999-ൽ അകാരണമായി വിളിച്ച് ശല്യം ചെയ്തു; ഡബ്ലിൻകാരനെ ശിക്ഷിച്ച് കോടതി

പലതവണ അകാരണമായി എമർജൻസി സർവീസ് ആയ 999-ൽ വിളിച്ച്  ശല്യം ചെയ്തയാളോട് പുതിയ ഫോൺ വാങ്ങുകയോ, മേലിൽ 999-ലേക്ക് വിളിക്കുകയോ ചെയ്യരുത് എന്ന് ഉത്തരവിട്ട് കോടതി. ഡബ്ലിൻ സ്വദേശിയായ വില്യം ഗ്രീൻ എന്ന 47-കാരനാണ് ഡബ്ലിൻ ജില്ലാ കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് ഗ്രീൻ, 999-ലേക്ക് അകാരണമായി പലതവണ വിളിച്ചത്. തുടർന്ന് section 13 of the Post Office (Amendment) Act 1951 പ്രകാരം ഇയാളുടെ മേൽ കേസ് ചുമത്തി. കാരണമില്ലാതെ … Read more

കോർക്കിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥി അവശിഷ്ടങ്ങൾ കണ്ടെടുത്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

2017-ൽ കാണാതായ Tina Satchwell -ന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവായ Richard Satchwell (57) അറസ്റ്റിൽ. 2017 മാർച്ചിൽ തന്റെ 45-ആം വയസിൽ കാണാതായയ ടീനയുടെ അസ്ഥികൾ കഴിഞ്ഞയാഴ്ചയാണ് കൗണ്ടി കോർക്കിലെ Youghal -ലുള്ള വീട്ടിൽ നിന്നും ഗാർഡ കണ്ടെത്തിയത്. വീട്ടിനടിയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്. ചൊവ്വാഴ്ച നടത്തിയ വിശദ പരിശോധനയിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ടീനയുടേതാണെന്നു വ്യക്തമായതായി ഗാർഡ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച ഭർത്താവായ Richard Satchwell -നെ അറസ്റ്റ് ചെയ്ത ഗാർഡ … Read more

Tullamore-ലെ വീട്ടിൽ വച്ച് സ്ത്രീ കൊല്ലപ്പെട്ടു; കൗമാരക്കാരൻ അറസ്റ്റിൽ

Co Offaly-യില്‍ കൗമാരക്കാരന്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് Tullamore-ലെ ഒരു വീട്ടില്‍ വച്ച് 16-കാരന്‍ സ്ത്രീയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 40-ലേറെ പ്രായമുള്ള സ്ത്രീ ഇവിടെ വച്ചുതന്നെ മരിച്ചു. തുടര്‍ന്ന് ഗാര്‍ഡയെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അതേസമയം ആക്രമണദൃശ്യങ്ങള്‍ പ്രതി വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ലഭിക്കുന്നവര്‍ അത് പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. സ്ത്രീയെ പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ഗാര്‍ഡ പറയുന്നു. എന്നാല്‍ ആക്രമണത്തിലേയ്ക്കും, കൊലപാതകത്തിലേയ്ക്കും … Read more

അക്രമങ്ങളൊഴിയാതെ ഡബ്ലിൻ; ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്

അക്രമങ്ങള്‍ അവസാനിക്കാതെ ഡബ്ലിന്‍ തെരുവുകള്‍. ഇന്ന് പുലര്‍ച്ചെ Dawson Street-ല്‍ വച്ച് ചെറുപ്പക്കാരന്‍ ആക്രമിക്കപ്പെട്ടതാണ് ഇതില്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്. വേറെ രണ്ട് പുരുഷന്മാരുമായുണ്ടായ തര്‍ക്കം ആക്രമണത്തിലേയ്ക്ക് നയിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ചെറുപ്പക്കാരനെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യക്കാരടക്കമുള്ളവര്‍ ഡബ്ലിനില്‍ സാമൂഹികവിരുദ്ധരാല്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുണ്ട്. പലതും വംശീയ അക്രമങ്ങളുമാണ്.

ഐറിഷ് പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ജനാധിപത്യവിരുദ്ധ പ്രതിഷേധം; കടുത്ത വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ; 13 അറസ്റ്റ്

ഐറിഷ് പാര്‍ലമെന്റ് (Dail) മന്ദിരമായ Leinster House-ന് മുന്നില്‍ ബുധനാഴ്ച നടന്ന ആക്രമണോത്സുകവും, ജനാധിപത്യവിരുദ്ധവുമായ പ്രതിഷേധത്തിനെതിരെ വ്യാപക വിമര്‍ശനം. കൃത്യമായ ഒരു സംഘടനയുടെയോ, നേതാവിന്റെയോ കീഴിലല്ലാതെ സംഘടിച്ചെത്തിയ 200-ഓളം പേരാണ് പാര്‍ലമെന്റ് അംഗങ്ങളെയും, പത്രപ്രവര്‍ത്തകരെയുമടക്കം പാര്‍ലമെന്റില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കാതെ വഴിതടഞ്ഞ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഗാര്‍ഡയുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. വഴിതടയലിന് പുറമെ രാജ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും, ജനപ്രതിനിധികളെയും രാജ്യദ്രോഹികളെന്ന് വിളിച്ച പ്രതിഷേധക്കാര്‍, തൂക്കുമരങ്ങളുടെ മാതൃകയുണ്ടാക്കി അതില്‍ രാഷ്ട്രീയക്കാരുടെ ചിത്രം തൂക്കിയിടുകയും ചെയ്തു. പ്രധാനമന്ത്രി … Read more

