Donegal-ലെ 21 വീടുകളിൽ മോഷണം; പ്രതി കോടതിയിൽ

Co Donegal-ല്‍ ഇരുപത്തിയൊന്നോളം ഭവനഭേദനങ്ങളും കവര്‍ച്ചകളും നടത്തിയ പ്രതി Timmy O’Gara കോടതിവിചാരണയിൽ. ഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍  തെക്ക്-പടിഞ്ഞാറന്‍ Donegal-ല്‍ ഉടനീളം നിരവധി വീടുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയതിനു ശേഷം ഓഗസ്റ്റ് 4-ന് ആണ് ഇയാളെ പിടികൂടുന്നത്. വീടുകള്‍ തകര്‍ത്ത് മോഷണം ചെയ്യുകയോ മോഷണശ്രമം നടത്തുകയോ ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ജസ്റ്റിസ് ആക്ട്‌ 2001 സെക്ഷന്‍ 12 1b,3 പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തി. Donegal-ലെ ഉള്‍ഗ്രാമങ്ങളായ … Read more

ഡബ്ലിനിൽ കൗമാരക്കാരെ കൊള്ളയടിച്ചു; യുവാവിനെ വലയിലാക്കി ഗാർഡ

ഡബ്ലിനിലെ Temple Bar-ല്‍ കൗമാരക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന സംഘം കൊള്ളയടിച്ചത്. Pearse Street ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഫയല്‍ തയ്യാറാക്കി പബ്ലിക്ക് പ്രോസിക്ക്യൂഷന്‍ ഡയറക്ട്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധപരിശോധനകള്‍ നടത്തിവരികയാണ്. അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കൈവശം ഉള്ളവരോ 01 … Read more

അയർലണ്ടുകാരെ നാണംകെടുത്തി ഡബ്ലിനിൽ ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം

അയര്‍ലണ്ടിന് നാണക്കേടുണ്ടാക്കിയ ആക്രമണക്കേസില്‍ കൗമാരക്കാരന്‍ പിടിയില്‍. ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ മൂന്ന് വിദേശ യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, കവര്‍ച്ചാശ്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് കൗമാരക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ മൂന്ന് വിദേശികളെയും വെള്ളിയാഴ്ച രാത്രി തന്നെ Fownes Street Upper-ല്‍ ഉള്ള സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രത്തെ അപലപിച്ച് വിവിധ പാര്‍ട്ടികളുടെ രാഷ്ട്രീയനേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഡബ്ലിനില്‍ അടുത്തകാലത്തായി വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. … Read more

Dundalk-ലെ ആക്രമണം; കൗമാരക്കാരൻ അറസ്റ്റിൽ

Dundalk- ല്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. Dundalk-ലെ Rampart Lane-ല്‍ നടന്ന ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം Our Lady of Lourdes ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൗമാരക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ഗാര്‍ഡ, ഇയാളെ Trim ജില്ലാ കോടതിയില്‍ ഹാജരാക്കി. ആക്രമണത്തിന്റെ ദൃക്സാക്ഷികള്‍ക്കായി ഗാര്‍ഡ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഏതെങ്കിലും വ്യക്തികള്‍ ഈ ആക്രമണം നേരിട്ട് കണ്ടിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികളുടെ ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ സ്റ്റേഷനില്‍ തെളിവുകള്‍ ഹാജരാക്കണം എന്നും … Read more

കാറിൽ നിന്നും ബാഗ് വലിച്ചെറിഞ്ഞു; പരിശോധിച്ച ഗാർഡ കണ്ടെടുത്തത് തിര നിറച്ച തോക്ക്

കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ കാറില്‍ നിന്നും തോക്ക് പിടിച്ചെടുത്ത് ഗാര്‍ഡ. ഞായറാഴ്ച രാത്രിയാണ് ഡബ്ലിനിലെ Wellview Road-ല്‍ വച്ച് Blanchardstown District Drug unit കൈ കാണിച്ചിട്ടും ഗാര്‍ഡയെ വെട്ടിച്ച് വാഹനം കടന്നുകളഞ്ഞത്. കാര്‍ അമിതവേഗതയിലായിരുന്നത് കാരണമായിരുന്നു ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ കൈകാണിച്ചത്. വാഹനത്തില്‍ നിന്നും ഒരു കറുത്ത ബാഗ് പുറത്തേയ്ക്ക് കളയുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും ചെയ്തു. പിന്നീട് നിര്‍ത്തിയ വാഹനത്തില്‍ നിന്നും യാത്രക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഗാര്‍ഡ പ്രദേശത്ത് പരിശോധന നടത്തി ഇവര്‍ … Read more

ഡബ്ലിൻ എയർപോർട്ടിൽ 650,000 യൂറോയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 650,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. റവന്യൂ കസ്റ്റംസ് ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ഡ്രഗ് ട്രാഫിക്കിങ് നിയമം 1996 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ നോര്‍ട്ട് കൗണ്ടി ഡബ്ലിനിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും.

