ഒടുവില്‍ ബാലേന്ദ്രന്റെ കുടുംബത്തെ കണ്ടെത്തി ; ഡബ്ലിനില്‍ മരിച്ച ബാലേന്ദ്രന്‍ അനാഥനല്ല

ഡബ്ലിന്‍:ഡബ്ലിനില്‍ ഒരു മാസം മുമ്പ് മരണപ്പെട്ട മലയാളി ബാലേന്ദ്രന്‍ വേലായുധന്റെ കുടുംബാംഗങ്ങളെ കണ്ടെത്തി.തിരുവനന്തപുരത്തെ പ്രമുഖമായ കുടുംബത്തിലെ അംഗമാണ് പരേതന്‍.അഞ്ചു ഡോക്റ്റര്‍മാര്‍ അടങ്ങുന്ന കുടുംബത്തിലെ ഇളയ അംഗമാണ് ഇദ്ദേഹം.വര്‍ഷങ്ങളായി നാട്ടില്‍ നിന്നും വിട്ടു നില്ക്കുന്ന ബാലേന്ദ്രന്റെ ഒരു സഹോദരന്‍ മാത്രമേ നാട്ടിലുള്ളു അദ്ദേഹം അനന്തപുരി ആശുപത്രിയില്‍  ഡോക്ടറായി ജോലി ചെയ്യുന്നു . ബാലേന്ദ്രന്‍ ഉള്‍പ്പെടെ 5 സഹോദരന്മാരുള്ള കുടുംബത്തില്‍ 5 പേരും ഡോക്ടര്‍മാരാണ്. ഇവരില്‍ 4 പേര്‍ വിദേശത്താണ് , 8 വര്‍ഷങള്‍ക്ക് മുന്‍പ് മൂത്ത സഹോദരന്‍ അമേരിക്കയില്‍ … Read more

ജീവനക്കാരില്ല…ഡിസ് എബിലിറ്റി കെയര്‍ സെന്‍റര്‍ അടച്ച് പൂട്ടുന്നു

ഡബ്ലിന്‍: ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി  സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സര്‍വീസ് അടച്ച് പൂട്ടുന്നതിന് നിര്‍ദേശം നല്‍കി. അടച്ച് പൂട്ടുന്ന റസിഡന്‍ഷ്യല്‍ കെയര്‍ സെന്‍ററില്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് പരിചരണം നല്‍കിയിരുന്നത്. ലൂത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.  പതിനഞ്ച് പേരെ സെന്‍റ് ജോണ്‍ ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റ്  കേന്ദ്രത്തില്‍ നിന്ന് മാറ്റുകയും ചെയ്തു.  കഴിഞ്ഞ വര‍്ഷം രണ്ടാം പകുതിയില്‍ തന്നെ  അന്തേ വാസികളെ മാറ്റിയിരുന്നു. മേയ് മാസത്തില്‍ ഹിക്വ നടത്തിയ പരിശോധനയില്‍ പതിമൂന്ന് വിഷയത്തില്‍ നടത്തിപിന് ഉത്തരവാദിത്തപ്പെട്ടവര്‍ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡ്രംകാറിലുള്ള … Read more

ഐറിഷ് വാട്ടര്‍ വിഷയത്തില്‍ ഫിന ഗേല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  ഫിന ഗേല്‍ ഐറിഷ് വാട്ടര്‍ വിഷയത്തില്‍ ഒത്തു തീര്‍പ്പിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിയന ഫാളുമായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയാകാമെന്നാണ് നിലപാടെന്ന് സൂചന.  ഐറിഷ് വാട്ടര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഫിന ഗേല്‍ ആദ്യം.  ഫിന ഗേല്‍ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്യുന്നതിന് വാട്ടര്‍ ചാര്‍ജ് ഏത് വിധത്തില്‍ നിശ്ചയിക്കണമെന്നത് ചര്‍ച്ച ചെയ്യുന്നത് സഹായകരമാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മൂന്നാമത്തെ ദിവസമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.  ഇന്ന് ഇനിയും രണ്ട് യോഗം … Read more

ഇബ്രാഹിം ഹലാവയെ തടവറയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് അറിയിപ്പ്

