അയർലൻഡ് മലയാളിയുടെ പിതാവ് ആനമലയിൽ പയസ് ജോർജ് (72) അന്തരിച്ചു.

മൊണഹാന്‍: കൗണ്ടി മൊണഹാന്‍ കാസില്‍‌ബ്ലേനിയിലെ റോബിന്‍ പയസിന്റെ പിതാവ് കുറവിലങ്ങാട് ആനമലയിൽ പയസ് ജോർജ് (72) അന്തരിച്ചു. സംസ്കാരം നവംബര്‍ 9 ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ. ഭാര്യ: കോഴാ ചെന്നേലിൽ കുടുംബാംഗം മർസിലിൻ. മക്കൾ: റോബിൻ (കാസില്‍ബ്ലെനി, അയർലൻഡ്), റോബർട്ട് (യുഎസ്). മരുമക്കൾ: രമ്യ നെടിയകാലായിൽ കുറുമുള്ളൂർ ( St. Mary’s Hospital Castleblayney ), ടിന നെരിയാത്ത് … Read more

ഡബ്ലിൻ നഗരം കുറ്റവിമുക്തമാക്കാൻ ഉറച്ച് ഗാർഡ; Operation Citizen-ന് തുടക്കം

ഡബ്ലിൻ നഗരത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും,സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും തടയിടാൻ പുതിയ പദ്ധതിയുമായി ഗാർഡ. Operation Citizen എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി 100 ഗാർഡ ഉദ്യോഗസ്ഥർ ഇനി മുതൽ നഗരത്തിലെ Liffey Boardwalk പ്രദേശത്തും, കപ്പൽ തുറകളിലും സ്ഥിരമായി പട്രോളിങ് നടത്തും. കാൽ നടയായി 20 ഉദ്യോഗസ്ഥർ നടത്തുന്ന പട്രോളിങ്ങിനൊപ്പം മൗണ്ടൈൻ ബൈക്കുകളിലായി 12 ഗാർഡ ഓഫീസർമാർ സിറ്റി സെന്ററിലെ 4 ഗാർഡ സ്റ്റേഷൻ പരിധികളിൽ പട്രോളിങ് നടത്തും. വൈകിട്ട് 4 മണി മുതൽ പുലർച്ചെ 4 … Read more

ഡബ്ലിനിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

ഡബ്ലിനിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ. Tina Lei എന്ന പെൺകുട്ടിയെയാണ് നവംബർ 3 മുതൽ കാണാതായിരിക്കുന്നത്. ഉച്ചയോടെ Tallagh-യിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇവർ തിരികെ വന്നിട്ടില്ല.ഏകദേശം 5 അടി 9 ഇഞ്ച് ഉയരം, ശരാശരി ശരീര വണ്ണം, കറുത്ത നിറമുള്ള മുടി, ബ്രൗൺ നിറമുള്ള കണ്ണുകൾ എന്നിവയാണ് Tina-യെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ. കാണാതാകുമ്പോൾ ഒരു വൈറ്റ് ഹൂഡി, ബ്ലൂ ജീൻസ് എന്നിവയാണ് ധരിച്ചിരുന്നത്. ഒരു ഗ്രേ ബാക്ക് … Read more

ഹാലോവീൻ രാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്വേഷണമാരംഭിച്ച് ഗാർഡ

ഹാലോവീന്‍ രാത്രിയില്‍ ഡബ്ലിനിലെ പാര്‍ക്കില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഞായറാഴ്ച രാത്രിയാണ് Donaghmede Park-ല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തൊട്ടടുത്ത് ദിവസം ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചു. ഫോറന്‍സിക് പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി പാര്‍ക്കിലെ പ്രദേശം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഗാർഡ ഉദ്യോഗസ്ഥനെ കടിച്ചു, മറ്റൊരു ഉദ്യോഗസ്ഥയെ കത്രിക കൊണ്ട് കുത്തുമെന്നും, വെടിവച്ച് കൊല്ലുമെന്നും ഭീഷണി; യുവാവിന് കോടതിയിൽ വിചാരണ

