ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ സഹായിക്കാൻ എഐ റോബോട്ടുകൾ; ഗേറ്റിൽ എത്തിക്കുന്നതിനൊപ്പം കടയിൽ പോകാനും, ടോയ്ലറ്റിൽ കയറാനും സഹായിക്കും!

ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ടെക്‌നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലു റോബോട്ടുകൾ ഡബ്ലിൻ എയർപോർട്ടിൽ സേവനമാരംഭിച്ചു. ഭിന്നശേഷി ഉള്ളവരെയും, മറ്റ്‌ സഹായങ്ങൾ വേണ്ടവരെയും ഗേറ്റിലേക്ക് എത്തിക്കാൻ സഹായം നൽകുകയാണ് ഈ റോബോട്ടുകളുടെ ഡ്യൂട്ടി. ടെർമിനൽ 1-ൽ ആണ് ഇവയുടെ സേവനം ലഭ്യമാകുക. രണ്ട് ക്യാബിൻ ബാഗുകളും, യാത്രക്കാരുടെ മറ്റ്‌ സാധനങ്ങളും വഹിക്കാൻ ഓരോ റോബോട്ടുകൾക്കും ശേഷിയുണ്ട്. ഗേറ്റിൽ എത്തുന്നതിനു മുമ്പായി ടോയ്ലറ്റ്, കടകൾ എന്നിവിടങ്ങളിൽ കയറണമെങ്കിൽ അവയ്ക്കും റോബോട്ടുകൾ സഹായിക്കും. ഇതിനെല്ലാം … Read more

കുപ്പിച്ചില്ലുകൾ പെട്ടിരിക്കാമെന്ന് സംശയം; ജനകീയ ഉൽപ്പന്നമായ Tesco Sandwich Pickle തിരികെ വിളിച്ച് കമ്പനി

ചില്ല് കഷ്ണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നമായ Tesco Sandwich Pickle-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കുന്നതായി അറിയിച്ച് Tesco. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി. സാന്‍ഡ്‌വിച്ചുകള്‍, ചീസ്, മീറ്റ് എന്നിവയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന ഈ ഉല്‍പ്പന്നം അയര്‍ലണ്ടിലെങ്ങും ജനകീയമാണ്. തീര്‍ത്തും പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. 3254 ബാച്ച് കോഡും, 11/09/2025 എക്‌സ്പയറി ഡേറ്റുമുള്ള Tesco Sandwich Pickle-ന്റെ 295 ഗ്രാം പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍ ഇവയില്‍ അബദ്ധത്തില്‍ … Read more

അയർലണ്ടിൽ ബാക്ക് ടു സ്‌കൂൾ പേയ്‌മെന്റിനുള്ള അപേക്ഷകൾ ജൂണിൽ ആരംഭിക്കും; സഹായം ആർക്കൊക്കെ?

അയര്‍ലണ്ടിലെ Back To School Clothing and Footwear Allowance-നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് അടുത്ത മാസം (ജൂണ്‍) ആരംഭിക്കും. നിരവധി പേര്‍ക്ക് ഓട്ടോമാറ്റിക്കായി തന്നെ പേയ്‌മെന്റ് ലഭിക്കുമെങ്കിലും, മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നാല് മുതല്‍ 11 വയസ് വരെ 160 യൂറോയും, 12-22 പ്രായക്കാര്‍ക്ക് 285 യൂറോയുമാണ് സഹായമായി ലഭിക്കുക. ഇതില്‍ 18-22 പ്രായക്കാര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളായിരിക്കുകയും വേണം. ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് സഹായം ലഭിക്കുമോ എന്ന കാര്യം MyWelfare … Read more