ഡബ്ലിന്‍:ഐറിഷ് സര്‍ക്കാര്‍  ഈജിപ്തില്‍ തടവില്‍ കഴിയുന്ന ഇബ്രാഹിം ഹലാവയെ കാണാനില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ചു.  ഇബ്രാഹിം എവിടെയാണെന്ന് അയാളുടെ കുടുംബാംഗങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ജയില്‍ മാറിയിട്ടില്ലെന്നും കെയ്റോയിലെ ടോറാ ജയിലില്‍ തന്നെയാണ് യുവാവ് ഇപ്പോഴും ഉള്ളതെന്നും വിദേശ കാര്യമന്ത്രാലയം പറയുന്നു. കെയ്റോയിലെ ഐറിഷ് എംബസിയെ ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചതാണിക്കാര്യം. ഇക്കാര്യം ഹലാവയുടെ കുടുംബത്തെ അറിയിച്ചതായും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹലാവയെ ടോറ ജയിലില്‍ തന്നെയാണ് തമാസിപ്പിച്ചിരിക്കുന്നത്. ഇബ്രാഹിം ഹലാവയുടെ കുടുംബത്തിന്    യുവാവ് എവിടെയാണെന്നത് … Read more

മരണപ്പെട്ട ബാലചന്ദര്‍ വേലായുധന്റെ വിലാസം ലഭിച്ചു, അറിയുമോ ഇദ്ദേഹത്തെ??

  ഡബ്ലിന്‍:കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം അന്തരിച്ച മലയാളി ബാലചന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള നീക്കത്തിന് പുതിയ വഴിത്തിരിവ്.ഇന്ത്യന്‍ എംബസി രേഖകളില്‍ ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടേയും തിരുവനന്തപുരത്ത് ഉള്ള വിലാസത്തിന്റേയും രേഖകള്‍ ലഭിച്ചതായി ഡബ്ലിന്‍ കൗണ്‍സിലെ ഉന്നത ഉദ്യോഗസ്ഥനായ സുധീര്‍ അറിയിച്ചു. നാളുകളായി ഇദ്ദേഹം ബാലചന്ദറിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.ഇന്ത്യന്‍ എംബസി ഇദ്ദേഹത്തെ ആയിരുന്നു ആദ്യമായി ഇതുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്.ഇദ്ദേഹം വിവിധ മലയളി സംഘടനകളേയും വ്യക്തികളേയും ബന്ധപ്പെട്ട് വിവിധ മെസ്സേജികള്‍ അയച്ചിരുന്നു.ഇതോടൊപ്പം റോസ് മലയാളത്തേയും ബന്ധപ്പെടുകയും ചെയ്തു. ബാലചന്ദ്രന്റെ ലഭ്യമായ … Read more

നെറ്റ് ഫ്ലിക്സ് നിരക്ക് ഉയര്‍ത്തുന്നു..അടുത്തമാസം മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും

ഡബ്ലിന്‍:  നെറ്റ് ഫ്ലിക്സിന്‍റെ ഏതാനും ഉപഭോക്താക്കള്‍ക്ക്  അടുത്ത മാസം മുതല്‍ രണ്ട് യൂറോ വീതം വില വര്‍ധന വരുന്നു.  അയര്‍ലന്‍ഡില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്  സര്‍വീസിന് ആദ്യം രജിസ്റ്റര്‍ ചെയ്തവരുടെകൂട്ടത്തിലുള്ളവര്‍ക്കാണ് 7.99 യൂറോയില്‍ നിന്ന് മാസവാടക 9.99 യൂറോ ആയി വര്ധിക്കുക.  എച്ച്ഡി സര്‍വീസ് പൂര്‍ണമായി തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലായിരിക്കും  വര്‍ധിപ്പിച്ച നിരക്കില്‍ സേവനം സ്വീകരിക്കേണ്ടി വരിക. ഒരു സമയത്ത് ഒരു സ്ക്രീനിങ്  എന്ന നിലയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ സര്‍വീസിന് 7.99 യൂറോ മാത്രം മാസം നല്‍കിയാല്‍ മതിയാകും.  ഒക്ടോബര്‍ മുതല്‍ … Read more