ഗാര്‍ഡ ഉദ്യോഗസ്ഥനെ കടിക്കുകയും, മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് നേരെ ഫാന്‍ എറിയുകയും, തലയില്‍ വെടിയുണ്ട കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 150 മണിക്കൂര്‍ സാമൂഹികസേവനം ശിക്ഷയായി നല്‍കാന്‍ കോടതി. Leon Travers എന്ന 24-കാരനാണ് അറസ്റ്റിനിടെ ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. 2018 ഒക്ടോബറിലായിരുന്നു സംഭവം. 2018 ഒക്ടോബര്‍ 29-നാണ് ക്രമസമാധാന പ്രശ്‌നം നടത്തിയതിന് ഇയാളെ ഡബ്ലിനില്‍ വച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് Blanchardstown ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും ഇയാള്‍ അക്രമാസക്തനായി പെരുമാറി. ഗാര്‍ഡയുമായുള്ള ബലപ്രയോഗത്തിനിടെ മൂക്കിന് പരിക്കേറ്റ ഇയാളെ … Read more

ഡബ്ലിനിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി

ഡബ്ലിനില്‍ കാറുകള്‍ കൂട്ടിയിടിച്ച് കത്തിയ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് Longmile Road-ല്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, അപകടത്തില്‍ കാറുകളൊന്നിന് തീപിടിക്കുകയും ചെയ്തത്. കത്തിയ കാറില്‍ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മറ്റേ കാറില്‍ ഡ്രൈവര്‍ മാത്രവും. നാല് പേരെയും പരിക്കുകളോടെ St. James’s Hospital-ല്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഒരു ലെയിന്‍ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടേണ്ടിവന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ലുവാസ് ട്രാമിടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്

ഡബ്ലിനില്‍ ലുവാസ് ട്രാമിടിച്ച് പരിക്കേറ്റ സ്ത്രീ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം Steeven’s Lane-ല്‍ വച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ St. James Hospital-ല്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്താനായി റോഡ്, ട്രാം ഗതാഗതങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. വൈകുന്നേരത്തോടെ ഇവ പുനഃസ്ഥാപിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കയ്യിലുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. Kilmainham Garda station- 01 … Read more

ഇന്‍‌ഗ്രേഡിയന്റ്സ് ബ്രേ, ഫിംഗ്ലാസ് ബുച്ചര്‍ ഷോപ്പിലേക്ക് ജീവനക്കാരെ തേടുന്നു.

അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റായ ഇന്‍‌ഗ്രേഡിയന്റ്സ് തങ്ങളുടെ ബ്രേ, ഫിംഗ്ലാസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബുച്ചര്‍ ഷോപ്പിലേക്ക് ജീവനക്കാരെ തേടുന്നു. ഐറിഷ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന ശമ്പളവും പരിശീലനവും നല്‍‌കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്0877648425

ഡബ്ലിനിൽ വീണ്ടും കത്തിക്കുത്ത്; ഇത്തവണ രണ്ട് സംഭവങ്ങൾ

ഡബ്ലിനില്‍ വീണ്ടും കത്തിക്കുത്ത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ സിറ്റി സെന്ററിലെ Parnell Street, Henrietta Street എന്നിവിടങ്ങളിലാണ് രണ്ട് കത്തിക്കുത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കൂട്ടമാളുകള്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തിലേയ്ക്ക് നയിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ നിലയില്‍ രണ്ട് പേരെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. രണ്ടിടങ്ങളിലെയും സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ഗാര്‍ഡ, പ്രദേശങ്ങളില്‍ ഫോറന്‍സിക് പരിശോന നടത്തി അന്വേഷണമാരംഭിച്ചു.

സെ.ജെയിംസ് ഹോസ്പിറ്റലിന്‌ സമീപം താമസ സൗകര്യം ആവശ്യമുണ്ട്

ഡബ്ലിന്‍ സെ.ജെയിംസ് ഹോസ്പിറ്റലിന്‌ സമീപമോ സെ.ജെയിംസില്‍ ലുവാസ്/ബസ് മാര്‍ഗമോ എത്തിച്ചേരുവാന്‍ സൗകര്യമുള്ളിടത്ത് മെയില്‍ നേഴ്സിന്‌ താമസ സൗകര്യം ആവശ്യമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്0876135856