ഹാരിപോട്ടർ സിനിമാ താരം റോബി കോൾട്രെയ്ൻ അന്തരിച്ചു

ഹാരി പോർട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 1950 ൽ സ്കോട്ട്ലൻഡിൽ ജനിച്ച റോബി കോൾട്രെയിൻ ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ക്രാക്കർ, നാഷണൽ ട്രഷർ, ഫ്രം ഹെൽ എന്നി ചിത്രങ്ങളിലും ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൊന്നായ “ഗോൾഡൻ ഐ” യിലെ വാലന്റൈൻ സുക്കോവ്സ്കിയാണ് തൊണ്ണൂറുകളിൽ ചെയ്ത പ്രശസ്തമായ വേഷം.പിന്നീട് ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ (2001 2011) … Read more

തായ്ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവെയ്പ്പ് ; 22 പിഞ്ചുകുട്ടികളടക്കം 34 പേർക്ക് ദാരുണാന്ത്യം

തായ്‌ലൻഡിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ പിഞ്ചുകുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു.വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ അക്രമത്തിൽ മരണപ്പെട്ടവരിൽ 22 പേര്‍ കുട്ടികളാണെന്ന് പോലീസ് വ്യക്തമാക്കി. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാൾ സംഭവത്തിന് ശേഷം സ്വയം വെടിവെച്ച് മരിച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഉച്ചയോടെ തോക്കും കത്തിയുമായി ഇയാൾ ഡേ കെയർ സെന്ററിൽ അതിക്രമിച്ചുകയറിയതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. “കുറഞ്ഞത് 34 പേരെങ്കിലും മരിച്ചെങ്കിലും വിശദാംശങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്,” ഡെപ്യൂട്ടി … Read more

ഇന്തോനേഷ്യൻ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം; തിക്കിലും തിരക്കിലും പെട്ട് 174 പേർ മരിച്ചു

ഇന്തോനേഷ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 174 മരണം. ആദ്യ റിപ്പോർട്ടുകളിൽ 127 പേരായിരുന്നു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30 ആയപ്പോഴേക്കും മരണ സംഖ്യ 158 ആയി ഉയർന്നു. ഏറ്റവുമൊടുവിൽ വന്ന വിവരമനുസരിച്ച് മരണം 174ലെത്തിയതായതാണ് കണക്കുകൾ. ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉണ്ടായ വാക്ക് തർക്കം കൂട്ടത്തല്ലായപ്പോൾ പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾ മരിച്ചത്. കിഴക്കൻ ജാവയിലെ ;ഒരു സ്റ്റേഡിയത്തിൽ നടന്ന മത്സരശേഷമാണ് ദാരുണ സംഭവമുണ്ടായത്. മത്സരത്തിൽ തോറ്റ ടീമിന്റെ കാണികളാണ് അക്രമം നടത്തിയതെന്ന് കിഴക്കൻ … Read more

അൽസ്‌ഹൈമേഴ്‌സ് ചികിത്സയിൽ നിർണ്ണായക വഴിത്തിരിവ് ; ഓർമ്മക്കുറവ് പ്രാഥമിക ഘട്ടത്തിൽ തന്നെ മാറ്റാനുള്ള മരുന്ന് പരീക്ഷണം വിജയം

അല്‍സ്ഹൈമേഴ്സ് ചികിത്സാ ഗവേഷണത്തില്‍ സുപ്രധാന വഴിത്തിരിവ്. ഓര്‍മക്കുറവ് പ്രാഥമിക ഘട്ടത്തില്‍ തന്നെ മാറ്റാനുള്ള മരുന്നിന്റെ പരീക്ഷണം സമ്പൂര്‍ണ്ണ വിജയം. ടോക്കിയോ അസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി Eisai യു.എസ് ബയോട്ടെക് കമ്പനിയായ Biogen മായി ചേര്‍ന്ന് വികസിപ്പിച്ച Lecanemab എന്ന മരുന്നിന്റെ പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. അല്‍സ്‍ഹൈമേഴ്സ് രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്ന 1795 രോഗികളിലാണ് പുതിയ മരുന്ന് പരീക്ഷിച്ചത്. അല്‍സ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറില്‍ രൂപപ്പെടുന്ന amyloid എന്നു പേരുള്ള ഒരുതരം പ്രോട്ടീന്‍ ഇല്ലാതാക്കാനായി വികസിപ്പിച്ച മരുന്നാണ് Lecanemab. ഈ … Read more

യു. എൻ സുരക്ഷാ സമിതിയിലെ റഷ്യയുടെ സ്ഥിരാംഗത്വത്തിനെതിരെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി സ്ഥിരാംഗമായി തുടരാന്‍ അര്‍ഹരല്ലെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. യു.എന്‍ സമ്മേളത്തിനായി ന്യൂയോര്‍ക്കിലെത്തിയ മീഹോള്‍ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് റഷ്യയുടെ സുരക്ഷാസമിതി അംഗത്വത്തെ ചോദ്യം ചെയ്തത്. യുദ്ധങ്ങള്‍ തടയുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനുമായി പ്രതിജ്ഞാബദ്ധമായ യു.എന്‍ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനവും, റഷ്യയുടെ നിലപാടുകളും ഒരിക്കലും പൊരുത്തപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. സകല വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് യുദ്ധം ചെയ്ത റഷ്യയുടെ രീതികളെയും മീഹോള്‍ മാര്‍ട്ടിന്‍ ശക്തമായി വിമര്‍ശിച്ചു. യു.എന്‍ പൊതുസഭയില്‍ … Read more

