്ചയോടെ തോക്കും കത്തിയുമായി ഇയാൾ ഡേ കെയർ സെന്ററിൽ അതിക്രമിച്ചുകയറിയതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. “കുറഞ്ഞത് 34 പേരെങ്കിലും മരിച്ചെങ്കിലും വിശദാംശങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്,” ഡെപ്യൂട്ടി … Read more

ഇന്തോനേഷ്യൻ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം; തിക്കിലും തിരക്കിലും പെട്ട് 174 പേർ മരിച്ചു

ഇന്തോനേഷ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 174 മരണം. ആദ്യ റിപ്പോർട്ടുകളിൽ 127 പേരായിരുന്നു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30 ആയപ്പോഴേക്കും മരണ സംഖ്യ 158 ആയി ഉയർന്നു. ഏറ്റവുമൊടുവിൽ വന്ന വിവരമനുസരിച്ച് മരണം 174ലെത്തിയതായതാണ് കണക്കുകൾ. ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉണ്ടായ വാക്ക് തർക്കം കൂട്ടത്തല്ലായപ്പോൾ പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾ മരിച്ചത്. കിഴക്കൻ ജാവയിലെ ;ഒരു സ്റ്റേഡിയത്തിൽ നടന്ന മത്സരശേഷമാണ് ദാരുണ സംഭവമുണ്ടായത്. മത്സരത്തിൽ തോറ്റ ടീമിന്റെ കാണികളാണ് അക്രമം നടത്തിയതെന്ന് കിഴക്കൻ … Read more