നിത്യോപയോഗ സാധനങ്ങളുടെ കലവറയൊരുക്കി Select Asia വാട്ടർഫോർഡ് ഡിസംബർ 23 മുതൽ പ്രവത്തനമാരംഭിക്കുന്നു

ജനിച്ചു വളർന്ന നാടുവിട്ട് ജീവിതം കരുപ്പിടിക്കാൻ പ്രവാസ ജീവിതത്തിലേക്ക് പ്രവശിക്കുന്ന ഏതൊരാൾക്കും മാതൃഭാഷയോടൊപ്പം ഏറ്റവും ആദ്യം നഷ്ടമാകുന്ന മറ്റൊന്ന് അയാൾക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളാണ് , മലയാള മണ്ണിന്റെ മണവും രുചിയുള്ള രുചിക്കൂട്ടുകൾ നമ്മുടെ ഗൃഹാതുര സ്മരണകളായി മനസ്സിലവശേഷിക്കുന്നു.എന്നാൽ കേരളത്തനിമയുള്ള നിത്യോപയോഗ സാധനങ്ങൾ വാട്ടർ ഫോഡിൽ തന്നെ ലഭിച്ചാല്ലോ ?അതിനൊരവസരം ഒരുക്കുകയാണ് സെലക്റ്റ് ഏഷ്യ. നിങ്ങളുടെ മുന്നിലേക്ക് പുതിയ മലയാളിക്കടയുമായി സെലക്റ്റ് ഏഷ്യ വാട്ടർ ഫോഡ് ഡിസംബർ 23 വെള്ളിയാഴ്ച മുതൽ WIT ക്ക് മുന്നിലായി പ്രവർത്തനം ആരംഭിക്കുന്നു. ഗുണമേന്മയുള്ള … Read more

വാട്ടർഫോർഡ് വൈകിങ്സിന്റെ നേതൃത്വത്തിൽ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു

വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ കുട്ടികൾക്കായി ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു. ഗണിത ശാസ്ത്രത്തിൽ നമ്മുടെ കുട്ടികളുടെ പ്രാഗത്ഭ്യം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തന മേഖലയിൽ വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യയിലെത്തന്നെ മികച്ച സ്കൂൾ അധ്യാപകരെയാണ് ഇതിനായി ക്ലബ് കണ്ടെത്തിയിരിക്കുന്നത്.ജീവിത ചിലവ് വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ … Read more

വാട്ടർഫോർഡിൽ മദ്യപിച്ച് നടപ്പാതയിലൂടെ വാഹനമോടിക്കുകയും , മറ്റു വാഹനങ്ങളെ ഇടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡില്‍ നിയമം ലംഘിച്ച് നടപ്പാതയിലൂടെ വാഹനമോടിക്കുകയും മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തയാള്‍ പിടിയില്‍. വാട്ടര്‍ഫോര്‍ഡ് Rice Bridge ല്‍ ഇന്നലെ വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡ സ്റ്റേഷനില്‍ താമസിപ്പിച്ചിരിക്കുന്ന ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, ട്രാഫിക് നിയമലംഘനം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. Rice Bridge ലൂടെ വരികയായിരുന്ന കാര്‍ പെട്ടെന്ന് എതിര്‍വശത്തെ നടപ്പാതയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് അല്‍പദൂരം നടപ്പാതയിലൂടെ മുന്നോട്ട് പോവുകയും … Read more

വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റ് ജനുവരി 14 ന്

പുതുവത്സരത്തിൽ പുതുപുത്തന്‍ മാറ്റങ്ങളുമായി വാട്ടർഫോർഡ് വൈകിങ്‌സ്‌. ചരിത്രത്തിൽ ആദ്യമായി ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് മാമാങ്കം വാട്ടർഫോർഡ് ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ 2023 ജനുവരി 14 നു ശനിയാഴ്ച നടത്തപ്പെടുന്നു. അയർലണ്ടിലെ ഏറ്റവും മികച്ച 18 ടീമുകൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിലേക് എല്ലാ വാട്ടർഫോർഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടര്‍ഫോര്‍ഡ് വൈക്കിങ്സ് പ്രതിനിധികള്‍ അറിയിച്ചു. പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പായ ഷീല പാലസാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍.

