അയർലൻഡിലെ ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത , St Michael’s House ൽ നിരവധി തൊഴിലവസരങ്ങൾ

വൈകല്യങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സേവനം നൽകുന്ന St Michael’s House ൽ വ്യത്യസ്ത തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡബ്ലിനിലുടനീളമുള്ള കേന്ദ്രങ്ങളിലേക്കാണ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. staff nurses, social care, direct support workers എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻBallymun Road ലെ St Michael’s House ആസ്ഥാനത്ത് വച്ച് നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 മണി വരെ റിക്രൂട്ട്മെന്റ് നടത്തും. അയർലൻഡിലെ പ്രവർത്തനം വിപുലപ്പെടുത്തുനതിന്ടെ ഭാഗമായാണ് HSE ധനസഹായം … Read more

ഡബ്ലിൻ എയർപോർട്ടിലെ Maldron Hotel -ലിൽ നിരവധി തൊഴിലവസരങ്ങൾ; റിക്രൂട്ട്മെന്റ് ഇന്ന്,cv യുമായി എത്തുന്നവർക്ക് റിക്രൂട്ട്‌മെന്റിൽ നേരിട്ട് പങ്കെടുക്കാം

ഡബ്ലിൻ എയർപോർട്ടിലെ Maldron Hotel ലെ നിരവധി തസ്തികകളിലേക്കു ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നു .ഇന്ന് രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഫുൾ ടൈം ,പാർട്ട് ടൈം ജോലിക്കായി ആവശ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് റിക്രൂട്ട് ചെയ്യുക. Accommodation Assistants (FT & PT), Food & Beverage Assistants (FT& PT), Restaurant Supervisor (FT), Bar Manager (FT),Duty Manager (FT),Kitchen Porters (FT & PT), Accommodation Supervisor … Read more

ഡബ്ലിനിലെ ട്വിറ്റർ ജീവനക്കാരുടെ പിരിച്ചുവിടൽ ; എംപ്ലോയ്മെന്റ് മന്ത്രികൂടിയായ Leo Varadkar ഇടപെടണമെന്ന് ആവശ്യപ്പെട്ട് Sinn Féin വക്താവ്

ഡബ്ലിനിലെ ട്വിറ്റെർ ഓഫീസിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ സഹായിക്കാൻ Leo Varadkar ഇടപെടണമെന്ന് അഭ്യർത്ഥിച്ച് Sinn Féin വക്താവ് Louise O’Reilly. പിരിച്ചുവിടലുമായി ബന്ധപ്പെട്ട redundancy നോട്ടീസ്, ഉപപ്രധാനമന്ത്രിയും എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിയുമായ Leo Varadkar ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് . ഉത്തരവാദിത്തപ്പെട്ട മന്ത്രി എന്ന നിലയിൽ Leo Varadkar ക്ക് ട്വിറ്റർ നോട്ടീസ് നൽകാതിരുന്നത് നിരുത്തരപരമായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു .ഈ സാഹചര്യത്തിൽ ഉപപ്രധാനമന്ത്രി Leo Varadkar ട്വിറ്ററുമായി ആശയവിനിമയം … Read more

ഒരു ബില്ല്യൺ യൂറോ മുടക്കുമുതലിൽ MSD അയർലൻഡിന്റെ പുതിയ നിർമ്മാണ കേന്ദ്രം സ്വോർഡ്സിൽ പ്രവർത്തനമാരംഭിച്ചു

ഫാർമസ്യൂട്ടിക്കൽ ഭീമനായ MSD അയർലൻഡിന്റെ ഏറ്റവും പുതിയ നിർമ്മാണ കേന്ദ്രം സ്വോർഡ്‌സിൽ പ്രവർത്തനമാരംഭിച്ചു.1 ബില്യൺ യൂറോ മുടക്കുമുതലിൽ 2018 ൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച ഫാക്ടറി കഴിഞ്ഞ ദിവസമാണ് പ്രവർത്തനമാരംഭിച്ചത്. സ്വോർഡ്‌സിൽ.ആരംഭിച്ച ഈ പുതിയ സംരംഭം വഴി ഒട്ടനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ന്യൂയോർക്കിൽ ലിസ്റ്റുചെയ്തിരിക്കുന്ന Merck & Co യുടെ ഐറിഷ് വിഭാഗമായ കമ്പനി അയർലൻഡിൽ 3,000 പേർക്ക് ജോലി നൽകുന്നുണ്ട് ..4 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അയർലണ്ടിൽ കമ്പനി ഇതിനകം നടത്തിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ … Read more

അയർലൻഡിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൺസൾട്ടൻസി സ്ഥാപനമായ EY Ireland

അയർലൻഡിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് കൺസൾട്ടൻസി സ്ഥാപനമായ EY അയർലൻഡ്.550 തസ്തികകൾ പരിചയസമ്പന്നരായ ജോലിക്കാർക്കും 350 തസ്തികകൾ പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികൾക്കും നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയർലൻഡിലെ EY-യുടെ ഏഴ് ഓഫീസുകളിലായി നിയമനമുണ്ടാകും.ടാക്സ്, ഓഡിറ്റ്, കോർപ്പറേറ്റ് ഫിനാൻസ്, കൺസൾട്ടിംഗ് എന്നീ മേഖലകളിലും ടെക്നോളജി കൺസൾട്ടിംഗ്, ഡിജിറ്റൽ, എമർജിംഗ് ടെക്നോളജി, ഡാറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി,sustainability , law, strategy and transformation. എന്നിവയുൾപ്പെടെയുള്ള പുതിയ വളർച്ചാ മേഖലകളിലുടനീളമുള്ള വൈവിധ്യമാർന്ന ജോലികൾ നികത്താനാണ് കമ്പനി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് … Read more

