അയർലണ്ടിൽ 60 കഴിഞ്ഞ ശേഷം വിവാഹിതരാകുന്നവരുടെ എണ്ണം ഇരട്ടിയായി

രാജ്യത്ത് 60 വയസ് കഴിഞ്ഞ ശേഷം വിവാഹം കഴിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ദ്ധന. അതേസമയം അയര്‍ലണ്ടില്‍ 65 വയസോ അതിലധികമോ പ്രായമുള്ളവരുടെ എണ്ണം 2013-23 കാലയളവില്‍ 40% വര്‍ദ്ധിച്ച് 569,000-ല്‍ നിന്നും 806,000 ആയതായും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് പ്രായമാകുന്നവരുടെ എണ്ണവും കൂടുന്നതാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. 2012-ല്‍ 60 വയസ് കഴിഞ്ഞ ശേഷമുള്ള 505 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2022-ലേയ്ക്ക് എത്തുമ്പോള്‍ അത് 1,028 ആയി … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു. … Read more

അയർലണ്ടിലെ സർക്കാർ ജോലിക്കാരുടെ ശമ്പളം 10.25% വർദ്ധിപ്പിക്കാൻ ധാരണ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10.25% വര്‍ദ്ധന വരുത്താന്‍ ധാരണ. ഇന്നലെ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ വച്ച് സര്‍ക്കാര്‍ പ്രതിനിധികളും, ജീവനക്കാരുടെ സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ധാരണയായത്. രാജ്യത്തെ 385,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം. അടുത്ത രണ്ടര വര്‍ഷത്തിനിടെ പല തവണയായാണ് ഈ നിരക്കില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുക. ഇതിനായി 3.6 ബില്യണ്‍ യൂറോ അധികമായി കണ്ടെത്തേണ്ടതുണ്ട്. അതേസമയം ജനുവരി 11-ന് നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ശമ്പള പാക്കേജ് ജീവനക്കാരുടെ … Read more

വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് അയർലണ്ടിലെ പ്രമുഖ കമ്പനി

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിനും, വൈദ്യുതിക്കും വിലക്കുറവ് പ്രഖ്യാപിച്ച് മറ്റൊരു കമ്പനിയും. മാര്‍ച്ച് 1 മുതല്‍ വൈദ്യുതിക്ക് 7.5%, ഗ്യാസിന് 5% എന്നിങ്ങനെ വിലയില്‍ കുറവ് വരുത്തുമെന്നാണ് ഊര്‍ജ്ജവിതരണ കമ്പനിയായ Energia അറിയിച്ചിരിക്കുന്നത്. ഇതോടെ വൈദ്യുതി ബില്ലില്‍ ശരാശരി 105 യൂറോയും, ഗ്യാസ് ബില്ലില്‍ ശരാശരി 65 യൂറോയും വര്‍ഷത്തില്‍ ലാഭം കിട്ടുമെന്ന് Energia പറഞ്ഞു. ഏകദേശം മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് സഹായകമാകും. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യപിക്കുന്നത്. … Read more

യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ നിലവാരത്തിൽ മൂന്നാം സ്ഥാനം നേടി അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠന നിലവാരത്തിലും, പഠന സൗകര്യം ഒരുക്കുന്നതിലും അയര്‍ലണ്ട് മൂന്നാം സ്ഥാനത്ത്. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സ്കൂളായ ട്യൂട്ടര്‍ സ്പേസ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് അയര്‍ലണ്ട് വിദ്യാഭ്യാസ നിലവാരത്തിൽ മുൻനിരയിലുള്ളതായി വ്യക്തമായത്. വിദ്യാഭ്യാസ നിലവാരവും, പ്രവേശനവും, ഉന്നത വിദ്യാഭ്യാസവും, ഗവേഷണവും, സാക്ഷരതയും, ഡിജിറ്റല്‍ സാക്ഷരതയും കൂടാതെ സര്‍ക്കാര്‍ നിക്ഷേപവും അടക്കമുള്ളവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മാത്തമാറ്റിക്സിലും സയന്‍സിലുമായി 91.86 പോയിന്‍റോടെ എസ്റ്റോണിയയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എസ്റ്റോണിയയിലെ വിദ്യാര്‍ഥികള്‍ ഏകദേശം 13.55 വര്‍ഷമാണ്‌ അവരുടെ പഠനത്തിന് … Read more

