അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും. ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി … Read more

വടക്കൻ അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളിയായ സുഹൃത്ത് കൊല്ലപ്പെട്ട സംഭവം; ഡ്രൈവറായ മലയാളി നഴ്‌സിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി

അപകടകരമായ വേഗതയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ട സംഭവത്തില്‍, ഡ്രൈവറായ മലയാളി നഴ്‌സിനെ കോടതി വെറുതെ വിട്ടു. കൊല്ലപ്പെട്ട സുഹൃത്തും മലയാളിയുമായ ഷൈമോളുടെ ഭര്‍ത്താവ്, വാഹനമോടിച്ച മെയ്‌മോള്‍ ജോസിന് മാപ്പ് നല്‍കുന്നുവെന്ന് കാട്ടി കോടതിയില്‍ നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് ഇവരെ തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ ജഡ്ജ് തയ്യാറായത്. ഷൈമോളും നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. 2019 ജൂണ്‍ 21-ന് വടക്കന്‍ അയര്‍ലണ്ടിലെ ബാലിമെനയിലെ ക്രാങ്ക്കില്‍ റോഡിലായിരുന്നു അപകടം നടന്നത്. മെയ്‌മോളായിരുന്നു വാഹനം ഓടിച്ചിരുന്നത്. മെയ്‌മോളുടെ … Read more

അയർലണ്ടിൽ സീറോ മലങ്കര സഭയിലെ നോയമ്പ് കാല ശുശ്രൂഷകൾ

അയര്‍ലണ്ടിലെ സീറോ മലങ്കര സഭയിലെ നോയമ്പ് കാലത്തെ ശുശ്രൂഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകൾ ഈസ്റ്റര്‍ വരെ തുടരും. ശുശ്രൂഷകളിൽ സംബന്ധിക്കാന്‍ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സഭാ അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) 18-ന്

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഫെബ്രുവരി 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of HopePace CrescentLittle paceCo DublinD15X628https://g.co/kgs/Ai9kec

ഇനി സംഗതി സ്മാർട്ടാവും! ബോഡി ക്യാമറ ഉപയോഗിക്കാൻ ഡബ്ലിനിലെ ഗാർഡ

പരീക്ഷണാടിസ്ഥാനത്തില്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കാന്‍ ഡബ്ലിനിലെ ഗാര്‍ഡ സേന. മാര്‍ച്ച് മാസത്തിന് ശേഷമാകും ചെറിയൊരു കാലയളവിലേയ്ക്ക് പദ്ധതി പരീക്ഷിക്കുക. ഇതിന് ശേഷമാകും രാജ്യമെമ്പാടുമുള്ള ഗാര്‍ഡ അംഗങ്ങളുടെ ദേഹത്ത് സുരക്ഷാ ക്യാമറകള്‍ ഘടിപ്പിക്കുക. 2023 ഡിസംബറില്‍ ഇത് നിയമവിധേയമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ ഗാര്‍ഡ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിലാണ് ഭാരം കുറഞ്ഞ ക്യാമറകള്‍ ഘടിപ്പിക്കുക. ഇതുവഴി ലഭിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയുടെ മെമ്മറിയില്‍ തന്നെ റെക്കോര്‍ഡ് ആകുകയും, പിന്നീട് സ്റ്റേഷനിലെത്തി വേറെ സിസ്റ്റത്തിലേയ്ക്ക് മാറ്റി സൂക്ഷിക്കുകയും … Read more

യൂറോപ്പിൽ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഡബ്ലിൻ

യൂറോപ്പില്‍ ഏറ്റവും മികച്ച ഭക്ഷണം ലഭ്യമായ സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനും. Solo Female Travelers Tours നടത്തിയ പഠനത്തില്‍ നാലാം സ്ഥാനമാണ് ഡബ്ലിന്‍ കരസ്ഥമാക്കിയത്. പാരിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 74.69 പോയിന്റാണ് ഫ്രഞ്ച് തലസ്ഥാനം നേടിയത്. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സ്, 70.39 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇറ്റാലിയുടെ തലസ്ഥാനമായ റോം മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്തുള്ള ഡബ്ലിന് 61.57 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ചാം സ്ഥാനം മറ്റൊരു ഇറ്റാലിയന്‍ നഗരമായ ബൊലോന്യയ്ക്കാണ് (Bologna). … Read more

