നമ്മുടെ അയർലണ്ട് അവതരിപ്പിക്കുന്ന ക്രിസ്മസ് ഫോട്ടോഗ്രാഫി മത്സരം; ഒന്നാം സമ്മാനം 101 യൂറോ

ക്രിസ്മസ് കാലത്തോടനുബന്ധിച്ച് ‘നമ്മുടെ അയര്‍ലണ്ടി’ന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തപ്പെടുന്നു. ‘ക്രിസ്മസ്’ എന്ന വിഷയം അടിസ്ഥാനമാക്കി ഡിസംബര്‍ 1 മുതല്‍ ജനുവരി 10 വരെ ഫോട്ടോസ് പോസ്റ്റ് ചെയ്യാവുന്ന തരത്തിലാണ് മത്സരം. ഒരു മത്സരരാര്‍ത്ഥിക്ക് 4 ഫോട്ടോസ് വരെ മത്സരത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യാം. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഫോട്ടോ എടുത്തയാളെ വിജയിയായി പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ:ക്രിസ്മസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എടുത്ത ഫോട്ടോസ്, Nammude Ireland-ന്റെ ഇന്‍സ്റ്റാഗ്രാം പേജുമായി കൊളാബ് ചെയ്ത് … Read more

Midlands Malayali ക്രിസ്തുമസ്-പുതുവത്സരാഘോഷ പരിപാടികൾ ഡിസംബർ 29-ന്

അയർലണ്ടിൽ Midlands Malayali ക്രിസ്തുമസ്-പുതുവത്സരാഘോഷം ഡിസംബർ 29 വെള്ളിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടും. Tullamore Rugby Club ൽ വച്ച് വൈകുന്നേരം 6 മുതൽ 10 വരെയാണ് Dance & Music fest സംഘടിപ്പിക്കുക. സപ്തസ്വര Midlandls-ലെ കുട്ടികളുടെ ആദ്യനൃത്തപരിപാടിയും, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കുട്ടികളും മുതിർന്നവരും നേതൃത്വം നൽകുന്ന സംഗീത നിശ, സാന്റാ ക്ളോസ് സന്ദർശനം എന്നിവ പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകും. തുടർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും, … Read more

അയർലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!

അയര്‍ലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി 9.35-ന്. വര്‍ഷാവര്‍ഷം നടക്കുന്ന ഷോ, പുതിയ അവതാരകനായ Patrick Kielty-യുടെ നേതൃത്വത്തിലാണ് RTE-യില്‍ ലൈവായി സംപ്രേഷണം ചെയ്യപ്പെടുക. കഴിഞ്ഞ 14 വര്‍ഷമായി പരിപാടി അവതരിപ്പിച്ചുവന്ന Ryan Tubridy, അധികശമ്പള വിവാദത്തില്‍ പെട്ട് പുറത്തായതോടെയാണ് വടക്കന്‍ അയര്‍ലണ്ടിലെ Co Down സ്വദേശിയായ Patrick Kielty പരിപാടിയുടെ 48-ആമത്തെ എഡിഷനില്‍ പുതിയ അവതാകരനായി എത്തിയത്. Late Late Toy Show-യുടെ നാലാമത്തെ അവതാരകനുമാണ് അദ്ദേഹം. ഏറ്റവും പുതിയ കളിപ്പാട്ടങ്ങളെ … Read more

അയർലണ്ടിലെ ഗാർഡ യൂത്ത് അവാർഡ് നേടി മലയാളിയായ ദിയ ശ്യാം

ഇത്തവണത്തെ ഗാര്‍ഡ യൂത്ത് അവാര്‍ഡ് കരസ്ഥമാക്കി മലയാളിയായ ദിയ ശ്യാം. 13 മുതല്‍ 21 വയസ് വരെ പ്രായമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ഓരോ വര്‍ഷവും ഡിവിഷണല്‍, നാഷണല്‍ തലങ്ങളില്‍ ഗാര്‍ഡ യൂത്ത് അവാര്‍ഡുകള്‍ നല്‍കിവരുന്നത്. DMR North Division നല്‍കുന്ന യൂത്ത് അവാര്‍ഡ്‌സില്‍ ഒന്നാം സ്ഥാനമാണ് ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിലെ കോച്ചായ മലയാളി പെണ്‍കുട്ടി ദിയ ശ്യാം നേടിയിരിക്കുന്നത്. നേരത്തെ അയര്‍ലണ്ട് അണ്ടര്‍-15 ക്രിക്കറ്റ് ടീം അംഗവുമായിരുന്നു ദിയ. ദിയയുടെ ഈ നേട്ടം … Read more

അയർലണ്ടിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏറെയും ജോലിക്ക് പോകുന്നതിനിടെ എന്ന് കണ്ടെത്തൽ

