ADVERTISEMENT
Leaderboard Ad Space
Fri, Mar 20, 2026
Dublin: 10°C ☁️ | €1 = ₹106.81
Rose Malayalam
LATEST
• ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ. • ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ • ഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡ • അയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ • ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി • പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ: • 'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ് • സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ • കോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ • നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും 'ഓൺലൈൻ കഴുകന്മാ'രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോൺഗ്രസ്സ് ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അവസരം നൽകും’: വീണ്ടും വിവാദ പ്രസംഗവുമായി മോദി

തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ്ടും വര്‍ഗീയവിഷം ചീറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക മേഖലകളില്‍ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ ഇത്തരത്തില്‍ ആരെല്ലാം വേണം, വേണ്ട എന്നെല്ലാം തീരുമാനിക്കപ്പെടുമെന്നുമാണ് മദ്ധ്യപ്രദേശിലെ ധറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്.

ഒപ്പം കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കപ്പെടാതിരിക്കാനും, അയോദ്ധ്യ ക്ഷേത്രത്തിന് ബാബരി പൂട്ട് ഇടാതിക്കാനും എന്‍ഡിഎയ്ക്ക് 400-ലേറെ സീറ്റുകള്‍ നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം താന്‍ ഇസ്ലാമിനും, മുസ്ലിമിനും എതിരല്ലെന്നും, അവര്‍ ആത്മപരിശോധന നടത്തി ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ മുസ്ലിം പ്രീണനം നടത്തുമെന്ന പ്രസംഗം നടത്തി വിവാദത്തിലായതിന് പിന്നാലെയാണ് മോദി വീണ്ടും വര്‍ഗ്ഗീയ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news