യുദ്ധം കടുപ്പിക്കും,ഭീഷണിയുമായി പുടിൻ ; യുവാക്കളെ കൊലയ്ക്ക് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മീഹോൾ മാർട്ടിൻ

പാശ്ചാത്യരാജ്യങ്ങള്‍ക്കും, ഉക്രൈനുമുള്ള ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിന്‍. രാജ്യത്ത് ഭാഗിക നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കുമെന്നും, മൂന്ന് ലക്ഷത്തോളം റിസര്‍വ് സൈനികരെ യുദ്ധത്തില്‍ അണിനിരത്തുമെന്നും പ്രഖ്യാപിച്ച പുടിന്‍ രാജ്യത്തിന്റെ അഖണ്ഢത സംരക്ഷിക്കാന്‍ ഏത് തരം ആയുധവും ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ടെലിവിഷന്‍ വഴി റഷ്യയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മിലിട്ടറി മൊബിലൈസേഷനായി റഷ്യ ഉത്തരവിടുന്നത്. നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്താനുള്ള പ്രതിരോധമന്ത്രാലയത്തിന്റെയും, ജനറല്‍ സ്റ്റാഫിന്റെയും … Read more

യുഗാന്ത്യം ; എലിസബത്ത് രാജ്ഞി വിടവാങ്ങി

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിടവാങ്ങി. 96 വയസ്സായിരുന്നു. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വ്വ നേട്ടത്തിനുടമയാണ് എലിസബത്ത്. സ്കോട്ട്ലാൻഡിലെ വേനൽകാല വസതിയായ ബാൽമോറിലെ കൊട്ടാരത്തിലായിരുന്നു അവരുടെ അന്ത്യം. രോഗബാധിതയായിരുന്ന അവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ചാൾസ് രാജകുമാരന്‍, ഭാര്യ കാമില, മകൾ ആനി രാജകുമാരി, മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും രോഗവിവരം അറിഞ്ഞ് ബാൽമോർ കൊട്ടാരത്തിൽ എത്തിയിരുന്നു. 1926 ഏപ്രിൽ 21ന് ജോർജ് ആറാമൻ രാജാവിന്റെും … Read more

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് ലിസ് ട്രസ് ; ഇന്ത്യൻ വംശജൻ ഋഷി സുനകിന് പരാജയം

ഇന്ത്യൻ വംശജനായ ഋഷി സുനക് ഉയർത്തിയ കടുത്ത പോരാട്ടത്തെ മറികടന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചുകയറി ലിസ് ട്രസ്. സൗത്ത് വെസ്റ്റ് നോർഫോക്കിന്റെ പ്രതിനിധിയായ ലിസ് ട്രസ് ഇനി ബോറിസ് ജോൺസന്റെ പിൻഗാമിയാവും. കൂടാതെ മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാവുകയാണ് ലിസ് ട്രസ്. 2001 -ൽ ഇരുപത്തഞ്ചാം വയസ്സിലാണ് ലിസ് ട്രസ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ പാർലമെന്ററി അങ്കത്തിൽ … Read more

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവ് (91)അന്തരിച്ചു. ഏറെനാളുകളായി രോഗ ബാധിതനായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മുൻ സോവിയറ്റ് നേതാവിന്‍റെ മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് എന്നീ ചരിത്രപ്രാധാന്യമുള്ള സിദ്ധാന്തങ്ങൾ അവതരിപ്പിച്ച വ്യക്തിയാണ് ഗോർബച്ചേവ്. സോവിയേറ്റ് രാഷ്ട്രീയത്തെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്‍റെ പരിശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് കാരണമായതെന്നാണ് വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ … Read more

സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം;ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടെ 2 തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ

ലോകപ്രശസ്ത സാഹിത്യക്കാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം .ന്യൂയോര്‍ക്കിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം നടന്നത്. റുഷ്ദി പൊതുവേദിയിൽ സംസാരിക്കവെ വേദിയിലേക്ക് കയറി വന്ന അക്രമി ആയുധമുപയോഗിച്ച് കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി നിലത്ത് വീഴുകയും ഉടൻ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. അക്രമിയെ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സാത്താനിക് വേഴ്‌സ് എന്ന വിവാദ പുസ്തകത്തിന്റെ പേരില്‍ വര്‍ഷങ്ങളായി വധഭീഷണി നേരിടുന്നയാളാണ് സല്‍മാന്‍ റുഷ്ദി. 1988 … Read more