ADVERTISEMENT
Leaderboard Ad Space
Thu, Mar 19, 2026
Dublin: 10°C ☁️ | €1 = ₹106.81
Rose Malayalam
LATEST
• ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ. • ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ • ഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡ • അയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ • ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി • പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ: • 'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ് • സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ • കോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ • നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും 'ഓൺലൈൻ കഴുകന്മാ'രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

പലിശനിരക്ക് വീണ്ടും കുറച്ച് സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് സന്തോഷവാർത്ത

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരക്ക് .25% കുറച്ചതോടെ നിലവിലെ നിരക്ക് 2.5% ആയി. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്.

യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം.

പണപ്പെരുപ്പം കുറയ്ക്കാന്‍ ഈ നടപടി സഹായിച്ചതായും, അതിനാലാണ് പഴയ നിരക്കിലേയ്ക്ക് പലിശനിരക്ക് എത്തിക്കാന്‍ നിലവില്‍ ശ്രമിക്കുന്നതെന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. യൂറോസോണിലെ പണപ്പെരുപ്പം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 2.4% ആയി കുറഞ്ഞിരുന്നു.

അതേസമയം പലിശനിരക്കിലുണ്ടായ ഈ കുറവ് ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് കാര്യമായും ഗുണം ചെയ്യും. വേര്യബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവരുടെ തിരിച്ചടവും കുറയുമെന്ന് Bonkers.ie പറഞ്ഞു. തങ്ങളുടെ ലോണുകള്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വില്‍ക്കപ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ക്കും ഉപകാരപ്രദമാകുന്നതാണ് സെന്‍ട്രല്‍ ബാങ്കിന്റെ ഈ നടപടി. ഈ വര്‍ഷം തന്നെ വീണ്ടും പലിശനിരക്ക് കുറയ്ക്കല്‍ നടപടിയുണ്ടാകുമെന്നും, നിരക്ക് 2 ശതമാനത്തിലേയ്ക്ക് താഴുമെന്നുമാണ് പ്രതീക്ഷ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news