ഗാര്ഡക്ക് നേരെ ഭീഷണിയും വിരട്ടലും നടക്കുന്നതായി റിപ്പോര്ട്ട്

ഡബ്ലിന്: ഗാര്‍ഡയ്ക്ക് നേരെ ഭീഷണിയും വിരട്ടലും  കുറ്റവാളികള് നടത്തുന്നതായി റപ്പോര്ട്ട്. ഗാര്‍ഡ റാങ്കിങില്‍ മധ്യ സ്ഥാനം വഹിക്കുന്ന വനിതാ ഗാര്‍ഡയ്ക്ക് നേരെയാണ് കുറ്റവാളിയുടെ ഭീഷണി ഉയര്‍ന്നിരുന്നത്. അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ് ആന്റ് ഇന്‍സ്‌പെക്ടേഴ്‌സ് പരിപാടിയിലാണ് സെക്രട്ടറി ജോണ്‍ ജേക്കബ് മറ്റൊരു പൊതുസേവകര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം ഗാര്‍ഡമാര്‍ക്ക് ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി ചൂണ്ടികാണിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ആരും ബലാത്സംഗത്തിന് ഭീഷണി നേരിട്ടുണ്ടാവില്ല. അവരുടെ ജനിക്കാനിരിക്കുന്ന കുട്ടിക്ക് നേരെയും ഭീഷണി ഉണ്ടായിട്ടുണ്ടാവില്ലെന്ന് കരുതുന്നതായും ഇത്തരം അനുഭവം … Read more

വീടുകളുടെ വില കുതിച്ചുയരും,രാജ്യത്തെ കാത്തിരിക്കുന്നത് ഭവനലഭ്യതയുടെ കനത്ത ദൗര്‍ലഭ്യം

  ഡബ്ലിന്‍: വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് കുറവും,പുതിയ വീടുകള്‍ നിര്‍മ്മിക്കുന്ന നിക്ഷേപകര്‍ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും രാജ്യത്തെ ഭവന രാഹിത്യത്തിലേയ്ക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2016 ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകളില്‍ നിന്ന് 1.3 ശതമാനം വിലവര്‍ദ്ധനവ്മാര്‍ച്ച് മാസം ആയപ്പോഴേയ്ക്കും 3.5 ശതമാനം ആയി ഉയര്‍ന്നു.എന്നാല്‍ ഡബ്ലിനില്‍ മാത്രം ആദ്യ മൂന്നുമാസത്തില്‍ .7 ശതമാനം വര്‍ദ്ധനവ് 1.2 ശതമാനം വര്‍ദ്ധനവ് ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ തലസ്ഥാനത്ത് വെളിയില്‍ കാര്യങ്ങള്‍ ആശാവഹമാണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഡബ്ലിനില്‍ വീടുകളുടെ ലഭ്യത … Read more

ഐറിഷ് ഹോസ്പിറ്റലുകളില്‍ വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക്

ഡബ്ലിന്‍: രാജ്യത്തെ പബ്ലിക് ഹോസ്പിറ്റല്‍ വെയിറ്റിങ് ലിസ്റ്റില്‍ കാത്തിരിക്കുന്നത് 490,500 രോഗികളെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുട്ടികളും മുതിര്‍ന്നവരും അടക്കം ഇന്‍പേഷ്യന്റ്, ഡേ കേസ്, ഔട്ട്‌പേഷ്യന്റ് കെയര്‍ എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ളത്. വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തില്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഏറ്റവും മുമ്പന്തിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം വരെയുള്ള ലിസ്റ്റ് ഉള്‍പ്പെടുത്തിയാണ് നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് പുതിയ കാത്തിരിപ്പു പട്ടിക തയാറാക്കിയത്. ഇതില്‍ 399,086 പേര്‍ അവരുടെ ജിപി റഫര്‍ … Read more

താലായില്‍ കുട്ടികളുടെ കളി സ്ഥലത്ത് മുഖംമൂടി ആക്രമണം, ജീവനക്കാരില്‍ ഒരാള്‍ ആശുപത്രിയില്‍

  ഡബ്ലിന്‍: രാജ്യത്തിന്റെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ താലായിലെ കുട്ടികള്‍ക്ക് കളിക്കുവാന്‍ ഒരുക്കിയ കേന്ദ്രത്തില്‍ മുഖം മൂടി ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ജീവനക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊള്ള ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം. താലായില്‍ വൈറ്റ്‌സ്ടൗണ്‍ ബിസിനസ് പാര്‍ക്കിലുള്ളതാലാ അഡ്വഞ്ചര്‍ വേള്‍ഡ് എന്ന സ്ഥാപനത്തിലാണ് നഗരത്തെ നടുക്കിയ അക്രമണം ഉണ്ടായത്.ഇന്നലെ വൈകിട്ട് ഏകദേശം 6 മണിയോടെ ആയിരുന്നു ആക്രമികള്‍ ഇവിടേയ്ക്ക് എത്തിയത്. മൂന്നംഗ സംഘത്തില്‍ ഒരാള്‍ വെളിയിലും , മറ്റു രണ്ട് പേര്‍ ഉള്ളിലും … Read more