ADVERTISEMENT
Leaderboard Ad Space
Fri, Mar 20, 2026
Dublin: 10°C ☁️ | €1 = ₹106.81
Rose Malayalam
LATEST
• ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ. • ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ • ഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡ • അയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ • ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി • പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ: • 'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ് • സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ • കോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ • നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും 'ഓൺലൈൻ കഴുകന്മാ'രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

‘ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി’ ഗായകർ ഒരേ വേദിയിൽ; ഡബ്ലിൻ സയന്റോളജി സെന്ററിലെ ‘അഫ്സൽ ലൈവ് ഇളയ നിലാ 2024’ പൊടിപൊടിക്കും!

മലയാളികളെ ത്രസിപ്പിച്ച ‘ഒള്ളുള്ളേരി ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്നീ ഗാനങ്ങളുടെ പിന്നണിക്കാര്‍ ഒരേ വേദിയില്‍. അജഗജാന്തരം എന്ന സിനിമയിലെ ഒള്ളുള്ളേരി ആലപിച്ച പ്രസീത ചാലക്കുടിയും, കടുവയിലെ പാലാപ്പള്ളി ആലപിച്ച അതുല്‍ നറുകരയുമാണ് ജൂലൈ 13-ന് ഡബ്ലിനില്‍ നടക്കുന്ന ‘അഫ്‌സല്‍ ലൈവ്- ഇളയ നിലാ 2024’ സംഗീതപരിപാടിയില്‍ ഒരുമിച്ചെത്തുന്നത്.

മലയാളത്തിന്റെ പ്രിയഗായകനായ അഫ്‌സല്‍ നയിക്കുന്ന സംഗീതനിശയില്‍ ഗായകരായ അഖില ആനന്ദ്, ജാനകി നായര്‍ എന്നിവരും പ്രേക്ഷകരുടെ കാതുകളെ കുളിര്‍പ്പിക്കാനെത്തും. ഒപ്പം ദിലീപ് കലാഭവന്റെ മിമിക്രി, ഹാസ്യപരിപാടി എന്നിവയും ഉണ്ടാകും.

ജൂലൈ 13-ന് വൈകിട്ട് 6 മണി മുതല്‍ 10 മണി വരെ ഡബ്ലിനിലെ സയന്റോളജി സെന്ററിലാണ് പരിപാടി. കെ- നോര്‍ത്ത് അവതരിപ്പിക്കുന്ന ഓര്‍ക്കസ്ട്രയും പരിപാടിയുടെ മാറ്റ് കൂട്ടും. മലയാളികളുടെ പ്രിയ റസ്റ്റന്റായ ഷീലാ പാലസ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

GCC-യുമായി ചേര്‍ന്ന് Mass Events Ireland സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ www.masseventsireland.com വെബ്‌സൈറ്റ് വഴി ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസഫ് 086 311 1703
ഷാജി 087 651 4440
അനീഷ് 087 389 7470

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news