മോഷ്ടിച്ച കാറുമായി പോകവേ ഗാർഡയെ ആക്രമിച്ചു; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ മോഷ്ടിച്ച കാറുമായി രക്ഷപ്പെടുകയായിരുന്നവരെ തടഞ്ഞ ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്ക്. വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് രാത്രി 8.45-ഓടെയാണ് സംഭവം. 20-ലേറെ പ്രായമുള്ള ഉദ്യോഗസ്ഥന്റെ പരിക്ക് സാരമുളളതല്ലെന്നും, വൈദ്യസഹായം നല്‍കിയെന്നും ഗാര്‍ഡ അറിയിച്ചു. Dublin 8-ലെ Basil Street പ്രദേശത്ത് പട്രോളിങ് നടത്തവേയാണ് മോഷ്ടിച്ച കാറുമായി പോകുകയായിരുന്ന രണ്ട് പേരെ ഗാര്‍ഡ പരിശോധനയ്ക്കായി കൈകാണിച്ചത്. കാര്‍ നിര്‍ത്തിയെങ്കിലും ഡ്രൈവര്‍ ഗാര്‍ഡ ഉദ്യോഗസ്ഥരിലൊരാളെ ആക്രമിച്ച ശേഷം കാറുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെടുത്തു. ഈ … Read more

ഗോൾവേയിൽ സംഘർഷം അക്രമത്തിലേക്ക് നീങ്ങി 2 പേരെ കാർ ഇടിപ്പിച്ചു; 15 പേർ അറസ്റ്റിൽ

ഗോള്‍വേയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുരുഷനെയും, സ്ത്രീയെയും കാറിടിപ്പിച്ചതടക്കമുള്ള അക്രമസംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരുകൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അക്രമത്തിലേയ്ക്ക് നീങ്ങിയെന്നാണ് കരുതുന്നത്. കാറിടിച്ച് പരിക്കേറ്റവരടക്കം നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ ഗോള്‍വേയില്‍ നിന്നും മൂന്ന് പുരുഷന്മാരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആകെ പിടിയിലായവരുടെ എണ്ണം 15 ആയത്. അക്രമസംഭവത്തിന്റെയും, കാര്‍ ഇടിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സംഘര്‍ഷമുണ്ടാകാന്‍ … Read more

നമ്മൾ ക്രിമിനിലുകളോ? അയർലണ്ടിൽ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കാൻ ഗാർഡ; ഇരട്ട നീതിക്കെതിരെ പ്രതിഷേധം

ഡബ്ലിന്‍ നഗരത്തിലെ അക്രസംഭവങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ‘days of high impact visibility’ എന്ന പേരില്‍ കൂടുതല്‍ സുരക്ഷാപരിശോധനകള്‍ നടത്തുമെന്ന് ഗാര്‍ഡ കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇതിന്റെ ഭാഗമായി ‘immigration checks’ നടത്തുമെന്ന പ്രഖ്യാപനം രാജ്യത്തെ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്റലിജന്‍സ്, ട്രാഫിക് പരിശോധനകള്‍ക്ക് പുറമെ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കുമെന്നാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് കുടിയേറ്റക്കാരുടെ സംഘടനയായ Migrant Rights Cennre Ireland (MRCI) രംഗത്തുവന്നു. ഈ … Read more

ഡബ്ലിനിൽ 60 കിലോ കഞ്ചാവുമായി 25-കാരൻ അറസ്റ്റിൽ

1.2 മില്യണ്‍ യൂറോയുടെ കഞ്ചാവുമായി ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ പിടിയില്‍. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി Garda National Drugs, Organised Crime Bureau (GNDOCB) എന്നിവര്‍ സംയുക്തമായി സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച നടത്തിയ ഇന്റലിജന്‍സ് ഓപ്പറേഷനിലാണ് 60 കിലോഗ്രാം കഞ്ചാവുമായി 25-കാരന്‍ അറസ്റ്റിലായത്. Coolock and Ballymun District Drugs Units, Revenue’s Customs Service എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു. പ്രതിയുടെ മേല്‍ Criminal Justice (Drug Trafficking) Act, 1996, Section 2 പ്രാകാരം കേസ് … Read more

Donegal-ലെ 21 വീടുകളിൽ മോഷണം; പ്രതി കോടതിയിൽ

Co Donegal-ല്‍ ഇരുപത്തിയൊന്നോളം ഭവനഭേദനങ്ങളും കവര്‍ച്ചകളും നടത്തിയ പ്രതി Timmy O’Gara കോടതിവിചാരണയിൽ. ഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍  തെക്ക്-പടിഞ്ഞാറന്‍ Donegal-ല്‍ ഉടനീളം നിരവധി വീടുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയതിനു ശേഷം ഓഗസ്റ്റ് 4-ന് ആണ് ഇയാളെ പിടികൂടുന്നത്. വീടുകള്‍ തകര്‍ത്ത് മോഷണം ചെയ്യുകയോ മോഷണശ്രമം നടത്തുകയോ ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ജസ്റ്റിസ് ആക്ട്‌ 2001 സെക്ഷന്‍ 12 1b,3 പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തി. Donegal-ലെ ഉള്‍ഗ്രാമങ്ങളായ … Read more