കോവിഡ്: ജനങ്ങൾ സമ്പർക്കം 30% കുറയ്ക്കണമെന്ന് വിദഗ്ദ്ധർ; 17 ഐസിയു ബെഡ്ഡുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് HSE

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ജനങ്ങള്‍ തങ്ങളുടെ സമ്പര്‍ക്കങ്ങള്‍ 30% കുറയ്ക്കണമെന്ന് National Public Health Emergency Team (Nphet) അംഗം. Nphet-ന്റെ epidemiological modelling group തലവനായ പ്രൊഫ. ഫിലിപ് നോലാനാണ് പ്രധാനനിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാജ്യത്ത് 4,181 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, സമ്പര്‍ക്കം കുറയ്ക്കുക വഴി മാത്രമേ കോവിഡ് പ്രതിരോധം ഫലപ്രദമാകൂ എന്ന വ്യക്തമായ സൂചനയാണ് പ്രൊഫ. നോലാന്‍ നല്‍കുന്നത്. ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് പകരമായി ആളുകള്‍ കൂടുതലായി PCR ടെസ്റ്റുകള്‍ … Read more

അയർലണ്ടിലെ സ്ഥാപനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നു; സമൂഹത്തെ നശിപ്പിക്കുന്ന നടപടിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ചില നൈറ്റ് ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും, അത് സമൂഹത്തിന്റെ നാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ജനങ്ങളുടെ വികാരം അവര്‍ മനസിലാക്കണമെന്നും മാര്‍ട്ടിന്‍ ശനിയാഴ്ച പറഞ്ഞു. രാജ്യത്തെ വിനോദമേഖല അടക്കമുള്ള രംഗങ്ങളില്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച മന്ത്രിസഭാ ഉപസമിതി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. PUP, സാമ്പത്തിക സഹായങ്ങള്‍ എന്നിവയെല്ലാം അതില്‍ ചര്‍ച്ചയാകും. നിലവിലെ നിന്ത്രണങ്ങളോട് മമത പാലിക്കാനും, വൈറസ് പടരുന്നത് … Read more

അയർലണ്ടിൽ കോവിഡ് ബാധ രൂക്ഷമായിട്ടും മുൻകരുതലുകളെടുക്കാൻ ജനം മടിക്കുന്നു: ഗവേഷണ റിപ്പോർട്ട്

അയര്‍ലണ്ടില്‍ കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലും ആവശ്യത്തിന് മുന്‍കരുതലുകളെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്ന് ഗവേഷണഫലം. Economic and Social Research Institute (ESRI) ജനങ്ങളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഈയിടെ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ജനങ്ങള്‍ കോവിഡിനെതിരെ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ വിമുഖത കാട്ടുന്നതായി തെളിഞ്ഞത്. നവംബര്‍ 3 മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് പഠനം നടന്നത്. അയര്‍ലണ്ടിലെ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുത്തുകഴിഞ്ഞു എന്നതിനാല്‍ ഇനി അത്ര ശ്രദ്ധ വേണ്ട എന്നതാണ് ജനങ്ങളുടെ മനോഭാവമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ Pete Lunn … Read more

രാജ്യത്തെ പബ്ബുകളും, റസ്റ്ററന്റുകളും അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കരുത്; സർക്കാറിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ അറിയാം

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളും, നിര്‍ദ്ദേശങ്ങളും പുറത്തിറക്കി സര്‍ക്കാര്‍. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കോവിഡ് രോഗികള്‍ കൂടുന്നതിനനുസരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും ആശങ്കാവഹമായ വര്‍ദ്ധനവുണ്ടായിരുന്നു. രാജ്യത്തെ എല്ലാ നൈറ്റ് ക്ലബ്ബുകളും, റസ്റ്ററന്റുകളും, പബ്ബുകളും അര്‍ദ്ധരാത്രിയോടെ അടയ്ക്കണം എന്നതാണ് പ്രധാന നിര്‍ദ്ദേശം. വ്യാഴാഴ്ച രാത്രി മുതല്‍ നിയന്ത്രണം നിലവില്‍ വരും. പബ്ബുകളും മറ്റും തുറന്ന് ഒരു മാസം മാത്രം പിന്നിടുമ്പോഴാണ് വീണ്ടും നിയന്ത്രണങ്ങള്‍ വരുന്നതെന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയേക്കും. അതേസമയം കോവിഡ് … Read more

അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വർക്ക് ഫ്രം ഹോം പുനരവതരിപ്പിക്കാൻ സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സൂചന. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പിലാക്കാനായി National Public Health Emergency Team (Nphet) നല്‍കിയ നിര്‍ദ്ദേശം മന്ത്രിസഭയിലെ ഏതാനും അംഗങ്ങള്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന കോവിഡ്-19 മന്ത്രിതല ഉപസമിതിയുടെ തീരുമാനം കൂടി വിലയിരുത്തി ചൊവ്വാഴ്ചയാകും സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമെടുക്കുക. വരുന്ന മഞ്ഞുകാലത്ത് കോവിഡ് അതിരൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രതിരോധം എത്തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചും ഉപസമിതി ഇന്ന് … Read more

രാജ്യത്ത് കോവിഡ് ബാധ ഏറുന്നു; അത്യാവശ്യമല്ലാത്ത സേവനങ്ങൾ നിർത്തിവച്ച് ഡബ്ലിൻ Mater Hospital; സന്ദർശകർക്കും വിലക്ക്

രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചതോടെ അത്യാവശ്യമല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് ഡബ്ലിനിലെ Mater Hospital. വെള്ളിയാഴ്ച മുതല്‍ അവശ്യസേവനങ്ങള്‍ മാത്രമേ ആശുപത്രിയില്‍ ലഭ്യമാകുന്നുള്ളൂ. കോവിഡ് ബാധിതരായി കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും തീരുമാനമെടുക്കാന്‍ കാരണമായി. ഔട്ട്‌പേഷ്യന്റ് കണ്‍സള്‍ട്ടേഷന്‍, അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ എന്നിവയും നിര്‍ത്തിവച്ച സേവനങ്ങളില്‍ പെടുന്നു. ഇവ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. രാജ്യത്ത് ഇന്നലെ 5,483 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരേ ദിവസം അയര്‍ലണ്ടില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്. … Read more

അയർലണ്ടിലെ നഴ്‌സുമാർക്ക് ഈ ആഴ്ച മുതൽ ബൂസ്റ്റർ ഷോട്ടുകൾ: ആരോഗ്യമന്ത്രി

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്തെ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ഭീഷണിയിലാണെന്നും, ഈ വര്‍ഷം ആദ്യമാണ് മിക്കവര്‍ക്കും വാക്‌സിന്‍ ലഭിച്ചതെന്നതിനാല്‍ നിലവില്‍ രോഗബാധയ്ക്കുള്ള സാധ്യത ഏറിയിരിക്കുകയാണെന്നും നഴ്‌സുമാരുടെ സംഘടനയായ Irish Nurses and Midwives Organisation (INMO) കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ വാരാന്ത്യത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ആരംഭിക്കുമെന്ന് … Read more

അയർലണ്ടിലെ ബാറുകൾക്കും, നൈറ്റ് ക്ലബുകൾക്കും പുതിയ നിയന്ത്രണങ്ങൾ; ഐസൊലേഷൻ റൂമുകൾ തയ്യാറാക്കാൻ നിർദ്ദേശം

അയര്‍ലണ്ടിലെ നൈറ്റ് ക്ലബ്ബുകള്‍ക്കും, ലൈവ് പരിപാടികള്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍. ക്ലബ്ബുകള്‍, ലൈവ് പരിപാടി എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ ഇന്നുമുതല്‍ ടിക്കറ്റ് ആവശ്യമാണ്. ഈ ടിക്കറ്റുകള്‍ പ്രവേശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് എടുക്കണം. ഇലക്‌ട്രോണിക് ടിക്കറ്റുകള്‍ക്ക് പകരം പേപ്പര്‍ ടിക്കറ്റുകള്‍ തന്നെ നല്‍കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രവേശനത്തിന് ഡിജിറ്റല്‍ കോവിഡ് പാസുകള്‍ നിര്‍ബന്ധം. ഇതില്‍ ആളെ തിരിച്ചറിയാനായി ഫോട്ടോ പതിച്ചിരിക്കണം. 18-ന് താഴെ പ്രായമുള്ളവര്‍ക്കും പാസ് നിര്‍ബന്ധം. പരിപാടിക്കിടെ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ … Read more

‘അസംബന്ധം പറയുന്നത് നിർത്തൂ’; മാസ്ക് ധരിച്ചാൽ കോവിഡ് വരുമെന്ന് പറഞ്ഞയാളെ രൂക്ഷമായി ശകാരിച്ച് കോടതി

മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച 48-കാരനെ രൂക്ഷഭാഷയില്‍ ശകാരിച്ച് കോടതി. മാസ്‌കുകള്‍ വിഷമയം ആണെന്ന് വാദിച്ച്, ധരിക്കാന്‍ വിസമ്മതിച്ച ജൊനാഥന്‍ ഒ’ഗോര്‍മന്‍ എന്നയാളോടാണ് ‘അസംബന്ധം പറയുന്നത് നിര്‍ത്തൂ’ എന്ന് കോടതി രൂക്ഷമായി ശകാരിച്ചത്. ഗാര്‍ഡ അറസ്റ്റ് ചെയ്ത ഇയാളെ Ennis ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ജൊനാഥന്, ഒരു മാസ്‌ക് ധരിക്കാന്‍ നല്‍കിയ കോടതിയോട് ‘ഇവ വിഷമയമാണ്’ എന്ന് പറഞ്ഞ ഇയാള്‍, മാസ്‌കിന് പകരം താന്‍ ധരിച്ചിരുന്ന ഹൂഡിയുടെ അറ്റം ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ … Read more

കോവിഡ് വ്യാപനം കുറയ്ക്കാൻ വാക്സിനുകൾ പ്രതീക്ഷിച്ച സഹായം ചെയ്യുന്നില്ല; അപ്രിയ സത്യം വെളിപ്പെടുത്തി ടോണി ഹോലഹാൻ

കോവിഡ് വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ വാക്‌സിനുകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്ന സത്യം വെളിപ്പടുത്തി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടോണി ഹോലഹാന്‍. രാജ്യം വാക്‌സിനേഷന്റെ കാര്യത്തില്‍ വളരെ മുന്നിലാണെന്നും, ആയിരക്കണക്കിന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ രോഗം ഭേദപ്പെടുത്താനും, മരണങ്ങള്‍ കുറയ്ക്കാനും വാക്‌സിന്‍ സഹായിച്ചുവെന്നും പറഞ്ഞ ഹോലഹാന്‍, പക്ഷേ രോഗം പടരുന്നത് കുറയ്ക്കാന്‍ വാക്‌സിനെ മാത്രം ആശ്രയിച്ചാല്‍ മതിയാകില്ലെന്ന് വ്യക്തമാക്കി. കൈകള്‍ ഇടയ്ക്കിടെ ശുദ്ധമാക്കുക, മാസ്‌ക് ധരിക്കുക, രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ മാത്രമേ … Read more