കുത്തേറ്റ് ചികിത്സയിലായിരുന്ന മലയാളി വൈദികൻ ആശുപത്രി വിട്ടു

കുത്തേറ്റ് ചികിത്സയിലായിരുന്ന മലയാളി വൈദികനും വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചാപ്ലിനുമായ ബോബിറ്റ് തോമസ്‌ ആശുപത്രി വിട്ടു. ഇദ്ദേഹത്തെ കുത്തേറ്റതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു ചികിത്സയിലായിരുന്ന വൈദികൻ ഡോക്ടറുടെ നിർദേശപ്രകാരം ഡിസ്ചാർജാവുകയായിരുന്നു. 2 ദിവസം മുൻപ് ഹോസ്പിറ്റലിന്റെ അടുത്തുതന്നെയുള്ള ആഡ്ക്കീൻ ഏരിയയിൽ വൈദികർ താമസിക്കുന്ന വീട്ടിൽ വച്ചാണ് അക്രമം നടന്നത്. തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വൈദികനെ .വിദഗ്ദ്ധ പരിശോധനയിക്കു വിധേയമാക്കുകയായിരുന്നു . സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഗാര്‍ഡ അക്രമിയെ പിടികൂടിയിട്ടുണ്ട്.വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗാർഡ അറിയിച്ചു.. പ്രതി … Read more

വാട്ടർഫോഡിൽ മലയാളി വൈദികനു കുത്തേറ്റു; കുത്തേറ്റത് ഹോസ്പിറ്റൽ ചാപ്ലിന് 

വാട്ടര്‍ഫോര്‍ഡ് മലയാളി വൈദികന് കുത്തേറ്റു. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹോസ്പിറ്റലിലെ ചാപ്ല്യൻ ആയ ഫാദർ ബോബിറ്റ് തോമസിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ 9: 30 യാണ് അക്രമ സംഭവം അരങ്ങേറിയത് ഹോസ്പിറ്റലിന്റെ അടുത്തുതന്നെയുള്ള ആഡ്ക്കീൻ ഏരിയയിൽ വൈദികർ താമസിക്കുന്ന വീട്ടിൽ വച്ചാണ് അക്രമം നടന്നത്. സംഭവ സമയത്ത് കൂടെ താമസിക്കുന്ന മറ്റു വൈദികർ സ്ഥലത്തില്ലായിരുന്നു. പരിക്കേറ്റ വൈദികൻ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഗാര്‍ഡഅക്രമിയെ പിടികൂടിയിട്ടുണ്ട്.വിശദമായ അന്വേഷണം ഗാർഡ നടത്തിവരുന്നു. പ്രതിയെ നിലവിൽ … Read more

വാട്ടർഫോഡ് സെവൻസ് ഫുട്ബോൾ മേളയ്ക്ക് കൊടിയിറങ്ങി

അയർലണ്ട് പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വാട്ടർഫോഡ് ടൈഗേഴ്‌സ് സംഘടിപ്പിച്ച നാലാമത് സെവൻസ് ഫുട്ബോൾ മേളക്ക് പ്രൗഢഗംഭീരമായ കൊടിയിറക്കം. അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനാല് ടീമുകളാണ് രണ്ടു വിഭാഗങ്ങളിലായി നടന്ന മൽസരങ്ങളിൽ മാറ്റുരച്ചത്.ഒക്ടോബർ 23 ന് ഞായറാഴ്ച വാട്ടർ ഫോഡിലെ ബാലിഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ കാലത്ത് എട്ട് മണിക്ക് ആരംഭിച്ച മൽസരങ്ങൾ രാത്രി ഒമ്പത് മണി വരെ നീണ്ടു നിന്നു. മുപ്പതു വയസിനു താഴെ പ്രായമുള്ളവരുടെ ലെജൻഡ് വിഭാഗത്തിൽ ലീമെറിക്കിൽ നിന്നുള്ള റിഡ്രി എഫ് സി ജേതാക്കളായി. … Read more