അയര്‍ലണ്ടില്‍ ജോലിക്ക് പോകുമ്പോഴാണ് മിക്കവരും അമിതവേഗതയിലോ, അപകടകരമായ രീതിയിലോ വാഹനമോടിക്കുന്നതെന്ന് കണ്ടെത്തല്‍. 2018 മുതല്‍ 2022 വരെ രാജ്യത്ത് നടന്ന റോഡപകടങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് Road Safety Authority (RSA) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഈ കാലയളവില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട 8% ഡ്രൈവര്‍മാരും, ഗുരുതരമായി പരിക്കേറ്റ 12% ഡ്രൈവര്‍മാരും ജോലി സംബന്ധമായ കാര്യത്തിനായി യാത്ര ചെയ്യുന്നവരായിരുന്നു. ഗുരുതര അപകടങ്ങളില്‍ 23 ശതമാനവും സംഭവിച്ചത് ഡ്രൈവര്‍മാര്‍ ജോലിസംബന്ധമായ യാത്ര നടത്തുമ്പോഴായിരുന്നു. ജോലിയുമായി … Read more

ലിമറിക്ക് ആശുപത്രിയിലെ നഴ്‌സുമാർ ഇന്ന് മുതൽ സമരത്തിൽ

പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ച HSE നടപടിയില്‍ പ്രതിഷേധിച്ച് ലിമറിക്കിലെ സെന്റ് ജോണ്‍ ഹോസ്പിറ്റലിലുള്ള നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തില്‍. 89 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ നിലവില്‍ 30 ജോലിയൊഴിവുകളാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തങ്ങള്‍ക്ക് അമിതസമ്മര്‍ദ്ദം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടുത്തെ INMO അംഗങ്ങളായ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ക്ക് ടു റൂള്‍ രീതിയിലാണ് സമരം. അധിക ഡ്യൂട്ടി സമയം ജോലി ചെയ്യാതെ, കൃത്യസമയത്ത് ജോലി അവസാനിപ്പിക്കുന്നതിനെയാണ് വര്‍ക്ക് ടു റൂള്‍ സമരരീതി എന്ന് പറയുന്നത്. അതേസമയം ഒട്ടുമിക്ക റിക്രൂട്ട്‌മെന്റുകളും HSE നിര്‍ത്തിവച്ചിരിക്കുന്നതായാണ് … Read more

ലോകത്തെ ഏറ്റവും വിദ്യാർത്ഥിസൗഹൃദമായ നഗരങ്ങളിൽ ഗോൾവേയും, കോർക്കും, ഡബ്ലിനും

ലോകത്തെ ഏറ്റവും വിദ്യാര്‍ത്ഥിസൗഹൃദമായ 50 നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ മൂന്ന് ഇടങ്ങള്‍. TheCampusAdvisor.com പുറത്തുവിട്ട പട്ടികയില്‍ ഗോള്‍വേ, കോര്‍ക്ക്, ഡബ്ലിന്‍ എന്നീ നഗരങ്ങളാണ് അയര്‍ലണ്ടില്‍ നിന്നും ഇടംപിടിച്ചത്. പട്ടികയില്‍ 5-ല്‍ 4.47 പോയിന്റ് നേടിയ ഗോള്‍വേ ഏഴാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ആദ്യ പത്തിലുള്ള ഏക ഐറിഷ് നഗരവും ഗോള്‍വേയാണ്. പട്ടികയില്‍ 4.24 പോയിന്റോടെ കോര്‍ക്ക് 22-ആം സ്ഥാനം നേടിയപ്പോള്‍, 3.96 പോയിന്റോടെ ഡബ്ലിന്‍ 38-ആം സ്ഥാനത്താണ്. പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ബെര്‍ലിന്‍ … Read more

താലയിൽ വെടിവെപ്പ്: സ്ത്രീക്ക് പരിക്ക്

താലയില്‍ നടന്ന വെടിവെപ്പില്‍ സ്ത്രീക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10.10-ഓടെയാണ് ജോബ്‌സ്ടൗണ്‍ പ്രദേശത്തെ ഒരു വീട്ടില്‍ വെടിവെപ്പ് നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. 30-ലേറെ പ്രായമുള്ള സ്ത്രീയെ പരിക്കുകളോടെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ല. പ്രദേശത്ത് സാങ്കേതികപരിശോധനകള്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടു

സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ നവംബർ 4-ന് വൈകിട്ട് 3.30-ന് രാത്കോർമക് സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്ലൈഗോയിലെ ആദ്യകാല മലയാളികൾ ആയ തോമസ് മാത്യു, റോയ് തോമസ് എന്നിവർ ഒരുമിച്ചു നിലവിളക്കു തെളിച്ച് ആശംസകൾ അർപ്പിച്ചു. തുടർന്ന് സംഘടനാ ഭാരവാഹികളായ ജോസ്, ഷാജി, അനൂപ്, രാജേഷ് ബാബു, മനോജ്‌, സ്ലൈഗോ മലയാളി കൂട്ടായ്മയിലെ കുരുന്നുകൾ കൂടി തിരിതെളിയിച്ച് മലയാളി അസോസിയേഷൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ്‌ ജോസ് പോൾ ഞാളിയൻ അധ്യക്ഷത വഹിച്ചു. വൈസ് … Read more