വാട്ടർഫോർഡിൽ ആദ്യമായി വെറും 10.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഇന്ത്യൻ ബുഫേ ബ്രേക്ക്ഫാസ്റ്റുമായി ഷീലാ പാലസ് റസ്റ്ററന്റ്

വാട്ടര്‍ഫോര്‍ഡില്‍ ആദ്യമായി വെറും 10.99 യൂറോയ്ക്ക് അണ്‍ലിമിറ്റഡ് ഇന്ത്യന്‍ മോണിങ് ബുഫേയുമായി ഷീലാ പാലസ് റസ്റ്ററന്റ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബുഫേ ലഭ്യമാകുക. ഇഡ്ഡലി, മസാല ദോശ, വട, പൊറോട്ട, മുട്ട കറി, അപ്പം, പുട്ട്, കടല കറി, ചോള ബട്ടൂര, പുഴുങ്ങിയ മുട്ട, ചട്‌നി, സാമ്പാര്‍ എന്നിവയ്‌ക്കൊപ്പം തനത് കേരള ശൈലിയിലുള്ള ചായയും ബുഫേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷീലാ പാലസ് വാട്ടര്‍ഫോര്‍ഡ്8 O’Connell Street, Trinity … Read more

ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി സ്റ്റാറ്റസ് പ്രശ്നം: മൈഗ്രന്റ് നഴ്സസ് അയർലണ്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയും മക്കളെയും അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത പ്രശ്നം ഉയർത്തി മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) പാർലമെന്റ് പ്രതിഷേധം അടക്കം വിവിധങ്ങളായ ക്യാമ്പയിൻ സംഘടിപ്പിച്ചതിന്റെ കൂടി ഭാഗമായി സർക്കാർ അവരുടെ മിനിമം ശമ്പളം 27,000 യൂറോയിൽനിന്നും 30,000 ആയി വർധിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. എന്നാൽ തൊഴിലുടമകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഈ തീരുമാനം താൽക്കാലികമായി മരവിപ്പിക്കുകയും, നഴ്സിംഗ് ഹോമുകൾക്ക് ഒരു പുതിയ ഫണ്ടിംഗ് മോഡൽ കണ്ടെത്തിയശേഷം ശമ്പള വർധന ഉണ്ടാകുമെന്നും ഒരു തീരുമാനം … Read more

വെക്സ്ഫോർഡിൽ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥാപിച്ച് സോഫ്റ്റ്‌വെയർ കമ്പനി Scurri; 100 പേർക്ക് ജോലി

സോഫ്റ്റ് വെയര്‍ കമ്പനിയായ Scurri തങ്ങളുടെ പുതിയ യൂറോപ്യന്‍ ഹെഡ്ക്വാർട്ടേഴ്സ് വെക്സ്ഫോര്‍ഡിലെ Selskar Street-ല്‍ ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സപ്പോര്‍ട്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ 40-ഓളം പുതിയ ജോലികളിലേക്ക് 100-ഓളം നിയമനങ്ങള്‍ നടത്തുന്നതിനായി Scurri പദ്ധതിയിട്ടിട്ടുണ്ട്. Gresham House, ACT & Episode, Enterprise Ireland, സ്വകാര്യ ബിസിനസ്സുകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 15.3 മില്ല്യണ്‍ യൂറോയോളം കമ്പനി സമാഹരിച്ചിട്ടുണ്ട്. Scurri-യുടെ വെക്സ്ഫോർഡിലെ പുതിയ ഹെഡ്ക്വാർട്ടേഴ്സ് യൂറോപ്പിലെയും യു.കെയിലെയും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനും, തൊഴിലാളികള്‍ക്കും സഹായം നല്‍കും.

അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 … Read more

യൂറോപ്യൻ, വടക്കേ അമേരിക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റിട്ടേൺ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി Aer Lingus

യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Aer lingus. യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള റിട്ടേണ്‍ ഫ്‌ളൈറ്റുകളില്‍ 20 യൂറോ ആണ് ഓഫ്. വടക്കന്‍ അമേരിക്കയിലേയ്ക്കുള്ള മടക്ക യാത്രകളില്‍ 100 യൂറോയും, ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 200 യൂറോയും ഓഫുണ്ട്. പുതിയ സര്‍വീസുകളായ Dalaman (Turkey), Catania (Sicily), Heraklion (Crete), ഫ്രാന്‍സിലെ Bordeaux, Lyon, Marseille, Nantes, Toulouse, Vienna, … Read more