അയർലണ്ടിൽ ഈ വാരാന്ത്യം ചൂട് വർദ്ധിക്കും; തിങ്കളാഴ്ചയോടെ 22 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴയും വെയിലും മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. എന്നാല്‍ ഞായറാഴ്ചയോടെ രാജ്യം ചൂടേറിയ കാലാസവസ്ഥയ്ക്ക് വഴിമാറും. വെള്ളിയാഴ്ച രാത്രിയിലെ തണുപ്പിനും, മൂടല്‍മഞ്ഞിനും ശേഷം ശനിയാഴ്ച പകല്‍ വെയിലിനൊപ്പം മഴയും വന്നുപോകും. തെക്ക്, കിഴക്കന്‍ പ്രദേശങ്ങളെയാണ് മഴ പ്രധാനമായും ബാധിക്കുക. ഇടവിട്ട് മഴ ശക്തമാകുകയും ചെയ്യും. 16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി താപനില ഉയരുക. വടക്ക്, വടക്കന്‍ കൊണാക്ട് പ്രദേശങ്ങളില്‍ താപനില ഇതിലും താഴ്‌ന്നേക്കും. രാത്രിയില്‍ രാജ്യമാകെ 7 ഡിഗ്രി … Read more

വമ്പൻ ലാഭം കൊയ്യുന്നതിനൊപ്പം ജീവനക്കാർക്ക് മികച്ച താമസസ്ഥലമൊരുക്കി മാതൃകയായി ഒരു ഐറിഷ് കമ്പനി

ലാഭത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായത് ജീവനക്കാരുടെ താമസസൗകര്യം മെച്ചപ്പെടുത്താന്‍ ചെലവിട്ട് മാതൃക കാണിക്കുകയാണ് അയര്‍ലണ്ടിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ശൃംഖലയായ Supermacs. 2022-ല്‍ കമ്പനിയുടെ വിറ്റുവരവില്‍ 41% വര്‍ദ്ധനയാണ് ഉണ്ടായത്. വരുമാനം 195.69 മില്യണ്‍ യൂറോയില്‍ നിന്നും 276.2 മില്യണ്‍ ആയി ഉയരുകയും ചെയ്തു. 34.02 മില്യണ്‍ യൂറോ ആണ് ടാക്‌സ് കിഴിക്കാതെയുള്ള ലാഭം. 2023-ല്‍ വിറ്റുവരവ് വീണ്ടും 15% വര്‍ദ്ധിച്ചതായും Supermacs ഉടമയായ Pat McDonagh പറയുന്നു. അതേസമയം ലാഭം വര്‍ദ്ധിക്കുന്നതിനൊപ്പം കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ … Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഡബ്ലിൻകാരന് ആറ് വർഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 66-കാരന് ആറ് വര്‍ഷം തടവ്. ഡബ്ലിനിലെ Raheny സ്വദേശിയായ Edward Cruise ആണ് പലവട്ടം തന്റെ വീട്ടില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിക്ക് ആറ് മുതല്‍ 14 വയസ് വരെ പ്രായമുള്ളപ്പോഴായിരുന്നു സംഭവം. 2009-2017 കാലയളവിലാണ് പ്രതി തന്റെ ബന്ധുവിന്റെ പരിചയത്തിലുള്ള പെണ്‍കുട്ടിയോട് നീചകൃത്യം നടത്തിയത്. Cruise-ന്റെ അടുത്ത ബന്ധുവുമായി നല്ല പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അവരുടെ വീട്ടില്‍ താമസിക്കാന്‍ പോകുമായിരുന്നു. ഇതിനൊപ്പം Cruise-ന്റെ വീടും സന്ദര്‍ശിക്കാന്‍ പോകുന്ന … Read more

അയർലണ്ടിൽ വീട് വാങ്ങാൻ നിലവിൽ മുടക്കേണ്ടത് ശരാശരി 333,000 യൂറോ; എന്നാൽ റോസ്‌കോമണിൽ വെറും 135,000!

