ADVERTISEMENT
Leaderboard Ad Space
Fri, Mar 20, 2026
Dublin: 10°C ☁️ | €1 = ₹106.81
Rose Malayalam
LATEST
• ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ. • ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ • ഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡ • അയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ • ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി • പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ: • 'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ് • സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ • കോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ • നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും 'ഓൺലൈൻ കഴുകന്മാ'രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

അയർലണ്ടിൽ ഈയാഴ്ച അന്തരീക്ഷം ‘ചൂടുപിടിക്കും’; 22 ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ വര്‍ദ്ധിക്കും. വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിക്ക് മുകളിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.

ഇന്ന് (ചൊവ്വ) രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ 5 ഡിഗ്രി വരെ താപനില കുറഞ്ഞേക്കാം.

നാളെയും നല്ല വെയില്‍ ലഭിക്കുന്നത് തുടരും. അതേസമയം പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ചാറ്റല്‍ മഴ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് മാറും. 14 മുതല്‍ 19 ഡിഗ്രി വരെയാകും പകല്‍ പരമാവധി അന്തരീക്ഷ താപനില. രാത്രിയില്‍ അത് 10 മുതല്‍ 7 ഡിഗ്രി വരെ താഴുകയും ചെയ്യും.

വ്യാഴാഴ്ച നല്ല വെയില്‍ ലഭിക്കുകയും, താപനില 17 മുതല്‍ 20 ഡിഗ്രി വരെ ഉയരുകയും ചെയ്യും. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരും. 9 ഡിഗ്രി വരെ താപനില താഴ്‌ന്നേക്കാം.

വെള്ളിയാഴ്ച ചൂട് വീണ്ടും വര്‍ദ്ധിക്കുകയും, താപനില 17 മുതല്‍ 21 ഡിഗ്രി വരെ ഉയരുകയും ചെയ്യും. രാത്രിയില്‍ 8 ഡിഗ്രി വരെ താഴുകയും ചെയ്യും.

ശനിയാഴ്ച താപനില വീണ്ടുമുയര്‍ന്ന് 22 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും, ശേഷം അടുത്തയാഴ്ച രാജ്യം വീണ്ടും തണുപ്പിലേയ്ക്ക് മടങ്ങിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news