കിൽഡെയറിൽ ഫാർമസിയിൽ കൊള്ള നടത്തിയയാൾ പിടിയിൽ

കില്‍ഡെയര്‍ കൗണ്ടിയിലെ Newbridge-ല്‍ കൊള്ള നടത്തിയയാളെ ഗാര്‍ഡ പിടികൂടി. ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് Newbridge-ലെ ഒരു ഫാര്‍മസിയില്‍ കത്തിയുമായി എത്തിയ 30-ലേറെ പ്രായമുള്ള അക്രമി പണം ആവശ്യപ്പെട്ടത്. ഭയന്ന ജീവനക്കാരന്‍ പണം നല്‍കുകയും, അക്രമി രക്ഷപ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും വിവരം ലഭിച്ച് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ, പ്രതിയെ ഓടിച്ചിട്ട് പിടിച്ചു. ഇയാളില്‍ നിന്നും മോഷ്ടിക്കപ്പെട്ട പണവും വീണ്ടെടുത്തു. പ്രതിയെ കില്‍ഡെയര്‍ കൗണ്ടിയിലെ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ഡബ്ലിൻ സിറ്റി സെന്ററിൽ കൊള്ളക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഡബ്ലിന്‍-1-ലെ Abbey Street Lower-ല്‍ വച്ച് കത്തിയുമായി എത്തിയ പ്രതി ഒരാളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. പ്രതി ഇയാളെ ആക്രമിച്ച ശേഷം പണവുമായി കടന്നുകളയുകയും ചെയ്തു. Abbey Street Lower-ല്‍ നിന്നുതന്നെ കുറച്ച് സമയത്തിനുള്ളില്‍ ഇയാള്‍ ഗാര്‍ഡയുടെ പിടിയിലായി. ഇയാള്‍ക്ക് 20-ലേറെ വയസ് പ്രായമുണ്ട്. അക്രമത്തില്‍ പരിക്കേറ്റ പരാതിക്കാരനെ Mater Hospital-ല്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ല.

താലയിൽ 182,000 യൂറോയുടെ മയക്കുമരുന്നുകളും, ആഡംബര വാച്ചുകളുമായി ഒരാൾ പിടിയിൽ

സൗത്ത് ഡബ്ലിനില്‍ ഓപ്പറേഷന്‍ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 182,000 യൂറോ വിലവരുന്ന മയക്കുമരുന്നും, കണക്കില്‍പ്പെടാത്ത 5,000 യൂറോ പണവും പിടിച്ചെടുത്തു. ഡബ്ലിന്‍ പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന തടയുന്നതുമായി ബന്ധപ്പെട്ട് കര്‍ശനപരിശോധനകളാണ് Dublin Crime Response Team (DCRT) ഈയിടെയായി നടത്തിക്കൊണ്ടിരിക്കുന്നത്. താലയിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും കഞ്ചാവ്, കൊക്കെയിന്‍, എംഡിഎംഎ എന്നീ ലഹരിവസ്തുക്കളും, ഒപ്പം ഏഴ് ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 20-ലേറെ പ്രായമുള്ള ഒരാളെയും അറസ്റ്റ് ചെയ്തു.

വടക്കൻ അയർലണ്ടിൽ യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയായ 48-കാരനെ വടക്കന്‍ അയര്‍ലണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. തോക്ക് കൈവശം വയ്ക്കുക, ആക്രമിക്കാന്‍ ശ്രമിച്ച് ഭയം സൃഷ്ടിക്കുക, വധഭീഷണി, മയക്കുമരുന്ന് കൈവശം വയ്ക്കുക, അക്രമം എന്നിങ്ങനെ നിരവധി വകുപ്പുകളും ഇയാള്‍ക്ക് മേല്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ടാക്‌സി കമ്പനിയായ Fonacab-ലെ ഡ്രൈവറായിരുന്നു ഇയാള്‍. എന്നാല്‍ ദൃശ്യങ്ങള്‍ … Read more