അയര്‍ലണ്ടില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പലിശനിരക്കിനും, വര്‍ദ്ധിച്ച ജീവിതച്ചെലവിനും ഇടയിലും ഭവനവില ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിലധികം വര്‍ദ്ധിച്ചു. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ശരാശരി 7.3% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചതെന്ന് Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 6.2% ആയിരുന്നു വര്‍ദ്ധന. രാജ്യത്ത് നിലവില്‍ ഒരു വീട് വാങ്ങാന്‍ നല്‍കേണ്ട ശരാശരി വില 333,000 യൂറോ ആണെന്നും CSO കണ്ടെത്തിയിട്ടുണ്ട്. അതേസമയം വീട് വാങ്ങാനായി … Read more

ഡബ്ലിനിൽ സബ്മെഷീൻ തോക്കുമായി രണ്ട് പേർ പിടിയിൽ

പടിഞ്ഞാറന്‍ ഡബ്ലിനില്‍ സബ്‌മെഷീന്‍ തോക്കുകളുമായി രണ്ട് പേര്‍ പിടിയില്‍. Dublin Crime Response Team ഗാര്‍ഡ അംഗങ്ങള്‍ ബുധനാഴ്ച വൈകിട്ട് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് Clondalkin-ല്‍ നിന്നും ഒരു സ്‌കോര്‍പ്പിയണ്‍ സബ്‌മെഷീന്‍ ഗണ്‍, സൈലന്‍സര്‍, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തത്. 30-ലേറെ പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതാണ് ഇവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം.

അയർലണ്ടിൽ വെള്ളിയാഴ്ച നറുക്കെടുക്കുന്ന യൂറോമില്യൺ സ്പെഷ്യൽ ലോട്ടറി വിജയിയെ കാത്തിരിക്കുന്നത് 1 മില്യൺ യൂറോ!

അയര്‍ലണ്ടില്‍ നാളെ (മെയ് 17 വെള്ളി) നറുക്കെടുക്കാന്‍ പോകുന്ന EuroMillions-ന്റെ പ്രത്യേക ‘Ireland Only Raffle’ലോട്ടറിയില്‍ ഒന്നാം സമ്മാനക്കാരന് ലഭിക്കുക 1 മില്യണ്‍ യൂറോ. സാധാരണയായി EuroMillions-ന്റെ ‘Ireland Only Raffle’ നറുക്കെടുപ്പില്‍ 5,000 യൂറോ വീതം സമ്മാനമുള്ള 10 റാഫിള്‍ കോഡുകളാണ് ഉണ്ടാകുക. എന്നാല്‍ നാളെ രാത്രിയിലെ നറുക്കെടുപ്പില്‍ വിജയികളാകുന്ന 10 പേരില്‍ ഒരാള്‍ക്ക് ഇതിന് പുറമെ 1 മില്യണ്‍ യൂറോ കൂടി സുനിശ്ചിത സമ്മാനമായി നല്‍കപ്പെടും. 5,000 യൂറോ സമ്മാനം ലഭിക്കുന്ന 10 പേരില്‍ … Read more

അയർലണ്ടിൽ 800 പേർക്ക് ജോലി; വമ്പൻ നിക്ഷേപത്തിനൊരുങ്ങി IBM

അയർലണ്ടിൽ 800 പേർക്ക് ജോലി നൽകുമെന്ന പ്രഖ്യാപനവുമായി ടെക് ഭീമനായ ഐബിഎം (IBM). ലോകം ഉറ്റുനോക്കുന്ന ടെക്നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ജോലികളാണ് വരും വർഷങ്ങളിൽ നടത്തുന്ന പുതിയ നിക്ഷേപത്തിലൂടെ കമ്പനി സൃഷ്ടിക്കുക. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ജോലികൾക്ക് പുറമെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഡിജിറ്റൽ സെയിൽസ് ആൻഡ് കൺസൾട്ടിങ് തുടങ്ങിയ തസ്തികകളിലും വമ്പൻ തൊഴിലവസരമാണ് കാത്തിരിക്കുന്നത്. ഇതിലൂടെ അയർലണ്ട് ആഗോളതലത്തിൽ എഐയുടെ പ്രധാന ഹബ്ബായി മാറുകയും ചെയ്യും. ഐബിമ്മിന്റെ ഡബ്ലിൻ, കോർക്ക് കേന്ദ്രങ്ങളിലും, ഐബിഎമ്മിനു കീഴിൽ … Read more