ജനുവരിയിൽ അയർലണ്ടിലെ വൈദ്യതോൽപ്പാദനത്തിൽ മൂന്നിൽ ഒന്നും വിൻഡ് മില്ലുകളിൽ നിന്ന്

പോയ മാസം അയര്‍ലണ്ടില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ മൂന്നില്‍ ഒന്നും സംഭാവന ചെയ്തത് വിന്‍ഡ് മില്ലുകള്‍ അഥവാ കാറ്റാടി യന്ത്രങ്ങള്‍. ജനുവരിയില്‍ ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 36 ശതമാനവും വിന്‍ഡ് മില്ലുകളില്‍ നിന്നാണ് ലഭ്യമായതെന്ന് Wind Energy Ireland പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തിലെ വിന്‍ഡ് മില്‍ വൈദ്യുതോല്‍പ്പാദനം ഇതുവരെയുള്ള റെക്കോര്‍ഡുകളില്‍ ഒന്നുമാണ്. രാജ്യത്ത് കഴിഞ്ഞ മാസം വൈദ്യുതിയുടെ ആവശ്യത്തിന് നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 3,831 ജിഗാവാട്ട് ഹവേഴ്‌സ് ആണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 1,379 … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more

അമിതവേഗതയിൽ വാഹനം പറത്തി; അയർലണ്ടിൽ ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 3,000 ഡ്രൈവർമാർ

സെന്റ് ബ്രിജിഡ് ദിന അവധിയോടെയെത്തിയ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ വേഗപരിധി ലംഘിച്ചതിന് പിടിയിലായത് 3,000 ഡ്രൈവര്‍മാര്‍. ഇതിലൊരാളാകട്ടെ 120 കി.മീ പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ള റോഡിലൂടെ മണിക്കൂറില്‍ 228 കി.മീ വേഗതയിലാണ് കാറുമായി പറന്നത്. Co Louth-ലെ Drogheda-യിലുള്ള Balgatheran M1 റോഡിലായിരുന്നു സംഭവം. ഫെബ്രുവരി 1 മുതല്‍ 6 വരെ റോഡ് സുരക്ഷയുടെ ഭാഗമായി പ്രത്യേക ഓപ്പറേഷന്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ രാജ്യത്ത് 11 ഗുരുതര അപകടങ്ങളാണ് ഉണ്ടായത്. 12 പേര്‍ക്ക് ഗുരുതര പരിക്കുകളും … Read more

അയർലണ്ടിൽ വായ്പ എടുക്കുന്നത് കൂടി; കാറും വീടും പഠനവും അവധിക്കാലവും എല്ലാം വായ്പയിൽ!

അയർലണ്ടിൽ ലോണുകളുടെ മൂല്യം വർദ്ധിക്കുന്നു. ഒരു വർഷത്തിനിടെ കാര്‍ ലോണുകളുടെ മൂല്യം 39.9 ശതമാനം വർദ്ധിച്ചതായാണ് Banking & Payments Federation Ireland(BPFI)പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാർ ലോണുകളുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. വാഹന വായ്പകളുടെ എണ്ണം ഒരു വർഷത്തിനിടെ 25.5 ശതമാനം ഉയര്‍ന്ന്‍ 14,994 ആയും, മൂല്യം 189 മില്ല്യന്‍ യൂറോ ആയും ഉയര്‍ന്നു. അതേസമയം രാജ്യത്ത് പേഴ്സണൽ ലോണുകളുടെ മൂല്യത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. 2023-ന്‍റെ മൂന്നാം പാദത്തിലെ വ്യക്തിഗത വായ്പാ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലയളവില്‍ വ്യക്തിഗത … Read more