അയർലണ്ടിലെ അടുത്ത സെൻസസ് 2027-ൽ; ഇതാദ്യമായി ഓൺലൈൻ ആയും ഫോം പൂരിപ്പിക്കാം
അയര്‍ലണ്ടിലെ അടുത്ത സെന്‍സസ് 2027-ല്‍ നടത്താന്‍ ധാരണ. 2027 മെയ് 9-ന് സെന്‍സസ് നടത്താനുള്ള ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഇന്ന് ഒപ്പുവയ്ക്കും. ഇതാദ്യമായി ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സെന്‍സസുമായിരിക്കും 2027-ലേത്. ഓണ്‍ലൈന്‍ ഓപ്ഷന്‍ വേണ്ടാത്തവര്‍ക്ക് സാധാരണ രീതിയിലും സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സൗകര്യമുണ്ടാകും. 1946 മുതല്‍ പൊതുവെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണ് അയര്‍ലണ്ടില്‍ സെന്‍സസ് നടത്താറുള്ളത്. കോവിഡ് കാരണം 2021-ല്‍ നടത്തേണ്ടിയിരുന്ന അവസാന സെന്‍സസ് 2022-ലാണ് നടത്തിയത്. 2022-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 5,123,536 ആയിരുന്നു. … Read more