അയർലൻഡിലെ പുതിയ സർവകലാശാല – South East Technological University ക്ക് വാട്ടർഫോർഡിൽ ഔദ്യോഗിക തുടക്കം

അയര്‍ലന്‍ഡിലെ ഏറ്റവും പുതിയ സര്‍വ്വകലാശാലയായ South East Technological University (SETU) നാടിന് സമര്‍പ്പിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ്. തിങ്കളാഴ്ച വാട്ടര്‍ഫോര്‍ഡില്‍ നടന്ന ചടങ്ങിലാണ് സര്‍വ്വകലാശാലയ്ക്ക് മന്ത്രി ഔദ്യോഗികമായി തുടക്കം കുറിച്ചത്. Carlow, Waterford, Wexford എന്നിവിടങ്ങളിലാണ് സര്‍വ്വകലാശാലയുടെ പ്രധാന ക്യാംപസുകള്‍ സ്ഥിതി ചെയ്യുന്നത്. Kilkenny, Wicklow എന്നിവിടങ്ങളിലും സര്‍വ്വകലാശാലയുടെ ക്യാംപസുകളുണ്ട്. 18000 വിദ്യാര്‍ഥികളും, 1500 ലധികം ജീവനക്കാരുമാണ് സര്‍വ്വകലാശാലയ്ക്കുള്ളത്. Waterford Institute of Technology, IT Carlow എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കഴിഞ്ഞ മെയ് … Read more

ഫുട്ബോൾ മേളയ്ക്കായി വാട്ടർഫോർഡ് ഒരുങ്ങുന്നു …

കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ ലോകം പകച്ചു നിന്നപ്പോൾ ജീവിതത്തിലെ വിലയേറിയ മൂന്നു വർഷങ്ങളാണ് മാനവരാശിക്ക് നഷ്ടമായത്. അതിൽ ഏറ്റവും കുടുതൽ നഷ്ടം സംഭവിച്ചത് പ്രവാസികൾക്കായിരിക്കും. നാടും വീടും വിട്ട് പ്രവാസ ലോകത്തേക്ക് ചേക്കേറുന്ന ഓരോരുത്തർക്കും മനം മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കും വ്യക്തിപരമായ പ്രയാസങ്ങൾക്കുമിടയിൽ ഏക ആശ്വാസം കൂട്ടായ്മകളായിരുന്നു. സാമൂഹ്യ അകലം പാലിച്ച് കോവിഡിനെ പ്രതിരോധിക്കുമ്പോൾ മനസ്സും നമ്മളറിയാതെ അകന്നു മാറുകയായിന്നു. സാമൂഹിക ജീവിതം ഒട്ടൊക്കെ സാധ്യമായ ഈ സാഹചര്യത്തിൽ ലോകത്തെയും ഏറ്റവും ജനപ്രിയമായ വിനോദമായ ഫുട്ബോൾ മൽസരങ്ങൾ … Read more

അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ ക്രാന്തി ലോക്കൽ ഷോപ്പിങ് ക്യാംമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു

ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉദ്ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus McDonagh നിർവഹിച്ചു . ബ്ലാഞ്ചെസ്‌ടൗണിലെ ജസ്റ്റിൻസ് എന്ന ലോക്കൽ ഷോപ്പിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം വര്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി കൃതജ്ഞതയും അറിയിച്ചു . ചടങ്ങിൽ Gerry Rooney, Ex General Secretary at … Read more