ഡബ്ലിനിൽ എമിറേറ്റ്‌സ് സംഘടിപ്പിക്കുന്ന ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് നാളെ ; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,500 യൂറോയുടെ നികുതി രഹിത ശമ്പളം

ദുബായ് എയർലൈൻ എമിറേറ്റ്സ് ഡബ്ലിനിൽ നാളെ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു.ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം €35,500 ടാക്സ് ഫ്രീ ശമ്പളമാണ് എമിറേറ്റ്സ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ 27 ന് (നാളെ) ഡബ്ലിനിലെ റാഡിസൺ ബ്ലൂ റോയൽ ഹോട്ടലിൽ റിക്രൂട്ട്‌മെന്റ് നടക്കും. കോവിഡ് മഹാമാരിക്ക് ശേഷം പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഡബ്ലിനിൽ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ജോലിക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ യാത്ര, ദുബായ്ക്കുള്ളിൽ നടത്തുന്ന ഷോപ്പിങ്ങിൽ ഇളവുകൾ , നികുതി രഹിത ശമ്പളം … Read more

ഡബ്ലിനിൽ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ, നിരവധി തൊഴിലവസരങ്ങൾ ഒരുങ്ങും

ഡബ്ലിനിലെ Clondalkinൽ പുതിയ ബയോടെക് പ്ലാന്റ് നിർമിക്കാൻ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ. 50 വർഷത്തിലേറെയായി അയർലൻഡിൽ സാന്നിദ്ധ്യം നിലനിർത്തുന്ന ഈ ഫർമാ കമ്പനി രാജ്യത്ത് അഞ്ച് സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മൂന്നെണ്ണം ഡബ്ലിനിൽ, കിൽഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ് , കോർക്കിലെ Ringaskiddy എന്നിവിടങ്ങളിലും ഫർമയ്ക്ക് സൈറ്റുകൾ ഉണ്ട്. അയർലൻഡിൽ Pfizer ന്റെ Grange Castle ലെ പ്ലാന്റിൽ ഇതിനകം 1,700-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബയോടെക് പ്ലാന്റിന്റെ നിർമ്മാണം … Read more

നഴ്സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം കണ്ടെത്താൻ മികച്ച അവരസരങ്ങളുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders

Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരങ്ങളുമായി അയര്‍ലൻഡിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders,. 2011 മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന Hollilander, അയര്‍ലണ്ടിലുടനീളമുള്ള സ്ഥാപനങ്ങളില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മികച്ച ശമ്പളത്തോടെ പ്ലേസ്‌മെന്റ് നല്‍കിവരുന്നുണ്ട്. ഏതാണ്ട് രണ്ടു വർഷമായി ഏജൻസി വർക്ക് സംവിധാനത്തിലൂടെ മികച്ച ഹെൽത്ത് കെയർ സ്റ്റാഫുകളെ അയർലൻഡ് ആരോഗ്യരംഗത്തിന് ഹോളിലാൻഡർ സംഭാവന ചെയ്യാറുണ്ട്.ഇതുവഴി അനുഭവസമ്പത്തിനൊപ്പം മികച്ച വരുമാനമാണ് പലരും നേടുന്നത്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി … Read more

നഴ്സിങ് മേഖലയ്ക്കായി കൊച്ചിയിൽ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ്, NHS പാർട്ണറുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പുവച്ചു ; 3000 ഹെൽത്ത് കെയർ പ്രൊഫെഷനലുകളെ റിക്രൂട്ട് ചെയ്തേക്കും

ഇംഗ്ലണ്ടിലെ National Health Service പങ്കാളിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കേരളസർക്കാർ. കേരളത്തിലേക്ക് നിക്ഷേപം സമാഹരിക്കുന്നതിനായുള്ള യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യുകെയിൽ എത്തിയ കേരള സർക്കാർ പ്രതിനിധി സംഘമാണ് ലണ്ടനിൽ ഒരു NHS പങ്കാളിയുമായി ധാരണാപത്രം ഒപ്പുവച്ചത്. കേരള സർക്കാരും Humber and North Yorkshire Health and Care പങ്കാളിയായ നാവിഗോയും തമ്മിലാണ് ധാരണാപത്രം, ഇതുവഴി കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുടിയേറ്റം സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ. “യുകെയിലേക്ക് വിദഗ്ദ്ധരായ ഹെൽത്ത് കെയർ സ്റ്റാഫിന്റെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് … Read more

അയർലൻഡ് ഇന്ത്യൻ എംബസ്സിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവാകാം ; ഇക്കണോമിക്സ്/ കോമേഴ്‌സ്/ഫിനാൻസ് / മാർക്കറ്റിങ് ബിരുദധാരികൾക്ക് അവസരം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/കൊമേഴ്സ്/മാര്‍ക്കറ്റിങ്/ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തര ബിരുദമുള്ളമവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. അയര്‍ലന്‍ഡില്‍ വിസ/വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. മികച്ച Verbal and written communication സ്കില്‍ ഉണ്ടായിരിക്കണം. അനലിറ്റിക്കല്‍, റിസര്‍ച്ച്, റിപ്പോര്‍ട്ടിങ്, മോണിറ്ററിങ് എന്നീ മേഖലകളില്‍ നൈപുണ്യം തെളിയിച്ചിരിക്കണം. MS office, വെബ് അപ്ലിക്കേഷന്‍, അനലിറ്റിക് ടൂളുകള്‍ എന്നിവയിലുള്ള ഐ.ടി പരിജ്ഞാനവും ആവശ്യമാണ്. സമാനജോലിയില്‍ മുന്‍പ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. … Read more